gfc

Malayalam blogs

അ ആ ഇ ഈ ഉം ഞാനും അക്ഷതം അക്ഷരക്കഷായം അക്ഷരങ്ങള്‍ക്ക് മുമ്പേ അക്ഷരജാലം അക്ഷരപ്പൊട്ടന്‍ അക്ഷരശാസ്ത്രം അക്ഷരശ്ലോകസദസ്സ് അഗ്രജന്‍ അങ്ങു താഴത്ത്.... അച്ചായന്റെ ചാരുകസേര അച്ചായാന്‍ ചിന്തകള്‍ അച്ഛന്റെ പുരാണപ്പെട്ടി അച്യുതം അഞ്ജലി ഗ്രന്ഥശാല അടിക്കുറിപ്പുസഭ അടിവാരം അണ്ടൂര്‍ ചരിതം അതുമിതും പിന്നെ മറ്റു ... അതുല്യ അതുല്യാവിന്‍ ചമയലിടം അതെ ഇതും മലയാളിയുടെ ലോക༯a> അതെ...ഇതു നീയും...ഞാനും... അത്തിക്കുര്‍ശി അത്തൌഹീദ് അത്രേന്നേ... അനംഗാരി അനക്കം അനന്തം, അജ്ഞാതം... അനാഗതശ്മശ്രു അനാമിക അനുബ്ലോഗനീയം അനുഭവങ്ങളിലൂടെ അനുഭവങ്ങള്‍ പാളിച്ചകള് അനോണികള്‍ക്ക്‌ ഒരിടം അനോമണി അന്വേഷണം അന്‍വര്‍ വെളിയങ്കോട് അപരവൃത്താന്തം അപ്പു കണ്ട ലോകം അപ്പുക്കുട്ടന്റെ ലോകം അപ്പുവിന്‍റെ ബൂലോകം അപ്പോള്‍ ശരി അബ്ദുള്‍ അസീസ്‌ വാഴയില.. അഭിഭാഷണം അമിതമൊഴി അമൃതകിരണം അമേരിക്കന്‍ വിശേഷങ്ങള് അമേരിക്കയെ കാത്തിരിക്ക അമ്മയുടെ എഴുത്തുകള്‍.... അമ്മാടം അമ്മിണീം അച്ചൂം അമ്മുകുട്ടി വീരേതിഹാസം അയിനിപ്പുള്ളി അരങ്ങ് അരീക്കോടന്റെ ചിന്തകള്‍ അരുണകിരണം അരുണിമ അരുവിക്കരക്കാരന്‍... അറിവായിരം അറിവ്‌ അലസചിന്തകള്‍ അല്‍പം അളിയനും അളിയനും അവതാരകന്‍ അവധൂതന്റെ വെളിപാടുകള്‍ അവറാന്‍ കുട്ടിയുടെ ലോക഼/a> അവിചാരിതം അവിയേല്‍ അശരീരി അശ്വത്ഥ്വാമാവ്‌ അസുരന്‍ അഹം അഹമീദ് ആകാശഗംഗ ആകാശത്തില്‍ മേഘങ്ങളില് ആജുവിന്റെ വികൃതികള്‍ ആഡ്ക്ലബ്ബ് ഇന്‍ഡ്യ ആഡ്രി റഷ് ആത്മകഥ ആത്മഗതം ആത്മാലാപം ആദരാഞ്ജലികള്‍ ആനക്കാര്യം ആനക്കൂടന്‍ ആനക്കൂടന്‍ ആനച്ചന്തം ആനച്ചന്തം ആനന്ദഭൈരവി ആനവം ആനുകാലികം ആന്ധ്രാക്കത്ത്‌ ആമ്പല്‍.കോം ആയുരാരോഗ്യം ആരാണീ മലയാളി ? ആര്‍ക്കി അനാര്‍ക്കി ആര്‍ബിയുടെ തൂലിക ആഴ്ചക്കുറിപ്പുകള്‍ ആവനാഴി ആഷാഢം ഇക്കാസ്‌ & വില്ലൂസ്‌ ഇടം ഇടം ഇടങ്ങള്‍ ഇടതുപക്ഷം ഇടത്താവളം ഇടവപ്പാതി ഇടവപ്പാതി ഇടവഴി ഇതല്ലേ സത്യം? ഇതാ ഇതുവരെ ഇതിഹാസം ഇതു ഞാനാ...ഇട്ടിമാളൂ... ഇതെന്റെ കഥകള്‍..എന്റെ ഹൃ ഇത്തിരിവെട്ടം ഇനിയും ജന്മമെടുക്കാത്ത ഇന്ദീവരം ഇന്നലകളില്‍ നിന്നും ഇന്നലകളില്‍ നിന്നും ഇലകള്‍ പൊഴിയുന്ന വഴി... ഇളവെയില്‍ ഈ കുടക്കീഴില്‍ ഈ വഴിയേയിങ്ങനെ ..... ഉഡായിപ്പു്‌ ഉണ്ടനും നൂലനും ഉണ്ടാപ്രിയുടെ ലോകം ഉണ്ണിക്കുട്ടന്‍ ഉത്സവം : Ulsavam ഉത്സവക്കാഴ്ചകള്‍ ഉപ്പന്‍ ഉപ്പ് ഉമ്പാച്ചി ഉറവ ഉറവ ഉലകം ഉലകം ചുറ്റും വാലിബന്‍ ഉള്‍ക്കാഴ്ചകള്‍ ഊഹം എക്സ്പിരിമെന്റല്‍ എക്സ്‌സര്‍വ്വീസ്‌ ... എതിരന്‍ കതിരവന്‍ എതിരൊഴുക്കുകള്‍ എത്തിനോട്ടം എനിക്കു പറയാനുള്ളത് എന്തുകൊണ്ട്? എന്തേ ഈ മലയാളീസ്‌ ഇങ്ങന༯a> എന്നാ ഒണ്ടു വിശേഷം? എന്നെ കടിച്ച പട്ടി എന്നെ നനയിച്ച പെയ്യാത്഼/a> എന്റ സൌമു പൂച്ചക്കായ് എന്റെ ആൽബം എന്റെ ഇഷ്ടഗാനങ്ങൾ എന്റെ ഓര്‍മ്മപ്പൊട്ടുക എന്റെ കിറുക്കുകള്‍..!! എന്റെ കൂട്ടുകാര്‍ക്കു .. എന്റെ ക്യാമറക്കണ്ണിലൂട എന്റെ ക്യാമറക്കണ്ണിലൂട എന്റെ ക്യാമറാ ക്ലിക്കി഼/a> എന്റെ ഗ്രാമം എന്റെ ചിറകറ്റ കവിതകള്‍ എന്റെ ചില കുറിപ്പുകള്‍ എന്റെ ചേതന എന്റെ ജീവിതം എന്റെ ജീവിതം-ഒരു ഫ്ലാഷ്ⴹ504047,36824064,49032700,48475845,28935515,49716y എന്റെ തലതിരിഞ്ഞ ചിന്തക഼/a> എന്റെ താള്‍ എന്റെ നാട് എന്റെ നാലുകെട്ടും തോണി഼/a> എന്റെ പടംപിടുത്തപരീക്ഷ എന്റെ പരീക്ഷണങ്ങള്‍ എന്റെ പാട്ടുകള്‍..!! എന്റെ പൂമുഖം MY HOME എന്റെ ബാല്യകാലസ്മരണകള് എന്റെ ബൂലോഗം എന്റെ മയില്‍‌പ്പീലി! എന്റെ മലയാളം എന്റെ മലയാളം എന്റെ ലോകം എന്റെ വീണ്ടു വിചാരങ്ങള൬36018176,36667140,45999465,32982611,37067509,45943y എന്റെ വൈക്കം എന്റെ സ്വപ്നം എന്റെ സ്വപ്നം എന്റെ സ്വപ്നങ്ങള്‍ എന്‍. ആര്‍. ഐ. എന്‍റെ ഗുരുനാഥന്‍... എന്‍റെ തോന്ന്യാക്ഷരങ്ങ എറുമ്പ് എല്ലു ഡോക്ടര്‍ എസ്.എം.എസ് ഫലിതങ്ങള്‍ എസ്.ഐ.ഒ കോളം ഏകം"ekam" ഏങ്ങണ്ടിയൂര്‍ ചരിതങ്ങള ഏടാകൂടം ഏറനാടന്‍ ചരിതങ്ങള്‍ ഏഴിമലയുടെ താഴ്‌വാരങ്ങള ഏവര്‍ക്കും സ്വാഗതം ഐശിബിയും മഷിക്കറുപ്പും ഒച്ച്‌.. ഒത്തിരി സ്നേഹത്തോടെ ... ഒന്നു വെറുതേ....... ഒരിടം ഒരു കറുമ്പന്റെ കുറുമ്പ൴95319,50452038,46459273,49140067,45999550,49021976y ഒരു കൈസഹായം ഒരു കൊടുങ്കാറ്റിനു ശേഷ഼/a> ഒരു ചെറിയ കൈത്താങ്ങ്‌ ഒരു നിമിഷം... ഒരു പാവം നാദാപുരത്തുകാ഼/a> ഒരു പാവം ഹരിപ്പാടുകാരനർ/a> ഒരു പേരക്കക്കു പറയാനുളർ/a> ഒരു പ്രതലവും ... ഒരു യാത്ര മൊഴി ഒരു ലോകം ഒരു സിനിമാഡയറിക്കുറിപ് ഒരുമ ഒരുമ ഒറ്റലാര്‍ജ് ഒളവിലക്കാഴ്ചകള്‍ ഓ..എന്നാ പറയാനാ... ഓട്ടോഗ്രാഫ്‌ ഓണത്തുമ്പി ഓഫു യൂണിയന്‍ ഓര്‍മകള്‍ പാടുന്നു ഓര്‍മയിലെന്നും.... ഓര്‍മ്മകള്‍ (Memories) ഓര്‍മ്മകള്‍ ഉണ്ടായിരിക ഓര്‍മ്മക്കായ്.. ഓര്‍മ്മക്കുറിപ്പുകള്‍ ഓര്‍മ്മക്കുറിപ്പുകള്‍ ഓര്‍മ്മചിത്രങള്‍ ഓര്‍മ്മച്ചെപ്പ് അപ്പു ഓര്‍മ്മയുടെ തീരങ്ങളില് ഓലപ്പന്ത്‌ ഓഹരി വിപണി ഔട്ട് ബോക്സ് ഔട്ട് ബോക്സ് കടത്തിണ്ണ കട്ടേം പടോം. കണ്ടതും കേട്ടതും..... കണ്ടതും കേട്ടതും കണ്ടതും കൊണ്ടതും കണ്ണൂരാന്‍ - KANNURAN കണ്ണൂര്‍ക്കാരന്റെ ചിന് കണ്‍‌മഷി കത്തു പെട്ടി കഥകളി കഥയല്ല,നിജം കഥളീവനം കഥാബൂലോഗം കദകള്‍ കനവുചെത്തം കനവ്‌ കപ്പലണ്ടി മിഠായി കമന്ററ കമ്പ്യൂട്ടര്‍ ലോകം കരിങ്കാലി കര്‍ഷകന്റെ ശബ്ദം കര്‍ഷകന്‍ കര്‍ഷകരുടെ ശ്രദ്ധയ്ക്ക കലവറ കലാലയം കലേഷിന്റെ ലോകം കലേഷിന്റെ ലോകം :: Kalesh's World കലേഷിന്റെയും റീമയുടെയു കല്യാണിയുടെ ലോകം കല്ലറ ഗോപന്‍ Kallara Gopan കല്ലുപാലത്തിങ്കല്‍ കല്ലേച്ചി കല്‍പ്പടവുകള്‍ കളരി::Kalari കളി, കളത്തിനകത്തും പുറത༯a> കളിക്കാലം കളിക്കൂട്ടുകാരാന് കളിത്തോഴന്‍ കളിപ്പാട്ടം കളിപ്പാട്ടക്കൂടാരം !! കളിഭ്രാന്ത് കളിമാത്രം കളിവീട് കള്ളന്‍ കള്ളപ്പുലി കള്ളുഷാപ്പ്‌ കവിത കവിത പോലെ.......... കവിത(സ്വപ്നങ്ങള്‍) കവിതകളും തമാശകളും കവിതകള്‍ ‍ കവിതകള്‍ ((എന്നു പറയപ്പെ കവിതക്കൊരിടം കവിതാ കമന്റുകള്‍ കവിയരങ്ങ് കഷ്ടകാലന്‍ നായര്‍ കാഞ്ഞിരോടന്‍ കഥകള്‍ കാണാപ്പുറം കാണാമറയതത് കാണിയാട്ട് കുടിയില്‍ കാണിയാട്ട് കുടിയില്‍ ... കാന്താരി... കായികലോകം കായികലോകം കാര്‍ട്ടൂണ്‍പടി കാറ്റിന്റെ കനിവും ... കാലം കലികാലം കാല്‍പ്പാടുകള്‍ കാല്‍‍പനികം കാളിയന്‍ കാഴ്ച കാഴ്ച കാഴ്ചകള്‍ കാഴ്ചക്കാരി കാഴ്ചയുടെ പിന്നാമ്പുറം കാവ്യം കാവ്യസംഗീതിക കാർഷികം കാ‍ന്താരി കാ‍രുണ്യം കിച്ചുവിന്റെ അത്ഭുതലോക കിഡ്സ്‌ കോര്‍ണര്‍ കിനാവ്‌ കിളിക്കൂട് കിളിക്കൂട്‌ കീര്‍ത്തിചക്ര കീഴറ വിശേഷങ്ങള്‍ കുചേലന്റെ കാഴ്ചകള് കുഞ്ചന്‍‌നമ്പ്യാര്‍ കുഞ്ഞന്ന പറഞ്ഞത്! കുഞ്ഞാടുകള്‍ കുഞ്ഞിപ്പാട്ടുകള്‍ കുഞ്ഞു കിനാവ് കുഞ്ഞൂഞ്ഞമ്മയുടെ വീട്, ༯a> കുടുംബം കലക്കി കുടുക്ക കുട്ടന്‍സ്‌ കഥകള്‍ കുട്ടപ്പചരിതം കുട്ടമേനോന്റെ കുറിപ്പു കുട്ടി Vs kid കുട്ടിച്ചാത്തവിലാസം കുട്ടൂന്റെ ലോകം കുത്തിക്കുറിപ്പ്... കുന്നപ്പള്ളി കുന്നിമണികള്‍ കുരുടന്‍ കുറച്ച് നേരം എനിക്കായ് കുറിഞ്ഞി ഓണ്‍ലൈന്‍ കുറിപ്പുകള്‍ കുറിപ്പുകള്‍ കുറുമാന്റെ കഥകള്‍ കുറെ മറുനാടന്‍ കാഴ്ചകളർ/a> കുളിര്‍മ കുഴൂര്‍ വില്‍‌സന്റെ കവ഼/a> കുസൃതിക്കുടുക്ക കൂടല്ലൂര്‍ കൂടോത്രം കൂട് കൂട്ടുകാരന്‍® കൂമന്‍ the owl കൂസിസം കൃഷ്ണ(ബൂ)ലോകം കൃഷ്ണ(ബൂ)ലോകം. കൃഷ്ണദാസ്
ഗുരുവായൂര
കെ.എം.സി.എസ്.എ KMCSA കെട്ടിലമ്മ കേരള ഭൂമിയില്‍ കേരള റെയില്‍വെ KERALA RAILWAY കേരള ഹെല്‍പ്പ് കേരളം ഓണ്‍ലൈന്‍ കേരളചിന്തകള് കേരളതനിമ കേരളത്തില്‍ മലബാറിലെ മ഼/a> കേരളവിചാരങ്ങള്‍ കേരളവിചാരങ്ങള്‍ കേരളാസ്കാന്‍ കേളി കൈത്തിരി കൊച്ചന്‍ കഥകള്‍ കൊച്ചു സന്തോഷങ്ങള്‍ കൊച്ചുവര്‍ത്താനം കൊച്ച്‌ കൊച്ച്‌ വിശേഷങർ/a> കൊപ്രാക്കൂട്ടില്‍ My Cool കോണ്യാക് കോതയ്ക്‌ പാട്ട്‌ കോമരം kOmaram കോയിസ് ക്യാമറക്കണ്ണിലൂടെ ക്യാമറക്കണ്ണുമായ്..... ക്യാമ്പസ്‌ പാട്ടുകള്‍ ക്യാമ്പസ്‌ മിറര്‍ ക്രിക്കുമഹാത്മ്യം ക്രിസ്തീയ ജീവിതം സൌഭാഗർ/a> ക്രോണിക് ബാച്ചിലര് കർഷകന്റെ മലയാളം ഗതി കെട്ടാല്‍ ഏതവനും ബ്༯a> ഗരുഢപഞ്ചഗം ഗാനശാഖി ഗായത്രിയുടെ കവിതകള്‍ ഗീര്‍വാണം ഗുപ്തന്റെ ലോകം ഗുരുകുലം ഗുരുദര്‍ശനം ഗുല്‍മോഹര്‍ ഗൃഹപാഠം ഗൃഹാതുരന്റെ വഴികള്‍ ഗോപീചന്ദനം ഗൌരവാല്‍റ്റി കോര്‍ണര്‍ ഗൌളീശങ്കരം ഗ്രഹണം ഗ്രാഫിക് ഡിസൈനിംഗ് പഠി഼/a> ഗ്രാമീണ വായനശാല ഗ്രീന്‍ ചാനല്‍ ചക്ക മാഹത്മ്യം ചക്കപ്പന്‍ ചക്കര ചക്കരയുമ്മ ചക്കാത്തു വായന ചങ്ങാതി ചങ്ങാതിക്കൂട്ടം ചന്തു , വയസ്സ്‌ 10. ചന്തുവിന്‍ ചിന്തകള്‍ ചന്ത്രക്കാറന്‍ ചര്‍ച്ചാവേദി ചളിവിറ്റുകള്‍ ചാക്ക്യാര്‍ ചാത്തുണ്ണി സുവിശേഷം ചാന്തുപൊട്ടന്‍ ചായം ചായക്കട - വാര്‍ത്താധിഷ്༯a> ചാരുകേശി ചാവേ൪ ചിക്കാഗോ ഗേള്‍ ചിട്ടയില്ലാത്ത ചിന്തകള ചിതല്‍ ചിത്ര പേടകം ചിത്രകാരന്‍ ചിത്രക്കൂട് ചിത്രങ്ങള്‍ ചിത്രങ്ങള്‍ ചിത്രത്തുണ്ടുകള്‍ ചിത്രവിശേഷം ചിത്രശലഭം ചിത്രശാല ചിദംബരി ചിന്ത - ജാലകം, കവിത, ചിന്ത ഫോറം ചിന്തകളുടെ ചിന്തുകള്‍ ചിന്തകള്‍ ചിന്തകള്‍ പിണങ്ങിയാല്‍ ചിന്താവിഷ്‌ടനായ സിയ ചിന്താശകലങ്ങള്‍.. ചിന്തുകള്‍ chinthukal ചിന്ത്യം ചിരിക്കുക ചിന്തിക്കുക ചിറകുകള്‍ ചില വീട്ടുകാര്യങ്ങള്‍ ചിലങ്ക ചിലന്തി വല ചില്ലുജാലകം ചീറ്റി പ്പോയി.. ചു റ്റു വ ട്ടം ചുമരെഴുത്ത് ചുള്ളന്റെ ലോകം ചുവന്ന അക്ഷരങ്ങള്‍ ചൂടപ്പം ചെണ്ട ചെന്നൈ മക്കള്‍ ചെമ്പക ചരിതം ചെമ്പക ചരിതം ചെമ്പകം ചെമ്മാച്ചന്‍ ചെറിയ ലോകവും ഇമ്മിണി വല༯a> ചെറുപുഷ്പം &am ചെറുവക ചോക്കാട് വാര്‍ത്തകള്‍ ചോദിക്കൂ പറയാം... ചോദ്യമില്ലാത്ത ഉത്തരങ് ഛായാചലനം ജഗപൊഗ ജനല്‍ Janal ജനശക്തി ന്യൂസ് ജാഗ്രത്ത്‌, സ്വപ്നം, സുഷ ജിപ്സി gypsy ജിഹ്വ ജീവന്‍ശാല ജീവിക്കാന്‍ മറന്നു പോയ഼/a> ജീവിത യാത്രയില്‍ നിന്നർ/a> ജീവിതം കട്ടപ്പൊക ജീവിതം മനോഹരം ജീവിതങ്ങള്‍ ജീവിതത്തിലെ അഴുക്കുചാല ജീവിതരേഖകള്‍ ജെബാ ജെബാ.. ജോബിലാല്‍ ജ്വാല ഞങ്ങളുടെ ഗ്രാമം ഞങ്ങള്‍ കൊച്ചിക്കാര്‍! ഞാനും എന്ടെ ചിന്തകളും ഞാനും എന്റെ മലയാളവും... ഞാനും എന്റെ മഴയും ഞാനും എന്‍റെ ചിന്തകളും ഞാനും എന്‍റെ ലോകവും ഞാനും കൂടി ... ഞാനും നിങ്ങളും ഈ ലോകവും ഞാന്‍ ഞാന്‍ - ഇരിങ്ങല്‍ ഞാന്‍ ഇഷ്‌ടപ്പെട്ടത് ഞാന്‍ കണ്ട ലോകം ഞാന്‍ കണ്ടതു ഞാന്‍ കേട്ട പാട്ടുകള്‍ : ഞാന്‍... ഞാറ്റുവേല ഡിജിറ്റല്‍ ഡ്രിസിലിന്റെ വരകള്‍.. തകിടിമുത്തന്‍ തകിടിയോം തകിടിമുത്താ... തട്ടകം തട്ടിന്‍പുറത്ത് നിന്നു തണുത്ത ചിത്രങ്ങള്‍ തണുത്ത ചിന്തകള്‍ തണൽ തത്തമംഗലം പാ‍ലക്കാട് തത്തമ്മ തനിനിറം തന്മാത്ര തന്മാത്ര തമന്‍ (ഉ) തറവാടി തളിക്കുളം തവളചന്തം താഴ്വാരം T H A Z H V A R A M താഴ്‌ വാരം തിരമൊഴി തിരുതാലം തിരുവനന്തപുരം ക്രോണിക് തിരുവനന്തപുരം ബ്ലോഗേഴ് തിരുവാതിര തുരുത്ത് തുറന്നിട്ട വാതില്‍ തുളസി തുളസി