‘ദഹിക്കാത്ത എല്ലാ ആഹാര പദാര്‍ഥങ്ങളും
ഉടന്‍ മലാശയത്തില്‍ എത്തിച്ചേരേണ്ടതാണ്.’
എന്ന അനൌണ്‍സ്മെന്റ് കേട്ടതോടെ
പയറുമണി വന്‍ കുടലില്‍ നിന്ന്
മലാശയത്തിലേക്ക് തിക്കി തിരക്കി ചെന്നു.
പയറുമണി മലാശയം കണ്ട് അന്തം വിട്ടു:
‘എന്തൊരു വലിപ്പം...!ഇതു മുഴുവന്‍
ദഹനത്തെ അതിജീവിച്ച
ആഹാരപദാര്‍ഥങ്ങളാണോ...? ഹമ്മേ...’
അപ്പോള്‍ കൂടെ വന്ന് ഒരു കടുകുമണി പറഞ്ഞു:
‘ഇങ്ങനെ അതിജീവിക്കുന്നവരെയാണ്
തീട്ടം എന്നു പറയുന്നത്. ’
തര്‍ജ്ജനി യില്‍ വന്നത്
2003 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2003 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
രാത്രി
നിലാവിന്റെ
വെളുത്ത ചന്തിയില്‍
കറുകറുത്ത കുന്ന്
ഒരു നുള്ളു കൊടുത്തു.
അശ്ലീലം മൂളി നടക്കാറുള്ള കാറ്റ്
ഒരു കിളിക്കൂട് തള്ളിയിട്ടു.
ഇരുട്ടിന്റെ തിരമാലകള്‍
ആഴങ്ങളിലേക്ക്
ഒരു ഹൃദയവുംകൊണ്ട്
പോയി.
നിശ്ശബ്ദതയുടെ ചതിക്കണ്ണുകള്‍
ഭൂമിയെ ഹിപ്നോട്ടൈസു ചെയ്തു.
പകയുടെയും ദുഃഖത്തിന്റെയും
പുസ്തകങ്ങള്‍
മൂങ്ങകളും കുറുക്കന്മാരും
വെവ്വേറെ ശൈലികളില്‍
വെവ്വേറെദിക്കുകളിലിരുന്ന്
വായിച്ചു.
അടുക്കളപ്പുറത്തെ പൈപ്പ്,ചെമ്പുകലം,ഉരുളി...
എല്ലാവരും ഉറക്കത്തിലായിരുന്നു.
എന്നിട്ടും ഭൂമിയില്‍ ഒരു വീടു മാത്രം
വെളിച്ചം കൊണ്ട് അടയാളപ്പെടുത്തിവെച്ചു.
വെളുത്ത ചന്തിയില്‍
കറുകറുത്ത കുന്ന്
ഒരു നുള്ളു കൊടുത്തു.
അശ്ലീലം മൂളി നടക്കാറുള്ള കാറ്റ്
ഒരു കിളിക്കൂട് തള്ളിയിട്ടു.
ഇരുട്ടിന്റെ തിരമാലകള്‍
ആഴങ്ങളിലേക്ക്
ഒരു ഹൃദയവുംകൊണ്ട്
പോയി.
നിശ്ശബ്ദതയുടെ ചതിക്കണ്ണുകള്‍
ഭൂമിയെ ഹിപ്നോട്ടൈസു ചെയ്തു.
പകയുടെയും ദുഃഖത്തിന്റെയും
പുസ്തകങ്ങള്‍
മൂങ്ങകളും കുറുക്കന്മാരും
വെവ്വേറെ ശൈലികളില്‍
വെവ്വേറെദിക്കുകളിലിരുന്ന്
വായിച്ചു.
അടുക്കളപ്പുറത്തെ പൈപ്പ്,ചെമ്പുകലം,ഉരുളി...
എല്ലാവരും ഉറക്കത്തിലായിരുന്നു.
എന്നിട്ടും ഭൂമിയില്‍ ഒരു വീടു മാത്രം
വെളിച്ചം കൊണ്ട് അടയാളപ്പെടുത്തിവെച്ചു.
പരിക്ക്
എല്ലാ മുഖ ങ്ങളും പരിക്കു പറ്റിയവയായിരുന്നു;
അച്ഛന്റെ ,അമ്മയുടെ,അനുജത്തിയുടെ,
ഭാര്യയുടെ, കൂട്ടുകാരന്റെ ,എന്റെ....
