മുന്‍സിപ്പാലിറ്റി മൂത്രപ്പുരയില്‍
കാവലിരിക്കുന്നവന്റെ ജീവിതമാണോ
പ്രീതാ ടാക്കീസില്‍ ടിക്കറ്റുമുറിക്കുന്നവന്റെ ജീവിതം?
ടിക്കറ്റു മുറിക്കുന്നവന്റെ ജീവിതമാണോ
ഷാപ്പില്‍ കള്ളൊഴിക്കുന്നവന്റെ ജീവിതം?
കള്ളൊഴിക്കുന്നവന്റെ ജീവിതമാണോ
ഫുട്പാത്തില്‍ ഇസ്തിരിയിടുന്നവന്റെ ജീവിതം?
ഇസ്തിരിയിടുന്നവന്റെ ജീവിതമാണോ
പോക്കറ്റുകളില്‍ നിന്ന് പോക്കറ്റുകളിലേക്കു പോവുന്ന
പോക്കറ്റടിക്കാരന്റെ ജീവിതം?
പോക്കറ്റടിക്കാരന്റെ ജീവിതമാണോ
ഇഞ്ചികൃഷിക്കാരന്റെ ജീവിതം?
ഇഞ്ചികൃഷിക്കാരന്റെ ജീവിതമാണോ
ചെവിയില്‍ പെന്‍സില്‍ വെച്ചിരിക്കുന്ന
മൂത്താശാരിയുടെ ജീവിതം?
മൂത്താശാരിയുടെ ജീവിതമാണോ
നടുക്കടലില്‍ വലവീശുന്നവന്റെ ജീവിതം?
വലവീശുന്നവന്റെ ജീവിതമാണോ
ഇവന്മാരുടെയൊക്കെ അവളുമാരുടെ ജീവിതം?
അതു വല്ലതുമാണോ കുട്ടികളുടെ ജീവിതം?
അതു വല്ലതുമാണോ തന്ത തള്ളാരുടെ ജീവിതം?
ഓ ജീവീതമേ,എത്ര രൂപത്തില്‍
ഏതൊക്കെ അനുപാതങ്ങളില്‍
നീയിങ്ങനെ മൂത്രമൊഴിച്ചും അപ്പിയിട്ടും
ചിരിച്ചും കണ്ണീര്‍ പൊഴിച്ചും തൊണ്ടപൊട്ടിച്ചും
‘ഒന്ന് നിര്‍ത്തുന്നുണ്ടോ’എന്ന്
എന്നെക്കൊണ്ട് പറയിപ്പിക്കും വിധത്തില്‍
അലറിക്കൊണ്ടേയിരിക്കുന്നു..
2007 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2007 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വെള്ളിനൂല്‍
ഉണങ്ങാനിട്ട തുണികള്‍ അഴയില്‍ കിടന്ന്
കാറ്റിനോടും വെയിലിനോടും പറയും
‘അവളുടെ കൈ...’
ചെമ്പരത്തികള്‍ അതൊന്നും വകവെക്കാതെ
തണുപ്പിനെ തന്റെ ചുവട്ടില്‍ പിടിച്ചിരുത്തും
‘പോകാന്‍ വരട്ടെ,എന്താണിത്ര ധൃതി...?’
കിണറ്റുകരയില്‍ വെണ്ടയ്ക്കും പാവലിനും നനയ്ക്കുമ്പോള്‍
നീലാകാശം ഒരു വെള്ളിനൂല്‍ ഇട്ടുകൊടുക്കും
അവള്‍ക്ക് പിടിച്ചുപിടിച്ചു കയറാന്‍ .
കെട്ട അടുപ്പില്‍ നിന്ന് ഒരു പുക
എവിടേക്ക് എവിടേക്ക് എന്നു ചോദിച്ച്
അടുക്കളജനല്‍ വഴി പുറത്തിറങ്ങും...
അവളെയോര്‍ത്തു നിറഞ്ഞതാവും
ഈ അടുക്കളക്കിണറിന്റെ കണ്ണ്
ഉപ്പും മുളകും പിടിച്ച ഈ അരവുകല്ല്
അവളെ ഓര്‍ത്തോര്‍ത്താവുമോ
വെറും കല്ലായിമാറിയത്.