തുഷാരത്തുള്ളികള്‍ തൂലിക തൃശ്ശൂര്‍ തൃശ്ശൂര്‍ വിശേഷങ്ങള്‍ തേന്‍മുള്ളുകള്‍ തൊടുപുഴക്കാരന്‍ തോന്നിയത് തോന്നിയപടി തോമസ്‌ കെ പ്രകാശ്‌ ത്ണണീര്‍മുക്കം വിശേഷങ് ത്രിവേണി ദത്തൂക്കിന്റെ ബ്ലോഗ് ദര്‍പ്പണം ദര്‍ശനം ദലമര്‍മ്മരങ്ങള്‍ ദിനേശന്‍ വരിക്കോളിയുടെ ദിനേശന്‍വരിക്കോളിയുടെ ദില്ലി ബ്ലോഗ്‌ മീറ്റ്‌ ദിവാസ്വപ്നങ്ങള്‍ ദിശ ദുര്‍ഗ്ഗ ദൂരം ദൂരദര്‍ശനം ദേവപഥം - Devapadham ദേവസേനയുടെ കവിതകള്‍ ദേശാടനം ദൈനന്തിനം ദ്രൗപതി ധീരസമീരേ.... നക്ഷത്രങ്ങള്‍ നക്സലിസം ബൂലോകത്തില്‍ നനുത്ത ഗന്ധമുള്ള കിനാവർ/a> നന്മയും തിന്മയും നന്മയുടെ പൂക്കള്‍ നമുക്കു ചുറ്റും നമ്പൂരി ഫലിതങ്ങള്‍ നമ്പ്യാര്‍ നര-സായ കഥകള്‍ നരന്‍ നല്ലതും ചീത്തയും നളപാചകം നവനീതം നവനീതിന്റെ ലോകം നവീന്‍ മേനോന്‍... നഷ്ടസ്വപ്നങ്ങള്‍.............. നാടന്‍ ചിന്തകള്‍ നാടോടിക്കഥകള്‍ നാട്ടികബീച്ച്‌ സ്കൂള്‍ നാട്ടു വിശേഷങ്ങള്‍ നാട്ടുപൂക്കള്‍ നാട്ടുവര്‍ത്താനം നാട്ടുവൈദ്യന്‍ നാട്‌ - Naad നാമജപ സങ്കീര്‍ത്തനം നാരദന്‍ നാരായം നാരായം നാളികേരം നി ലാ വ് നിക്ക് നിങ്ങളുടെ കായികവിഭാഗം ഼/a> നിത്യയുടെ കാഴ്ചകള്‍ നിത്യായനം നിത്യായനം നിനക്കായ്‌ നിനവോല നിരഞ്ജന്‍ s/o നവീന്‍ മേനോ༯a> നിരാശന്റെ കുറിപ്പുകള്‍ നിര്‍മ്മല nirmala നിര്‍മ്മാല്യം നിറം നിറങ്ങള്‍ നിറഭേദങ്ങള്‍: Transition of colours നിലാവുകൂട്ടം നിലാവ് നിലാവ്‌ പെയ്യുമ്പോള്‍... നിളയോരം നിഴല്‍ നിഴല്‍ ചിത്രങ്ങള്‍ നിഴല്‍ക്കുത്ത് /Nizhalkuth നിശ്ചലഛായാഗ്രഹണ വിശേഷം നിഷേധി.... നീരുറവ തേടി നീര്‍‌മിഴിപ്പൂക്കള്‍‌ നീലക്കുറിഞ്ഞി നുറുങ്ങുവെട്ടം നൂറു വര്‍ഷങ്ങള്‍ക്ക് മർ/a> നൃപതികരനല്ലൂര്‍ നെല്ലിക്ക Nellikka നേത്രദാനം നേരംപോക്ക് നേരറിയാന്‍ നേര്‍കാഴ്ച്ചകള്‍ നേര്‍മൊഴി നൈജീരിയ വിശേഷങ്ങള്‍.. നൊക്കിസം © നൊമ്പരം നൊസ്റ്റാള്‍ജിയ നോക്കുകുത്തി നോട്ടുപുസ്തകം ന്യൂനമര്‍ദ്ദം ന്യൂസ്‌ പേപ്പര്‍ മാഫിയ ༯a> ന്റുപ്പുപ്പാക്കൊരു കൊട പകല്‍ക്കിനാവ്.. പകിടന്‍ പച്ചക്കുതിര പച്ചാന... പച്ചാളം പഞ്ചുവിന്റെ ബ്ലോഗ്ഗുകള പടക്കളം പടങ്ങള്‍ പടയിടം പടിക്കല്‍ വിശേഷങ്ങള്‍ പടിപ്പുര പണിക്കന്‍ പണിക്കര്‍ പതിര്...! പത്രങ്ങള്‍ക്കു തെറ്റുമ പനയോലകള്‍ പനിക്കൂറ്ക്ക- കവിതാ‍സമ഼/a> പമഗരിസ പയ്യന്‍‌ കഥകള്‍‌ പരദേശിയുടെ കാഴ്ചകള്‍...... പരസ്പരം പരാജിതന്‍ പരിഭാഷാ വിക്കി പറയാതെ വയ്യ പലചരക്ക് - palacharakku പലവ്യഞ്ജനം - palavyanjanam പള്ളിക്കൂടം പഴുത്‌ പാചക കല (പിഴച്ചാല്‍ അറും പാച്ചു പാച്ചുക്കുറുപ്പു പാട്ടുകള്‍--mp3 free Download പാഠങ്ങള്‍... പാഠഭേദം പാഠശാല പാതിരാപ്പൂക്കള്‍ പാഥേയം പാഥേയം പാര്‍പ്പിടം പാര്‍വണം പാലക്കാട് പാലക്കാരന്‍ Palakkaran പാലാ ശ്രീനിവാസന്റെ ഉദ്༯a> പാലാ ശ്രീനിവാസന്റെ ജീവ഼/a> പാവം രാജാവു് പാവാടക്കാരി പാഷാണം പാഷാണമൂഷികചരിതം പി.ആറിന്റെ കവിതകള്‍ പി.ആറിന്റെ ലേഖനങ്ങള്‍ പിക് നിക്ക് പിടക്കോഴി പിണറായി അഥവാ പിണര്‍ ആയി. പിന്നിട്ട വഴികള്‍..... പിന്‍കാഴ്ചകള്‍ പിപ്പിള്‍സ്‌ ഫോറം. പീകുട്ടന്‍ പുംഗവന്റെ ലോകം പുതുമഴ പുന്നയൂര്‍ക്കുളം പുരാണം പുറംലോകത്തേയ്ക്കൊരു കി പുറമൊഴികള്‍ പുഴ.കോം ബ്ലോഗ്‌ പേജുകള്⼯a> പുഴു - The WORM പുഷ്ക്കരന്റെ ലോകം പൂച്ച സ്മരണകള്‍ പൂച്ചപുരാണം പൂച്ചപുരാണം പൂച്ചുണ്ണിപ്പാടത്തെ സു പൂനിലാവ്‌ പൂരക്കാഴ്ച്ചകള്‍ പെണ്‍കുട്ടി പെന്‍ഡുലം പെരാന്ത് പെരാന്ത് പെരിങ്ങോടന്‍ പെരുംകളിയാട്ടം പെരുമ്പാവൂര്‍ പൈങ്ങോടന്‍ പൊടിക്കുപ്പി പൊടിപ്പും തൊങ്ങലും പൊട്ടും പൊടിയും പൊതുയോഗം പൊന്നാനി പൊന്നൂസ് തട്ടുകട പൊയ്കയിലെ തിളക്കം പോക്കിരിത്തരങ്ങള്‍ പോട്ടം പ്രകൃതിദര്‍ശനം പ്രണയ ചിന്തകള്‍ പ്രണയത്തിനൊരിടം പ്രണയത്തിന്‌, ... പ്രണയവര്‍‌ണ്ണങ്ങള്‍ പ്രതികരണങ്ങള്‍ പ്രതികരണങ്ങള്‍ പ്രതിദിന പരീക്ഷണങ്ങള്‍ പ്രതിദിനം പ്രതിഫലനങ്ങള്‍ പ്രതിഭാഷ പ്രതിഭാസം പ്രമാദം പ്രമോദം പ്രയാണം പ്രവാസി പ്രിയ ശകലങ്ങള്‍ പ്രിയമുള്ള പോസ്റ്റുകള് പ്രേമഗീതങ്ങള്‍....പ്രാര് പ്രേരണ ഫിഫ ലോകകപ്പ് 2006 ഫിറോസ്‌ സ്മരണിക ഫിസിക്സ് വിദ്യാലയം ഫുട്ബോള്‍ ബൂലോഗം ഫോക്കസ്സില്‍ ഫോട്ടോ പോസ്റ്റുകള്‍ ഫോട്ടോഗ്രാഫി - ഒരു പരിചയ ബഡായികള്‍ ബര്‍സക് barsaq ബഹുവ്രീഹി ബാംഗ്ലൂര്‍ വിശേഷങ്ങള്‍ ബാംസുരി ബാച്ചിലേഴ്സ് ക്ലബ്ബ് ബാബ്സികന്‍ ബാലലോകം ബാലലോകം ബാലസാഹിത്യം ബിരിയാണിക്കുട്ടി ബിരിയാണിക്കൂട് ബീരാന്‍കുട്ടിന്റെ ലോകം ബുദ്ധിജീവി ബുദ്ധിപരീക്ഷ ബൂലോക കവിത ബൂലോഗതട്ടിപ്പുകള്‍ ബൂലോഗ‌ ക്ലബ്ബ്‌ ബെര്‍ളിത്തരങ്ങള്‍ ബോധനം ബ്രിജ്‌ വിഹാരം ബ്രൈറ്റനെസ്സ്‌ ആന്‍ഡ്‌ ബ്ലൂമൂണ്‍ (പുലിമട) ബ്ലോഗുവാരഫലം ബ്ലോഗുവിലാസം ടീ ഷോപ്പ് ബ്ലോഗ് വാചക മേള ഭരണങ്ങാനവും ഞാനും... ഭാഗവതവിവര്‍ത്തനം ഭൂമി മലയാളം ഭൂമിമലയാളം ഭൈരവന്‍ മകള്‍ക്ക് മഞ്ചാടി മണികള്‍ മഞ്ഞക്കിളി. മഞ്ഞിയില്‍ മഞ്ഞുതുള്ളികള്‍ മഞ്ഞുത്തുള്ളികള്‍....... മഞ്ഞുമ്മല്‍ മടിക്കൈ മണലെഴുത്ത്‌ മണിച്ചെപ്പ്‌ മണിനാദം മണിനാദം മണിയുടെ ബ്ലോഗ് മണ്ടന്‍ കുഞ്ചു മതങ്ങളും ദര്‍ശനങ്ങളും‍ മതിലുകളില്ലാതെ മത്തങ്ങത്തലയന്‍ മദിരാശിപുരാണം മനം നൊന്ത മൈനയുടെ ... മനഃപായസം മനഃപായസം മനീഷി മന്ദസ്മിതം മന്ദാരം മന്ദാരപൂവ്‌ . (ജ഼/a> മയില്‍പീലിതുണ്ടുകള്‍ മയില്‍പ്പീലി - മീനാക്ഷി മയില്‍‌പീലി-Mayilpeeli മരക്കാര്‍ കവിതകള്‍ മരങ്ങോടന്‍ മരണമൊഴി മരണവെപ്രാളം അഥവാ കുറേ പ༯a> മരപ്പൊത്ത് മരീചിക മരീചികയുടെ തീരം മറക്കാനാവാത്ത കാഴ്ചകള് മറുനാടന്‍ മറുമൊഴി മറ്റൊരാള്‍ മലയാള ചലച്ചിത്ര ഗാനങ്ങ഼/a> മലയാള പാഠശാല മലയാള മനസ്സ്‌ മലയാളം മലയാളം 4 U മലയാളം ഡി.ടി.പി മലയാളം ഫയര്‍ഫോക്സില്‍ മലയാളം ബ്‍ളോഗ് സൂചിക മലയാളം സിനിമകള്‍ മലയാളത്തിനും മലയാളികള് മലയാളത്തിലും ബ്ലോഗാം മലയാളത്തില്‍ ബ്ലോഗാം മലയാളന്‍ മലയാളരാജ്യം മലയാളി മലയാളി ക്ലബ്ബ് മലയാളി ബ്ലോഗനു വായീത്തർ/a> മഴത്തുള്ളികള്‍ മഴത്തുള്ളികള്‍ മഴത്തുള്ളികള്‍ മഴനിലാവ് മഴമേഘങ്ങള്‍ മഴയിലൂടെ മഴവില്ലും മയില്‍പീലിയു മഴവില്‍വര്‍ണ്ണങ്ങള്‍ മഹാവിഷ്ണു:Mahavishnu മഹിയുടെ ക്യാമറ കണ്ണിലൂ഼/a> മാദ്ധ്യമ-സിന്‍-ഇന്‍ഡികർ/a> മാനസം മാപ്ലോഗ്‌ മായാവി മാലാഖ മാലോഗം::malogam മാവേലിനാട്. മാഹി കോളേജ് മിടുക്കന്റെ ബ്ലൊഗുകള്‍ മിഠായി - Mittayi മിണ്ടാത്ത പൂച പാലുകുടി഼/a> മിത്രം മിത്രം - സാഹിത്യ മഞ്ജരി മിന്നാമിനുങ്ങ്‌ മിന്നാമിന്നികള്‍ മിസ്റ്റര്‍ ക്ലീന്‍ മീനച്ചില്‍ ഡയറിMeenachil Diary മീറ്റര്‍ ഗേജ് ചിത്രങ്ങ഼/a> മുംബായ് ജങ്ക്ഷന്‍ മുകേഷ്... മുക്കുറ്റി മുഖം~*~ mukham മുത്തപ്പന്‍ മുനീര്‍ കെ മട്ടന്നൂര്‍ ༯a> മുന്നാ'സ്‌ വേള്‍ഡ്‌ മുല്ലപ്പൂ മുസാഫിര്‍ മുസിരിസ് മൂക്കന്‍സ്‌ മൂന്നടി മണ്ണ് മൂന്നുവര / മേതില്‍ മൂഷികം മൂഷികന്‍ മെഹ്ഫില്‍ മേഘമല്‍ ഹാര്‍ മേപ്പള്ളി മേമ്മുറിപ്പിള്ളേര്‍ മൈന മൈനാഗന്‍ മൈന്റ്ബഗ് മൈലപ്പുറത്തെ കുഞ്ഞാപ്പ മൊബൈലില്‍ പതിഞ്ഞവ... മൊയന്ദന്‍ മൊഴികള്‍ : : quotations മൊഴിമാറ്റം മോളൂട്ടി മോഹേഷിന്റെ ലോകം മൌനം മൌനാക്ഷരങ്ങള്‍ മൗലികവാദി യാത്രികന്‍ യു.ഏ.ഈയിലെ ബൂലോഗസംഗമം യുവശബ്ദം രണ്ടാംഭാവം രണ്ടാമിടം രമേഷ്‌ രസികന്‍ രാഗകൈരളി:RagaKairali രാജമാണിക്യം രാജീവ്‌ ചേലനാട്ട്‌ രാത്രി രാധാമാധവം രാധുവിന്റെരചന രാപ്പനി രാവണായനം രാഷ്ട്രതന്ത്രം രാഷ്ട്രീയം റബ്ബര്‍ വാര്‍ത്തകള്‍ റാല്‍മിനോവ് റാല്‍മിനോവ് -ചിന്തകളും.. റാല്‍മിനോവ് -ചിന്തകളും.. റിച്ചുമോളു റെയിന്‍ബോ ബുക്ക്സ് റെറ്റിനോപൊതി റോക്സി റോഡ്‌ അപകടങ്ങള്‍ റോമക്കാഴ്ച റ്റെക്നോ(Techno) ലളിതം ലളിതഗാനങ്ങള്‍ ലാപുട ലുട്ടാപ്പി ! ലെന്‍സ്‌-lens ലൈറ്റ്സിങ്ക്‌ ലൊട്ടുലൊടുക്ക് ലോകം എന്‍റെ കണ്ണില്‍ ലോകസിനിമയുടെ വര്‍ത്തമാ ലോകാഃ സമസ്താഃ ... ലോകാസ്വാദനം ലോഗ് ഇന്‍ ലോലു സ്പീകിംഗ്‌ വടക്കാഞ്ചേരി വടക്കാഞ്ചേരിക്കാരന്‍ വട്ടേനാടന്‍ വനിതാലോകം വയനാടന്‍ വയനാടന്‍ വയല്‍ക്കരവിശേഷം വര@തല=തലവര വരകള്‍ വരമൊഴി വാര്‍ത്തകള്‍ വരയും നിറവും വര്‍ണ്ണക്കടലാസ് വര്‍മ്മാലയം വലിയലോകം വളപ്പൊട്ടുകള്‍ വളപ്പൊട്ടുകള്‍ വള്ളിക്കുടില്‍ വള്ളുവനാടന്‍ വഴിയമ്പലം വഴിയെ തിരിച്ചുപോകുമ്പോ വസന്തം വസുധൈവകുടുംബകം വാഗ്‌ ജ്യോതി വാചകക്കസര്‍ത്ത്‌ വാചകപാതകം വായനയും നിരീക്ഷണങ്ങളും വായനശാല വായില്‍ തോന്നിയതു.... വാര്‍ത്തകള്‍ക്കിടയി... വാര്‍ത്തകള്‍ക്കിടയില്⼯a> വാവക്കാടന്‍ വാവക്കാടന്‍ വാവപ്പാട്ടുകള്‍ വാസ്തു ശാസ്ത്രം വികടലോകം വികടവിചാരം വിക്കി ക്വിസ് ടൈം വിചിത്രജാലകം വിടരുന്ന മൊട്ടുകള്‍ വിദ്യ വിനിമയങ്ങള്‍ വിമതന്‍ വില്ലൂസിന്റെ പാട്ടുകള് വിവാഹിതര്‍ വിശേഷം വിശ്വജാലകം വിശ്വജിതം വിശ്വപ്രഭ വിശ്വശ്രീ വിശ്വശ്രീ : എന്റെ ചങ്ങാത വിശ്വാസിച്ചാലും ഇല്ലെങ വീക്ഷണം വൃതാസുരന്‍ വെടിവട്ടം വെട്ടം വെമ്പള്ളിക്കാരൻ വെറുതെ ഇരിക്കുന്നവര്‍ക വെറുതെ കുറെ പടങ്ങള്‍ വെറുതെ കോറിയിടുന്നത് വെറുതേ വെറുതേ ഒരോന്ന് വെളിപാട് വെള്ളുവനാട്ടെന്‍ വേണു വേണുനാദം വേനല്‍ക്കാല പരീക്ഷണങ്ങ വേള്‍ഡ് സെന്റിനെല്‍ വൈക്കന്‍ പുരാണം വൈഖരി വ്യക്തിഹത്യ വർണമേഘങ്ങൾ ശലഭങ്ങളുടെ പകല്‍ - നോവല് ശാന്തം ശാലിനി ശാസ്ത്രലോകം ശിക്കാരിശംഭു ശിഥില ചിന്തകള്‍ ശിവകുമാറ് അമ്പലപ്പുഴ ശിശുപാലവധം ശുകനാദം ശേഷം ചിന്ത്യം ശ്രീജയുടെ ലോകം ശ്രീമദ്‌ ഭഗവത്‌ ഗീത ശ്രീവത്സം ശ്വാസം ഷോമി സംക്രാന്തി സംവരണം സംശയബ്ലോഗ് സംസ്കാരം സകലകല സങ്കുചിതം സചിത്രകഥകള്‍ സജു സഞ്ജൂസ്സ് സന്ദര്‍ശനം സന്നിധാനം സമാനമനസ്കര്‍ സമീഹയുടെ ലോകം സര്‍ഗ്ഗ വേദീ സര്‍പ്പഗന്ധി സര്‍വകലാശാല സസ്നേഹം സഹീറിയന്‍ കാഴ്ചകള്‍ സഹ്യന്‍ സഹ്യാദ്രി സാങ്കേതികവിദ്യ സാധനം കയ്യില്‍ ഉണ്ടോ? സാരംഗി സിജുവിന്റെ ലോകം സിനിമ സിനിമ സിനിമകള്‍ എന്റെ ... സിനിമകൊട്ടക സിനിമാ നിരൂപണം സിനിമാ ന്യൂസ്‌ സിലിക്കണ്‍ വാലി സുനാമിചിന്തകള്‍ സുപര കംപ്യൂടര കാ ആതംക സുറുമ suruma സുവര്‍ണ കേരളം സുസ്മേരം സുഹൃത്ത്‌ സൂഫിസം സൂര്യ തേജസ്സ്‌ സൂര്യഗായത്രി സൂര്യനു താഴെ... സൂര്യോദയം ഡയറിക്കുറിപ് സൂര്യോദയവിചാരം - Sooryodayavicharam സെന്റിമെന്റ്സ് സെമി ബ്ലാക്ക് കരങ്ങള്‍ സെല്‍ഫ് ഗോള്‍ സൈബര്‍ ലോകം CYBER WORLD സൊലീറ്റയുടെ മമ്മി സ്ക്രാപ്പ് സ്വപ്‌നങ്ങള സ്തുതിയായിരിക്കട്ടെ സ്ത്രീഡയമന്‍ഷന്‍ സ്ത്രീപക്ഷം സ്നേഹപാരകള്‍ സ്നേഹപൂര്‍വം സ്നേഹപൂര്‍വ്വം അന്‍‌വര സ്നേഹപൂര്‍വ്വം..... സ്പന്ദനങ്ങള്‍.... സ്മാര്‍ട്ട് കിട്ടി സ്ലേറ്റ്‌ സ്വ:ലേ സ്വം സ്വന്തം സ്വന്തം ലോകം സ്വപ്നം സ്വപ്ന‍ങ്ങള്‍ പൂക്കുന് സ്വരങ്ങള്‍ സ്വാമിയുടെ പൂച്ചക്കുട് സ്വിസ് ഡയറി സ്‌പന്ദനം സ്‌പോര്‍ട്‌സ്‌ മലയാളം സ്‌റ്റമ്പ്ഡ്!!! ഹരികുമാറിന്റെ കഥകള്‍ ഹരിതകം ഹരിയിടം ഹരിയുടെ ഹരിശ്രീനമഃ ഹൈ ഹൈദരാബാദലു വിശേഷലു ഹോസ്റ്റലേര്‍സ് ‌‌‌‌‌‌‌‌‌‌സന്തോഷ് ‍‍ഡയറിക്കുറിപ്പുകള്‍