എല്ലാ ഹൃദയങ്ങളും പരിക്കു പറ്റിയവയായിരുന്നു;
അച്ഛന്റെ ,അമ്മയുടെ,അനുജത്തിയുടെ,
ഭാര്യയുടെ, കൂട്ടുകാരന്റെ ,എന്റെ....
എല്ലാം സ്നേഹത്തിന്റെ പരിക്കുകളായിരുന്നു....;
അച്ഛന്റെ ,അമ്മയുടെ,അനുജത്തിയുടെ,
ഭാര്യയുടെ, കൂട്ടുകാരന്റെ ,എന്റെ....
ഓരോ വയസ്സു കൂടുമ്പോഴും
കണ്ണുകള്‍ കൂടുതല്‍ കലങ്ങിക്കലങ്ങി..
ഓരോ ദിവസം ചെല്ലുംതോറും
കവിളുകള്‍ കുഴിഞ്ഞു കുഴിഞ്ഞ് ...
ഓരോ മണിക്കൂറിലും മുടിയിഴകള്‍
കൊഴിഞ്ഞു കൊഴിഞ്ഞ്...
സ്നേഹത്തിന്റെ പരിക്കുകള്‍
നിറഞ്ഞ ശില്പങ്ങള്‍
മുഖാമുഖം നിസ്സംഗരായി
ഒരേ മ്യൂസിയത്തില്‍ ...
അച്ഛന്റെ ,അമ്മയുടെ,അനുജത്തിയുടെ,
ഭാര്യയുടെ, കൂട്ടുകാരന്റെ ,എന്റെ....
എല്ലാ ഹൃദയങ്ങളും പരിക്കു പറ്റിയവയായിരുന്നു;
അച്ഛന്റെ ,അമ്മയുടെ,അനുജത്തിയുടെ,
ഭാര്യയുടെ, കൂട്ടുകാരന്റെ ,എന്റെ....
എല്ലാം സ്നേഹത്തിന്റെ പരിക്കുകളായിരുന്നു....;
അച്ഛന്റെ ,അമ്മയുടെ,അനുജത്തിയുടെ,
ഭാര്യയുടെ, കൂട്ടുകാരന്റെ ,എന്റെ....
ഓരോ വയസ്സു കൂടുമ്പോഴും
കണ്ണുകള്‍ കൂടുതല്‍ കലങ്ങിക്കലങ്ങി..
ഓരോ ദിവസം ചെല്ലുംതോറും
കവിളുകള്‍ കുഴിഞ്ഞു കുഴിഞ്ഞ് ...
ഓരോ മണിക്കൂറിലും മുടിയിഴകള്‍
കൊഴിഞ്ഞു കൊഴിഞ്ഞ്...
സ്നേഹത്തിന്റെ പരിക്കുകള്‍
നിറഞ്ഞ ശില്പങ്ങള്‍
മുഖാമുഖം നിസ്സംഗരായി
ഒരേ മ്യൂസിയത്തില്‍ ...
പ്രകൃതി പക്ഷം
എല്ലാം ഒരേ പോലെയല്ല.
എല്ലാ മരങ്ങള്‍ക്കും ഒരേ ഉയരമല്ല.
എല്ലാ പൂക്കള്‍ക്കും ഒരേ ആകൃതിയില്ല.
എല്ലാ മനുഷ്യരും ഒരേ പോലെ ചിന്തിക്കുന്നില്ല.
ഒരു നിമിഷം പോലെ മറ്റൊരു നിമിഷമില്ല.
ഓരോ പുഞ്ചിരിയും ഓരോ കരച്ചിലും ഓരോന്നാണ്.
അസമത്വമാണ് പ്രപഞ്ചത്തിന്റെ സ്വഭാവവും സൌന്ദര്യവും.
(2003 ആഗസ്റ്റ്)
എല്ലാ മരങ്ങള്‍ക്കും ഒരേ ഉയരമല്ല.
എല്ലാ പൂക്കള്‍ക്കും ഒരേ ആകൃതിയില്ല.
എല്ലാ മനുഷ്യരും ഒരേ പോലെ ചിന്തിക്കുന്നില്ല.
ഒരു നിമിഷം പോലെ മറ്റൊരു നിമിഷമില്ല.
ഓരോ പുഞ്ചിരിയും ഓരോ കരച്ചിലും ഓരോന്നാണ്.
അസമത്വമാണ് പ്രപഞ്ചത്തിന്റെ സ്വഭാവവും സൌന്ദര്യവും.
(2003 ആഗസ്റ്റ്)
പുരോ...ഗമനം
ഞാന്‍ മുന്നോട്ടു പോകുമ്പോള്‍
പച്ചിലകള്‍ നിറഞ്ഞ മരങ്ങള്‍
പിന്നോട്ടൂ പോവുന്നു...