ഈ ഉറി,നിശ്ചലതയുടെ സൂക്ഷിപ്പുകാരി,
ഏതു മരവിച്ച വിലാപമായാണ്
തലകീഴായി തൂങ്ങിക്കിടക്കുന്നത്...?
ആരോടുള്ള പകയാണ് ചിരവപ്പല്ലില്‍
പതുങ്ങിനില്‍ക്കുന്നത്...?
മുതിരല്‍
ഏതുറക്കത്തിലും ഒരു കട്ടിലിന്റെ
അതിരുകളെ ലംഘിക്കും ഒരു കുട്ടി.
ഒരു മുറ്റത്തും ഒതുങ്ങുകയില്ല
അവന്റെ കാലുകള്‍.
ഒരു വീടിന്റെ ചുവരുകള്‍ക്കുള്ളില്‍
കെട്ടി നില്‍ക്കില്ല കരച്ചില്‍,ചിരി.
മേശപ്പുറത്തിരിക്കുന്ന ചില്ലുപാത്രത്തെ
താഴെ ചിതറിക്കിടക്കുന്ന ചില്ലു പാത്രമാക്കും.
അലമാരിയില്‍ ഒതുങ്ങിയിരിക്കുന്ന തുണികളും
പുസ്തകങ്ങളും അവന്റെ കയ്യാല്‍ സ്വതന്ത്രമാവും.
നിശ്ചിതമായവയെ മുഴുവന്‍
അനിശ്ചിതമാക്കുന്ന കെല്പാണ് ബാല്യം.
ഇപ്പോള്‍ വീതികുറഞ്ഞ ഒരു ബെഞ്ചു പോലും
കിടത്തിയോടത്ത് കിടക്കുമെന്ന് സാക്ഷ്യപത്രം തരും
ഒരാളെയും കേള്‍പ്പിക്കാതെ കരയും ചിരിക്കും
എല്ലാ അതിരുകളും നിശ്ചയം.
ആര്‍ക്കുവേണ്ടിയാണ് ഈ ഒതുക്കത്തിലേക്ക്
മുതിര്‍ന്നതെന്ന് ഒരു തവണയെങ്കിലും
ചോദിക്കാന്‍ മുതിരുമോ....?
അതിരുകളെ ലംഘിക്കും ഒരു കുട്ടി.
ഒരു മുറ്റത്തും ഒതുങ്ങുകയില്ല
അവന്റെ കാലുകള്‍.
ഒരു വീടിന്റെ ചുവരുകള്‍ക്കുള്ളില്‍
കെട്ടി നില്‍ക്കില്ല കരച്ചില്‍,ചിരി.
മേശപ്പുറത്തിരിക്കുന്ന ചില്ലുപാത്രത്തെ
താഴെ ചിതറിക്കിടക്കുന്ന ചില്ലു പാത്രമാക്കും.
അലമാരിയില്‍ ഒതുങ്ങിയിരിക്കുന്ന തുണികളും
പുസ്തകങ്ങളും അവന്റെ കയ്യാല്‍ സ്വതന്ത്രമാവും.
നിശ്ചിതമായവയെ മുഴുവന്‍
അനിശ്ചിതമാക്കുന്ന കെല്പാണ് ബാല്യം.
ഇപ്പോള്‍ വീതികുറഞ്ഞ ഒരു ബെഞ്ചു പോലും
കിടത്തിയോടത്ത് കിടക്കുമെന്ന് സാക്ഷ്യപത്രം തരും
ഒരാളെയും കേള്‍പ്പിക്കാതെ കരയും ചിരിക്കും
എല്ലാ അതിരുകളും നിശ്ചയം.
ആര്‍ക്കുവേണ്ടിയാണ് ഈ ഒതുക്കത്തിലേക്ക്
മുതിര്‍ന്നതെന്ന് ഒരു തവണയെങ്കിലും
ചോദിക്കാന്‍ മുതിരുമോ....?
വായു
ഒഴുകിയൊഴുകി മടുത്തിട്ടാവണം
ഒരു പുഴ
കുണ്ടും കുഴിയുമായി കെട്ടിക്കിടക്കുന്നത്.
നിവര്‍ന്നു നിന്ന് മടുത്തിട്ടാവണം
കുന്നുകള്‍
ലോറികളില്‍ കയറി പോവുന്നത്...