Malayalam blogging

അഗ്രഗേറ്ററുകള്‍ Blog Aggregators

എഴുത്ത്- വായനോപാധികള്‍
MALAYALAM READING/WRITING TOOLS


ഹരിതകത്തില്‍ രണ്ട് കവിതകള്‍

എന്റെ രണ്ട് കവിതകള്‍ ആദ്യമായി ഹരിതകത്തില്‍ വന്നു.
കവിതകള്‍: വീഴ്ചച്ചൂര്,വായു

പരകായം

കറുത്ത് കറുത്ത് കരിക്കട്ട പോലെ ഒരു മനുഷ്യന്‍
കോണകം മാത്രമുടുത്ത്
വെയിലിന്റെ വിളവെടുക്കുന്നു.
ഒരു പൊയ്ക്കുതിര വഴിയോരത്ത്
വിശ്രമിക്കുന്നു.
ഉഷ്ണക്കാറ്റിനെ ഭേദിച്ച്
എന്റെ ബസ് മുന്നോട്ടു പോവുന്നു.

തമിഴേ നിനക്കെന്നോടെന്താണ്
പറയാനുള്ളത്?
അനാദിയായി കിടക്കുന്ന
ഭൂമിയും ആകാശവും
ഒരു കറുത്ത കണ്ണടവെച്ച് നോക്കുന്നുണ്ടോ?
വഴിമരങ്ങളിലെ പുളിമരങ്ങള്‍
ഉയരം കുറഞ്ഞ,കറുത്ത,ദാവണിയുടുത്ത
തമിഴ് പെണ്‍കുട്ടികളെപ്പോലെ
ചിരിക്കുന്നുണ്ടോ?
വഴിയരികില്‍ ഇളനീര്‍ വെട്ടുന്നവനേ,
നാം തമ്മില്‍ പരിചയപ്പെട്ടിട്ടുണ്ടോ?

ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന
ഈ ജനത്തിനു നടുവില്‍
ഒരു മലയാളിയായി ഞാനെങ്ങനെയാണ്
വേര്‍പെട്ടു നില്‍ക്കുന്നത്....
ഉപ്പും മുളകും പുരട്ടിയ
നിന്റെ കക്കരി ഞാന്‍
കടിച്ചു തിന്നതാണല്ലോ...

എന്റെ വീട് വയനാട്ടിലല്ല.
എന്റെ വീട് സേലത്താണ്.
എന്റെ ഭാര്യ ടീച്ചറല്ല.
എന്റെ ഭാര്യ ആടു നോക്കുന്നവളാണ്.
എനിക്ക് വെളുത്ത കുട്ടികളില്ല.
എനിക്ക് കരിക്കട്ട പോലത്തെ,
മൂക്കൊലിപ്പിച്ചു നടക്കുന്ന
മൂന്ന് കുട്ടികാളാണ്.
എന്റെ വീടിനു ചുറ്റും ഒരു നാറ്റമാണ്.
ആട്ടിന്‍ കാട്ടത്തിന്റേയും
അഴുക്കുവെള്ളത്തിന്റേയും മണം.
ഞാനിപ്പോള്‍ എന്റെ വീട്ടിലേക്കുള്ള
വണ്ടി നോക്കി നില്‍ക്കുകയാണ്.

ഒരു വായനക്കാരന്റെ അന്ത്യം

ഒരു വായനക്കാരന്റെ അന്ത്യം
തര്‍ജ്ജനിയില്‍

ക്രിമിനല്‍

നിങ്ങളെ കാണുമ്പോള്‍ തന്നെ
നിങ്ങള്‍ മരിക്കുന്നതിനെ
സങ്കല്പിക്കും.
അങ്ങനെ നിങ്ങടെ കുട്ടികള്‍
അനാഥരാവുന്നത്,കഷ്ടപ്പെടുന്നത്
ഒടുക്കം നിങ്ങടെ ഭാര്യ...
എനിക്കു വയ്യ.

ദയാരഹിതമായ എന്റെ
ഭാവനകളുടെ തിരക്കഥ
ചിലപ്പോഴൊക്കെ ദൈവം(അല്ലാണ്ടാര്?)
സംവിധാനം ചെയ്തുകളയും.

ചുരം കയറുന്ന വണ്ടിയിലിരുന്ന്
അത് താഴോട്ട് തലകുത്തിവീഴുന്നത്
വീണ്ടും വീണ്ടും കാണും.
ആളുകള്‍ കൂടുന്നത്
ബസ്സിന്റെ കിടപ്പ്
ഒരു ഞെട്ടലുമില്ലാതെ
ഒരു സങ്കടവുമില്ലാതെ

സ്വന്തം ഭാര്യ മരിച്ചുപോവുന്നത്,
കുട്ടികളെ നോക്കാനെന്ന വ്യാജേന
വീണ്ടും കല്യാണം കഴിക്കാന്‍
അവസരം വരുന്നത്,
ഹോ!എനിക്കു വയ്യ.
ഒരാളെ എത്ര തവണയാണ്
കൊല്ലുക.

അനുബന്ധം-എഴുത്തിന്റെ വഴി

ഒരുവര്‍ഷമായി ഞാന്‍ എങ്ങനെ എഴുതുന്നു എന്ന് വിശദമാക്കുന്നത് എഴുത്തിനെക്കുറിച്ചുള്ള ചില ധാരണകളെ തിരുത്താന്‍ സഹായിച്ചേക്കാം.വാര്‍ഷിക പോസ്റ്റില്‍ പറയും വിധം ആദ്യകാലത്ത് എന്റെ എഴുത്ത് വളരെ നൈസര്‍ഗ്ഗികമായി സംഭവിക്കുന്ന ഒന്നായിരുന്നു.വേഡ്സ് വര്‍ത്ത് പറഞ്ഞ വിധത്തില്‍ കവിത പൊടുന്നനെയുള്ള ഒരു കവിഞ്ഞൊഴുകല്‍ ആണെന്നു തന്നെയാണ് ഞാന്‍ പഠിച്ചതും വിശ്വസിച്ചിരുന്നതും.എന്നാല്‍ ഇത്തരത്തിലുള്ള ഒരു സ്വാഭാവിക എഴുത്തില്‍ നിന്ന് ക്രമേണ ഞാന്‍(ജീവിത സാഹചര്യങ്ങള്‍) എന്നെത്തന്നെ പിന്തിരിപ്പിച്ചതിനാല്‍ ഈ അത്ഭുതം(കവിഞ്ഞൊഴുകല്‍) എന്റെ ജീവിതത്തില്‍ നിന്ന് നിഷ്ക്രമിച്ചു.എഴുത്തിനോടുള്ള അനുരാഗം തന്നെയാണ് ഏതുവിധേനയും എഴുതുക എന്ന ഒരാശയത്തില്‍ എന്നെ എത്തിച്ചത്.

ഉള്ളടക്കം,കീര്‍ത്തനം,പിടികിട്ടാപ്പുള്ളി,മുറിയിലുള്ളത് തുടങ്ങിയ കവിതകളൊക്കെ വൈവാഹിക ജീവിതത്തിനു തൊട്ടുമുന്‍പുണ്ടായ ചില പ്രശ്നങ്ങളാല്‍ എഴുതപ്പെട്ട കുറിപ്പുകളാണ്.കവിത എന്ന് ഞാനും അവയെ വിളിച്ചിരുന്നില്ല.കുറിപ്പുകള്‍ എഴുതാന്‍ ഒരു പുസ്തകം ഉപയോഗിച്ചിരുന്നു. ഒരു തരം പരിശീലനം പോലെ ദിവസവും രാവിലെ എഴുന്നേറ്റാലുടന്‍ എന്തെങ്കിലും എഴുതിപ്പോന്നു. ബ്ലോഗിങ് തുടങ്ങിയതിനു ശേഷവും ഇതേ തരത്തിലുള്ള ഒരു എഴുത്തുസമ്പ്രദായമാണ് ഞാന്‍ തുടര്‍ന്നത്.വാര്‍ഷിക പോസ്റ്റില്‍ പലരും ആവശ്യപ്പെട്ടതു പോലെ എഴുതാന്‍ തോന്നുമ്പോള്‍ മാത്രം എഴുതുക എന്നു വിചാരിച്ചിരുന്നാല്‍ ഈ ബ്ലോഗില്‍ 2007ല്‍ എഴുതിയ ഒരു കവിത പോലും ഉണ്ടാവില്ലായിരുന്നു.വളരെ സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ എഴുതാന്‍ വേണ്ടിത്തന്നെ എഴുതുകയാണ്.ഇതൊരു പാപമായി ഞാന്‍ കണക്കാക്കുന്നില്ല.ഒരു പ്രത്യേക ആശയം രൂപപ്പെടുകയും അതെഴുതാത്തതുകൊണ്ട് വല്ലാത്ത മാനസികപ്രശ്നങ്ങള്‍ ഉണ്ടാവുകയും അങ്ങനെ ഉല്‍ക്കടമായ ഒരു വിചാരത്തോടുകൂടി എഴുതപ്പെടുകയും ചെയ്യുന്നതല്ല എന്റെ ബ്ലോഗ് കവിതകള്‍.മറിച്ച് എന്തെങ്കിലും എഴുതണം എന്ന വിചാരത്തോടെ(ആ വിചാരം ഉല്‍ക്കടമായൊരു വിചാരം തന്നെയാണ്)പൊടുന്നനെ എഴുതിയിട്ടുള്ളവയാണവ.ഒറ്റയിരുപ്പില്‍ മൂന്നുംനാലും കവിതകള്‍ ചിലപ്പോള്‍ എഴുതുന്നു.പൊതുവെ മിനുക്കിയെഴുതുകയോ മാറ്റിയെഴുതുകയോ ചെയ്യാറില്ല. ഇങ്ങനെ വളരെ കൃത്രിമമായ ഒരു രചനാമാര്‍ഗമാണ് എന്റേത്.എങ്കിലും തുടര്‍ച്ചയായി ഇങ്ങനെ എഴുതിയെഴുതി നൈസര്‍ഗ്ഗികരചനാരീതിയുടെ ആനന്ദവും സ്വാഭാവികമായ ഒരൊഴുക്കും ഈ എഴുത്തുപ്രക്രിയയില്‍ ഞാന്‍ അനുഭവിച്ചുതുടങ്ങിയിട്ടുണ്ടെന്ന അത്ഭുതകരമായ സത്യം ഞാനിവിടെ പങ്കുവെക്കുന്നു.

എഴുത്ത് സാമൂഹ്യപ്രതിബദ്ധതയുള്ളതാവണം എന്ന ആശയത്തോട് എനിക്ക് യോജിപ്പാണ്.ഓരോ രചനയും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാവണം എന്നൊക്കെ പറയുന്നവരെ ആദരവോടെയാണ് ഞാന്‍ കാണുന്നത്.എന്നാല്‍ എല്ലാ സാഹിത്യ രചനകളും കലാത്മകതയുള്ളതാവണം എന്ന ആശയമാണ് എനിക്ക് പ്രഥമഗണനീയമായി തോന്നുന്നത്.കലാത്മകതയില്ലാത്ത ഒരു രചനയും രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ ആവില്ല.രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ പറ്റാത്തതുകൊണ്ട് ഒരു രചന മോശം രചനയായി കണക്കാക്കാനുമാവില്ല.എന്നാല്‍ ഒരെഴുത്തുകാരന്‍ ഏതൊരാശയത്തെ വിനിമയം ചെയ്യുന്നതിനാണോ ഒരു രചന നിര്‍വഹിച്ചിരിക്കുന്നത് അതിന് നേര്‍വിപരീതമായ ഒരാശയത്തെ പോഷിപ്പിക്കാന്‍ ഉതകുന്ന ഒരു വ്യാഖാനം അതിനു സാധ്യമാവുന്നുവെങ്കില്‍ ആ എഴുത്ത് പരാജയപ്പെട്ടുവെന്ന് കണക്കാക്കേണ്ടി വരും.വര്‍ഗ്ഗീയ വിരുദ്ധമായ സന്ദേശം നല്‍കുന്നതിന് ആവിഷ്കരിക്കപ്പെട്ട ഒരു കൃതി വര്‍ഗ്ഗീയത വളര്‍ത്താന്‍ എന്നെങ്കിലും സമൂഹം ഉപയോഗപ്പെടുത്തുന്നത് തന്നെയാണ് ഏറ്റവും വലിയ ദുരന്തം.എല്ലാ വൈയക്തികാനുഭവങ്ങള്‍ക്കും അതിന്റേതായ ഒരു രാഷ്ട്രീയ പരിസരമുണ്ട്.
എഴുത്തുകാരന്‍ ഇതൊക്കെ ബോധപൂര്‍വമാണ് ആവിഷ്കരിക്കുന്നത് എന്നത് ശരിയായിക്കൊള്ളമെന്നില്ല.ഉദാഹരണത്തിന് അടുത്തിടെ വായിച്ച ഒരു നിരൂപണത്തില്‍ പവിത്രന്‍ തീക്കുനിയുടെ കവിതകളിലെ സ്ത്രീ മലര്‍ന്നുകിടക്കുന്ന ഒരു ഭോഗവസ്തു മാത്രമാണെന്ന് അപഗ്രഥിച്ചെഴുതിയതുകണ്ടു.എഴുത്തുകാരന്റെ ബോധാബോധങ്ങള്‍ പണിതുണ്ടാക്കുന്ന രചനകള്‍ അയാളെതന്നെ ഒറ്റിക്കൊടുക്കുന്ന കാഴ്ച്ചയാണിത്.പ്രതിലോമകരമായ കവിയുടെ ചിന്താഗതികൊണ്ട് വന്നുപെട്ടതാണിത് എന്നത് വാസ്തവം.

നമ്മുടെ ബ്ലോഗ് കവിതകളുടെ രാഷ്ട്രീയത്തെക്കുറിച്ച് ശരിക്കും ഒന്ന് പഠിക്കേണ്ടതുണ്ട്.ഞാനടക്കമുള്ള പലരുടെയും കവിതകള്‍ അതികാല്പനികതയാല്‍ ചെടിപ്പുണ്ടാക്കുന്നവയായി മാറിയിട്ടുണ്ട്.ഒരു കൌതുകത്തിനപ്പുറത്തേക്ക് പല കവിതകളും കടക്കുന്നില്ല.സുഖദമായ വാക്കുകള്‍ കൊണ്ട് പ്രതിലോമകരമായ ഒരു അന്തരീക്ഷത്തെ സൃഷ്ടിക്കുകയും വായനക്കാരനെ എഴുത്തുകാരന്‍ വിനീത വിധേയനാക്കുകയും ലഹരി പിടിപ്പിക്കുകയും ചെയ്യുന്നുണ്ട് ചില കവിതകളില്‍.കഠിന വേദനകളുടെ കവിത വായിക്കുമ്പോഴും വായനക്കാരന് കിട്ടുന്നത് മധുരതരമായ ഒരനുഭൂതിയാണെങ്കില്‍...
ഇങ്ങനെ പഞ്ചസാര കൂടിയ കവിതകളേക്കാള്‍ ദീര്‍ഘകാലം മടുപ്പിക്കാതെ നില്‍ക്കും ലാപുടയുടെ വികാരങ്ങള്‍ വര്‍ജ്ജിച്ച കവിതകള്‍ എന്നെനിക്ക് തോന്നിയിട്ടുണ്ട്.
പ്രമോദിന്റെ കവിതകളിലും കാല്പനികതയുടെ ഈ അതിമധുരം ഇല്ല.

ഒരു ഞൊടിയിടയില്‍ പൊട്ടിവിരിയുകയും മാഞ്ഞു പോവുകയും ചെയ്യുന്ന വര്‍ത്തമാനകാലത്തിന്റെ വിസ്മയങ്ങളുടെ തനിപ്പകര്‍പ്പാണ് പല കവിതകളും.അവയ്ക്ക് അമരത്വം ആവശ്യമില്ല.വ്യക്തമായ ഒരു ഓര്‍മ പോലും അവ വായനക്കാരനോട് ആവശ്യപ്പെടുന്നില്ല.വായനക്കാരന്റെ തലച്ചോറില്‍ അവയ്ക്ക് നിത്യമായ/വ്യക്തമായ ഒരു ഇരിപ്പിടം ആവശ്യമില്ല.അല്ലെങ്കിലും ഒരു സൃഷ്ടി എന്ന നിലയില്‍ അനശ്വരമായിരിക്കുക എന്നത് പ്രകൃതിവിരുദ്ധമായ ഒരു സംഗതിയാണ്.പാട്ടുകവിതകള്‍ ഈ അനശ്വരതയെയാവണം ആഗ്രഹിച്ചിരുന്നത്.എങ്കിലും ഏതുതരം കവിതയ്ക്കും ഒരു ജീവിതകാലം ഉണ്ടാവും.അതിന്റെ ദൈര്‍ഘ്യം വളരെ കുറഞ്ഞു വരുന്നത് കവിയുടെ കാലുകള്‍ പുതിയ കാലത്ത് ആയതുകൊണ്ടു തന്നെയാവും.ഒരുതരത്തിലുള്ള ഓര്‍മകളുടെ ഭാരവും പുതിയ കാലത്തെ ചെറുപ്പക്കാര്‍ കൊണ്ടു നടക്കാന്‍ ഇച്ഛിക്കുന്നില്ല.എങ്കിലും പഴയ കവിതയുടെ ആ വസന്തകാലം നീന്തിയവര്‍ ദുഃഖത്തോടെ ഈ മരുപ്പറമ്പില്‍ നിന്ന് ഉച്ചത്തില്‍ പഴിക്കുന്നത് ഞാനും കേള്‍ക്കുന്നുണ്ട്.പറയാതിരിക്കാന്‍ തരമില്ല.ഒരു തിരിച്ചുപോക്ക് അസാധ്യമാണ്.

നിങ്ങളെന്നെ എന്താക്കി...(ബ്ലോഗ് വാര്‍ഷികക്കുറിപ്പ് )

മേല്‍ക്കുറി:ഈ കുറിപ്പില്‍ ഉടനീളം ഞാന്‍,എന്നെ,എനിക്ക്,എന്റെ എന്നൊക്കെ ധാരാളം ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട് എന്ന് സങ്കോചത്തോടെ ഓര്‍മിക്കുന്നു.വായനക്കാര്‍ ക്ഷമിക്കണം.(ഒരു തവണ ക്ഷമിച്ചാല്‍ മതി)


പ്രീഡിഗ്രിക്കാലം മുതല്‍ ഞാന്‍ കവിതകള്‍ എഴുതിയിരുന്നു.അക്കാലത്ത് വയനാട്ടില്‍ കവിയരങ്ങുകള്‍ ഉണ്ടാകുമായിരുന്നു.ചില കവിയരങ്ങുകളിലൊക്കെ കവിത അവതരിപ്പിക്കാനും പോകുമായിരുന്നു.ഞാനെഴുതിയ കവിതകളൊക്കെ ഈണവും താളവുമുള്ളതായിരുന്നു. ഒരിക്കല്‍ കല്പറ്റയില്‍ കെ.ജി.എസ്സിന് ഒരു സ്വീകരണമുണ്ടായി.കല്പറ്റയിലുണ്ടായിരുന്ന എന്റെ ഒരു സ്നേഹിതന്‍ വിളിച്ചതു കൊണ്ട് ആ പരിപാടി കാണാന്‍ ഞാനും പോയി.കല്‍പ്പറ്റ നാരായണനും ആ ചടങ്ങില്‍ പങ്കെടുത്തിരുന്നു.കാല്‍പ്പനികതയോടുള്ള തന്റെ അറപ്പിനെക്കുറിച്ച് അന്ന് ആ വേദിയില്‍ കെ.ജി.എസ് പറയുകയുണ്ടായി.തന്റെ നിലപാടിനെ ന്യായീകരിക്കാന്‍ അദ്ദേഹം ഒരു പഴയ നാടക ഗാനം ഉദ്ധരിച്ചു:



‘ചക്കരപ്പന്തലില്‍ തേന്മഴ ചൊരിയും ചക്രവര്‍ത്തികുമാരാ...

നിന്‍ മനോരാജ്യത്തെ രാജകുമാരിയായ് വന്നു നില്‍ക്കാനൊരു മോഹം...’



ചെറുപ്പത്തില്‍ ഈ ഗാനം കേള്‍ക്കുമ്പോള്‍ ആ രംഗം അദ്ദേഹം സങ്കല്പിച്ചു നോക്കുമായിരുന്നത്രേ.ചക്കരകൊണ്ടുള്ള പന്തല്‍,എന്തായിരിക്കും സ്ഥിതി!അങ്ങനെയുള്ള പന്തലില്‍ തേന്മഴയും കൂടി ആയാലോ...?ഈച്ചകളെക്കൊണ്ട് ഇരിക്കപ്പൊറുതി ഉണ്ടാവില്ല.ഈ തരത്തിലായിരുന്നത്രേ അദ്ദേഹം ചിന്തിച്ചത്. കെ.ജി.എസ് പോയിക്കഴിഞ്ഞപ്പോള്‍ എന്റെ കൂട്ടുകാരന്‍ എന്നോട് പാതി കളിയായും പാതി കാര്യമായും പറഞ്ഞു.ഗദ്യത്തില്‍ കവിതയെഴുതാതെ നിനക്കൊന്നും ഇനി രക്ഷയില്ല.കൂട്ടുകാരന്റെ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ലായിരുന്നെങ്കിലും പില്‍ക്കാലത്ത് ഞാന്‍ ഗദ്യകവിതകള്‍ എഴുതി.



അക്കാലത്ത് ഞാന്‍ കഥകളും എഴുതിയിരുന്നു.എഴുതുന്നവയെല്ലാം പത്രമാധ്യമങ്ങള്‍ക്ക് നിരന്തരം അയച്ചുകൊണ്ടിരുന്നു.കവിത അയക്കുക താരതമ്യേന ചെലവു കുറവാണ്.കഥ അയയ്ക്കണമെങ്കില്‍ കൂടുതല്‍ സ്റ്റാമ്പു വേണം.തിരിച്ചുകിട്ടണമെങ്കില്‍ സ്റ്റാമ്പൊട്ടിച്ച കവര്‍ അടക്കം ചെയ്യണം.പലപ്പോഴും ഇതിനൊക്കെ പണം കണ്ടെത്തുക പ്രയാസമായിരുന്നു.എന്നിട്ടും വല്ലവിധേനയും ഈ അയപ്പ് തുടര്‍ന്നു.എല്ലാ മുഖ്യധാരാ മാധ്യമങ്ങളും തിരിച്ചയപ്പ് തുടര്‍ന്നു.പിന്നെപ്പിന്നെ ചില സമാന്തര മാസികകകള്‍ ഏതാനും കവിതകള്‍ പ്രസിദ്ധീകരിച്ചു.അക്കൂട്ടത്തില്‍ കവിതാസംഗമം എടുത്തുപറയാവുന്ന ഒന്നാണ്.ഇടയ്ക്ക് ആ മാസിക നിന്നപ്പോള്‍ എന്റെ പ്രതീക്ഷ നശിച്ചു.എഴുത്ത് കുറഞ്ഞു വന്നു.അയപ്പ് മുഴുവനായും നിര്‍ത്തി.



