മേല്‍ക്കുറി:ഈ കുറിപ്പില്‍ ഉടനീളം ഞാന്‍,എന്നെ,എനിക്ക്,എന്റെ എന്നൊക്കെ ധാരാളം ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട് എന്ന് സങ്കോചത്തോടെ ഓര്‍മിക്കുന്നു.വായനക്കാര്‍ ക്ഷമിക്കണം.(ഒരു തവണ ക്ഷമിച്ചാല്‍ മതി)
പ്രീഡിഗ്രിക്കാലം മുതല്‍ ഞാന്‍ കവിതകള്‍ എഴുതിയിരുന്നു.അക്കാലത്ത് വയനാട്ടില്‍ കവിയരങ്ങുകള്‍ ഉണ്ടാകുമായിരുന്നു.ചില കവിയരങ്ങുകളിലൊക്കെ കവിത അവതരിപ്പിക്കാനും പോകുമായിരുന്നു.ഞാനെഴുതിയ കവിതകളൊക്കെ ഈണവും താളവുമുള്ളതായിരുന്നു. ഒരിക്കല്‍ കല്പറ്റയില്‍ കെ.ജി.എസ്സിന് ഒരു സ്വീകരണമുണ്ടായി.കല്പറ്റയിലുണ്ടായിരുന്ന എന്റെ ഒരു സ്നേഹിതന്‍ വിളിച്ചതു കൊണ്ട് ആ പരിപാടി കാണാന്‍ ഞാനും പോയി.കല്‍പ്പറ്റ നാരായണനും ആ ചടങ്ങില്‍ പങ്കെടുത്തിരുന്നു.കാല്‍പ്പനികതയോടുള്ള തന്റെ അറപ്പിനെക്കുറിച്ച് അന്ന് ആ വേദിയില്‍ കെ.ജി.എസ് പറയുകയുണ്ടായി.തന്റെ നിലപാടിനെ ന്യായീകരിക്കാന്‍ അദ്ദേഹം ഒരു പഴയ നാടക ഗാനം ഉദ്ധരിച്ചു:
‘ചക്കരപ്പന്തലില്‍ തേന്മഴ ചൊരിയും ചക്രവര്‍ത്തികുമാരാ...
നിന്‍ മനോരാജ്യത്തെ രാജകുമാരിയായ് വന്നു നില്‍ക്കാനൊരു മോഹം...’
ചെറുപ്പത്തില്‍ ഈ ഗാനം കേള്‍ക്കുമ്പോള്‍ ആ രംഗം അദ്ദേഹം സങ്കല്പിച്ചു നോക്കുമായിരുന്നത്രേ.ചക്കരകൊണ്ടുള്ള പന്തല്‍,എന്തായിരിക്കും സ്ഥിതി!അങ്ങനെയുള്ള പന്തലില്‍ തേന്മഴയും കൂടി ആയാലോ...?ഈച്ചകളെക്കൊണ്ട് ഇരിക്കപ്പൊറുതി ഉണ്ടാവില്ല.ഈ തരത്തിലായിരുന്നത്രേ അദ്ദേഹം ചിന്തിച്ചത്. കെ.ജി.എസ് പോയിക്കഴിഞ്ഞപ്പോള്‍ എന്റെ കൂട്ടുകാരന്‍ എന്നോട് പാതി കളിയായും പാതി കാര്യമായും പറഞ്ഞു.ഗദ്യത്തില്‍ കവിതയെഴുതാതെ നിനക്കൊന്നും ഇനി രക്ഷയില്ല.കൂട്ടുകാരന്റെ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ലായിരുന്നെങ്കിലും പില്‍ക്കാലത്ത് ഞാന്‍ ഗദ്യകവിതകള്‍ എഴുതി.
അക്കാലത്ത് ഞാന്‍ കഥകളും എഴുതിയിരുന്നു.എഴുതുന്നവയെല്ലാം പത്രമാധ്യമങ്ങള്‍ക്ക് നിരന്തരം അയച്ചുകൊണ്ടിരുന്നു.കവിത അയക്കുക താരതമ്യേന ചെലവു കുറവാണ്.കഥ അയയ്ക്കണമെങ്കില്‍ കൂടുതല്‍ സ്റ്റാമ്പു വേണം.തിരിച്ചുകിട്ടണമെങ്കില്‍ സ്റ്റാമ്പൊട്ടിച്ച കവര്‍ അടക്കം ചെയ്യണം.പലപ്പോഴും ഇതിനൊക്കെ പണം കണ്ടെത്തുക പ്രയാസമായിരുന്നു.എന്നിട്ടും വല്ലവിധേനയും ഈ അയപ്പ് തുടര്‍ന്നു.എല്ലാ മുഖ്യധാരാ മാധ്യമങ്ങളും തിരിച്ചയപ്പ് തുടര്‍ന്നു.പിന്നെപ്പിന്നെ ചില സമാന്തര മാസികകകള്‍ ഏതാനും കവിതകള്‍ പ്രസിദ്ധീകരിച്ചു.അക്കൂട്ടത്തില്‍ കവിതാസംഗമം എടുത്തുപറയാവുന്ന ഒന്നാണ്.ഇടയ്ക്ക് ആ മാസിക നിന്നപ്പോള്‍ എന്റെ പ്രതീക്ഷ നശിച്ചു.എഴുത്ത് കുറഞ്ഞു വന്നു.അയപ്പ് മുഴുവനായും നിര്‍ത്തി.