ആകാശത്തെ താങ്ങിത്താങ്ങി നടു വേദനിച്ചിട്ടാവണം
മരങ്ങള്‍
അറക്കമില്ലിലേക്ക് പോയത്...
കാറ്റേ,
നിനക്കുമാത്രം ഒരു മടുപ്പുമില്ലാത്തതെന്ത്?
നിന്നെക്കുറിച്ച് നിനക്കൊരു വിചാരമുണ്ടായാല്‍ നന്ന്.
ഇപ്പോള്‍
ഈ കുപ്പിവെള്ളത്തിന്റെ വിലപോലുമില്ല നിനക്ക്.
പ്രായവും പക്വതയുമൊക്കെയായ സ്ഥിതിക്ക്
ഏതെങ്കിലും കുപ്പിയില്‍
കയറിയിരുന്നുകൂടേ നിനക്ക്...
ഒരു പുഴ
കുണ്ടും കുഴിയുമായി കെട്ടിക്കിടക്കുന്നത്.
നിവര്‍ന്നു നിന്ന് മടുത്തിട്ടാവണം
കുന്നുകള്‍
ലോറികളില്‍ കയറി പോവുന്നത്...
ആകാശത്തെ താങ്ങിത്താങ്ങി നടു വേദനിച്ചിട്ടാവണം
മരങ്ങള്‍
അറക്കമില്ലിലേക്ക് പോയത്...
കാറ്റേ,
നിനക്കുമാത്രം ഒരു മടുപ്പുമില്ലാത്തതെന്ത്?
നിന്നെക്കുറിച്ച് നിനക്കൊരു വിചാരമുണ്ടായാല്‍ നന്ന്.
ഇപ്പോള്‍
ഈ കുപ്പിവെള്ളത്തിന്റെ വിലപോലുമില്ല നിനക്ക്.
പ്രായവും പക്വതയുമൊക്കെയായ സ്ഥിതിക്ക്
ഏതെങ്കിലും കുപ്പിയില്‍
കയറിയിരുന്നുകൂടേ നിനക്ക്...
വീഴ്ചച്ചൂര്
എത്ര വീണിരിക്കുന്നു...!
കാല്‍മുട്ടിലെ തോല് എത്ര തവണ പോയിരിക്കുന്നു!
മണ്ണിലേക്ക് മറിഞ്ഞു വീഴുന്നത്
ഇന്നിപ്പോള്‍ ഓര്‍ക്കാന്‍ ഒരു സുഖം,
കുറച്ചു നാള്‍ കൊണ്ടു നടക്കുന്ന നീറ്റലും
വീണ ഉടനെ പൊട്ടുന്ന
ആ കരച്ചിലും ചോരയുമല്ല ,
മണ്ണിലേക്ക് മറിഞ്ഞു വീണു കിടക്കുന്ന
ഏതാനും നിമിഷങ്ങള്‍
മൂക്കിലേക്ക് അടിച്ചു കയറുന്ന
മണ്ണിന്റെ ഒരു മണമുണ്ട്;
ഓരോ വീഴ്ച്ചയിലും
തിരിച്ചു വരുന്ന ജീവന്റെ മണം.
അതു തന്നെയാണ്
ഇന്നലെ വീണപ്പോഴും ഉണ്ടായത്.
മണ്ണ് ചോരയെ തൊടുന്ന മണം.
വര്‍ഷങ്ങള്‍ക്കു ശേഷമാണ്
ഇന്നലെ ചെറുതായൊന്നു വീണത്.
ഓര്‍മിച്ചിട്ടില്ല,അതേവരെ
മുന്‍കാല വീഴ്ച്ചകള്‍ ...
തോലു പൊട്ടുക പോലുമുണ്ടായില്ല.
എങ്കിലും വീഴ്ച്ചകളുടെ ചൂര് തിരിച്ചു വന്നു ,
ഒരു ഞൊടിയിട കൊണ്ട്.
ലോകമാവട്ടെ ,
ഈ വീഴ്ച്ചയ്ക്കാണ് കാത്തു നിന്നതെന്ന മട്ടില്‍
ചിരിച്ചു മറിഞ്ഞു.
ഇത്ര നാളും ഞാന്‍ വീഴാഞ്ഞതു കൊണ്ടാവാം
ലോകം ഇതേ വരെ വിഷമിച്ചു നിന്നത്...
കാല്‍മുട്ടിലെ തോല് എത്ര തവണ പോയിരിക്കുന്നു!