വിവാഹം കഴിഞ്ഞപ്പോള്‍ ഒരു മരവിപ്പ് എന്നെ പിടികൂടി.ഒരു വര്‍ഷത്തോളം ഒരൊളിവുജീവിതമായിരുന്നു എന്റേത്.വീട്ടുകാര്‍ക്ക് ഞാന്‍ വിവാഹം കഴിച്ചതായി അറിയാമായിരുന്നെങ്കിലും നാട്ടുകാരെ അറിയിക്കരുതെന്ന് അവര്‍ വാശിപിടിച്ചിരുന്നു.സഹോദരിമാരുടെ വിവാഹമായിരുന്നു പ്രശ്നം.വാടകമുറി വല്ലാത്ത വിരസത സമ്മാനിച്ചു.ഒടുവില്‍ ഒരു ടെലിവിഷന്‍ വാങ്ങി.കേബിള്‍ കണക്ഷനും എടുത്തു.ചാനലുകള്‍ മാറിമാറി കണ്ടുകൊണ്ടിരുന്നു.ക്രമേണ എഴുത്ത് എന്നെ വിട്ടതാ‍യി എനിക്ക് ബോധ്യപ്പെട്ടു. കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോയി.ഒന്നും പഠിച്ചില്ല.രണ്ടുവര്‍ഷം കഴിഞ്ഞ് കമ്പ്യൂട്ടര്‍ വാങ്ങി സ്വയം പഠിച്ചു.രണ്ട് വര്‍ഷത്തിനു ശേഷം നെറ്റ് എടുക്കാന്‍ വേണ്ടി മാത്രം ജി.പി.ആര്‍.എസ് സൌകര്യമുള്ള മൊബൈല്‍ വാങ്ങി. ഗൂഗിളില്‍ വെറുതെ ഒരു രസത്തിന് vishnu,malayalamഎന്നൊക്കെ അടിച്ച് സെര്‍ച്ച് ചെയ്തപ്പോള്‍ അരുണ്‍ വിഷ്ണുവിന്റെ ബ്ലോഗ് കണ്ടു.അവിടെ ഫോണ്ട് ഡൌണ്‍ലോഡിങ് സംബന്ധിച്ച വിവരം ഉണ്ടായിരുന്നതിനാല്‍ ഫോണ്ട് ഡൌണ്‍ ലോഡ് ചെയ്ത് ആ ബ്ലോഗ് വായിക്കാനായി.അതാണ് ഞാന്‍ ആദ്യം വായിച്ച യൂണികോഡ് മലയാളത്തിലുള്ള ബ്ലോഗ്.അവിടെയുള്ള ബ്ലോഗ് പട്ടികയില്‍ നിന്ന് പിന്നീട് പല മലയാളം ബ്ലോഗുകളിലേക്കും തനിമലയാളത്തിലേക്കും പോയി. ആ മാസം തന്നെ ഞാന്‍ ഒരു ബ്ലോഗ് തുടങ്ങി.butterfly എന്നായിരുന്നു ബ്ലോഗിന്റെ പേര്.അതില്‍ കാര്യമായ പോസ്റ്റുകള്‍ ഒന്നും ഇട്ടില്ല.ഇപ്പോഴും അത് അങ്ങനെ തന്നെ കിടക്കുന്നു.അധിക ദിവസം കഴിയുന്നതിനുമുന്‍പ് സ്കൂള്‍കുട്ടി എന്ന ബ്ലോഗ് തുടങ്ങി.അതില്‍ ഒരു ചിത്രവും ആദ്യമായി രണ്ടു വരി മലയാളവും എഴുതി പോസ്റ്റി.കലേഷിന്റെ വക ഒരു കമന്റ് വന്നു.പിന്നെയാണ് പ്രതിഭാഷ തുടങ്ങുന്നത്. തുടക്കത്തില്‍ പെരിങ്ങോടനാണ് കാര്യമായി പ്രോത്സാഹിപ്പിച്ചത്.ഈ ബ്ലോഗില്‍ ഇപ്പോല്‍ കിടക്കുന്ന ആദ്യത്തെ കമന്റ് അഗ്രജന്റേതാണ്.

സെപ്റ്റംബറില്‍ ബ്ലോഗ് തുടങ്ങിയെങ്കിലും ഞാന്‍ കുറേക്കാലത്തേക്ക് പുതിയതായി ഒന്നും എഴുതിയില്ല.പണ്ട് എഴുതി വെച്ച കവിതകള്‍ പോസ്റ്റുകയായിരുന്നു.എത്ര എഴുതണമെന്ന് ആശിച്ചാലും പുതിയതായി ഒരുവരിപോലും എഴുതാനാവാത്ത അവസ്ഥ.ഒടുവില്‍ നവംബര്‍ അവസാനം നാലുവരി പുറത്തു വന്നു.ആശംസ എന്ന പേരില്‍ എഴുതിയ ആ നാലുവരികളാണ് ഈ ബൂലോകം എനിക്ക് ആദ്യം തന്ന കവിത.തുടര്‍ന്ന് ഒരാഴ്ച്ച കഴിഞ്ഞ് (അ)ന്യായം എന്ന പേരില്‍ ഒരു നാലുവരി കൂടി പുതിയതായി എഴുതി.ഇതു രണ്ടും നല്ല കവിതകള്‍ എന്ന നിലയില്‍ എന്നെ ആശ്വസിപ്പിച്ചിരുന്നില്ല.ജന്മം എന്ന കവിതയാണ് പിന്നീട് എഴുതുന്നത്.അത് വലിയ കുഴപ്പമില്ല എന്ന് എന്നെ തോന്നിച്ചിരുന്നു.അതിനുശേഷം ബ്ലോഗിനുവേണ്ടി മാത്രം എഴുതിയ പിന്മൊഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ വന്നു.അത് എനിക്ക് ഒരല്പം കൂടി ഊര്‍ജ്ജം തന്നു.പതിവിലേറെ ആളുകള്‍ വായിച്ചു.(എനിക്കിപ്പോഴും ധാരാ‍ളം വായനക്കാരൊന്നുമില്ല.)ഡിസംബര്‍ പകുതിയായപ്പോള്‍ ഒരു കവിത ഞാനെഴുതി:കുളം+ പ്രാന്തത്തി.ഈ കവിതയോടു കൂടി നഷ്ടപ്പെട്ട എഴുത്തുസൂത്രം എനിക്ക് തിരിച്ചുകിട്ടി.അതിനു ശേഷം ഇന്നോളം എഴുതിയ കവിതകള്‍ക്ക് ജീവന്‍ തന്നത് ഈ കവിതയാണ്.

ഇപ്പോള്‍ ആഴ്ച്ചയില്‍ മൂന്നും നാലും കവിതകള്‍(?)എഴുതി പോസ്റ്റ് ചെയ്യുന്നതിനെ
പലരും വിമര്‍ശിച്ചിട്ടുണ്ട്.അവര്‍ക്കറിയില്ല,ഈ എഴുത്തിന്റെ നൈരന്തര്യം കാത്തുസൂക്ഷിക്കാന്‍ ഞാന്‍ പെടുന്ന പാട്...:)ഒരു നോട്ടക്കുറവു കൊണ്ട് ഇനിയും വിട്ടുപോയാല്‍... നല്ല രചനകള്‍ മാത്രം എഴുതാന്‍ വേണ്ടി ഞാന്‍ കാത്തിരുന്നാല്‍ ഒരു പക്ഷേ ആ മരവിപ്പ് വീണ്ടും കയറിവരുമോ എന്ന് ഞാന്‍ ഭയക്കുന്നു.അതുകൊണ്ട് ചവറുകളും എഴുതുന്നു.എപ്പോഴെങ്കിലും ഒരു നല്ലത് സംഭവിക്കുന്നു.

മെയിലുകളിലൂടെ സുനില്‍ ജി കൃഷ്ണനെ പരിചയപ്പെട്ടു.ചിന്തയിലേക്ക് കവിതകള്‍ ആവശ്യപ്പെട്ടു.പ്രതിഭാഷയിലെ കവിതകളുടെ ഒരു പി.ഡി.എഫ് അയച്ചു തന്നു.എന്റെ കവിതകളെക്കുറിച്ച് അയാളുടെ സുഹൃത്ത് പറഞ്ഞ നല്ലവാക്കുകള്‍ എന്നെ അറിയിച്ചു.എന്റെ കവിതകള്‍ ആളുകള്‍ കാണാതെ പോവരുതെന്നു കരുതി
പലര്‍ക്കും പി.ഡി.എഫ് ആയി താന്‍ അയച്ചിട്ടുണ്ടെന്ന് സുനില്‍ ആ മെയിലില്‍ പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ എന്നെ കരയിപ്പിച്ചു.വികാരാധീനനായാണ് ഞാനാ മെയിലിന് മറുപടിയിട്ടത്.


പരാജിതന്‍ എന്ന ബ്ലോഗറുടെ ഇടപെടലുകളാണ് ഈ ബ്ലോഗ് കവിതകളെ ശ്രദ്ധേയമാക്കാന്‍ സഹായിച്ചതെന്ന് ഞാന്‍ കരുതുന്നു.എന്റെ ആദ്യകാല രചനകളിലൊന്നായ പിടികിട്ടാപ്പുള്ളി എന്ന കവിത ഹരിക്ക് ഇഷ്ടമായിരുന്നു.അന്ന് ബ്ലോഗ് ഒന്നും തുടങ്ങിയിട്ടില്ലാതിരുന്ന വിശാഖിനോട് എന്റെ കവിതകളെക്കുറിച്ച് പറഞ്ഞത് ഹരിയാണ്(പരാജിതന്‍). വിശാഖിലൂടെയാണ് പരമു പ്രതിഭാഷയിലെ കവിതകള്‍ കണ്ടിട്ടുണ്ടാവുക.ഒരു ദിവസം രാത്രി രണ്ടു പേരും എന്നെ ഫോണില്‍ വിളിച്ചു.കവിതകള്‍ ഇഷ്ടമായെന്നും സംസാരിക്കാന്‍ താത്പര്യമുണ്ടെന്നും പറഞ്ഞു.ഒരു പാട് സന്തോഷം തോന്നി.അതിനെ തുടര്‍ന്ന് വിശാഖ് ബ്ലോഗ് തുടങ്ങി.പരമു എന്റെ കവിതകളെക്കുറിച്ച് ഒരു പഠനം അവതരിപ്പിച്ചു.എന്റെ എഴുത്തിനെ പുനരുജ്ജീവിപ്പിച്ചതില്‍ പരമുവിന്റെ ആ വായനയും അതുണ്ടാക്കിയ ചര്‍ച്ചകള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്.



ബ്ലോഗിങ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ചില കാര്യങ്ങള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട്:

എന്റെ എഴുത്തിന്റെ ശൈലിയെത്തന്നെ വായനക്കാര്‍ വഴിതിരിച്ചുവിടുന്നുണ്ടെന്ന സംഗതിയാണൊന്ന്.മറ്റൊരു മാധ്യമത്തിലും സംഭവിക്കാനിടയില്ലാത്ത ഒന്നാണിത്.ഇതിനെ അതിജീവിക്കുക എന്നതാണ് ബ്ലോഗുകളില്‍ നല്ല എഴുത്തുകാര്‍ നേരിടുന്ന പ്രശ്നം.കമന്റുകള്‍ ഒരു ഫില്‍ട്ടറിങ് പ്രോസസ് ആയി മാറും.വായനക്കാരന് ഇഷ്ടമുള്ളത് എഴുത്തുകാരന്‍ കണ്ടെത്തുകയും വായനക്കാരനു വേണ്ടി എഴുത്തുകാരന്‍ തന്റെ വഴി മാറുകയും ചെയ്തേക്കും.അതായത് വായനക്കാരന്‍ തെളിക്കുന്ന വഴിയിലേക്ക് എഴുത്തുകാരന്‍ സഞ്ചരിക്കുന്ന ഒരു ദുരന്തമുണ്ടാവുകയാണെങ്കില്‍ അത് ഏറ്റവും വേഗത്തില്‍ സംഭവിക്കുന്ന മാധ്യമം ബ്ലോഗ് ആയിരിക്കും.



ഈ പോസ്റ്റില്‍ പരാമര്‍ശിക്കപ്പെട്ട എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും

ഗൂഗിളിനും ബ്ലോഗറിനും കെവിനും(അഞ്ജലി) പെരിങ്ങോടനും(കീ മാന്‍) സിബുവിനും(വരമൊഴി) ഏവൂരാനും പഴയ പിന്മൊഴി ടീമിനും ചിന്തയ്ക്കും മൂന്നാമിടത്തിനും ഓരോ പോസ്റ്റും വന്ന് വായിച്ചും കമന്റിട്ടും ഒരു വര്‍ഷം എന്നെ സഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാ വായനക്കാര്‍ക്കും നന്മകള്‍,നന്ദി.





അടിക്കുറിപ്പ്:ബ്ലോഗ് ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എഴുത്ത് തുടരില്ലായിരുന്നു..ബ്ലോഗില്‍ വന്നതുകൊണ്ടു മാത്രം 63 പുതിയ കവിതകള്‍(നല്ലതും ചീത്തയും) എഴുതി...:) വായനക്കാരേ,നിങ്ങള്‍ മാത്രമാണ് ഇതിന് ഉത്തരവാദികള്‍...

വിഷം

ഒന്നിനോടും പരിഭവിക്കാതെ
ഒരാളെയും കൊത്താതെ
എത്ര നാള്‍ കൊണ്ടു നടക്കും
ഊറിക്കൂടുന്ന ഈ വിഷം.
ഇഴഞ്ഞൊഴിഞ്ഞു പോയാലും
അടിച്ചടിച്ചു കൊല്ലേണ്ടവന്‍
എന്നാളെക്കൂട്ടാനോ ഉടലില്‍
ഒരു വിഷഗ്രന്ഥിക്കും വിഷപ്പല്ലിനും
ഇടം വെച്ചു.
മാളത്തില്‍ പോ‍യൊളിച്ചാലും
വടിയിട്ടുകുത്തും വിധി.
കൊല്ലുക,കൊല്ലപ്പെടുക...
ഇതിലേതെങ്കിലുമൊന്നുമാത്രം
തെരഞ്ഞെടുത്തോളണം.
സ്വൈരജീവിതം നിഹനിച്ചുവെന്ന്
അവനാല്‍ കൊത്തിവെക്കപ്പെട്ട
അടയാളമീ ഫണം.

ശൂലം

ഒരു ശൂലം ചിരിച്ചു തുടങ്ങി.
ഒരു പാലത്തെ ഓര്‍ത്താണത്രേ
അതിന്റെ ചിരി...
ഓര്‍മ പൊട്ടി ശൂലത്തിലൂടെ
ചോര പാഞ്ഞു.
നിലവിളികളുടെ ഒരാകാശം
അഴിഞ്ഞു വീണു.
ഞങ്ങള്‍ കൈകഴുകി
ചിറി തുടച്ച് ഇലവെട്ടി
ഇരിക്കുകയാണ്...
‘വിളമ്പ് ശവങ്ങളെ...’

ദൈവമേ,
ഞങ്ങള്‍ വെറും അണ്ണാരക്കണ്ണന്മാര്‍.
നിന്റെ പാലത്തിനെ
രക്ഷിക്കാന്‍ നിനക്ക് കെല്‍പ്പില്ലെങ്കിലും
ഞങ്ങളാലാവുന്നത് ഞങ്ങള്‍
ചെയ്യുന്നു...

പാലമുറയ്ക്കാന്‍
മനുഷ്യച്ചോര വേണം.
ശൂലമേ..,
മനുഷ്യച്ചൂരു നിറയുന്ന
എല്ലാ വഴികളിലേക്കും
നിന്റെ നാവു നീണ്ടു
വരുന്നത് ഞങ്ങളെ
ഒട്ടൊന്നുമല്ല
സന്തോഷിപ്പിക്കുന്നത്.

പാലത്തിനു മീതെ
ഞങ്ങള്‍ ആര്‍ത്തു വിളിച്ചു
അത്ഭുതം!തെക്കു നിന്ന് വടക്കോട്ട്
ഒരു പുതിയ പാലം
ഉണ്ടായി വരുന്നു.
ശൂലമേ,ഇത്
വെറുമൊരു സ്വപ്നമാണോ?
അങ്ങനെ ആവരുതേ...

നദി

സ്കൂള്‍ വിട്ടതും കുടകളുടെ
ഒരു കറുത്ത നദി ഒഴുകിപ്പോയി.
ഇരുകരകളില്‍ നില്‍ക്കുന്നവര്‍
നദിയില്‍ ഇറങ്ങാതെ
അതിനെ നോക്കി നിന്നു.
വഴിയരികില്‍ കാത്തുനിന്ന
വീടുകള്‍ ഓരോ കുമ്പിള്‍
കോരിയെടുത്തതുകൊണ്ടാവണം
അത് അധിക ദൂരം ചെല്ലും മുന്‍പേ വറ്റിപ്പോയി.
പോക്കുവരവുകളുടെ സൂക്ഷിപ്പുകാരനായ
കറുത്തു നനഞ്ഞ റോഡില്‍ ഇപ്പോഴും
അതിന്റെ ഓര്‍മ ബാക്കിയുണ്ട്.
എങ്കിലും,
പോയവരെക്കുറിച്ചോ വന്നവരെക്കുറിച്ചോ
ഒരോര്‍മയുമില്ലെന്ന് എല്ലാ വഴികളും
നുണ പറയും.

ഇന്ന് പകല്‍ 12:15

ഉടഞ്ഞ കണ്ണാടി പോലെയാണ് പാടം
ആകാശം എപ്പോഴും അതിലേക്ക്
മഴമുടിയിഴകള്‍ ചീകിയിട്ടുകൊണ്ടിരുന്നു.
സൂര്യന്‍ ഒരു കറുത്ത മേഘത്തിന്റെ
ഉമ്മറത്തു കയറിയിരുന്ന്
ഒരു കട്ടന്‍ കാപ്പി കുടിക്കുകയാണ്.
വെളുത്ത കൊറ്റികള്‍ മാത്രം
നനഞ്ഞു നനഞ്ഞ് നിര്‍വിഘ്നം
തപസ്സു തുടര്‍ന്നു.
എന്റെ തണുത്ത ഇറച്ചി
കൂടുതല്‍ തണുത്തതുകൊണ്ടാവണം
ഒരാള്‍ കുഴിച്ചുകുഴിച്ച് അകത്തേക്കു പോയി.

പരപ്പ്

മേഘങ്ങള്‍ കാളകളെപ്പോലെ രൂപമിട്ട്
കുത്തുകൂടുന്ന വെയില്‍ക്കാലം.
ചെമ്പരത്തികള്‍ ചിരിച്ചു ചിരിച്ചു
ചുവന്ന വളപ്പ്.

ഒരോര്‍മയിലും തെഴുക്കരുതെന്ന് പറഞ്ഞ്
വലിച്ചെറിഞ്ഞ വിത്തുകള്‍
പിന്നെയും പിന്നെയും മുളയ്ക്കും.
ഏകാന്തത ഈ തൊടിയോളം
പോന്ന കറുത്ത ഹല്‍വയാവും.

ഒരു അലര്‍ച്ചയെങ്കിലും
സൌമ്യ മധുരമായ
കിളിയൊച്ചകള്‍ക്കു മുകളില്‍.
വരേണ്ടതുണ്ട്.
ഒരു നാടകീയതയുമില്ലാത്ത
ജീവിതത്തെ
ഒന്ന് കൂക്കിവിളിച്ചെങ്കിലും
പരിഹസിക്കേണ്ടതുണ്ട്.

അല്ലെങ്കില്‍,
ഈ വിരസ ജീവിതപ്പരപ്പില്‍ നിന്ന്
നിങ്ങളെങ്ങനെ വേര്‍തിരിച്ചെടുക്കുമെന്നെ...

കണ്ണാടിയില്‍ ഒരാളുണ്ട്

കണ്ണാടിയില്‍ ഒരാളുണ്ട്.
ചിലപ്പോഴൊക്കെ
ഞാന്‍ പോയി നോക്കും.
അതേ കണ്ണുകള്‍,പുരികം
ചുണ്ടുകള്‍,അതേ ഭാവം..
വല്ലാത്ത സ്നേഹം വരും.
എന്തുകുറ്റം ചെയ്തിട്ടാണ്
ഈ ചില്ലിന്‍ തടവിലായതെന്ന്
എപ്പോഴും ചോദിക്കാന്‍ തോന്നും?
ചോദിക്കില്ല,ഒരു ചോദ്യം കൊണ്ട്
പൊട്ടിയൊഴുകാവുന്ന ഒരണക്കെട്ടിനോട്
ഒന്നും ചോദിക്കുവാനാവില്ല,
വിചാരപ്പെടാനല്ലാതെ.

രണ്ട് അലവലാതികള്‍

കവിതയിലേക്ക് അനുവാദമില്ലാതെ
കടന്നുകയറി വരുന്ന മരണം
പ്രണയം തുടങ്ങിയ സംഗതികളെ
കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കണം.
കവിതാന്ന് കേട്ടാ മതി...
പാഞ്ഞു വന്നോളും.
അല്ല,നിങ്ങക്കാ‍രെങ്കിലും
കവിതേല് കൈവിഷം
കലര്‍ത്തി തന്നാ...

കുഴപ്പം

എനിക്കല്ല,വഴികള്‍ക്കാണ്.
അവയ്ക്കാണ് വല്ലാത്ത നിര്‍ബന്ധം
വേറൊരു വഴിയില്‍ ചെന്നു
കയറണമെന്ന്...
എല്ലാ വഴികളും എന്താണാവോ
ഇങ്ങനെ ഒരേ തരക്കാരായത്.
ഓരോ വഴിയും വേറൊരു
വഴിയിലേക്ക് തുറന്നു വെക്കുന്നു.
അല്ലാതെ നിങ്ങള്‍ സംശയിക്കുന്നതു
പോലെ...
ഞാന്‍ അത്തരക്കാരനല്ല...
വഴികള്‍,ഞാന്‍ അവറ്റകള്‍ക്ക്
നിന്നുകൊടുക്കുന്നു.
അത്രേയുള്ളൂ...
തലക്കെട്ടില്ലാത്ത കവിതകളേ
വരിക്ക് വരിന്‍,തീപ്പന്തം പിടിക്കിന്‍
കവികളായ കവികളെ മുഴുവന്‍
ചീത്ത വിളിക്കിന്‍,പന്തലുകെട്ടി
നിരാഹാരമിരിക്കിന്‍
തിരിഞ്ഞു നോക്കാത്ത കവികളോട്
പോയി പണിനോക്കാന്‍ പറയിന്‍.
ചിറിച്ച് ചിറിച്ച് ഏമ്പക്കം വിടിന്‍
ഇണ കൂടിന്‍,പെറ്റുകൂട്ടിന്‍
തലക്കെട്ടുള്ള കവിതകളൊക്കെ
കാല്‍ച്ചോട്ടില്‍ വരുമെന്ന്
കണക്കു കൂട്ടിന്‍,
ഒന്ന് രണ്ട് മൂന്ന്...ഇങ്ങനെ.
എങ്ങനെ...?
നമ്മുടെ രണ്ടു വീടുകള്‍ക്കിടയില്‍
ഉയര്‍ന്നു നില്‍ക്കുന്ന ഈ മരങ്ങള്‍
കാഴ്ച്ചകളെ മറച്ചുവെക്കുന്നുണ്ടെങ്കിലും
നീ കല്ലിലടിക്കുന്ന തുണികളുടെ കരച്ചില്‍
അപ്പപ്പോള്‍ ഇവിടെയെത്തുന്നല്ലോ...
മനുഷ്യരായി ജീവിക്കുക
പ്രയാസകരം.
ബോധമുള്ള മനുഷ്യരായി
ജീവിക്കുക അതിനേക്കാള്‍
പ്രയാസകരം.
ചെത്തിക്കൂര്‍പ്പിക്കും തോറും
ഒടിഞ്ഞുകൊണ്ടിരിക്കുന്ന
പെന്‍സിലേ,നീയെങ്ങനെ
എന്റെ കവിതയായി...
യുദ്ധനീതി

ഞാന്‍ നിന്നെ നിരന്തരം
രഹസ്യമായി
ആക്രമിച്ചുകൊണ്ടിരിക്കും
നീയും എന്നെ ആക്രമിക്കണം.
പക്ഷേ രഹസ്യമായി.
പരസ്യമായി ആക്രമിക്കുന്നത്
യുദ്ധനീതിയല്ല...