വിവാഹം കഴിഞ്ഞപ്പോള്‍ ഒരു മരവിപ്പ് എന്നെ പിടികൂടി.ഒരു വര്‍ഷത്തോളം ഒരൊളിവുജീവിതമായിരുന്നു എന്റേത്.വീട്ടുകാര്‍ക്ക് ഞാന്‍ വിവാഹം കഴിച്ചതായി അറിയാമായിരുന്നെങ്കിലും നാട്ടുകാരെ അറിയിക്കരുതെന്ന് അവര്‍ വാശിപിടിച്ചിരുന്നു.സഹോദരിമാരുടെ വിവാഹമായിരുന്നു പ്രശ്നം.വാടകമുറി വല്ലാത്ത വിരസത സമ്മാനിച്ചു.ഒടുവില്‍ ഒരു ടെലിവിഷന്‍ വാങ്ങി.കേബിള്‍ കണക്ഷനും എടുത്തു.ചാനലുകള്‍ മാറിമാറി കണ്ടുകൊണ്ടിരുന്നു.ക്രമേണ എഴുത്ത് എന്നെ വിട്ടതായി എനിക്ക് ബോധ്യപ്പെട്ടു. കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോയി.ഒന്നും പഠിച്ചില്ല.രണ്ടുവര്‍ഷം കഴിഞ്ഞ് കമ്പ്യൂട്ടര്‍ വാങ്ങി സ്വയം പഠിച്ചു.രണ്ട് വര്‍ഷത്തിനു ശേഷം നെറ്റ് എടുക്കാന്‍ വേണ്ടി മാത്രം ജി.പി.ആര്‍.എസ് സൌകര്യമുള്ള മൊബൈല്‍ വാങ്ങി. ഗൂഗിളില്‍ വെറുതെ ഒരു രസത്തിന് vishnu,malayalamഎന്നൊക്കെ അടിച്ച് സെര്‍ച്ച് ചെയ്തപ്പോള്‍ അരുണ്‍ വിഷ്ണുവിന്റെ ബ്ലോഗ് കണ്ടു.അവിടെ ഫോണ്ട് ഡൌണ്‍ലോഡിങ് സംബന്ധിച്ച വിവരം ഉണ്ടായിരുന്നതിനാല്‍ ഫോണ്ട് ഡൌണ്‍ ലോഡ് ചെയ്ത് ആ ബ്ലോഗ് വായിക്കാനായി.അതാണ് ഞാന്‍ ആദ്യം വായിച്ച യൂണികോഡ് മലയാളത്തിലുള്ള ബ്ലോഗ്.അവിടെയുള്ള ബ്ലോഗ് പട്ടികയില്‍ നിന്ന് പിന്നീട് പല മലയാളം ബ്ലോഗുകളിലേക്കും തനിമലയാളത്തിലേക്കും പോയി. ആ മാസം തന്നെ ഞാന്‍ ഒരു ബ്ലോഗ് തുടങ്ങി.butterfly എന്നായിരുന്നു ബ്ലോഗിന്റെ പേര്.അതില്‍ കാര്യമായ പോസ്റ്റുകള്‍ ഒന്നും ഇട്ടില്ല.ഇപ്പോഴും അത് അങ്ങനെ തന്നെ കിടക്കുന്നു.അധിക ദിവസം കഴിയുന്നതിനുമുന്‍പ് സ്കൂള്‍കുട്ടി എന്ന ബ്ലോഗ് തുടങ്ങി.അതില്‍ ഒരു ചിത്രവും ആദ്യമായി രണ്ടു വരി മലയാളവും എഴുതി പോസ്റ്റി.കലേഷിന്റെ വക ഒരു കമന്റ് വന്നു.പിന്നെയാണ് പ്രതിഭാഷ തുടങ്ങുന്നത്. തുടക്കത്തില്‍ പെരിങ്ങോടനാണ് കാര്യമായി പ്രോത്സാഹിപ്പിച്ചത്.ഈ ബ്ലോഗില്‍ ഇപ്പോല്‍ കിടക്കുന്ന ആദ്യത്തെ കമന്റ് അഗ്രജന്റേതാണ്.
സെപ്റ്റംബറില്‍ ബ്ലോഗ് തുടങ്ങിയെങ്കിലും ഞാന്‍ കുറേക്കാലത്തേക്ക് പുതിയതായി ഒന്നും എഴുതിയില്ല.പണ്ട് എഴുതി വെച്ച കവിതകള്‍ പോസ്റ്റുകയായിരുന്നു.എത്ര എഴുതണമെന്ന് ആശിച്ചാലും പുതിയതായി ഒരുവരിപോലും എഴുതാനാവാത്ത അവസ്ഥ.ഒടുവില്‍ നവംബര്‍ അവസാനം നാലുവരി പുറത്തു വന്നു.ആശംസ എന്ന പേരില്‍ എഴുതിയ ആ നാലുവരികളാണ് ഈ ബൂലോകം എനിക്ക് ആദ്യം തന്ന കവിത.തുടര്‍ന്ന് ഒരാഴ്ച്ച കഴിഞ്ഞ് (അ)ന്യായം എന്ന പേരില്‍ ഒരു നാലുവരി കൂടി പുതിയതായി എഴുതി.ഇതു രണ്ടും നല്ല കവിതകള്‍ എന്ന നിലയില്‍ എന്നെ ആശ്വസിപ്പിച്ചിരുന്നില്ല.ജന്മം എന്ന കവിതയാണ് പിന്നീട് എഴുതുന്നത്.അത് വലിയ കുഴപ്പമില്ല എന്ന് എന്നെ തോന്നിച്ചിരുന്നു.അതിനുശേഷം ബ്ലോഗിനുവേണ്ടി മാത്രം എഴുതിയ പിന്മൊഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ വന്നു.അത് എനിക്ക് ഒരല്പം കൂടി ഊര്‍ജ്ജം തന്നു.പതിവിലേറെ ആളുകള്‍ വായിച്ചു.(എനിക്കിപ്പോഴും ധാരാളം വായനക്കാരൊന്നുമില്ല.)ഡിസംബര്‍ പകുതിയായപ്പോള്‍ ഒരു കവിത ഞാനെഴുതി:കുളം+ പ്രാന്തത്തി.ഈ കവിതയോടു കൂടി നഷ്ടപ്പെട്ട എഴുത്തുസൂത്രം എനിക്ക് തിരിച്ചുകിട്ടി.അതിനു ശേഷം ഇന്നോളം എഴുതിയ കവിതകള്‍ക്ക് ജീവന്‍ തന്നത് ഈ കവിതയാണ്.