മണ്ണിലേക്ക് മറിഞ്ഞു വീഴുന്നത്
ഇന്നിപ്പോള്‍ ഓര്‍ക്കാന്‍ ഒരു സുഖം,
കുറച്ചു നാള്‍ കൊണ്ടു നടക്കുന്ന നീറ്റലും
വീണ ഉടനെ പൊട്ടുന്ന
ആ കരച്ചിലും ചോരയുമല്ല ,
മണ്ണിലേക്ക് മറിഞ്ഞു വീണു കിടക്കുന്ന
ഏതാനും നിമിഷങ്ങള്‍
മൂക്കിലേക്ക് അടിച്ചു കയറുന്ന
മണ്ണിന്റെ ഒരു മണമുണ്ട്;
ഓരോ വീഴ്ച്ചയിലും
തിരിച്ചു വരുന്ന ജീവന്റെ മണം.
അതു തന്നെയാണ്
ഇന്നലെ വീണപ്പോഴും ഉണ്ടായത്.
മണ്ണ് ചോരയെ തൊടുന്ന മണം.
വര്‍ഷങ്ങള്‍ക്കു ശേഷമാണ്
ഇന്നലെ ചെറുതായൊന്നു വീണത്.
ഓര്‍മിച്ചിട്ടില്ല,അതേവരെ
മുന്‍കാല വീഴ്ച്ചകള്‍ ...
തോലു പൊട്ടുക പോലുമുണ്ടായില്ല.
എങ്കിലും വീഴ്ച്ചകളുടെ ചൂര് തിരിച്ചു വന്നു ,
ഒരു ഞൊടിയിട കൊണ്ട്.
ലോകമാവട്ടെ ,
ഈ വീഴ്ച്ചയ്ക്കാണ് കാത്തു നിന്നതെന്ന മട്ടില്‍
ചിരിച്ചു മറിഞ്ഞു.
ഇത്ര നാളും ഞാന്‍ വീഴാഞ്ഞതു കൊണ്ടാവാം
ലോകം ഇതേ വരെ വിഷമിച്ചു നിന്നത്...
ലിംഗരാജ്
ഇന്ദീവരാക്ഷി കവലയുടെ പടിഞ്ഞാറേ അറ്റത്തുള്ള
കമ്പ്യൂട്ടര്‍ സെന്ററിലെ ജീവനക്കാരിയാണ്
രാവിലെ പത്തുമണിയോടെ കിഴക്കു നിന്നു പടിഞ്ഞാട്ടും
വൈകിട്ട് നാലുമണിയോടെ പടിഞ്ഞാട്ടു നിന്നു കിഴക്കോട്ടും
അവളീ കവലയിലൂടെ കടന്നു പോവും.
എല്ലാ പെണ്ണുങ്ങളെയും നോക്കുന്നതു പോലെ
ഞാന്‍ ഇന്ദീവരാക്ഷിയേയും നോക്കിയിരുന്നു.
എനിക്കു നോക്കാന്‍ പാകത്തിനാണ് പഞ്ചായത്ത്
ഈ വെയ്റ്റിങ്ഷെഡ്ഡ് ഉണ്ടാക്കി വെച്ചിരിക്കുന്നത്.
ഇന്ദീവരാക്ഷി എല്ലാ പെണ്ണുങ്ങളെയും പോലെ
തലകുനിച്ച് ,ഓരോ കാലടിയും എടുത്തുവെക്കുമ്പോള്‍
വെളിപ്പെടുന്ന പുതിയ ഒരടി ദൂരം മാത്രം മുന്നില്‍ കണ്ട്
നടന്നു പോവും...
ആവശ്യമില്ലാത്ത ചോദ്യങ്ങളൊക്കെ
ചോദിക്കുന്ന ശീലമുള്ളതുകൊണ്ട്
ഞാന്‍ ഇന്ദീവരാക്ഷിയോട് ഒരു ചോദ്യം ചോദിച്ചു:
എല്ലാ ഇടത്തരം കവലകളിലെയും പോലെ
ഈ കവലയിലും പെണ്ണുങ്ങള്‍ എന്തുകൊണ്ടാണ്
തലകുനിച്ച്, മുന്നോട്ടുള്ള നടത്തത്തില്‍ വെളിപ്പെട്ടുകിട്ടുന്ന
ഒരടി റോഡിനെ മാത്രം നോക്കി നടന്നു പോവുന്നത്?