ആനയാണ്/ചേനയാണ്

പ്രണയം ആനയാണ്
അതുകൊണ്ടാണല്ലോ
നാം എല്ലായിടത്തും
അതിനെ തിടമ്പേറ്റാന്‍
എഴുന്നെള്ളിക്കുന്നത്
പ്രണയം ചേനയാണ്
ചെലപ്പൊ ചൊറിയും...

ഒളിച്ച്

നേരെ നോക്കാന്‍
അനുവദിക്കാത്തതിനാലാണല്ലോ
ഞാന്‍ ഒളിഞ്ഞു നോക്കുന്നത്...

ഉള്ളതും ഇല്ലാത്തതും

കുട്ടികള്‍ പ്രേതങ്ങളായി
അഭിനയിച്ച് പൂച്ചയെ
ഓടിക്കുന്നതു കണ്ടു.
ജീവിച്ചിരിക്കുന്നവയേക്കാള്‍ ശക്തി
മരിച്ചവയ്ക്കുണ്ടെന്നാവുമോ
അവര്‍ കരുതുന്നത്...
അല്ലെങ്കില്‍ തങ്ങള്‍ പേടിക്കുന്നവയ്ക്കു നേരേ
അവര്‍ക്കു പാഞ്ഞു ചെല്ലാന്‍
പറ്റുന്നതെങ്ങനെ?

കുട്ടികള്‍ തന്നെയാവും ശരി.
ഉള്ളവയേക്കാള്‍ ഇല്ലാത്തവയ്ക്കാണ് ശക്തി.

ഇല്ലാത്ത സ്വപ്നങ്ങള്‍,
ഇല്ലാത്ത വലിപ്പങ്ങള്‍,
അങ്ങനെ ഇല്ലായ്മ എന്നു മാത്രം
വിലാസമുള്ളവരുടെ ജീവിതത്തേക്കാള്‍
ജീവനുണ്ടാവില്ലൊന്നിനും.


ഇല്ലാത്ത ഒരു കിളിയുടെ
പറക്കല്‍
ഇല്ലാത്ത ഒരു മരത്തിന്റെ
നില്‍പ്പ്
ഇല്ലാത്ത ഒരു മനുഷ്യന്റെ
നോട്ടം
ഇല്ലാത്ത ശബ്ദങ്ങളുടെ
ബഹളം

ഇല്ല,ഇല്ലാത്തവയ്‍ക്കു നേരെ
നിവര്‍ന്നു നില്‍ക്കില്ല
ഉണ്മകള്‍.
ഇല്ലാത്തവയെ ഉള്ളവയ്ക്ക്
ഭയമാണ്.

എന്നെ അറസ്റ്റ് ചെയ്തിരിക്കുന്നു... :)

സനാതനന്റെ വായന എന്ന ബ്ലോഗില്‍ ത്രില്‍ എന്ന കവിതയെക്കുറിച്ച് ഒരു വായന.
നിങ്ങളുടെ അഭിപ്രായം അവിടെ രേഖപ്പെടുത്തുമല്ലോ.

തുപ്പലം കൂട്ടി

തുപ്പലേ,
പൊയ്ക്കോളുക.
ഈ കത്തിന്‍ പശയിളക്കി,
ഒട്ടുമ്പോള്‍ കൂടെയിരുന്ന്
നാലുനാള്‍ സഞ്ചരിച്ചോളുക.
അങ്ങെത്തുമ്പോള്‍
ഈ കത്ത് പൊട്ടിക്കുമ്പോള്‍
എന്റെ മണം കൊടുത്തോളുക.
ഒരക്ഷരത്തിലും ഞാനില്ലെങ്കിലും
ഓര്‍മിപ്പിച്ചോളുക.
ആ കള്ള പോസ്റ്റ്മാന്
പൊട്ടിച്ചുവായിക്കാന്‍
വിട്ടുകൊടുക്കല്ലേ കുട്ടാ...
തുപ്പലേ,
ഇല്ലെങ്കില്‍
തുപ്പലം കൂട്ടി
നിന്നോട് തെറ്റുമെന്ന്
അറിഞ്ഞോളുക.

പ്രതികരണങ്ങള്‍ ഇവിടെ

നിശ്ശബ്ദതയ്ക്കെന്ത് ന്യായം

നിസ്സംഗതയ്ക്കെന്ത് ന്യായം
നിങ്ങള്‍ക്കൊരു ജീവിതം നീട്ടാന്‍ ?
നിശ്ശബ്ദതയ്ക്കെന്ത് ന്യായം
നിങ്ങളെ സമാധാന പ്രേമിയാക്കാന്‍ ?

ത്രില്‍

ഒരാള്‍ പൊക്കത്തിലുള്ള
തൈലപ്പുല്‍ക്കാടാണ്
സ്കൂള്‍പറമ്പ്
അവിടെയാണ്
കള്ളനും പോലീസും കളി.
കളി തുടങ്ങിയാല്‍
ഒരു പോലീസും പിടിക്കാത്തിടത്ത്
പോയി ഒളിച്ചു നില്‍ക്കും.

പിന്നെപ്പിന്നെ...
എല്ലാ കള്ളന്മാരേയും പിടിച്ചിട്ടും
പിടികിട്ടാത്ത ഒരു കള്ളന്റെ അക്ഷമ
തൈലപ്പുല്ലുകളെക്കാള്‍ പൊക്കത്തില്‍
വളര്‍ന്നു തുടങ്ങും...
പിടിക്കപ്പെടായ്കയുടെ ഒരു അനന്തത
സങ്കല്പിച്ച് ഭയക്കും.

പിടിക്കപ്പെടുന്നതിന്റെ ത്രില്‍
നിഷേധിക്കലാണ്
ഒരു കള്ളനോട് ചെയ്യുന്ന കടുത്ത
അനീതി...

ഞാനിപ്പോഴും തൈലപ്പുല്‍ക്കാട്ടില്‍
ഒളിച്ചിരിക്കുകയാണ്....
ഒന്ന് വേഗം വന്ന് പിടിക്കെടോ
പെറ്റിട്ട ഉടനേ
കരകടത്തിയ പൂച്ചക്കുട്ടികള്‍
വഴിയരികില്‍,പണി പൂര്‍ത്തിയാവാത്ത
കെട്ടിടത്തില്‍ കിടന്ന്
നിലവിളിച്ചു.
പാലു വേണം... പാല്.
എന്റടുത്ത് പാലില്ല.
ഞാന്‍ രാജമാണിക്യത്തിന്റെ
സീഡി കൊടുക്കാന്‍ പോവുകയാണ്.
ഇതു കൊടുത്തിട്ടു വേണം
കീര്‍ത്തിചക്ര എടുക്കാന്‍.
എന്റെ ഉറക്കമാണ്
രാത്രിയായി നിന്റടുത്ത്
പതുങ്ങി നില്‍ക്കുന്നത്...
എങ്ങനെ ഉറങ്ങണമെന്ന്
കാണിച്ചു തരും കുട്ടികള്‍.

ആത്മരതി/ഇടവേള

പരശരീരത്തെ ഭോഗിക്കുന്നവര്‍ക്കാണ് ഇടവേളകള്‍
ആത്മരതിക്കാര്‍ക്ക് ഇടവേളകള്‍ ഇല്ല.

പ്രലോഭനം

ഒക്കെയുണ്ട് ,ഒക്കെയുണ്ട്...
പകല്‍ പോലത്തെ രാത്രി
രാത്രി പോലത്തെ പകല്‍
ചിരി പോലത്തെ കരച്ചില്‍
കരച്ചില്‍ പോലത്തെ ചിരി
നുണ പോലത്തെ നേര്
നേര് പോലത്തെ നുണ

ദേ,മനസ്സിലായില്ലെങ്കില്‍
ഇങ്ങോട്ടു നോക്ക് ...ഇവിടെ,
ഈ ചിരിക്കുന്ന മുഖം കണ്ടോ?
ഇതിനടിയില്‍ കരച്ചിലിന്റെ
ലാവകള്‍.
ഈ മാന്യതയുടെ മുഖാവരണത്തി-
നടിയില്‍ അമാന്യതയുടെ വന്യത.
ഭംഗിയായി ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്...
എല്ലാം നിനക്കു വേണ്ടിയാണ്...
നീ എപ്പോഴാണ് വരുന്നത്...?
വരുമ്പോള്‍ പറയണേ...

കൊമ്പ്

രണ്ട് കൊമ്പുണ്ടായിട്ടെന്താ,
ഈച്ചയെ ഓടിക്കാന്‍
വാലു തന്നെ വേണം.
തലയില്‍ വന്നിരുന്നാല്‍
തല കുലുക്കാമെന്നു മാത്രം.
അപ്പോള്‍ ഒന്നിളകിപ്പറന്ന്
ആ പണ്ടാര ഈച്ച പറയും:
‘ഇങ്ങനെയല്ലല്ലോ ഞാന്‍
കുലുക്കാന്‍ പറഞ്ഞത്...’
എന്നിട്ട് വീണ്ടും തലയില്‍
തന്നെ ഇരിക്കും....

രണ്ട് കൊമ്പുണ്ടായിട്ടെന്താ...

ഉടമ്പടി

നിങ്ങളുമായി ഒരു ബന്ധമുണ്ടാകുന്നതില്‍
ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്.
നിങ്ങള്‍ പേരു കേട്ട തറവാട്ടുകാരാണല്ലോ.
എങ്കിലും ഞങ്ങളാണ് പുത്തന്‍ പണക്കാര്‍.
ഞങ്ങളുടെ പെണ്‍കുട്ടിയെ നിങ്ങള്‍ക്കു തരുന്നതിന്
ഞങ്ങള്‍ക്ക് ചില ഡിമാന്റുകളൊക്കെയുണ്ട്:
കല്യാണം കഴിച്ചോളൂ,പക്ഷേ
കുട്യോളെ ’ണ്ടാക്കരുത്...
കുട്യോളെ ’ണ്ടാക്കാന്‍ തുനിഞ്ഞൂന്നറിഞ്ഞാല്‍...
‘കട്ട് ’ചെയ്തു കളയും...,
വേറൊന്നുമല്ല,
ഈ ബന്ധം.

അഴിമതി

ഒരു പുഞ്ചിരിയാണ് ആദ്യം കണ്ടത്,
ഒറ്റയ്ക്ക് നടക്കുമ്പോള്‍, ആരോടുമില്ലാതെ.

ഇപ്പോള്‍ ഒരു കോപ്പുമില്ല.
ടെലിവിഷന്‍ ഉച്ചത്തില്‍ ഓണ്‍ ചെയ്തുവെക്കും.
പാതിരാത്രിയിലും പൂട്ടുകയില്ല,ഉറക്കമില്ല.
ഇടയ്ക്കിടെ തട്ടിന്‍പുറത്തെ
ഇരുട്ടില്‍ ചെന്നു നില്‍ക്കും.
വീണുപോയ ബോധത്തിന്റെ
താക്കോല്‍ അന്വേഷിച്ച് നടക്കുകയാണ്
തള്ളതന്താദികള്‍...

മന്ത്രവാദികളും ഭിഷഗ്വരന്മാരും
എത്ര കാശു തിന്നിട്ടും തിരിച്ചു വന്നിട്ടില്ല സ്വൈരം.

കായബലമുള്ള അവന്റെ യൌവനത്തിലേക്ക്
കുപിതനായ ഭ്രാന്തിനെ കടത്തിവിട്ടത്
എന്താവിഷ്കരിക്കാനാണെന്ന്
എനിക്കിനിയും പിടികിട്ടിയിട്ടില്ല.

സൃഷ്ടിച്ചവന്‍ പോലും അവനെ
ശാസിക്കാന്‍ ഭയന്നു തുടങ്ങിയിരിക്കുന്നു.
രോഗം ആരേയും തിരിച്ചറിയുകയില്ല.

ഭ്രാന്ത് എന്ന തസ്തികയിലേക്ക്
തെരഞ്ഞെടുക്കപ്പെടുന്നതിന്റെ
മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന്
ഇനിയെങ്കിലും വെളിപ്പെടുത്തേണ്ടതുണ്ട്.
കംപ്ലീറ്റ് അഴിമതി തന്നെ.

കഴപ്പ്

അറിയുകില്ലൊരു സ്ത്രീയും ഒരു
പുല്ലിംഗത്തിന്റെ യാതനകള്‍.
ഓരോ പെണ്ണിനേയും ചുംബനങ്ങള്‍
കൊണ്ട് കത്തിക്കാനാണെന്ന്
നിരന്തരം ഓര്‍മപ്പെടുത്താന്‍
മസ്തിഷ്കത്തില്‍ ഒരു പ്രത്യേക വിംഗ്
തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഉടലിന്റെ അടങ്ങാത്ത കൊതികള്‍
കൊള്ളക്കാരുടെ കുതിരപ്പട പോലെ
ഇടയ്ക്കിടെ വന്ന് അതിനെ പീഡിപ്പിക്കുകയും
തീവെച്ച് പോവുകയും ചെയ്യുന്നു.

അഗ്നിശമന സേനയ്ക്ക് കെടുത്താനാവാത്ത
ഈ തീ കൊണ്ട് പൊറുതിമുട്ടാനാണ്
പുരുഷജന്മമെന്നു തോന്നുന്നു.

ശരീരത്തെ ശരീരം കൊണ്ട്
ഇല്ലാതാക്കാനാണ് പ്രാപിക്കുന്നത്.
എല്ലാഭോഗങ്ങള്‍ക്കു ശേഷവും
ശരീരത്തെ വിട്ടുകിട്ടുന്നതാണ്
ഓരോ പുരുഷന്റെയും ദുരിതം.

ഈ കവിതയ്ക്കുള്ള കമന്റുകള്‍ ഇവിടെ

ഹല്ല...പിന്നെ!

ഒരാള്‍
എത്ര ഓര്‍മകളില്‍ കാണും?
കൃത്യമായി ചോദിച്ചാല്‍
ഒരാള്‍ക്ക് എത്ര അനധികൃത-
പതിപ്പുകള്‍ കാണും... ?
എത്ര ഭാവനകളില്‍ അത്
വളരും/പുനരാവിഷ്കരിക്കപ്പെടും... ?
എല്ലാ ഓര്‍മകളില്‍ നിന്നും
ഒരാള്‍ക്ക് അയാളെ
തിരിച്ചു വിളിക്കാന്‍
കഴിയുമായിരുന്നെങ്കില്‍
എന്തായേനേ ജീവിതം... ?
ഓര്‍മിക്കപ്പെടുന്നവന്
ഓര്‍ക്കുന്നവന്റെ ഓര്‍മയ്ക്കുമേല്‍
ഒരധികാരവുമില്ലാത്തത്
കഷ്ടമാണ്.
2
അധികാരമുണ്ടായിരുന്നെങ്കില്‍
ഇയാള്‍ എന്താക്കുമായിരുന്നു...?
എല്ലാ ഓര്‍മകളേയും
ഞാന്‍ ഡിസ്കണക്ട്
ചെയ്തേനേ...
ഓര്‍മകള്‍ ഡിസ്കണക്ട് ആയ
അവര്‍ പിന്നെന്തോ ചെയ്യും...?
എന്തെങ്കിലും ചെയ്യട്ടെ...
ഹല്ല...പിന്നെ!

ഓണമേ...

ഓണമേ,
നീ ആരുടേതാണ്?
എന്തായാലും
എന്റേതല്ല.
എത്രപൂക്കള്‍ പറിച്ചു...
എത്ര പൂക്കളമിട്ടു...
എന്നിട്ടും
ഈ ഓണക്കാലത്ത്
ഒന്ന് നൊസ്റ്റാള്‍ജിക്കാവാന്‍
എന്നെ നീ
പ്രേരിപ്പിക്കാത്തതെന്ത്?
ഞാ‍നിനി
മലയാളി അല്ലെന്നുണ്ടോ ?

സദ്യവട്ടങ്ങള്‍ക്ക്
ഞാന്‍ ഒരുമ്പെടുന്നില്ല,
തെരുവ് പീടികകള്‍
എന്നെ വിളിക്കുന്നില്ല.
ഒരു പൂവും പറിക്കാന്‍
എന്റെ കൈ തരിക്കുന്നില്ല.
ഒരോര്‍മയിലും ഞാന്‍
അലിയുന്നില്ല.
അസുരാ....
നീയെന്തിനാണ്
വരുന്നത്?

തുറന്നു നോക്കാത്ത സന്ദേശങ്ങള്‍

ഇരയും വേട്ടക്കാരനും തമ്മില്‍
ഒരു സമവായമുണ്ട്.
ഞാനിത്രവരെ ഓടാം
ഞാന്‍ ഇന്ന ഇടത്ത് നില്‍ക്കാം
എന്നൊക്കെ...

മരണം എന്ന അന്ധതയിലേക്ക്
കാല്‍തെറ്റി വീഴും മുന്‍പ്
തുറന്നു നോക്കാത്ത
ഒരു സന്ദേശമെത്തും;
ഒരിട കിട്ടിയാലും
ഇല്ലെങ്കിലും.

കണ്ടില്ലെന്ന് നടിക്കരുത്

ഈ ശവത്തെ
കണ്ടില്ലെന്ന് നടിക്കരുത്.
അതിന്റെ കണ്ണുകള്‍
തുറന്നു പിടിച്ചിരിക്കുന്നത്
നിന്നെ നോക്കാനാണ്.

വരികയില്ല കൂടെ എന്ന്
ആത്മാവിനോട് പറഞ്ഞ്
ബലം പിടിച്ചിരിക്കുകയാണ്
ഭൂമിയില്‍...

അത്രയ്ക്കിഷ്ടമാണത്രേ
അതിന് നിന്നെ.

ഒന്ന് മറ്റൊന്നിനെ

എങ്ങോട്ടാണെന്നോ
ഇപ്പൊ വരാമെന്നോ
വൈദ്യുതി പറയാതെ പോയി
ആ രാത്രി..
കാറ്റും വെളിച്ചവും പോയ
വീട്ടില്‍ നിന്ന്
രണ്ടു കണ്ണുകളും രണ്ട് കാതുകളും
വരാന്തയിലേക്കിറങ്ങി.

ഇരുട്ട്.
ഇരുട്ടിനെ കീറിമുറിക്കാന്‍
ഒച്ചകള്‍ രാകുന്ന
ചീവീടുകള്‍ .

ദൂരെ ഒളിച്ചിരുന്ന
ശബ്ദങ്ങള്‍ ഒന്നൊന്നായി എഴുന്നേറ്റുവന്നു.
കിഴക്കു ഭാഗത്തെ ഡ്രൈവറുടെ വീട്ടിലെ
അടുക്കളയില്‍ നിന്ന്പിഞ്ഞാണങ്ങളുടെ ഒച്ചകള്‍ ,
പടിഞ്ഞാറെ വീട്ടില്‍ പണികഴിഞ്ഞിരിക്കുന്ന
പെണ്ണുങ്ങളുടെ കിസ,
പൊട്ടിച്ചിരികള്‍ ,
ഉറങ്ങാത്ത കുട്ടികളുമായി
അമ്മമാര്‍ നടത്തുന്ന കശപിശ,
താരാട്ട്,
നെടുവീര്‍പ്പുകള്‍ ,
അങ്ങേക്കുന്നില്‍ നിന്ന്
ഒരു പശുവിന്റെ അമറല്‍ ...
വരികയാണെല്ലാം,
ഇനി ഈ ചെവികള്‍
കിട്ടുകയില്ലെന്ന മട്ടില്‍ .

എവിടെയായിരുന്നു ഇതേ വരെ?
ഞങ്ങള്‍ ഇവിടെത്തന്നെ ഉണ്ടായിരുന്നല്ലോ
എന്ന് അവ.

വെളിച്ചം കാഴ്ച്ചകളെ
എങ്ങനെ മറയ്ക്കുന്നുവെന്ന്
ഒരു ശബ്ദം കുറേ ഒച്ചകളെ
എങ്ങനെ മറയ്ക്കുന്നുവെന്ന്,
ഒരു വീട് മറ്റു വീടുകളെ
എങ്ങനെ മായ്ക്കുന്നുവെന്ന്
ഇരുട്ട് പറഞ്ഞുകൊണ്ടിരുന്നു.

നനഞ്ഞ്

മണ്‍ തരികളായാലും ഞാന്‍ നിന്നെ ഓര്‍മിച്ചേക്കും.
നിന്റെ കാലടികളില്‍ പറ്റി നിന്നോടൊപ്പം സഞ്ചരിക്കും.
ജലത്താല്‍ അന്നും നീയെന്നെ വേര്‍പെടുത്തും.
നീ ഉറങ്ങുമ്പോഴും നിന്റെ വീട്ടുവാതില്‍ക്കല്‍
ഞാന്‍ ഉണര്‍ന്നിരിക്കും,നനഞ്ഞ്...

പോളന്‍

മരിക്കുന്നതിനു മുന്‍പ്
പോളന്‍ ഒന്നേ ആവശ്യപ്പെട്ടുള്ളൂ;
പച്ചിലകള്‍ നിറഞ്ഞ ഒരു മുരിക്കിന്‍കൈ
എടുക്കരുതെന്ന് പറഞ്ഞില്ല,പകരം
വൈദ്യുതക്കമ്പികള്‍ ജീവനെടുത്തു.
പതിനൊന്നു കെ.വി ലൈനില്‍
ഇപ്പോള്‍ ഒഴുകുന്നുണ്ട് ജീവന്‍.

ജീവിതത്തിന്റെചേമ്പിന്‍ താളില്‍
ഓണത്തിയുടെ കണ്ണീര്‍ നില്‍ക്കില്ല.
മുരിക്കിന്‍ കൊമ്പിലൂടെ
ചുള്ളിയോട്ടപ്പനിലേക്ക് പോയവന്‍
തിറയ്ക്ക് വരും.
അംബികയ്ക്കും വിനോദിനും
വളയും പൊരിയും വാങ്ങിക്കൊടുക്കാന്‍
ട്യൂബ് ലൈറ്റുകളുടെയും മാലബള്‍ബുകളുടെയും
പൊട്ടിച്ചിരിയായി അമ്പലപ്പറമ്പില്‍ നിറയും.
എന്നാലും....
പോളാ നീ വരണ്ട,
നിന്റെ കുട്ടികള്‍ കരയും.
വൈദ്യുതക്കമ്പികള്‍ തുലയട്ടെ.