കൈ വീശുന്ന കുട്ടികള്‍
പിന്നോട്ടൂ പോവുന്നു...
ഓടിട്ട വീടുകള്‍ നിറഞ്ഞ വഴിയോരങ്ങള്‍
പിന്നോട്ടൂ പോവുന്നു...
ഒരു മല" അങ്ങന്നെ "
പിന്നോട്ടൂ പോവുന്നു...
വണ്ടിയ്ക്കടിപ്പെട്ട പട്ടിയുടെ കരച്ചില്‍
പിന്നോട്ടൂ പോവുന്നു...
ഞാന്‍ മാത്രം മുന്നോട്ടു പോവുന്നു...
ഈ ഭൂമി "അങ്ങന്നെ 'പിന്നോട്ടു പോവുന്നു...
ഒരു മേഘം മാത്രം "ഒപ്പമുണ്ട് ഒപ്പമുണ്ട് "
എന്നുപറഞ്ഞു കുതിക്കുന്നു...
പച്ചിലകള്‍ നിറഞ്ഞ മരങ്ങള്‍
പിന്നോട്ടൂ പോവുന്നു...
കൈ വീശുന്ന കുട്ടികള്‍
പിന്നോട്ടൂ പോവുന്നു...
ഓടിട്ട വീടുകള്‍ നിറഞ്ഞ വഴിയോരങ്ങള്‍
പിന്നോട്ടൂ പോവുന്നു...
ഒരു മല" അങ്ങന്നെ "
പിന്നോട്ടൂ പോവുന്നു...
വണ്ടിയ്ക്കടിപ്പെട്ട പട്ടിയുടെ കരച്ചില്‍
പിന്നോട്ടൂ പോവുന്നു...
ഞാന്‍ മാത്രം മുന്നോട്ടു പോവുന്നു...
ഈ ഭൂമി "അങ്ങന്നെ 'പിന്നോട്ടു പോവുന്നു...
ഒരു മേഘം മാത്രം "ഒപ്പമുണ്ട് ഒപ്പമുണ്ട് "
എന്നുപറഞ്ഞു കുതിക്കുന്നു...
ബ്ബബ്ബബ്ബ’
തലയില്ലാത്ത ശവങ്ങള്‍ക്കിടയില്‍
ഉടലില്ലാത്തൊരു വാക്ക്,
എല്ലാം വിഴുങ്ങുവാനായി
പിളര്‍ത്തുകയാണു വായ:
ബ്ബബ്ബബ്ബ’
ശത്രുപാളയത്തില്‍ കുടുങ്ങിയ
സ്ത്രീകളോടും കുട്ടികളോടും
അവരുടെ ദൈവങ്ങള്‍ പറയുകയാണ്:
ബ്ബ ബ്ബ ബ്ബ
നിരന്തരമായി യുദ്ധങ്ങള്‍ നടത്തുന്ന
ഒരു രാജ്യം നഖങ്ങളും ദംഷ്ട്ര കളും മറച്ചു
വെച്ചു ന്യായീകരിക്കുകയാണ്:
ബ്ബ ബ്ബ ബ്ബ
പരാജിതനായ ഭരണാധികാരിയുടെ
പത്രസമ്മേളനങ്ങളില്‍
എല്ലാ ടേപ്പുകളിലും പതിയുകയാണ്:
ബ്ബ ബ്ബ ബ്ബ
ഉടലില്ലാത്തൊരു വാക്ക്,
എല്ലാം വിഴുങ്ങുവാനായി
പിളര്‍ത്തുകയാണു വായ:
ബ്ബബ്ബബ്ബ’
ശത്രുപാളയത്തില്‍ കുടുങ്ങിയ
സ്ത്രീകളോടും കുട്ടികളോടും
അവരുടെ ദൈവങ്ങള്‍ പറയുകയാണ്:
ബ്ബ ബ്ബ ബ്ബ
നിരന്തരമായി യുദ്ധങ്ങള്‍ നടത്തുന്ന
ഒരു രാജ്യം നഖങ്ങളും ദംഷ്ട്ര കളും മറച്ചു
വെച്ചു ന്യായീകരിക്കുകയാണ്:
ബ്ബ ബ്ബ ബ്ബ
പരാജിതനായ ഭരണാധികാരിയുടെ
പത്രസമ്മേളനങ്ങളില്‍
എല്ലാ ടേപ്പുകളിലും പതിയുകയാണ്:
ബ്ബ ബ്ബ ബ്ബ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)