ഇപ്പോള്‍ ആഴ്ച്ചയില്‍ മൂന്നും നാലും കവിതകള്‍(?)എഴുതി പോസ്റ്റ് ചെയ്യുന്നതിനെ
പലരും വിമര്‍ശിച്ചിട്ടുണ്ട്.അവര്‍ക്കറിയില്ല,ഈ എഴുത്തിന്റെ നൈരന്തര്യം കാത്തുസൂക്ഷിക്കാന്‍ ഞാന്‍ പെടുന്ന പാട്...:)ഒരു നോട്ടക്കുറവു കൊണ്ട് ഇനിയും വിട്ടുപോയാല്‍... നല്ല രചനകള്‍ മാത്രം എഴുതാന്‍ വേണ്ടി ഞാന്‍ കാത്തിരുന്നാല്‍ ഒരു പക്ഷേ ആ മരവിപ്പ് വീണ്ടും കയറിവരുമോ എന്ന് ഞാന്‍ ഭയക്കുന്നു.അതുകൊണ്ട് ചവറുകളും എഴുതുന്നു.എപ്പോഴെങ്കിലും ഒരു നല്ലത് സംഭവിക്കുന്നു.
മെയിലുകളിലൂടെ സുനില്‍ ജി കൃഷ്ണനെ പരിചയപ്പെട്ടു.ചിന്തയിലേക്ക് കവിതകള്‍ ആവശ്യപ്പെട്ടു.പ്രതിഭാഷയിലെ കവിതകളുടെ ഒരു പി.ഡി.എഫ് അയച്ചു തന്നു.എന്റെ കവിതകളെക്കുറിച്ച് അയാളുടെ സുഹൃത്ത് പറഞ്ഞ നല്ലവാക്കുകള്‍ എന്നെ അറിയിച്ചു.എന്റെ കവിതകള്‍ ആളുകള്‍ കാണാതെ പോവരുതെന്നു കരുതി
പലര്‍ക്കും പി.ഡി.എഫ് ആയി താന്‍ അയച്ചിട്ടുണ്ടെന്ന് സുനില്‍ ആ മെയിലില്‍ പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ എന്നെ കരയിപ്പിച്ചു.വികാരാധീനനായാണ് ഞാനാ മെയിലിന് മറുപടിയിട്ടത്.
പരാജിതന്‍ എന്ന ബ്ലോഗറുടെ ഇടപെടലുകളാണ് ഈ ബ്ലോഗ് കവിതകളെ ശ്രദ്ധേയമാക്കാന്‍ സഹായിച്ചതെന്ന് ഞാന്‍ കരുതുന്നു.എന്റെ ആദ്യകാല രചനകളിലൊന്നായ പിടികിട്ടാപ്പുള്ളി എന്ന കവിത ഹരിക്ക് ഇഷ്ടമായിരുന്നു.അന്ന് ബ്ലോഗ് ഒന്നും തുടങ്ങിയിട്ടില്ലാതിരുന്ന വിശാഖിനോട് എന്റെ കവിതകളെക്കുറിച്ച് പറഞ്ഞത് ഹരിയാണ്(പരാജിതന്‍). വിശാഖിലൂടെയാണ് പരമു പ്രതിഭാഷയിലെ കവിതകള്‍ കണ്ടിട്ടുണ്ടാവുക.ഒരു ദിവസം രാത്രി രണ്ടു പേരും എന്നെ ഫോണില്‍ വിളിച്ചു.കവിതകള്‍ ഇഷ്ടമായെന്നും സംസാരിക്കാന്‍ താത്പര്യമുണ്ടെന്നും പറഞ്ഞു.ഒരു പാട് സന്തോഷം തോന്നി.അതിനെ തുടര്‍ന്ന് വിശാഖ് ബ്ലോഗ് തുടങ്ങി.പരമു എന്റെ കവിതകളെക്കുറിച്ച് ഒരു പഠനം അവതരിപ്പിച്ചു.എന്റെ എഴുത്തിനെ പുനരുജ്ജീവിപ്പിച്ചതില്‍ പരമുവിന്റെ ആ വായനയും അതുണ്ടാക്കിയ ചര്‍ച്ചകള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്.
ബ്ലോഗിങ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ചില കാര്യങ്ങള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട്:
എന്റെ എഴുത്തിന്റെ ശൈലിയെത്തന്നെ വായനക്കാര്‍ വഴിതിരിച്ചുവിടുന്നുണ്ടെന്ന സംഗതിയാണൊന്ന്.മറ്റൊരു മാധ്യമത്തിലും സംഭവിക്കാനിടയില്ലാത്ത ഒന്നാണിത്.ഇതിനെ അതിജീവിക്കുക എന്നതാണ് ബ്ലോഗുകളില്‍ നല്ല എഴുത്തുകാര്‍ നേരിടുന്ന പ്രശ്നം.കമന്റുകള്‍ ഒരു ഫില്‍ട്ടറിങ് പ്രോസസ് ആയി മാറും.വായനക്കാരന് ഇഷ്ടമുള്ളത് എഴുത്തുകാരന്‍ കണ്ടെത്തുകയും വായനക്കാരനു വേണ്ടി എഴുത്തുകാരന്‍ തന്റെ വഴി മാറുകയും ചെയ്തേക്കും.അതായത് വായനക്കാരന്‍ തെളിക്കുന്ന വഴിയിലേക്ക് എഴുത്തുകാരന്‍ സഞ്ചരിക്കുന്ന ഒരു ദുരന്തമുണ്ടാവുകയാണെങ്കില്‍ അത് ഏറ്റവും വേഗത്തില്‍ സംഭവിക്കുന്ന മാധ്യമം ബ്ലോഗ് ആയിരിക്കും.
ഈ പോസ്റ്റില്‍ പരാമര്‍ശിക്കപ്പെട്ട എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും
ഗൂഗിളിനും ബ്ലോഗറിനും കെവിനും(അഞ്ജലി) പെരിങ്ങോടനും(കീ മാന്‍) സിബുവിനും(വരമൊഴി) ഏവൂരാനും പഴയ പിന്മൊഴി ടീമിനും ചിന്തയ്ക്കും മൂന്നാമിടത്തിനും ഓരോ പോസ്റ്റും വന്ന് വായിച്ചും കമന്റിട്ടും ഒരു വര്‍ഷം എന്നെ സഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാ വായനക്കാര്‍ക്കും നന്മകള്‍,നന്ദി.