എന്റെ മുറിയില്‍
ഒരു കൊലപാതകിയുടെ ചിരി നിറഞ്ഞു.

-------------------------------------------------------------------------------------------
ചുള്ളിയോട്ടപ്പന്‍-ഒരു പ്രാദേശിക ദൈവം
പോളന്‍ മരിച്ചപ്പോള്‍ ഞാന്‍ ഇങ്ങനെ എഴുതി ആത്മനിന്ദയോടെ ഇത്ര നാള്‍ മൂടിവെച്ചു.ഇനിയും മൂടിവെച്ചേനേ.പോളന് ഈ ഓര്‍മക്കുറിപ്പിരിക്കട്ടെ എന്നു തോന്നി.
ചിത്രകാരന്റെ അഭിപ്രായം മാനിച്ച് അവസാനവരികള്‍ മുറിച്ചുമാറ്റി.

പരിമിതി

കാക്കകള്‍
പ്രേമലേഖന മത്സരം നടത്തി.
സമ്മാനം കിട്ടിയ പ്രണയലേഖനം
ഇങ്ങനെയായിരുന്നു:
‘കരിക്കട്ട പോലെ കറുത്തവളേ,
പുളിങ്കൊമ്പത്ത് കൂടു വെച്ചവളേ,
ആകാശം അതിന്റെ നീലക്കടാലസില്‍
വരച്ചു വെച്ച് ഓമനിക്കുന്നവളേ...,
നിന്റെ ചിറകുകളുടെ ഇരുട്ടു കൊണ്ട്
എന്റെ സ്നേഹത്തിന്റെ നക്ഷത്രങ്ങള്‍ തുടച്ചെടുക്കുക.’
വേദിയില്‍ വെച്ച് സമ്മാനാര്‍ഹനായ കാക്ക
കവിത വായിച്ചു:
‘കാ...കാ...കാ...’
മറ്റൊന്നും പുറത്തു വന്നില്ല.

പ്രതിരോധം

ഇരുട്ടിനെ കടിച്ചുമുറിച്ചും
നിലാവിനെ നക്കിക്കുടിച്ചും
ഉറക്കമൊഴിക്കാറുള്ള കാവല്‍ നായ
കഴിഞ്ഞ രാത്രി വീട്ടു പടിക്കല്‍ നിന്ന്
മരണത്തെ കുരച്ചോടിച്ചു.


കുരച്ചു കുരച്ച് അടുത്ത കവല വരെ
ഓടിച്ചു തിരിച്ചു വരുമ്പോള്‍
പിന്നാലെ മരണവും വരും...
വീണ്ടും കുരച്ചു കുരച്ചു കവല വരെ...
പുലരും വരെ അങ്ങനെ സ്വന്തം
ശബ്ദങ്ങളില്‍ ജ്വലിച്ചു നിന്നു അത്.
നേരം വെളുത്തതുകൊണ്ടു മാത്രം
മരണം തിരിച്ചുപോയി.
ഇല്ലെങ്കില്‍ വെളുത്ത പുതപ്പിട്ട്
കൊണ്ടുപോയേനേ
ഈ പുലരിയുടെ പുഞ്ചിരി.

ഉദ്യോഗസ്ഥ പ്രഭു

ഉദ്യോഗസ്ഥ പ്രഭു ഞെളിഞ്ഞും പിരിഞ്ഞും കസേരയിലിരുന്നു.പല ബ്രാന്‍ ഡിലുള്ള മദ്യങ്ങള്‍ ദിവസേന വീശി വികസിപ്പിച്ചെടുത്ത കുടവയര്‍ തടവി.കാല്‍ക്കീഴില്‍ ഒരു സാധാരണക്കാരന്‍ പുഴുവിണെ പ്പോലെ നില്‍ക്കുന്നു.ഉദ്യോഗസ്ഥ പ്രഭു അതിനെകാര്‍ക്കിച്ചു തുപ്പി.കൃസ്തു കൈപ്പവെള്ളമെന്ന പോലെ കാല്‍ക്കീഴിലെ വസ്തു അത് നുണയുന്നുണ്ട്.

ഉദ്യോഗസ്ഥ പ്രഭു അന്നത്തെ വരവ് അടുക്കിപ്പെറുക്കി എണ്ണിത്തുടങ്ങി.ചുമരില്‍ ചില്ലിട്ടുവെച്ച ഗാന്ധിത്താത്തയെ തൊഴുത് നന്ദി സൂചിപ്പിച്ചു.നെഹ്രുവിന് ഒരു ഉമ്മ കൊടുത്തു.അംബേദ്കറുടെ മുന്നില്‍ പൂക്കള്‍ വെച്ചു.

ഉദ്യോഗസ്ഥ പ്രഭു ആപ്പീസ് പുഴുക്കളോടൊപ്പം ടൂറിസ്റ്റ് കാറില്‍ കയറി.വെടിപൊട്ടിച്ചു കൊണ്ട് ബാറിലേക്ക് പോവുകയാണ്.

സാധാരണക്കാരന്‍ ഒരു അപേക്ഷയുമായി ആലോചനകളോട് മല്ലിടുകയാണ്.ഇത് പത്താമത്തെ വരവ്...അല്ലെങ്കില്‍ പതിനൊന്നാമാത്തേത്...
ക്രമപ്രകാരമുള്ള വീതം കൊണ്ട് എല്ലാ മൂര്‍ത്തികള്‍ക്കും നോട്ടുമാലയിടാത്തതുകൊണ്ട് പുറത്തായവന്‍.
പുറത്ത് എഴുതിവെച്ചിട്ടുണ്ട്,പാരിതോഷികങ്ങളോ പണമോ സ്വീകരിക്കുന്നത് കുറ്റകരമാണെന്ന്;ഫോണ്‍ നമ്പറുമുണ്ട്.
പക്ഷേ അതൊക്കെ ഉദ്യോഗസ്ഥപ്രഭുവിന്റെ ഒരു നമ്പറാണ്.

ചില മണ്ടശിരോമണികള്‍ അതില്‍ കുടുങ്ങും.
ആ നമ്പറിലെങ്ങാനും വിളിച്ചു പോയാല്‍ അവനെ ആപ്പീസിലിട്ട് കൂട്ടബലാത്സംഗം ചെയ്യും.

ജനാധിപത്യമേ,നീ ഞങ്ങള്‍ക്കു തന്ന ഈ മഹത്തായ സൃഷ്ടിയെ പോറ്റാന്‍ ഞങ്ങള്‍ക്കിനിയും കെല്‍പ്പ് നല്‍കേണമേ...

ബൈക്ക് യാത്രക്കാരനെ പ്രേമിക്കുന്ന പെണ്‍കുട്ടി

സാമ്പാറിന് കഷ്ണം അരിയുമ്പോള്‍
കണ്ണാടിക്കു മുന്നില്‍ പുരികങ്ങള്‍ പറിച്ച്
വില്ലിന്റെ ആകൃതി വരുത്തുമ്പോള്‍
പ്രിയപ്പെട്ട പരമ്പരയിലേക്ക്
കണ്ണു തുറിച്ചിരിക്കുമ്പോള്‍
മെടഞ്ഞിട്ട മുടിയുടെ അറ്റം
വെറുതെ കൈയിലെടുത്ത്
ഓമനിക്കുമ്പോള്‍
എപ്പോഴായാലും കുഴപ്പമില്ല...
ഒരു ബൈക്കിന്റെ ഹോണടി ശബ്ദം
അവളെ അതിരില്‍
പറത്തിക്കൊണ്ടു പോയി നിര്‍ത്തും.
അപ്പോഴേക്കും അതിവേഗത്തില്‍
അത് പോയിക്കഴിഞ്ഞിരിക്കും.
വിദൂരതയിലേക്ക് അത് പറന്നില്ലാതാവുന്നതിന്റെ
ഒരു ലോങ് ഷോട്ടില്‍ നിന്ന് പെട്ടെന്ന് കട്ട് ചെയ്ത്
അവളുടെ മനസ്സിലേക്ക് ഒരു
ബൈക്ക് ചീറിപ്പാഞ്ഞു വരുന്ന
ഒരു ക്ലോസപ്പ് അപ്പോള്‍ ഉണ്ടാവും.
അതിന്റെ ഇരമ്പല്‍ കാരണം
അവള്‍ക്ക് ഒരു സ്വൈരവുമില്ല.

ഒരു കാറ്റ് ഒരു മരത്തെ

മഴക്കാലരാത്രി.
ഒരു കാറ്റ് ഒരു മരത്തെ
ജപ്തി ചെയ്യാനെത്തി.
എല്ലാ ഇലകളും പിടഞ്ഞു.
ജയിച്ചിട്ടേ കാറ്റു പോയുള്ളൂ.

വിശപ്പ്

ഞാനെന്റെ വിശപ്പിനെ അഴിച്ചു വിട്ടു.കിട്ടിയതുമുഴുവനും വലിച്ചു വാരിതിന്നിട്ടും വിശപ്പുതീരാഞ്ഞ അത് എന്റെ ഭാര്യയേയും കുട്ടികളേയും തിന്ന് പുറത്തേക്കിറങ്ങി.

അയല്പക്കത്തെ വീടിന്റെ മതില്,അവിടത്തെ നായക്കുട്ടി,അടുക്കളപ്പുറത്ത് അലക്കിക്കൊണ്ടിരിക്കുന്ന പെണ്‍കുട്ടി,വീട്,തൊടി കുളം,കുന്ന്,പാടം എല്ലാറ്റിനേയും പിടിച്ചു തിന്ന് അത് റോട്ടിലേക്കിറങ്ങി.

നാലരയ്ക്ക് വരുന്ന സ്കൂള്‍ബസ്സിനെ പിടിച്ചു വിഴുങ്ങി അത് പട്ടണത്തിലേക്ക് നടന്നു.

ബഹുനിലക്കെട്ടിടങ്ങള്‍,ജനനിബിഡമായ വഴികള്‍,കടകള്‍,വാഹനങ്ങള്‍,ശബ്ദങ്ങള്‍,പുക ഒക്കെയും വലിച്ചുവാരിത്തിന്നിട്ടും അതിന്റെ വിശപ്പു തീര്‍ന്നില്ല.

‘ടപ്പ്,ടപ്പ്,ടപ്പ്...’
വാതില്‍ തുറന്നു നോക്കുമ്പോള്‍ അതുണ്ട് നില്‍ക്കുന്നു.തീരാത്ത വിശപ്പുമായി അതെന്നെ തുറിച്ചു നോക്കുന്നു...

വെയില്

ഇലകള്‍ വെയിലിനെ മടിയില്‍ വെച്ച്
പേന്‍ നോക്കി.
അടക്കമില്ലാത്ത അത് ഇലകളുടെ
പിടി വിടുവിച്ച് ഓടി...
പത്തു മണിക്ക് കുളത്തില്‍
കുത്തിവരച്ചു.
‘ഭ്രാന്ത്’ എന്നായിരുന്നു
ചിത്രത്തിന്റെ പേര്.
തുമ്പികള്‍ ഇണകളുമായി വന്ന്
ചിത്രത്തില്‍
ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു.

അലങ്കാരം

കറങ്ങുകയാണ്...,
അങ്ങേ മുറിയില്‍ കാറ്റിനെ
വെട്ടിപ്പൊളിക്കുന്ന പങ്ക.
ഹൃദയത്തില്‍ ചോര
തെറിപ്പിച്ചു കൊണ്ട്
ഓര്‍മകളുടെ മറ്റൊരു പങ്ക.
ജീവിതം ആരെയാണ്
അനുസരിക്കുന്നത്...?
എന്തായാലും അത്
നമ്മെ അനുസരിക്കുന്നില്ല.
അത് അനുസരിക്കുന്നത്
ദൈവത്തെയോ...?
അതോ ...നാം
അതിനെ അനുസരിക്കുകയോ?
സംശയങ്ങള്‍ വെറും മുട്ടത്തോടുകള്‍...
ഒരു കാക്കയ്ക്കും പിടിക്കാവുന്ന
കുഞ്ഞുങ്ങള്‍ അതില്‍ നിന്ന്
ഇറങ്ങി വരില്ല.
കവിതയുടെ പനിനീര്‍ച്ചെടിക്ക്
അതൊരലങ്കാരം മാത്രം.
ഭ്രൂണം തിന്നതാരാണ്?

വെള്ളിക്കെട്ടന്‍

തച്ചുകൊന്ന ഒരു പാമ്പിനെക്കുറിച്ച്
എപ്പോഴും വിചാരിക്കുകയാല്‍
ഉറക്കം വരികയേയില്ല.
കണ്ണടച്ചാലും എല്ലാ വെളിച്ചങ്ങളും
കെടുത്തിയാലും അതിന്റെ ഓര്‍മ
വെള്ളിക്കെട്ടുകളുമായി ഇഴഞ്ഞു വരും.
അതുകൊണ്ട് ജനാലകള്‍ അടച്ചിടും.
എല്ലാ പഴുതുകളും ഒരു വേവലാതിയാവും.

അത് ചത്തിട്ടില്ലെന്നു തന്നെ ഒരാള്‍
എപ്പോഴും...
അതിന്റെ ഇണ ,അച്ഛന്‍ ,അമ്മ
മക്കള്‍ ഒക്കെ തിരഞ്ഞു വരുമെന്ന്
ഒരാള്‍ ...
ഇവരൊക്കെ ഉണര്‍ന്നിരിക്കയാല്‍
ഉറങ്ങുവാനാവുന്നില്ല;
ഒരു പാമ്പിനെ തച്ചു കൊന്ന
എനിക്ക്...

ചത്തുപോയ ഒരു ജീവന്‍
ചാവാത്ത ഒരു ജീവനു നേരെ
ഇങ്ങനെ എപ്പോഴും ഉണര്‍ന്നിരിക്കുമ്പോള്‍
എങ്ങനെയാണ് ഉറങ്ങുക....

ഞാന്‍ ഉറക്കത്തില്‍ കവിതയെഴുതുകയാണ്.

ഞാന്‍ ഉറക്കത്തില്‍
കവിതയെഴുതുകയാണ്.
ഉറക്കത്തെ ഉണര്‍ത്തിക്കിടത്തി
ഒരമ്മ ഇരുട്ടു വായിക്കുകയാണ്.
പൂമുഖത്തെ വെളിച്ചം പുതച്ച്
മുല്ലവള്ളികള്‍ മഞ്ഞത്തിരുന്ന്
കഥാപ്രസംഗം കേള്‍ക്കുകയാണ്.
(അവര്‍ക്കു മാത്രമേ കേള്‍ക്കൂ...)



ഞാന്‍ ഉറക്കത്തില്‍
കവിതയെഴുതുകയാണ്.
ഒരുറക്കം ഭ്രമിച്ചു ഭ്രമിച്ച്
എന്റടുത്തേക്കു വരുന്നതും
പൂവിതളില്‍ വീണ്
ഇറ്റിച്ചാടുന്ന വെയിലുപോലെ
പരക്കുന്നതും
അതിലേക്ക് നോക്കി നോക്കി
എനിക്ക് തല ചുറ്റുന്നതും
തൈവാഴകളും തെങ്ങുകളും
നിശ്ശബ്ദരായി നിന്നതും
ഒരാകാശം ഒക്കെ എഴുതിയെടുക്കുന്നതും
ഒരു പുല്‍പ്പരപ്പ് അമ്മയായി കൈ നീട്ടുന്നതും...



ഞാന്‍ ഉറക്കത്തില്‍
കവിതയെഴുതുകയാണ്.
ഭാര്യയും കുട്ടികളും
ഉറങ്ങിയിരിക്കുന്നു.
അവര്‍ അവരുടെ സ്വപ്നങ്ങളിലേക്ക്
ഇറങ്ങിക്കഴിഞ്ഞു.
ഞാന്‍ അവരുടെ സ്വപ്നങ്ങളിലേക്ക്
ഇറങ്ങി നടന്നു.
അപ്രതീക്ഷിതമായി
കടന്നു വന്നതുകൊണ്ടാവണം
അയ്യോ കണ്ണന്‍
എന്ന് അവളും
അച്ഛന്‍ എന്ന് കുട്ടികളും
അന്തം വിട്ടു.

അതൊരു പച്ചത്താഴ്വരയായിരുന്നു.
ആകാശത്ത് ചിലര്‍ പറക്കുന്നുണ്ടായിരുന്നു.
താഴ്വരയിലെ പൂക്കള്‍ നിറഞ്ഞ പച്ചപ്പില്‍
കുട്ടികള്‍ പൂമ്പാറ്റകളെ പോലെ
ഉല്ലസിക്കുന്നു.

ഞാന്‍ ബോധിസത്വനെപ്പോലെ മുന്നോട്ട് നടന്നു.
ഒരു വിളിയും കേട്ടില്ല.
ഒരാശ്ചര്യത്തിലും ചകിതനായില്ല.



ഞാന്‍ ഉറക്കത്തില്‍
കവിതയെഴുതുകയാണ്.
കൂട്ടുകാരന്‍ ബീഡി വലിക്കുന്നു.
ഞങ്ങള്‍ പാറപ്പുറത്തിരിക്കുന്നു.
കൊല്ലിയിലെ ഞാറ് പറിച്ചു നടാനായിരിക്കുന്നു.
പാലത്തിന്റെയും തോടിന്റേയും ഒരോര്‍മ
അരികിലുണ്ട്.
ഇലമുളച്ചികളും പാറമഷിയും
പെങ്ങന്മാരെപ്പോലെയായിരുന്നു..
ഞങ്ങള്‍ പടിഞ്ഞാട്ടേക്ക് നോക്കിയിരുന്നു.
തോട്ടുവക്കിലെ ഈറ്റകള്‍ ,കുന്ന്...

എഴുന്നേറ്റു നടന്നു.



ഞാന്‍ ഉറക്കത്തില്‍
കവിതയെഴുതുകയാണ്.
കത്തിക്കൊണ്ടിരിക്കുന്ന
ബള്‍ബിനു നേരെ
അംഗവിക്ഷേപങ്ങള്‍
നടത്തി...
വന്യമായ ദാഹങ്ങളോടെ
കൈകള്‍ വിടര്‍ത്തി...

കിലോമീറ്ററുകള്‍ക്കപ്പുറത്ത്
ഓടിക്കൊണ്ടിരിക്കുന്ന
വണ്ടിയുടെ സൈറന്‍..
ഉറക്കത്തില്‍ ചുമയ്ക്കുന്ന
കുട്ടികള്‍
ഇരുട്ടേ ഇരുട്ടേ എന്ന് ജപിക്കുന്ന ചീവീടുകള്‍ .
അടച്ച കണ്ണിലേക്ക്
ഇറങ്ങി വരുന്ന നിറങ്ങള്‍
ഗോട്ടി കളിക്കുന്ന കുട്ടികള്‍
ഒരു ഗോട്ടി കൃത്യമായി കുഴിയില്‍ വീഴുന്നു.
ഒരു റബര്‍ ഒക്കെ മായ്ക്കുന്നു.
ആണ്‍കുട്ടികള്‍ ഒപ്പന പഠിക്കുന്നു.
അതിലൊരുവനെ
ഒരു പെണ്‍കുട്ടി
സ്നേഹത്തോടെ
കണ്ണുകള്‍ കൊണ്ട്
ശാസിക്കുന്നു.



ഞാന്‍ ഉറക്കത്തില്‍
കവിതയെഴുതുകയാണ്.
കണ്ണീരുകൊണ്ട് നനഞ്ഞ ഒരു തലയിണ
നിനക്ക് സമ്മാനം തരുന്നതിനെക്കുറിച്ച്...

18 സാലഭംഞ്ജികമാരല്ല
എണ്ണമറ്റ കണ്ണുനീര്‍ത്തുള്ളികള്‍
നിന്റടുക്കല്‍ വരും.
ഓരോന്നും ഓരോ കഥ പറയും.
എല്ലാത്തിനേയും നീ ഉമ്മ വെച്ച് ഉറക്കി കിടത്തണം.
അവനെ ഞാന്‍ സ്നേഹിച്ചിരുന്നുവെന്ന്
വെറുതെയെങ്കിലും പറഞ്ഞേക്കണം.

അടുക്കല്‍...

അടുക്കല്‍ വന്നിട്ടും
നിന്നെ സ്നേഹിക്കുന്നുവെന്ന്
പറയാന്‍ വായയില്ലാഞ്ഞ
എല്ലാ മരങ്ങളും
ഞാനായിരുന്നു.

എത്ര ഉല്‍ക്കടമായൊരു
പ്രണയത്തെയാണ്
അത്രയും ഉയരത്തില്‍
നിശ്ശബ്ദമായി ഞാന്‍
പേറി നിന്നിരുന്നതെന്ന്
നീ അറിയില്ലല്ലോ.

നിന്റെ മുടിയിഴകളെ
ഇളക്കാന്‍ ഒരു
കാറ്റിനെപ്പോലും
ഞാന്‍ പറഞ്ഞയച്ചില്ല.
എന്റെയീ നിഴലിനെ ചവിട്ടിയുള്ള
നിന്റെ പോക്കുവരവു പോലും
എനിക്ക് അനര്‍ഘ നിമിഷങ്ങളാണ്.

കെട്ടിപ്പിടിത്തം

മണ്ണ് മരങ്ങളെ കെട്ടിപ്പിടിച്ചു,
മരങ്ങള്‍ മേഘങ്ങളെ കെട്ടിപ്പിടിച്ചു,
മേഘങ്ങള്‍ ആകാശത്തെ കെട്ടിപ്പിടിച്ചു,
ആകാശം സ്വപ്നങ്ങളെ കെട്ടിപ്പിടിച്ചു,
സ്വപ്നങ്ങള്‍ നിന്നെ കെട്ടിപ്പിടിച്ചു,
നീ എന്നെ കെട്ടിപ്പിടിച്ചു.

പെട്ടെന്ന് ഒരു മിന്നല്‍ക്കുതിര
അമറിക്കൊണ്ട് കടന്നു പോയി.
മണ്ണ് മരങ്ങളെ വിട്ടു,
മരങ്ങള്‍ മേഘങ്ങളെ വിട്ടു,
മേഘങ്ങള്‍ ആകാശത്തെ വിട്ടു,
ആകാശം സ്വപ്നങ്ങളെ വിട്ടു,
സ്വപ്നങ്ങള്‍ നിന്നെ വിട്ടു,
നീ എന്നെ വിട്ടു.