ശബ്ദമില്ലാത്ത ചോദ്യമായതുകൊണ്ട്
ഇന്ദീവരാക്ഷി പോയിട്ട് ഇന്ദീവരാക്ഷിയുടെ പട്ടി പോലും
മിണ്ടിയില്ല.
പക്ഷെ വേണ്ടത്ര ഭാവനയുള്ള ഒരുത്തനായതുകൊണ്ട്
ഇന്ദീവരാക്ഷിയുടെ ഒരു ഡ്യൂപ്ലിക്കേറ്റിനെ പടച്ച്
ഞാന്‍ കിഴക്കോട്ടും പടിഞ്ഞാട്ടും നടത്തി.
ഇന്ദീവരാക്ഷി എന്റെ ചോദ്യം കേട്ട്
വെയ്റ്റിങ് ഷെഡ്ഡില്‍ വായില്‍ നോക്കിയിരിക്കുന്ന
എന്നോടു വന്നു പറഞ്ഞു:
എടാ പൊട്ടന്‍ ക്ണാപ്പാ,
ഈ കവല എന്താണെന്ന് നിനക്കറിയാമോ?
തൊണ്ണൂറ് ഡിഗ്രിയില്‍ നില്‍ക്കുകയോ നടക്കുകയോ
ചെയ്യുന്ന ആണ്‍ലിംഗങ്ങളുടെ സമുച്ചയമാണിത്.
ഈ കെട്ടിടങ്ങള്‍,ലംബവും നിശ്ചലവുമായ ബഹുനിലലിംഗങ്ങള്‍
ഈ വാഹനങ്ങള്‍,തിരശ്ചീനമായി ചലിക്കുന്ന ലിംഗങ്ങള്‍
ഈ റോഡാകെ പാഞ്ഞു നടക്കുന്നത്,
കടകളില്‍ സാധനം പൊതിഞ്ഞുകൊണ്ടിരിക്കുന്നത്,
നിറുത്തിയിട്ട ടാക്സിവണ്ടികളില്‍ നിന്ന്
പ്ലവരൂപത്തില്‍ ചിറി തെറിപ്പിക്കുന്നത്
എല്ലാം ഉദ്ധൃത ലിംഗങ്ങളാണ്.
പത്തുമണിക്ക് പടിഞ്ഞാട്ടും
നാലുമണിക്ക് കിഴക്കോട്ടും നടക്കുമ്പോള്‍
ഈ ലിംഗങ്ങള്‍ എന്നെ തുറിച്ചു നോക്കും;
പഞ്ചാര പൊതിയുന്ന ലിംഗങ്ങള്‍,
നോട്ടെണ്ണുന്ന ലിംഗങ്ങള്‍,
കൂട്ടുകാരോട് കുശലം പറയുന്ന ലിംഗങ്ങള്‍,
ബസ്സു കാക്കുന്ന ലിംഗങ്ങള്‍ ...
പുരുഷഭീകരതയുടെ കോട്ട
ചുറ്റോടു ചുറ്റും പീരങ്കികള്‍
അതിനിടയിലൂടെ ആത്മപുച്ഛത്തോടെ
ശരീരത്തെക്കുറിച്ച് വേവലാതിപ്പെട്ട്
ഇങ്ങനെയല്ലാതെ എങ്ങനെയാണ് നടക്കുക...?
ഇന്ദീവരാക്ഷി കിതച്ചുകൊണ്ട് പറഞ്ഞു നിര്‍ത്തി.
പുരുഷന്‍ എന്ന ഗര്‍വിനെ വലിച്ചെറിഞ്ഞ്
ഒരു നിമിഷം പെണ്ണായി നോക്കി,ഞാനീ ലോകത്തെ.
പെണ്ണായി നടക്കാത്ത വഴികള്‍,
പെണ്ണായി വാഴാത്ത വീട്,
പെണ്ണായി നോക്കാത്ത ആകാശം, ഭൂമി
എല്ലാം അപരിചിതമായ ഭയങ്ങളായി
ഈ വെയ്റ്റിങ്ഷെഡ്ഡിലേക്ക് ഇരച്ചുവരികയായ്.