അടിക്കുറിപ്പ്:ബ്ലോഗ് ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എഴുത്ത് തുടരില്ലായിരുന്നു..ബ്ലോഗില്‍ വന്നതുകൊണ്ടു മാത്രം 63 പുതിയ കവിതകള്‍(നല്ലതും ചീത്തയും) എഴുതി...:) വായനക്കാരേ,നിങ്ങള്‍ മാത്രമാണ് ഇതിന് ഉത്തരവാദികള്‍...
സത്യസന്ധത കൊണ്ട് ഹൃദയഹാരിയായ വരികള്‍.നിഷ്കളങ്കതയോടെ ആരൊ ഒരു മതിലിനപ്പുറം നിന്ന് കുമ്പസരിക്കുന്നതുപോലെ തോന്നിപ്പോയി.ആശംസകള്‍.
മറുപടിഇല്ലാതാക്കൂമാഷെ... ആശംസകള്‍....
മറുപടിഇല്ലാതാക്കൂമാഷ്
മറുപടിഇല്ലാതാക്കൂപ്രതിഭാഷക്കു
പുറത്തും പ്രതിഫലനങ്ങളുണ്ടാക്കിയിട്ടുണ്ട്.
മാഷ് മാഷ് എന്ന് അറിഞ്ഞു തന്നെ
വിളിക്കുന്നതാണ്.
മറ്റാരോ
ഇട്ട
വിഷ്ണു പ്രസാദ് വെറുംവാക്ക് പറയാറില്ല
എന്ന ആ കമന്‍റാണ്
എന്നെയും എഴുതിച്ചു കൊണ്ടിരിക്കുന്നത്.
ബ്ലോഗിനെ
ഒരു നോട്ട്ബുക്കായി
കരുതിയാല്‍ മതിയെന്ന
ദുരുപദേശമാണ്
ഉമ്പാച്ചി ഇപ്പൊഴും തുടരാന്‍ കാരണം.
നന്ദി
വിഷ്ണുമാഷേ :) ആശംസകള്‍. ഇനിയും ഇനിയും എഴുതിക്കൊണ്ടിരിക്കുക. ബ്ലോഗില്‍ മാത്രമല്ല, എല്ലായിടത്തും എത്തട്ടെ വാക്കുകള്‍. വായനക്കാരും ഉണ്ടാവട്ടെ.
മറുപടിഇല്ലാതാക്കൂമാഷെ, ഞാന്‍ പുതിയ ആസ്വാദകനാണ്. പ്രതിഭാഷ എന്നു കണ്ടപ്പോള്‍ അഭിലാഷയെ ഇഷ്ടമുള്ള ആരെങ്കിലും ആണെന്നു വിചരിച്ചതില്‍, പൊറുത്തു എന്നറിഞ്ഞാല്‍ മതി - എന്നെങ്കിലും. ഒരു സത്യസന്ധന്റെ ഡയറിക്കുറിപ്പുകള്‍ വായിച്ചു. പ്രൊഫൈല്‍ കണ്ടപ്പോള്‍ അത്ഭുതം തോന്നി. 1993 മുതലുള്ള കലാപം. അതിനും മുന്‍പുള്ളത് വായിച്ചും അറിഞ്ഞു. ഉടന്‍തന്നെ 4 കവിതകള്‍ വായിച്ചു. കമന്റ് എഴുതാനൊന്നും ഞാനായിട്ടില്ല.
മറുപടിഇല്ലാതാക്കൂവിഷ്ണൂ, സമ്മതിച്ചാലും ഇല്ലെങ്കിലും ഈ പറഞ്ഞവകളില്‍ ഒരു വിഷാദം കെട്ടിക്കിടക്കുന്നുണ്ട്.എന്തിന്?
മറുപടിഇല്ലാതാക്കൂT.P വിനോദ് ഒരു കമന്റിനു മറുപടിയായി എഴുതി: വിഷ്ണുമാഷിനെയും അനിലേട്ടനെയുമൊക്കെ എന്നെക്കാള്‍ വലിയ കവികളായാണ് ഞാന്‍ വായിക്കുന്നത്. ആത്മാവില്‍ നിറയെ കവിത ഉള്ളവരാണ് അവര്‍. എഴുത്ത് അവര്‍ക്ക് സെറിബ്രല്‍ അല്ല ഒട്ടും..
സുനില്‍ കൃഷ്ണനാണ് പ്രത്യേകതയുള്ള എഴുത്ത് എന്നു പറഞ്ഞ് എന്നെയും പ്രതിഭാഷയിലേയ്ക്ക് ക്ഷണിച്ചത്. അതൊരു വെറും വാക്കായിരുന്നില്ല.പരിചയിച്ചു വന്ന ശീലങ്ങള്‍ വഴിയില്‍ തട്ടി തടയുമ്പോഴാണ്..’അത് അങ്ങനെയല്ലേ ഇങ്ങനെയല്ലല്ലോ’ എന്നൊക്കെ ചോദിച്ചു പോകുന്നത്.അതുവേണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. വായിക്കുന്നവന്റെയും എഴുതുന്നവന്റെയും സൌന്ദര്യബോധങ്ങളെ വിപുലവും വിശദവുമാക്കാന്‍. അതുകൊണ്ട് ഒരു ചെറിയ വിയോജനക്കുറിപ്പ്..’എഴുത്തിന്റെ വഴിയെ വായനക്കാരന്‍ തിരിച്ചു വിടുന്നു‘ എന്ന പരാതിയാണത്. ഒരിക്കലും അത്തരമൊരു പരിണതിയില്‍ എഴുത്തുകാരനെത്തില്ല.എഴുത്തുകാരന്‍ ഒരാളല്ലാത്തതു പോലെ (ഒരാളില്‍ പലര്‍!)വായനക്കാരനും പലതാണ്. അയാളുടെ ഇഷ്ടക്കേടുകള്‍ ഇഷ്ടങ്ങളായി എതു നേരത്തും മാറാം. മറിച്ച് എഴുത്തുകാരന് മനഃസുഖം കുറയ്ക്കരുത് എന്ന നിര്‍ബന്ധത്തോടെ ‘സ്മൈല്‍’ മുഖങ്ങള്‍ മാത്രം പ്രതികരണങ്ങളായി തുന്നിച്ചേര്‍ത്തു വച്ചിരിക്കുന്ന പോസ്റ്റാണ് എന്നെ ഭയപ്പെടുത്തുന്നത്, അതിലേയ്ക്ക് ഒരു പ്രാവശ്യം പോലും നോക്കാനാവാത്ത വിധം.