ആരേയും കെട്ടിപ്പിടിക്കാഞ്ഞ ഞാന്‍
ഒന്നിനേയും വിട്ടതില്ല.
മണ്ണും മരങ്ങളും മേഘങ്ങളും
ആകാശവും സ്വപ്നങ്ങളും നീയും
ഒരു പുതുമഴയുടെ കള്ളക്കണ്ണീരില്‍ നനഞ്ഞു നിന്നു.
ഞാന്‍ എന്റെ രണ്ട് ജനാലകളും അടച്ച്
എന്നിലേക്ക് തിരിച്ചു നടന്നു.

ചുഴലി


വിളിച്ചതേയില്ല വീട്
കരഞ്ഞതേയില്ല കാട്

അനാഥനെന്ന്
ആത്മാവില്‍ മുദ്ര കുത്തി
ചുരം കടത്തിയ
ചുഴലി
തനിക്കുള്ളില്‍ കറങ്ങി
തനിക്കുള്ളില്‍ ഇലകളേയും
കടലാസുകളേയും കറക്കി
വെറുതെ...
എപ്പോഴും ഒച്ചയുണ്ടാക്കും

ഈ ഭൂമി തന്നെ
കറക്കിയെടുത്ത്
ഒരു ബലൂണു പോലെ
മുകളിലേക്ക് കൊണ്ടു
പോവുമെന്നൊക്കെ
ഒരിട തോന്നിപ്പിക്കും.

പിന്നെ എല്ലാ
കലമ്പലുകളും വലിച്ചെറിഞ്ഞ്
ഒരു മാവിന്‍ കൊമ്പിലിരുന്ന്
കരയും.

വിളിക്കുകയില്ല വീട്
കരയുകയില്ല കാട്

മായുകയില്ല
ആത്മാവില്‍ കരിഞ്ഞു
കിടക്കുന്ന മുദ്രകളൊന്നും
ഒരിക്കലും ....

മാനം

അക്കാലത്ത്
സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി
പൊരുതിയിരുന്ന ഒരു പെണ്‍കുട്ടി
നാട്ടിന്‍പുറത്തെ
ഒരു ടാക്കീസില്‍
ഉച്ചസ്സിനിമയ്ക്കു കയറി.
ടിക്കറ്റ് കൌണ്ടറിലെ
അമ്മാവന്‍
ഏപ്പടമാണെന്ന് പറഞ്ഞ്
വിലക്കി നോക്കി.
പെണ്‍ശിങ്കം വഴങ്ങിയില്ല.
വയസ്സറിയിച്ചിട്ട് വര്‍ഷങ്ങളായി എന്ന്
കളിയാക്കുകയും ചെയ്തു.
വാതില്‍ക്കല്‍ ടിക്കറ്റ്
മുറിക്കുന്ന അപ്പൂപ്പന്‍
തടഞ്ഞു നോക്കി.
വഴങ്ങിയില്ല.

ടാക്കീസിലേക്ക്
അവള്‍ കയറുന്നതും
ഇരിക്കുന്നതും കണ്ടവരുണ്ട്.

പിന്നെ കണ്ടത്
ഒരാശുപത്രി മുറിയില്‍
ആറേഴു തുന്നലുകളും
എട്ടുപത്തു കുപ്പി ഗ്ലൂക്കോസും
തരപ്പെടുത്തിയ ശേഷം
ചില തരുണികള്‍ക്കിടയില്‍
നിവര്‍ന്നിരുന്ന്
ചിരിക്കുന്നതാണ്.
സിനിമ കാണുന്നതിനിടയില്‍
‘മാനം’ എന്ന ഒരു അമൂര്‍ത്താശയം
അവള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ്
അവരൊക്കെ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.

24-4-2000

വിരല്‍ത്തുമ്പ്

ചെയ്തുപോയ
എല്ലാ തെറ്റുകളും
ശരിയായിത്തീര്‍ന്നു
ഒരു വെളുപ്പിന്.

സന്തോഷത്തിന്റെ
ഒരു നെടുവരമ്പ്
കാണായി...

ഒരു സൂര്യ കിരണം
എന്നെ ഉമ്മ വെച്ചു.

‘ഇനി വീഴുകയില്ല നീ’
എന്ന് ഒരു കാറ്റ്
പൂമണം ചൊരിഞ്ഞു.

അജ്ഞാതമായ
ഒരു വിരല്‍ത്തുമ്പ്
പിടിച്ച് ഞാന്‍ നടന്നു
തുടങ്ങി...

സ്നേഹത്തിന്റെ
വെള്ളക്കൊറ്റികള്‍
പാ‍റുന്ന നീലാകാശം
എന്നെ മാടി വിളിച്ചു.

കുടത്തില്‍ കുടുങ്ങിയ തല

നഷ്ടപ്പെടുവാനില്ലൊന്നും
കൈവിലങ്ങുകളല്ലാതെ
എന്നൊരു കാറ്റുണ്ടായിരുന്നതിനാല്‍
കണ്ടപാടേ തലയിട്ടു.
അകം ശൂന്യമാണെന്നറിഞ്ഞപ്പോഴാണ്
തലയൂരാന്‍ ശ്രമിച്ചത്.
അസാധ്യമെന്ന് കണ്ടപ്പോള്‍
സംഭ്രമങ്ങളുടെ ഒരു പാച്ചിലിലേക്ക്
സ്വയം എയ്തു.
കുടത്തില്‍ കുടുങ്ങിയ തല
പോയ വഴികളെ മുഴുവന്‍
തലയറഞ്ഞ് ചിറിപ്പിച്ചു.
തല കുടുങ്ങാത്ത പട്ടികള്‍
കുരച്ചും കടിച്ചും
പ്രതിഷേധം തുടങ്ങിയപ്പോള്‍
ഓട്ടത്തിന്റെ വേഗം കൂടി.

പിന്നാലെ ഒരു പട വരുന്നുണ്ട്,
തലപൊളിയ്ക്കാനാണോ
കുടമുടയ്ക്കാനാണോ
എന്ന് എങ്ങനെ പറയും...
കുടത്തില്‍ കുടുങ്ങിയ തലയ്ക്ക്
അതിന്റെ കാലുകളെ
അന്ധമായിവിശ്വസിക്കാനേ പറ്റൂ...

നരകം

ഭ്രമകല്പനകളുടെ പിറകെ
രണ്ട് കമിതാക്കള്‍ ഒളിച്ചോടി.
സഞ്ചരിച്ചുകൊണ്ടിരുന്ന
പുഷ്പക വിമാനം
പൊടുന്നനെ റിക്ഷാവണ്ടിയായി.
മുന്തിരിത്തോപ്പുകള്‍
നല്‍കാമെന്നു പറഞ്ഞ്
നഗരത്തിലെ ചേരിയില്‍
ഒരു മുറി നല്‍കി.
നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം
കാണാന്‍ ജനല്‍ത്തുണി നീക്കിയപ്പോള്‍
പുറത്തു നിന്ന്
നരകത്തിന്റെ ആയിരം കയ്യുകള്‍
ഉള്ളിലേക്ക് നീണ്ടു വന്നു.
പന്നികളും മനുഷ്യക്കുട്ടികളും
ദയനീയമായി നിലവിളിക്കുന്ന
പുറംകാഴ്ച്ചകള്‍ തട്ടി നീക്കി
ജനലടച്ചു.
കണ്ടതും കേട്ടതും മണത്തതും
മറക്കാന്‍ തങ്ങളില്‍ തങ്ങളിലേക്ക്
കൂപ്പുകുത്തി.
അങ്ങനെയാണ്
അവര്‍ അവരുടേതായ
ഒരു നരകത്തിന്റെ പണി
ആരംഭിച്ചത്.

വിപ്ലവകാരി

കടിക്കണം എന്നു വിചാരിച്ചാണ്
എപ്പോഴും വരവ്;
കാണുമ്പോള്‍ എല്ലാം മറന്നു പോവും.
അരണ കടിച്ചാല്‍ ഉടനേ മരണം
എന്നൊരു പഴഞ്ചൊല്ലുള്ളതു കൊണ്ട്
ജീവിച്ചു പോവുന്നു.
യുക്തിവാദികളായ കോഴികളും
പൂച്ചകളും എണ്ണത്തില്‍ കുറവായതുകൊണ്ട്
വലിയ ഭയപ്പാടുകളില്ല.
കടിച്ചില്ലെങ്കിലും, കടിയ്ക്കണം
എന്ന വിചാരമുള്ളതുകൊണ്ട്
ഒരു വിപ്ലവകാരിക്കു കിട്ടേണ്ട
എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റുന്നുണ്ട്.
പൂര്‍വജന്മ സുകൃതം!

സമാധാനം

നന്ത്യാര്‍വട്ടങ്ങള്‍ക്ക്
ഒരൌചിത്യബോധവുമില്ല.
എപ്പോഴും വെളുക്കെ
ചിരിച്ചുകൊണ്ടിരിക്കും.
വീട്ടുമുറ്റത്ത് ശവംപൊതിഞ്ഞുകൊണ്ടു-
വെച്ചാലും മാറ്റുകയില്ല,
വെളുവെളുത്ത ചിരി.
ഔചിത്യബോധമില്ലാത്ത
ഇത്തരം കൂട്ടച്ചിരി കണ്ടിട്ടാവണം
സ്കൂള്‍മുറ്റത്തെ എല്ലാ
പൂച്ചെടികളും
മുഹമ്മദ് അലി മാസ്റ്റര്‍
വെട്ടിക്കളഞ്ഞു.
ഒരു ചിരിയും ബാക്കി
നില്‍ക്കുന്നില്ലെന്ന് കണ്ടപ്പോള്‍
മാഷിന് സമാധാനമായി.

അമ്യൂസ്മെന്റ് പാര്‍ക്ക്

കാ‍ാ‍ാ‍ാ‍ാഥൂ
ആയിരം കണ്ണുള്ള കഫക്കട്ട
തന്നെത്തന്നെകെട്ടിപ്പിടിച്ച്
വട്ടത്തില്‍ കിടന്നു.
അതിനും കിട്ടി
ഒരു കഷ്ണം ആകാശം.
ഉറുമ്പുകള്‍ അതില്‍ ചാടി വീണ്
തുഴഞ്ഞു കൊണ്ടിരുന്നു.
ഈച്ചകള്‍ പാട്ടുകൊണ്ട്
അതിന്റെ പരിസരം അലങ്കരിച്ചു.
ദാഹം തീരാത്ത വെയില്‍പട്ടി
അതും നക്കിക്കുടിച്ചു.
*ഇവിടെ ഉണ്ടായിരുന്നു വെന്നുള്ളതിന്
ഒരു അടയാളം മാത്രം ബാക്കി വെച്ചു

*കടപ്പാട്:പി.പി രാമചന്ദ്രന്റെ ലളിതം
കാപ്പിത്തോട്ടങ്ങള്‍ എന്നെ പുറത്താക്കി
കുരുമുളകുതോട്ടങ്ങള്‍ എന്നെ ചവിട്ടി
തേയിലക്കാടുകള്‍ എന്നെ ചാക്കില്‍ കെട്ടി
ഇടനാട്ടിലെക്കെറിഞ്ഞു.


ഇടനെഞ്ചില്‍ നീയാണെന്ന് പറഞ്ഞിട്ടും
വിശ്വസിച്ചില്ല.

ആണ്ടിലും സംക്രാന്തിക്കും
നാണം കെട്ട് വന്നപ്പോള്‍
ആരെ കാണാന്‍ വന്നതാണെന്ന് ആട്ടി.

നട്ടപ്പാതിരയ്ക്ക് നിന്നെ സ്വപ്നം കണ്ട്
ഞാന്‍ വീണ്ടും വീണ്ടും ഞെട്ടിയുണര്‍ന്നു.
നീയെന്നെ തിരിച്ചുവിളിച്ചതേയില്ല.
നീയെന്റെ അമ്മയായതെങ്ങനെ?

വിശപ്പുകൊണ്ട് കരയുന്നവര്‍ക്ക്
മരണത്തെ കൊടുക്കുന്നവളേ,
എന്നോട് കരുണ കാണിക്കാഞ്ഞതെന്ത്?
നിന്റെ കുന്നിന്മുലകള്‍ എനിക്ക്
കുടിക്കാന്‍ തരാഞ്ഞതെന്ത്?

നിന്നെ കെട്ടിപ്പിടിച്ചു കരയാന്‍
എനിക്കൊരു മഴക്കാലമെങ്കിലും താ..
കൊങ്ങിണിപ്പൂവുകളുടെ അതിരുകളേ,
നാണിച്ചു നില്‍ക്കുന്ന ചാവകളേ,
എന്നെ തിരിച്ചു വിളിക്കാന്‍ അമ്മയോട്
ഒരു വട്ടം പറഞ്ഞു നോക്കണേ...

വിസ്താരം

ഒരു സമുദ്രം ഒന്നാകെ
മദിക്കാന്‍ കിട്ടിയ മത്സ്യം
ഒരു വലയുടെ വിസ്താരത്തില്‍
മരണം വരുമെന്ന് കണ്ടില്ല.

ചിരിച്ചതുപ്പ്

നിന്റെ ചിരി ഒരു ചതുപ്പാണ്.
നീ ചിരിക്കുമ്പോള്‍ ഞാനതിലേക്ക്
മറിഞ്ഞു വീഴുകയും പിന്നീട്
കഷ്ടപ്പെട്ട് എഴുന്നേറ്റു പോരുകയും ചെയ്യുന്നു.

വീണ്ടും നീ ചിരിക്കുമ്പോള്‍ ,
ഞാന്‍ പഴയ കഷ്ടപ്പാടുകള്‍ മറന്ന്
വീണ്ടും ആ ചതുപ്പിലേക്ക് മറിഞ്ഞു വീഴുന്നു.
അതുകൊണ്ട്...
മേലില്‍ ചിരിക്കരുത്...

ചൂണ്ട

മീനേ, മീനേ..
എന്റെ ചൂണ്ടയിലെ
ഞാഞ്ഞൂളിനെ തിന്ന്...
നിനക്ക്
തടിച്ചു കൊഴുക്കണ്ടേ...?
എന്റെ ഔദാര്യം
സ്വീകരിക്ക്...
ഇതിലുണ്ട്
വൈറ്റമിന്‍ എ,ബി,സി,ഡി
ഇതിന് നീ പലിശ തരണ്ട...
എണ്ണ തന്നാ മതി.
കടലില്‍ നിന്ന്
കുഴിച്ചെടുത്ത
എണ്ണയ്ക്കു പകരം
ഭക്ഷണം...
എന്താ സമ്മതമല്ലേ?
കടലേ ...,കടലേ...,
എന്റെ ചൂണ്ടയിലെ
ചന്ദ്രനെക്കൊത്ത്
നിനക്ക് വിശക്കുന്നില്ലേ...?
നീന്തി നീന്തി
ചിറക് കഴയ്ക്കുന്നില്ലേ...?
ഭൂമീ...,ഭൂമീ...,
എന്റെ ചൂണ്ടയിലെ
ദൈവത്തെ കൊത്ത്...
കറങ്ങിക്കറങ്ങി
നീ തളരുകയല്ലേ...?
പ്രപഞ്ചമേ...,പ്രപഞ്ചമേ...,
എന്റെ ചൂണ്ടയിലെ
എന്നെക്കൊത്ത്...
നിനക്കൊരന്ത്യം വേണ്ടേ...?

സയനൈഡ്

രുചി പറയാനാവില്ല,
അതിനു മുന്‍പേ
അടിയറവു പറഞ്ഞിരിക്കും
എല്ലാ ഇന്ദ്രിയങ്ങളും.
അതുകൊണ്ട് സയനൈഡ്
എന്നേ ഞാനവളെ വിളിക്കൂ.
പ്രണയാതുരമായ
എല്ലാ നോട്ടങ്ങളും
മരണത്തെക്കുറിച്ചുള്ള
ഉപന്യാസങ്ങളാണ്.
മരണത്തിലേക്ക്
നടന്നു കയറാനുള്ള
ഒരു നിഴല്‍ മാത്രമാണ്
ജീവിതം...;മരണത്തിന്റെ നിഴല്‍.

റിയലിസം

കണ്ടപ്പോള്‍ മുതല്‍ കാണേണ്ടായിരുന്ന്നുവെന്ന് തോന്നി.
കേട്ടപ്പോള്‍ മുതല്‍ കേള്‍ക്കേണ്ടായിരുന്നുവെന്ന് തോന്നി.
അറിഞ്ഞപ്പോള്‍ മുതല്‍ അറിയേണ്ടായിരുന്നുവെന്ന് തോന്നി.
നെഞ്ചത്തുകൈവെച്ചപ്പോള്‍ വില്ലുപോലെ വളഞ്ഞ്
ചുമയ്ക്കാന്‍ തുടങ്ങി ധീരനായകന്‍ .
ഒരു ഭാഗത്തു നിന്ന് അറിഞ്ഞു തുടങ്ങുമ്പോള്‍
മറുഭാഗത്തുനിന്ന് മരിച്ചു തുടങ്ങിയിട്ടുണ്ടാവും.

ചക്കരമത്തന്‍

സൂര്യനെ ഒരു വത്തക്കയെന്ന പോലെ
നീലാകാശത്ത് വെട്ടിയൊട്ടിച്ചിരിക്കുന്നു.
വിയര്‍ത്തു മയങ്ങുന്ന തെരുവ്
ഒരു സ്വപ്നത്തിലേക്ക് മറിഞ്ഞു വീണു.
മരിച്ചു പോയ പുഴയും
കൊല്ലപ്പെട്ട കുന്നും
ഒരു കോഫീബാറിലേക്ക് കയറിപ്പോവുന്നു.
വിഫലമായ ഒരു പ്രണയത്തെ ഓര്‍മിച്ച്
മിണ്ടാതിരിക്കുന്നു.
മനസ്സിലാവാഞ്ഞിട്ടാവണം
ബെയറര്‍മാര്‍ അവരെ ശല്യപ്പെടുത്തിയതേയില്ല.
പൊടുന്നനെ കറുത്ത റോഡാകെ
തീമരങ്ങള്‍ മുളച്ചുപടര്‍ന്നു.
പച്ചക്കറിമാര്‍ക്കറ്റും ബസ്സ്റ്റാന്‍ഡും
മേലാകെ പൊള്ളി നിലവിളിച്ചുകൊണ്ട്
ആശുപത്രിയിലേക്കോടി.
മയക്കത്തില്‍ നിന്ന് തെരുവ് ഞെട്ടിയുണര്‍ന്നു.
ചക്കരമത്തനെ തിന്നാന്‍ അത് വായ പൊളിച്ചു.

ചുറ്റുന്നവര്‍

ഒരു മെഴുകുതിരി നക്ഷത്രത്തിനോട്
വര്‍ഗ്ഗപരമായ ഒരു സ്വകാര്യം പറയുന്നു:
നാമൊന്നാണ്...”
നക്ഷത്രം ഗൌരവം നടിച്ച്
പുഞ്ചിരിച്ചു.
മെഴുകുതിരി തുടര്‍ന്നു:
നിനക്കു ചുറ്റും ഗ്രഹങ്ങള്‍ ,
എനിക്കു ചുറ്റും ഈ പ്രാണികള്‍ .”
നക്ഷത്രത്തിന്റെ
പുഞ്ചിരി മാഞ്ഞു.
മെഴുകുതിരി തുടര്‍ന്നു:
നീ പൊട്ടിത്തെറിച്ചാലും
എരിഞ്ഞു തീര്‍ന്നാലും
ഒരിരുള്‍മടയായി
നിന്നെ നിന്റെ ഗ്രഹങ്ങള്‍
നിലനിര്‍ത്തും.
നിന്റെ ഇല്ലായ്മ
അവരറിയില്ല.”
നക്ഷത്രം പ്രസന്നനായി.
മെഴുകുതിരി തുടര്‍ന്നു:
എന്റെയീ പ്രകാശപരിസരം
നഷ്ടപ്പെട്ടാല്‍ ഈ പ്രാണികള്‍
എന്നെയോര്‍ത്ത് നിത്യ വ്യസനത്തിലാവും.
ചിലര്‍ ആത്മഹത്യ ചെയ്യും.
എനിക്കു ചുറ്റും കറങ്ങാനേ
അവര്‍ക്കറിയൂ...
ഞാനില്ലാതായാല്‍
അവരെവിടെയാണ്
കറങ്ങുക?”
അപ്പോള്‍ ഒരു കാറ്റു വന്നു.
നക്ഷത്രം കണ്ണുകളടച്ചു.
മെഴുകുതിരി
അണഞ്ഞുവോ...?

അപേക്ഷകളിന്മേലുള്ള തീര്‍പ്പ്

ഒരു പൊട്ടക്കവിത അതിന്റെ
കവിയോട് തന്നെ ഉടച്ചു
വാര്‍ക്കേണമേ എന്ന്
നിലവിളിക്കുന്നതുപോലെ
ഞാന്‍ നിരന്തരം ദൈവത്തോട്
അപേക്ഷിച്ചുകൊണ്ടിരുന്നു.
പഴമകളെക്കുറിച്ച് ഓര്‍മയില്ലാത്ത വിധം
എന്നെ ഉടച്ചു വാര്‍ക്കേണമേ എന്ന്...
ചിലപ്പോഴെങ്കിലും ചെകിടനായ
ദൈവവും ഇതു കേള്‍ക്കും.
അതു കൊണ്ടാണല്ലോ
എല്ലാം മാഞ്ഞു പോയ
സ്ലേറ്റുകള്‍ പോലെ
ചിലര്‍ പുനര്‍ജനിക്കുന്നത്.

കാറ്റിന്റെ മുറിവുകള്‍

മരങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന കാറ്റ്
മരങ്ങളുടെ നില്‍പ്പും തലപ്പുകളുടെ പിടച്ചിലും
അതിന്റെ ശരീരത്തിനകത്ത്
സൌമ്യമായി അനുവദിക്കുന്നു.

പക്ഷികള്‍ ‍,പക്ഷിക്കരച്ചിലുകള്‍ ,വീടുകള്‍
ആളുകള്‍ ,മരച്ചില്ലകള്‍ ...എല്ലാം
ഒഴുകിവരുന്ന ഒരു കാറ്റിനെ
പലതായി കീറുമെന്നും
അങ്ങനെ കീറിപ്പറിഞ്ഞാണ്
അടുത്തകുന്നിലേക്ക് അതു പോവുകയെന്നും
കരുതുക വിഡ്ഢിത്തമാണ്.

എല്ലാ മുറിവുകളേയും തന്റെ ഭാരിച്ച
ശരീരത്തെ കടത്തിക്കൊണ്ടു പോവാനുള്ള
ഒരു തന്ത്രമായാണ് അത് അനുവദിക്കുന്നത്.
മുറിവുകളെ ഉപേക്ഷിച്ച്
ശരീരത്തെ മുന്നോട്ടു കൊണ്ടു പോവുന്നു അത്.
വഴിമുടക്കികളെ പിന്നിടുമ്പോള്‍ തന്നെ
മുറികൂടുന്ന മാന്ത്രികവിദ്യ അതിനുവശമുണ്ട്.