മാഷേ,
മറുപടിഇല്ലാതാക്കൂമാഷിന്റെ പ്രോത്സാഹനങ്ങളും വിമര്‍ശനങ്ങളും എന്നെ ഒരുപാട് എഴുതാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. പണ്ടൊക്കെ വല്ലപ്പോഴും ഒരു കഥ എഴുതുന്ന എന്റെ മനസില്‍ ഇപ്പൊ നിറയെ കഥകളാണ്! മാഷിനു മറ്റുള്ളവര്‍ കൊളുത്തിത്തന്ന തിരി കെടാതെ മാഷ് മറ്റുള്ളവര്‍ക്കും പകര്‍ന്നുകൊടുക്കുന്നു - ഇത് ഒരു വലിയ കാര്യമാണ്.
കവിതകള്‍ ഹൃദയഹാരിയാണെന്ന് പറയേണ്ടതില്ലല്ലോ. അടുത്ത വാര്‍ഷികമാവുമ്പൊഴേയ്ക്കും മാഷിന്റെ ബ്ലോഗ് ഒരുനൂറ് കവിതകള്‍ കൊണ്ടു നിറയട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹത്തോടെ,
സിമി.
വിഷ്ണുമാഷേ.....
മറുപടിഇല്ലാതാക്കൂആശംസകള്....
ഇനിയുമിനിയും എഴുതുക....
[മാഷ് കവിയാണോ...]
ആശംസകള്‍...
മറുപടിഇല്ലാതാക്കൂഓരോ വാക്കിലും ഉള്ള ആത്മാര്‍ത്ഥത തന്നെയാണ് നിങ്ങളുടെ മുതല്‍ക്കൂട്ട്. വാര്‍ഷികാശംസകള്‍.
മറുപടിഇല്ലാതാക്കൂആശംസകള് മാഷേ
മറുപടിഇല്ലാതാക്കൂവിഷ്ണു മാഷിനു് ആശംസകള്‍ നേരുന്നു. മെയില്‍ അയച്ചിരുന്നു.:)
മറുപടിഇല്ലാതാക്കൂകവിതകളുടെ ലോകം വളര്‍ന്നു പന്തലിക്കട്ടെ. ബ്ലോഗൊരു ഏണിയാകട്ടെ. വിശാലമായ ലോകത്തേയ്ക്കുള്ള കാല്‍ വയ്പ്പിനു് ഒരു ചവിട്ടു പടി. മാഷിന്‍റെ എല്ലാ ഉയര്‍ച്ചകള്‍ക്കും സര്‍ഗ്ഗാത്മകതയുടെ ഈ അന്വേഷണ മുഹൂര്‍ത്തങ്ങള്‍ തേടിയുള്ള യാത്രകള്‍ക്കു് സര്‍വ്വ മംഗളങ്ങളും ആശംസിക്കുന്നു.:)
സ്നേഹപൂര്‍വ്വം,
വേണു.
വാര്‍ഷികാശംസകള്‍....
മറുപടിഇല്ലാതാക്കൂആശംസകള്...
മറുപടിഇല്ലാതാക്കൂബൂലോഗത്തിലെ ഓരോ കവിതയും സൂഷ്മതയോടെ വായിക്കുന്നയാളാണ് ഞാന്‍.ഞാന്‍ കവിതകളെ അത്രയേറേ ഇഷ്ടപ്പെടുന്നുണ്ട്.എന്നാല്‍ ബൂലോഗത്ത് ഇപ്പോള്‍ നല്ല കവിതകള്‍ വിരളമാണ്.വിഷ്ണുവിന്റെ കവിതകള്‍ക്ക്(ആദ്യകാല കവിത എന്ന് തിരുത്തി വായിക്കുക)മറ്റു കവിതകളില്‍ നിന്ന് വിഭിന്നമായ താളവും,അര്‍ത്ഥവും ഉണ്ടായിരുന്നു.പിന്നെ പിന്നെ അതില്ലാതായി.എന്തായിരുന്നു കാരണമെന്ന് ഞാന്‍ പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ട്.ഇപ്പോള്‍ എനിക്ക് കാര്യം മനസ്സിലായി.
മറുപടിഇല്ലാതാക്കൂഎന്തെങ്കിലും എഴുതാന്‍ വേണ്ടി കവിത എഴുതരുത്.അങ്ങിനെ ചില കവിതകള്‍ വിഷ്ണുവിന്റേതായി വന്നപ്പോള്‍ ഞാന്‍ എന്നോട് തന്നെ ദ്വേഷ്യപ്പെട്ടു.എന്റെ സമയം പാഴാക്കിയതിന്.എഴുത്ത് ഒരു നിരന്തരപ്രക്രിയയാണ്.എഴുതാതിരുന്നാല്‍ കൈവിട്ട് പോകുന്ന ഒരു സൂത്രമാണത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.പണ്ട് കവിതകള്‍ മാത്രം എഴുതിയിരുന്ന എനിക്ക് ഇന്ന് കവിതകള്‍ എഴുതാന്‍ കഴിയുന്നില്ല.വിഷ്ണുവിന്റെ അനുഭവം എനിക്ക് മനസ്സിലാക്കാന്‍ ആവും.എങ്കിലും പറയുന്നു.പ്രസിദ്ധീകരിക്കുന്നവ തന്നെ കുറിച്ചുള്ള വിലയിരുത്തലുകള്‍ക്ക് വിധേയമാക്കപ്പെടും എന്നോര്‍ക്കുക.
ആശംസകളോടെയും, നിറഞ്ഞ സ്നേഹത്തോടെയും:
അനംഗാരി.
മാഷിന്റെ കവിതകളെ ഇഷ്ടപ്പെടുന്ന ആള്‍ക്കാരുടെ പട്ടികയില്‍ ഞാനുമുണ്ട്. അത് ബ്ലോഗു വിട്ട് മറ്റൊരു തലത്തിലേക്ക് ഉയരേണ്ട കാലം കഴിഞ്ഞു വെന്നാണ് എന്റെ അഭിപ്രായം. എത്രയോ നല്ല കവിതകള്‍ മാഷെഴുതിയത് വായിച്ച് ,ദിവസങ്ങളോളം അതിലെ വരികള്‍ മായാതെ മനസ്സില്‍ നിന്നിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂമാഷേ, ആശംസകള്‍.
മറുപടിഇല്ലാതാക്കൂസ്നേഹം.
ആശംസകള്‍ മാഷേ....
മറുപടിഇല്ലാതാക്കൂആശംസകള് മാഷേ...
മറുപടിഇല്ലാതാക്കൂ:)
അഗ്നിശുദ്ധി വരുത്തിയ അക്ഷരങ്ങള്‍, അങ്ങേയ്ക്കെന്നും ഭൂഷണമാകട്ടെയെന്ന് ആശംസിയ്ക്കുന്നു.
മറുപടിഇല്ലാതാക്കൂസസ്നേഹം,
ചന്ദ്രകാന്തം.
Thudaroo mashe. Vaayanakkaar aayi njangaLokke iviTeththanneyunT.
മറുപടിഇല്ലാതാക്കൂവിഷ്ണുമാഷേ..
മറുപടിഇല്ലാതാക്കൂഎല്ലാം പതിവായി വായിയ്ക്കറുണ്ട്..
അങ്ങേയ്ക്ക് എല്ലാ ആശംസകളും..
വിഷ്ണുമാഷേ വാര്‍ഷികാശംസകള്‍!!
മറുപടിഇല്ലാതാക്കൂസ്ഥിരമായി കടന്ന് പോകുന്ന ഒരു ബ്ലോഗ് ആണ് പ്രതിഭാഷ; പക്ഷേ ഇതെന്റെ ആദ്യ കമന്റ് ആണെന്ന് തോന്നുന്നു.വെറുതെ ‘വായിച്ചു’ അല്ലെങ്കില്‍ ‘ആസ്വദിച്ചു’ എന്നൊരു കമന്റ് ഈ ബ്ലോഗില്‍ ഇട്ട് പോകുവാന്‍ താത്പര്യമില്ല, കവിതകള്‍ ആസ്വദിക്കുമെങ്കിലും അവയെ വിശകലനം ചെയ്യാനുള്ള അറിവും ഇല്ല..! താങ്കളിത് തുടരുവോളം വായിക്കുക തന്നെ ചെയ്യും.
മറുപടിഇല്ലാതാക്കൂആശംസകളോടെ
- അലിഫ്
മാഷേ അസ്സലായി.
മറുപടിഇല്ലാതാക്കൂഎല്ലാ അര്‍ത്ധത്തിലും മാഷായിത്തുടരുക
മറുപടിഇല്ലാതാക്കൂആശംസകള്
വിഷ്ണൂ
മറുപടിഇല്ലാതാക്കൂവിശദവും,പരസ്യവുമായ പോസ്റ്റ് കണ്ടു.
പ്രമുഖ വാരികകള്‍ പ്രസിദ്ധീകരിക്കുന്നില്ല എന്നത് കാര്യമാക്കേണ്ട.
പിന്നെ, എഴുത്തിന്റെ നൈരന്തര്യം വിടാതിരിക്കാന്‍ വേണ്ടി എഴുതിക്കൊണ്ടേയിരിക്കുക (നല്ലതും, ചീത്തയും), അതിനോടു യോജിപ്പില്ല. അതുപോലെ,വായനക്കാരന്റെ താത്പര്യത്തിനനുസരിച്ച് എഴുത്തില്‍ മാറ്റം വരുത്തുന്ന എഴുത്തുകാരനെക്കുറിച്ചും അഭിപ്രായമില്ല.
എഴുതണമെന്നു കലശലായി തോന്നുമ്പോള്‍ മാത്രം എഴുതുന്നതാകും നല്ലത് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. പിന്നെ, അങ്ങിനെയുള്ള ഓരോ എഴുത്തും ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണെന്നും കരുതുന്നു. വിഷ്ണു, ലാപുട, അനിലന്‍, വൈശാഖ്, പ്രമോദ്..അങ്ങിനെ പേരെടുത്ത് പറയാന്‍ പറ്റിയ ചില കവികളെ മാത്രമേ ഈ ബൂലോഗത്തില്‍ കണ്ടിട്ടുള്ളു. മിക്കവാറും എന്റെ നേത്രരോഗംകൊണ്ടാവാനും മതി, മറ്റുള്ള കവികളെ അധികം കാണാന്‍ സാധിക്കാഞ്ഞത്.
എണ്ണം കൂടുമ്പോള്‍ മേന്മ കുറയുമെന്നുതന്നെയാണ് മിക്കവാറും കണ്ടിട്ടുള്ള അനുഭവം.
പിന്നെ, ചിലരുടെ nonsense എഴുത്തുകള്‍ കാണുമ്പോള്‍ ഒന്നും പറയാതിരിക്കുന്നത് അത്തരക്കാര്‍ക്കുവേണ്ടി ചിലവാക്കാന്‍ സമയവും സൌകര്യവും, കയ്യിലില്ലാത്തതുകൊണ്ടുമാത്രമാണ്. ചിലപ്പോള്‍, ജീവനില്‍ കൊതിയുള്ളതുകൊണ്ടും മൌനം പാലിച്ചു എന്നും വരാം.