നിഴലിന്റെ ഭാഷ്യം(ഒരു സംവാദമായി പുരോഗമിക്കാന്‍ സാധ്യതയുണ്ടായിരുന്നത്...അതും നശിപ്പിച്ചു)

പ്രിയപ്പെട്ട വായനക്കാരേ,
ഈ കാലമാടന്‍ പറഞ്ഞത്
വിശ്വസിക്കരുത്...
ഇയാള്‍ പറഞ്ഞുവന്നത് വായിച്ചാല്‍
എന്നെക്കൊണ്ട് ഇയാള്‍ക്ക് വലിയ കഷ്ടപ്പാടാണെന്ന്
മാന്യവായനക്കാര്‍ തെറ്റിദ്ധരിക്കാനിടയുണ്ട്.
കാര്യങ്ങള്‍ തിരിച്ചാം മറിച്ചാണ്
പഹയന്‍ അവതരിപ്പിച്ചത്.
പറഞ്ഞിട്ടൊരു കാര്യവുമില്ല.
തലതിരിഞ്ഞ പിറവി...
ഒരു നിഴല്‍ എന്ന നിലയില്‍ ഞാനനുഭവിക്കുന്ന യാതനകള്‍ ഒന്നറിയണം:
ഇയാള്‍ ചെയ്യുന്ന സകല തോന്യാസങ്ങളും ഞാന്‍ ചെയ്യണം.
എന്നാലോ അതിന്റെ സത്ത ആസ്വദിക്കാന്‍ തരികയുമില്ല.
ഒരു അനുകര്‍ത്താവ് എന്ന നിലയിലുള്ള എന്റെ ജീവിതം മടുത്തിരിക്കുന്നു.
ഇയാള്‍ മരിക്കും വരെ എനിക്ക് ജീവിക്കാന്‍ സൌകര്യമില്ല.
ഇന്ന് രാത്രി ഞാന്‍ കെട്ടിത്തൂങ്ങിച്ചാവാന്‍ നിശ്ചയിച്ച വിവരം
ഏവരേയും വ്യസനസമേതം അറിയിക്കുന്നു.
ആരാണ് യഥാര്‍ത്ഥ അനുകര്‍ത്താവെന്ന് വിവരമുള്ളവര്‍ ചിന്തിച്ചു നോക്കണം.
ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ ഇയാളാണ് അനുകരിക്കുന്നത്.
ഞാന്‍ തിന്നുന്നതു പോലെ കാണിക്കുമ്പോള്‍ ഇയാള്‍ തിന്നും.
ഞാന്‍ പുകവലിക്കുന്നതു പോലെ കാണിക്കുമ്പോള്‍
ഇയാള്‍ പുകവലിക്കും...
അല്ലാതെ ഇയാളെ അനുകരിക്കാന്‍ എനിക്കെന്താ വട്ടുണ്ടോ..
ഇയാളാണ് നിഴല്‍ .
എന്റെ നിഴല്‍ .
ഞാന്‍ ചത്താലും ഇയാള്‍ ചാവുമെന്ന് തോന്നുന്നില്ല.
കൂടെ മരിക്കാന്‍ ഇയാള്‍ക്ക് സ്നേഹം ദയ സഹാനുഭൂതി
തുടങ്ങിയ സാധനങ്ങളൊന്നുമില്ല.
ലോകത്തെ തന്റെ വരുതിയിലാക്കാന്‍ നടക്കുകയല്ലേ.
നടന്ന് നടന്ന് എവിടെയെങ്കിലും ചെന്ന് വീഴും...
അപ്പോഴും തിരിഞ്ഞു നോക്കില്ല സഹചരനെ.


കവിത വായിച്ച് ഇപ്രകാരം
പ്രതികരിച്ചവനും, പ്രതികരണ ശേഷി നഷ്ടപ്പെടാത്തവനും,
അനുകര്‍ത്താക്കളുടെ അനുകര്‍ത്താവും,ആത്മഹത്യാവാസന(വാസനിക്കുന്നില്ലേ..?)
യുള്ളവനുമായ അല്ലയോ നിഴലേ...,
താങ്കളുടെ പ്രസ്താവനകളിലെ
വൈരുദ്ധ്യത്തെക്കുറിച്ച് ഞാനിനിയും പറയേണ്ടതുണ്ടോ?

തലതിരിഞ്ഞവനേ,
നിന്റെ യുക്തിയല്ല
ഒരു നിഴലിന്റെ യുക്തി.
ഒരു നിഴലിന്റെ യുക്തിയല്ല നിന്റെ യുക്തി..
നിന്റെ യുക്തി നിന്റെ കയ്യിലിരിക്കട്ടെ.
അതെന്നില്‍ അടിച്ചേല്‍പ്പിക്കാമെന്ന് കരുതുന്നത്
മൌഢ്യമാണ്.വായനക്കാരേ, നിങ്ങള്‍ക്ക് വിട്ടുതന്നിരിക്കുന്നു...
നിഴല്‍ യുദ്ധത്തില്‍ ജയിച്ചവന്റെ പേര്‍ പറയൂ...
അല്ലെങ്കില്‍ വേണ്ട...
തോറ്റവന്റെ പേര്‍ പറഞ്ഞാലും മതി.

ഓട്ടക്കാരന്‍

നിലവും ട്രാക്കും ഓട്ടക്കാരനും ഞാന്‍.
എന്നില്‍ നിന്ന് എന്നിലേക്കുള്ള ഓട്ടം...
എത്ര ഓടിയിട്ടും എന്നിലെത്തിയില്ല ഞാന്‍.
എത്ര ഓടിയിട്ടും എന്നെക്കടന്നില്ല ഞാന്‍.

അവളിതാ എന്നിലൊരു പതാക
നാട്ടി നില്‍ക്കുന്നു.
അവള്‍ നില്‍ക്കുന്ന എന്നെ
കടക്കുവാനാണ് ഓട്ടം.
നിലയ്ക്കുന്നില്ല ഓട്ടം,
കഴയ്ക്കുന്നുണ്ട് കാലുകള്‍.
വശങ്ങളില്‍ എപ്പോഴുമുണ്ടവളുടെ
കയ്യടിയും ബഹളവും.

എന്നില്‍ നിന്ന് എന്നിലേക്കോടി
എന്നില്‍പ്പോലുമെത്താത്ത
എന്നില്‍,പൂത്തു നില്‍ക്കുന്ന
കാഞ്ഞിരമാണവള്‍.
മൂടോടെ പിഴുതുകൊണ്ടു പോവാന്‍
വല്ലവരും വന്നിരുന്നെങ്കില്‍
വെടിപ്പായേനേ കാഴ്ച്ചകള്‍.

ഇതിപ്പോള്‍ ആകാശവുമില്ല,ഭൂമിയും.
വിഷം തീണ്ടി നീലച്ച ആകാശം
നിനക്കെന്തിനാണെന്ന പരിഹാസം.
ഓടുന്നവന് ഒരു കാലടി വെക്കാനുള്ള
ഭൂമി പോരേ എന്ന പരിഹാസം.

ഒരു കയ്പ്പ് വന്നു നിറഞ്ഞിരിക്കുന്നു;
ശരീരമാസകലം,
ഭൂമി ആസകലം,
ലോകമാസകലം.

അനുകര്‍ത്താവ്

വല്ലാത്ത അനുകരണവാസനയാണീ
നിഴലിന്.
ഞാന്‍ നടക്കുമ്പോള്‍ നടന്ന്,
ഞാനോടുമ്പോള്‍ ഒപ്പമോടി,
ഇരിക്കുമ്പോള്‍ ഇരുന്ന്
എന്നെ കളിയാക്കുകയാണ്
കക്ഷി.

ഞാന്‍ പുകവലിക്കുമ്പോള്‍
പുകവലിക്കുന്നതു പോലെ...,
ഞാന്‍ ഭോഗിക്കുമ്പോള്‍
ഭോഗിക്കുന്നതു പോലെ,
എഴുതുമ്പോള്‍
എഴുതുന്നതു പോലെ
കാണിച്ച് എപ്പോഴും അരികിലുണ്ടാവും.
സത്യത്തില്‍ അവനിതൊന്നും ചെയ്യുന്നില്ല.

ചവിട്ടിയാല്‍ കൊള്ളില്ല
ചീത്ത പറഞ്ഞാല്‍ കേള്‍ക്കില്ല.
ഇന്നേവരെ ഒന്നും പറഞ്ഞിട്ടില്ല.
എത്രയോ വാഹനങ്ങള്‍
ചവിട്ടി മെതിച്ച് പോയിട്ടുണ്ടവനെ....
ചത്തിട്ടില്ലിതേവരെ.
എന്റെ മരണത്തെ അനുകരിക്കാതെ
അവനെങ്ങനെ
ഒറ്റയ്ക്കു പോവും...

തുറിച്ചുനോട്ടം

ഓരോ പൂവും
‘എന്നെ സ്നേഹിക്കൂ...’
എന്ന ചെടിയുടെ
അപേക്ഷയാണത്രേ...

ഓരോ പെണ്‍കുട്ടിയും
സ്നേഹത്തെക്കുറിച്ചുള്ള
ലോകത്തിന്റെ ഒരാശംസയും...

അതുകൊണ്ടാണ്
പൂക്കളേയും
പെണ്‍കുട്ടികളേയും
ഞാന്‍ തുറിച്ചു നോക്കുന്നത്.

അന്ധവിശ്വാസികള്‍ക്കൊരു സുവിശേഷം...

ആദ്യം
ആത്മഹത്യ ചെയ്തത്
കുരുമുളക് വള്ളികളാണ്.
എന്നിട്ടും ബാറില്‍
തിരക്കൊഴിഞ്ഞിരുന്നില്ല.
കോമഡിഷോകളുടെ
ഒരെപ്പിസോഡും
അവര്‍ വിട്ടിരുന്നില്ല.

ഭൂമി നഷ്ടപ്പെട്ട
ആദിവാസിയുടെ
ശാപമാണ്
കുടിയേറ്റക്കാരന്റെ
കഴുത്തിന് കുരുക്കിടുന്നത്...
അവരുടെ വിശപ്പാണ്
ഫ്യൂറിഡാന്റെ രൂപത്തില്‍
മടങ്ങി വരുന്നത്.

വിഷം കൊടുത്തുകൊന്ന
മണ്ണിന്റെ പ്രേതമാണ്
എല്ലാ വീടുകളിലും നടന്ന്
ജപ്തിനോട്ടീസ്
കൊടുക്കുന്നത്...

‘മണ്ണ് സത്യമുള്ളതാണ്.’
-ഒരു ഭ്രാന്തിത്തള്ള
വഴിയരികില്‍ നിന്ന്
ഇങ്ങനെ പുലമ്പി.

മുങ്ങല്‍

വിശപ്പിന്റെ വിളക്കുമരം പറയുകയാണ്
നിന്റെ ശരീരം ഈ തീരത്തുണ്ടെന്ന്.
പ്രണയത്തിന്റെയും ആധിയുടേയും
കൊടുങ്കാറ്റുകള്‍ വരുത്തിയ കപ്പല്‍ക്കെടുതിയില്‍
വേര്‍പെട്ട അതിന്റെ ആത്മാവ്
അത് വിശ്വസിക്കാതെ
തിരകളില്‍ ചാഞ്ചാടുകയാണ്.
ശരീരത്തെ അത് തിരയുന്നില്ല.
ശരീരത്തിന് അതിനെ തിരയാന്‍ കെല്‍പ്പുമില്ല.
വേര്‍പെട്ട ഈ കൂട്ടുകാരെ ഒന്നിപ്പിക്കുന്ന
ആ യാനം .....ജീവിതം,അതെവിടെ?
തകര്‍ന്നിരിക്കുന്നു...!
അന്വേഷണങ്ങളെ പരിഹസിച്ചുകൊണ്ട്
ആഴങ്ങളിലേക്ക് അപ്രത്യക്ഷമായിരിക്കുന്നു.

രക്ഷ

മഴയില്‍ നിന്ന് ഒരു കുടയെ
ആരാണ് രക്ഷിക്കുക?
(കുടയ്ക്ക് പനിയും ജലദോഷവും വന്നാല്‍ ...)
തീയില്‍ നിന്ന് ഒരു വിളക്കുതിരിയെ
ആരാണ് രക്ഷിക്കുക?
കല്ലും മുള്ളും തറച്ചുകരയുന്ന
ഒരു ചെരുപ്പിനെ ആരാണ് രക്ഷിക്കുക?
കയറിന്റെ പിടിയില്‍ നിന്ന്
ഒരു തൊട്ടിയെ ആരാണ് രക്ഷിക്കുക?
പ്രതിബിംബങ്ങളില്‍ നിന്ന്
ഒരു കണ്ണാടിയെ ആരാണ് രക്ഷിക്കുക?
കണ്ണുകളില്‍ നിന്ന് കാഴ്ച്ചകളെ
ആരാണ് രക്ഷിക്കുക?
ആര് രക്ഷിച്ചാലും കുഴപ്പമില്ല;
ഞാന്‍ രക്ഷിക്കില്ല.

ദാഹം

സങ്കടങ്ങളുടെ പച്ചക്കിണറേ
ഒരുതൊട്ടിവെള്ളം ,അതുമാത്രം
ഞാനെടുക്കാം.
അതുമുഴുക്കെ കുടിക്കാം.
ഇല്ലെങ്കില്‍ ,സങ്കടങ്ങളോടുള്ള
എന്റെ ദാഹം തീര്‍ന്നു പോയെങ്കിലോ..

2007മാര്‍ച്ച് 18

നായക്കുട്ടിയും ചട്ടക്കാരും

ചട്ടക്കാരന്‍ :നായക്കുട്ടീ,നായക്കുട്ടീ
എന്തിനാണിങ്ങനെ തലകുത്തിമറിയുന്നത്?
തല താ‍ഴോട്ടും കാലുകള്‍ മുകളിലോട്ടുമാക്കി
ഇങ്ങനെ നില്‍ക്കുന്നത്
ചട്ടവിരുദ്ധമല്ലേ?

നായക്കുട്ടി :ചട്ടക്കാരാ,ചട്ടക്കാരാ
ചങ്ങലയിടുന്നതിനു മുന്‍പ്,
അതിനു മുന്‍പെങ്കിലും
ഈ സ്വാതന്ത്ര്യത്തെ ഞാനൊന്ന്
ആഘോഷിച്ചോട്ടെ.
ലോകത്തെ വിവിധ ആംഗിളുകളില്‍
നോക്കിക്കാണാന്‍
നായക്കുട്ടിയെ നീ അനുവദിക്കേണമേ

(അപ്പോള്‍ രമണന്‍ എന്ന ഗ്രാമീണ നാടകീയകാവ്യത്തില്‍ നിന്ന്
രണ്ടു വരികള്‍ പിന്നണിയിലിരുന്ന് ഒരു നവോത്ഥാനബുദ്ധി ഇങ്ങനെ പാടി
:
പാടില്ല,പാടില്ല നമ്മെ നമ്മള്‍
പാടെ മറന്നൊന്നും ചേയ്തു കൂടാ
...’)

ചട്ടക്കാരന്‍ 1:വിവിധ ആംഗിളുകളില്‍ ലോകത്തെ
കാണുന്നത് നിന്റെ കാഴ്ച്ചയെ തകിടം മറിക്കും നായക്കുട്ടീ.
തകിടം മറിഞ്ഞ കാഴ്ച്ചകളുമായി തളയ്ക്കപ്പെടാന്‍
നിനക്ക് സമ്മതമാണോ.


ചട്ടക്കാരന്‍ 2:അങ്ങനെ ലോകത്തെക്കുറിച്ചുള്ള
കാഴ്ച്ചപ്പാടു മാറി നീയൊരു
കാഴ്ച്ചപ്പാടായ് മറും.

നായക്കുട്ടി:ഒരേ ആകാശത്തെ എട്ടു ദിക്കുകളില്‍ നിന്ന് നോക്കിക്കാണാത്ത പൊട്ടാ
നിനക്കെന്തിനാണ് ചങ്ങല.സ്വയം ഒരു ചങ്ങലയുണ്ടാക്കി,സ്വയം കഴുത്തിലണിഞ്ഞ്
സ്വയം കുറ്റിയില്‍ തളച്ച് ഉറക്കെയുറക്കെ കുരച്ചോളൂ...
ബൌ...വൌ...
എനിക്കും മാണം സ്വാതന്ത്ര്യം...


ചട്ടക്കാരന്‍ 1:ഒരു നായക്കുട്ടിക്ക് തിന്നുക,ഉറങ്ങുക,കുരയ്ക്കുക
തുടങ്ങിയ ഏതാനും കാര്യങ്ങളേ അനുവദനീയമായിട്ടുള്ളൂ.

ചട്ടക്കാരന്‍ 2:നിന്റെയീ തലകുത്തിനില്‍പ്പ്
വരും തലമുറകള്‍ പാഠപുസ്തകമാക്കി
പുറത്തിറക്കിയാല്‍
പിഴച്ചു പോവുന്നത്
ഒരു കുലമാണ്...കുലം.


ചട്ടക്കാരന്‍ 1:അതുകൊണ്ട് നായക്കുട്ടീ
നീ പിന്‍ തിരിയണം.
(ഇപ്രകാരം നായക്കുട്ടിയെ വീണ്ടും വീണ്ടും ഉത്ബോധിപ്പിച്ചുകൊണ്ടിരുന്ന
ചട്ടക്കാര്‍ക്ക് വിവിധ ആംഗിളുകളില്‍ തലകുത്തിനിന്ന് ഫോട്ടോകള്‍ എടുത്ത്
ഒരു ആല്‍ബമുണ്ടാക്കി നായക്കുട്ടി സമ്മാനമായി കൊടുക്കുന്നു.
പശ്ചാത്തല സംഗീതം. . ആല്‍ബ്ബം മറിച്ചു നോക്കി മറിച്ചു നോക്കി
വിറളി പിടിച്ച ചട്ടക്കാര്‍...)

ചട്ടക്കാരന്‍ 1&2:(കണ്ണുരുട്ടുന്നു... )
ചട്ടക്കാരന്‍ 1&2:(മീശ ചുരുട്ടുന്നു )
ചട്ടക്കാരന്‍ 1&2:(കത്തിയൂരുന്നു... )

(പ്രയോജനമില്ലെന്നു കണ്ട് ഒടുവില്‍ ...
ഒടുവില്‍ ... ഒടുവില്‍ ...
ചട്ടക്കാര്‍ തലകുത്തിമറിയുന്നു.)

ചട്ടക്കാരന്‍ 1&2:ഹൌ ...തലകുത്തി നിന്നപ്പോള്‍ കണ്ട ലോകം...
(ഒരു മിന്നായം പോലെ ചട്ടക്കാരെ ആ കാഴ്ച്ച പിടിച്ചു നിര്‍ത്തുന്നു.
വീണ്ടും വീണ്ടും തലകുത്തി നില്‍ക്കുന്നു.)

ചട്ടക്കാരന്‍ 1&2:ഈ ലോകം എത്ര വേഗമാണ് വ്യത്യാസപ്പെടുന്നത്...!
നായക്കുട്ടീ നീ നേരെയാണല്ലോ നില്‍ക്കുന്നത്....!

ജീവിതകാലം

ജീവനുള്ളത് അധിക കാലം ജീവിക്കുന്നില്ല.
ജീവനില്ലാത്തവ കൂടുതല്‍ ജീവിക്കുന്നു.
ബാക്കി വന്ന എല്ല്,പല്ല്,മുടി,നഖം
തുടങ്ങിയവ ഇതാണ് പറഞ്ഞിരുന്നത്.

വഴി

ചത്തവന്റെ ഇറച്ചി പൂക്കുന്ന മരങ്ങളേ
കൊന്നവന്റെ കത്തിത്തല കാട്ടുന്ന വെയില്‍ക്കയ്യുകളേ
ഈ വഴിക്കു മുകളിലെ നീലാകാശം
ഒരു പിശാചമുഖമായി വലിഞ്ഞുമുറുകുന്നതും
ദംഷ്ട്രകള്‍ നിറഞ്ഞ വായ തുറന്ന്
എന്റെ തലയ്ക്കുനേരെ വരുന്നതും
എത്ര നിശ്ശബ്ദമായാണ്.
എന്റെ നെഞ്ചിന്റെ ജനാല ഇപ്പോള്‍ തുറക്കും
അതില്‍ നിന്ന് പക്ഷികള്‍ , പഴുതാരകള്‍,പാമ്പുകള്‍
കുരങ്ങുകള്‍ എല്ലാം ഈ വേനലിലേക്കിറങ്ങും.
ഒരു കൊലപാതകത്തിന്റെ സാക്ഷ്യം പറയാന്‍

പുതിയ കാഴ്ചകള്‍

ഈ ലക്കം തര്‍ജ്ജനിയില്‍ എന്റെ ഒരു കവിതയുണ്ട്.
കാണേണ്ടവര്‍ക്ക് ലിങ്ക് ഇതാ.

പുണ്യശ്ലോകന്‍

ഞാന്‍ പുണ്യശ്ലോകന്‍.
എനിക്ക് 16009 കാമുകിമാരുണ്ടായിരുന്നു.
കൃത്യം കണക്കാണ്(16008 അല്ല)
ഒന്നാമത്തവള്‍ രാധ
രണ്ടാമത്തവള്‍ ത്രേസ്യാക്കുട്ടി
മൂന്നാമത്തവള്‍ നജ്മുന്നിസ
നാലമത്തവള്‍....

ഒന്നാമത്തവളെ ഒരു ദിവസം
വിശന്നപ്പോള്‍ പുഴുങ്ങിത്തിന്നു.
രണ്ടാമത്തവളെ കണ്ണുകെട്ടിക്കളിക്കുന്നതി
നിടയില്‍ കൊക്കയിലേക്ക് തള്ളിയിട്ടു.
മൂന്നാമത്തവളെ സ്നേഹം കൊണ്ട്
ശ്വാസം മുട്ടിച്ചാണ് കൊന്നത്.
നാലമത്തവളെ ചുവന്ന തെരുവില്‍
വിറ്റ് രണ്ട് ലാര്‍ജ് വീശി.
അഞ്ചാമത്തവളുടെ ഉടുപുടവയ്ക്ക്
തീ കൊളുത്തി ,കത്തിത്തീരുന്നതു കണ്ട്
ആനന്ദിച്ചു.
ആറാമത്തവളുടെ തൊണ്ട പിളര്‍ത്തി
വിഷമൊഴിച്ചു.
.............................................
ഒടുക്കത്തവള്‍ ബ്രേക്ക് നഷ്ടപ്പെട്ട
ആ വണ്ടിയില്‍ മരണത്തിലേക്ക്
കുതിക്കുകയാണ്.

ഇനി ഞാനൊന്ന് വിലപിക്കട്ടെ:
ദൈവമേ,ഞാനിനി ആരെ സ്നേഹിക്കും?
എനിക്കാരുമില്ലല്ലോ...

(25-4-2000)