കവിതയുടെ നൂതനമായ വഴികളിലൂടെ ദീര്‍ഘകാലം സഞ്ചരിക്കാന്‍ ഇടവരട്ടെ എന്ന ആശംസകളോടെ,
സ്നേഹപൂര്‍വ്വം
vishnu maashe,
മറുപടിഇല്ലാതാക്കൂaaSamsakaL...
ellaa kavithayum njaanum vaayicchittunt. maash uddesiccha arthangal manassilaakkuvan mathram vivaram illyaathathukont maunam mandanu bhooshanam enna mattil vaayicchu matanngaaraan pathiv.
manassilaayillyenkilum vaayikkaan ulla matoru kaaranam mashte oru kavithayenkilum onnu chollanam ennulla aagrahavum untennullathukontaan~. ithu vare natannillya.. pakshe onnu karuthiyirunnolu
ഒരു വര്‍ഷമായി ഞാനും ബ്ലോഗ് തുടങ്ങിയിട്ട്..മാഷിന്റെ കവിതകള്‍ വായിക്കാറുണ്ട്..കമന്റുകള്‍ ഒന്നും ഇട്ടില്ല എന്നു മാത്രം...
മറുപടിഇല്ലാതാക്കൂവിനോദ് പറഞ്ഞിട്ടാണെന്നു തോന്നുന്നു ഞാന്‍ ഇവിടെ ആദ്യം വന്നത്.
ഈ കുറിപ്പും എന്നെ വല്ലാതെ സ്പര്‍ശിച്ചു.
ഫോണിലൂടെയല്ലാതെ ഞാന്‍ മലയാളം കേട്ടിട്ട് ആഴ്ചകളായി. ഞാനത് നികത്തുന്നത് ഇങ്ങനെ ചില വായനകളിലൂടെയാണ്.
പിടിക്കപ്പെടുന്നതിന്റെ ത്രില്‍
മറുപടിഇല്ലാതാക്കൂനിഷേധിക്കലാണ്
ഒരു കള്ളനോട് ചെയ്യുന്ന കടുത്ത
അനീതി...
എന്നല്ലെ മാഷു പറഞ്ഞതു..ഒക്കെ വായിക്കാറുണ്ടു ,എപ്പോഴുമല്ലെങ്കിലും ചിലപ്പോള്‍ കള്ളനെ പിടിക്കാറുമുണ്ട്..എന്നാലും അങ്ങിനെ ഭാവിക്കാന്‍പോലും ധൈര്യമായില്ല..
ആശംസകള്‍...
മാഷേ...
മറുപടിഇല്ലാതാക്കൂതാങ്കളുടെ ഇവിടുത്തെ സാന്നിധ്യം ഞങ്ങളെ ആരൊക്കെ ആക്കി എന്ന് നാളത്തെ തലമുറ നന്ദിയോടെ വിലയിരുത്തും എന്നാണ് എന്റെ പ്രതീക്ഷ.
നമ്മള്‍ രണ്ടുപേരും നമ്മുടെ ബ്ലോഗ് റ്റൈറ്റില്‍ പോലെ വ്യത്യസ്ഥരാണ്. മഴനിലാവ് എന്ന് ബ്ലോഗ്റ്റൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ കാല്പനികതയുടെ പഴമകളില്‍ എവിടെയോ എഴുത്തും വായനയും അടച്ചുപൂട്ടിവച്ച് നാടുവിട്ട ഒരുത്തനാണ് ഞാന്‍. എന്നിട്ടൊരു വെളുപ്പാന്‍കാലത്ത് അക്ഷരം മറക്കുന്നോ എന്ന് ആധി തോന്നിയപ്പോള്‍ എന്തൊക്കെയോ എഴുതാന്‍ തുടങ്ങി...
മാഷ് ഞാന്‍ മറന്നുതുടങ്ങി എന്ന് ആധികൊണ്ട അക്ഷരങ്ങള്‍ ഒരു ജ്വരം പോലെ ആത്മാവില്‍ ബാധിച്ച മനുഷ്യനാണ്. സ്വന്തം എഴുത്തിനു പ്രതിഭാഷ എന്ന് പേരിട്ടയാള്‍ സിമിയുടെ ഒരു കഥയിലെപ്പോലെ വണ്‍വേയിലൂടെ എതിര്‍ദിശയിലേക്ക് വണ്ടിയോടിക്കുന്ന ആളാണ്.
മാഷ് എനിക്കെന്തു ചെയ്തു എന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. എന്റെ ഉള്ളിലെ കാല്പനികതയോട് - വണ്ടിയോടിച്ച് ശീലിച്ച ആ വണ്‍വേയോട് - ചെറിയ വഴിക്കെങ്കിലും കലഹിക്കാന്‍ എനിക്ക് ധൈര്യം തന്നത് മാഷാണ്. ഒരിക്കല്‍ ഒരു കഥയിലെ ഒരു കമന്റും പിന്നെ ഇവിടുത്തെ എഴുത്തും.
പലരും പറഞ്ഞതുപോലെ കമന്റാതെ പോകാറുള്ളത് ധൈര്യമില്ലാത്തതുകൊണ്ടാണ്.
ഓഫ്: ഞാന്‍ മലയാളം വീണ്ടും വയിച്ചുതുടങ്ങി. നാട്ടില്‍ നിന്ന് കുറച്ചുപുസ്തകങ്ങള്‍ വരുത്തി. സുഭാഷ്ചന്ദ്രന്‍ കെ പി സുധീര ഒക്കെ...
ഒരുവഴിക്കു പോകാനും വണ്ടിയില്ലാതെ പറ്റാത്ത കാലം വന്നപ്പോള്‍ ഡ്രൈവിങ്ങ് തുടങ്ങിയ എന്റെ പരമാവധി പെര്‍ഫോര്‍മന്‍സ് ഒരു വാശി കയറിയാല്‍ റാലിയില്‍ പങ്കെടുക്കാന്‍ പറ്റും എന്നതാണ്. മോട്ടോര്‍ സ്റ്റണ്ട് ഷോയില്‍ നിരത്തിയിട്ട അമ്പതു കാറിന്റെ മേലിലൂടെ ബൈക്കില്‍ ചാടിക്കടന്ന് ഒരുത്തന്‍ സൃഷ്ടിക്കുന്ന ഒരു നിമിഷത്തെ അതിശയത്തെ വിലയിരുത്താന്‍ വേഗത കൂട്ടിയും ചെളിച്ചാലില്‍ തടയാതെയും മണല്‍ക്കൂനയില്‍ പുതയാതെയും മണിക്കൂറുകള്‍ കഷ്ടപ്പെട്ട് (ചിലപ്പോഴെങ്കിലും) ലക്ഷ്യം വരെ എത്തുന്ന കളി മാത്രം കഴിയുന്ന എനിക്ക് യോഗ്യതയില്ലെന്ന് നല്ല ബോദ്ധ്യമുണ്ട്. തീവളയത്തിലൂടെ കാറു ചാടിച്ച സായിപ്പിനെ ഇന്നലെ ടീവിയില്‍ കണ്ട് രസിച്ചു. ഇനിയും നന്നാക്കാമായിരുന്നോ ഇതിലും നല്ല ചാട്ടം അയാള്‍ നേരത്തേ നടത്തിയിട്ടുണ്ടോ എന്നൊക്കെ എനിക്കെങ്ങനെ അറിയാന്‍.
മറുപടിഇല്ലാതാക്കൂകവിതകള് മിക്കതും വായിക്കാറുണ്ട്. പാര്‍ക്കില്‍ ചുഴിക്കാറ്റിലെ കരിയിലക്കൂട്ടം പോലെ ശലഭങ്ങള്‍ ചുറ്റും പറന്നപ്പോള്‍ ആ വിഷ്ണുമാഷും കൂടെ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആലോചിച്ചിട്ടുമുണ്ട്.
വാര്‍ഷികാശംസകള്‍.
എഴുതിക്കൊണ്ടേ ഇരിക്കുന്ന ഈ എഴുത്താളിന് എല്ലാവിധ ആശംസകളും.താങ്കളുടെ നല്ല വാക്കുകള്‍ എനിക്കും പ്രചോദനം നല്‍കിയിട്ടുണ്ട്.നന്ദി:)
മറുപടിഇല്ലാതാക്കൂപ്രിയ വിഷ്ണുപ്രസാദ് മാഷെ,
മറുപടിഇല്ലാതാക്കൂവാര്ഷികക്കുറിപ്പ് വായിച്ചു. എപ്പോഴും അഭിപ്രായപ്രകടനം നടത്തിയില്ലെങ്കിലും മാഷുടെ കവിതകള്‍ വായിക്കാറുണ്ട്. ഈ വാര്‍ഷികക്കുറിപ്പും കവിതകളും വായിച്ചപ്പോള്‍ തോന്നിയത് ഇതാണ്: മാഷുടെ ഗദ്യത്തിലുള്ള രചനയോ ഗദ്യകവിതകളോ ഏതാണു മെച്ചം? അതു പറയാനൊത്തിരി ബുദ്ധിമുട്ടും. ഒന്നു മറ്റൊന്നിനേക്കാള്‍ മെച്ചം എന്നേ പറയാനൊക്കൂ.
അതുകൊണ്ട് സര്‍ഗ്ഗധനനായ അങ്ങു കവിതകളോടോപ്പം ഗദ്യരചനകളും ധാരാളം നടത്തണം എന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്.
എന്റെ ഹൃദയംഗമമായ ആശംസകള്‍!
സസ്നേഹം
ആവനാഴി.
പ്രിയപ്പെട്ട വിഷ്ണുമാഷെ,
മറുപടിഇല്ലാതാക്കൂഅന്ന് പരിചയപ്പെട്ടത് മുതല്‍ ഇവടെ വരണം ന്ന് വിചാരിച്ച് വിചാരിച്ച് വരാണ്ടെ മടി പിടിച്ചിരുന്നു.
ഇന്നാണ് ഇത് കണ്ടത്. സന്തോഷോം സങ്കടോം ഒക്കെക്കൂടി വന്നു. മാഷടെ കവിതകളിലേയ്ക്ക് ഞാനെത്ത്ണേള്ളൂ. കവിയേക്കാ മുന്‍പ് മാഷെന്ന മനുഷ്യനെ നേരിട്ടും ഈ പോസ്റ്റിലൂടേം പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.
പണ്ട് എല്ലാ ബ്ലോഗ്ഗുകളും മുടങ്ങാണ്‍റ്റെ വായിച്ച് എല്ലാത്തിലും മുടങ്ങാണ്ടെ കമന്റുകളിട്ടിരുന്നതാ.ഇപ്പൊ ഒക്കെ പോയി.ഇനീപ്പോ നേരം കിട്ടുമ്പഴൊക്കെ വരാംട്ടോ.
ആശംസകള്‍
സ്നേഹം
സമാധാനം
ആസ്വദിച്ചു..... നന്നയിട്ടുണ്ട്
മറുപടിഇല്ലാതാക്കൂപ്രിയ വിഷ്ണൂ
മറുപടിഇല്ലാതാക്കൂകമന്റ് ഇടണ്ടാ എന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു.
വായിച്ചപ്പോള്‍ വന്ന സങ്കടമൊക്കെ കമന്റില്‍ വന്നുപോകുമല്ലോ!
നവംബര്‍ ഒന്നിനു നാട്ടിലെത്തും. നമ്മള്‍ കാണും. നമുക്ക് കനവില്‍ ഒന്നു പോകണം. ഒരു പഴയ കടം അവിടെ തീര്‍ക്കാനുണ്ട്.
എനിയ്ക്ക് നിന്റെ നമ്പര്‍ മെയില്‍ ചെയ്യണേ.
എതൊക്കെ എന്തിനാ ഇവിടെ എഴുതുന്നതെന്നോ? എന്നെക്കൊണ്ട് വയ്യ ഇനി മെയില്‍ തുറക്കാന്‍!
പറയാന്‍ മറന്നു. നിന്റെ കുറിപ്പു വായിച്ചപ്പോ കൈതോലയ്ക്കിടയിലൂടെ നടന്നതുപോലെ ആകെ കോറലുകള്‍. തിണര്‍പ്പ്.
മറുപടിഇല്ലാതാക്കൂസ്നേഹ നിര്‍ഭരമായ എല്ലാ ആശംസകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി.വിശദമായ മറുപടി ആവശ്യമുള്ള കമന്റുകള്‍ക്ക് ഒരു പോസ്റ്റ് തന്നെ ഇടാമെന്നു കരുതുന്നു.
മറുപടിഇല്ലാതാക്കൂ