കമ്പ്യൂട്ടര്‍ സെന്ററിലെ ജീവനക്കാരിയാണ്
രാവിലെ പത്തുമണിയോടെ കിഴക്കു നിന്നു പടിഞ്ഞാട്ടും
വൈകിട്ട് നാലുമണിയോടെ പടിഞ്ഞാട്ടു നിന്നു കിഴക്കോട്ടും
അവളീ കവലയിലൂടെ കടന്നു പോവും.
എല്ലാ പെണ്ണുങ്ങളെയും നോക്കുന്നതു പോലെ
ഞാന്‍ ഇന്ദീവരാക്ഷിയേയും നോക്കിയിരുന്നു.
എനിക്കു നോക്കാന്‍ പാകത്തിനാണ് പഞ്ചായത്ത്
ഈ വെയ്റ്റിങ്ഷെഡ്ഡ് ഉണ്ടാക്കി വെച്ചിരിക്കുന്നത്.
ഇന്ദീവരാക്ഷി എല്ലാ പെണ്ണുങ്ങളെയും പോലെ
തലകുനിച്ച് ,ഓരോ കാലടിയും എടുത്തുവെക്കുമ്പോള്‍
വെളിപ്പെടുന്ന പുതിയ ഒരടി ദൂരം മാത്രം മുന്നില്‍ കണ്ട്
നടന്നു പോവും...
ആവശ്യമില്ലാത്ത ചോദ്യങ്ങളൊക്കെ
ചോദിക്കുന്ന ശീലമുള്ളതുകൊണ്ട്
ഞാന്‍ ഇന്ദീവരാക്ഷിയോട് ഒരു ചോദ്യം ചോദിച്ചു:
എല്ലാ ഇടത്തരം കവലകളിലെയും പോലെ
ഈ കവലയിലും പെണ്ണുങ്ങള്‍ എന്തുകൊണ്ടാണ്
തലകുനിച്ച്, മുന്നോട്ടുള്ള നടത്തത്തില്‍ വെളിപ്പെട്ടുകിട്ടുന്ന
ഒരടി റോഡിനെ മാത്രം നോക്കി നടന്നു പോവുന്നത്?
ശബ്ദമില്ലാത്ത ചോദ്യമായതുകൊണ്ട്
ഇന്ദീവരാക്ഷി പോയിട്ട് ഇന്ദീവരാക്ഷിയുടെ പട്ടി പോലും
മിണ്ടിയില്ല.
പക്ഷെ വേണ്ടത്ര ഭാവനയുള്ള ഒരുത്തനായതുകൊണ്ട്
ഇന്ദീവരാക്ഷിയുടെ ഒരു ഡ്യൂപ്ലിക്കേറ്റിനെ പടച്ച്
ഞാന്‍ കിഴക്കോട്ടും പടിഞ്ഞാട്ടും നടത്തി.
ഇന്ദീവരാക്ഷി എന്റെ ചോദ്യം കേട്ട്
വെയ്റ്റിങ് ഷെഡ്ഡില്‍ വായില്‍ നോക്കിയിരിക്കുന്ന
എന്നോടു വന്നു പറഞ്ഞു:
എടാ പൊട്ടന്‍ ക്ണാപ്പാ,
ഈ കവല എന്താണെന്ന് നിനക്കറിയാമോ?
തൊണ്ണൂറ് ഡിഗ്രിയില്‍ നില്‍ക്കുകയോ നടക്കുകയോ
ചെയ്യുന്ന ആണ്‍ലിംഗങ്ങളുടെ സമുച്ചയമാണിത്.
ഈ കെട്ടിടങ്ങള്‍,ലംബവും നിശ്ചലവുമായ ബഹുനിലലിംഗങ്ങള്‍
ഈ വാഹനങ്ങള്‍,തിരശ്ചീനമായി ചലിക്കുന്ന ലിംഗങ്ങള്‍
ഈ റോഡാകെ പാഞ്ഞു നടക്കുന്നത്,
കടകളില്‍ സാധനം പൊതിഞ്ഞുകൊണ്ടിരിക്കുന്നത്,
നിറുത്തിയിട്ട ടാക്സിവണ്ടികളില്‍ നിന്ന്
പ്ലവരൂപത്തില്‍ ചിറി തെറിപ്പിക്കുന്നത്
എല്ലാം ഉദ്ധൃത ലിംഗങ്ങളാണ്.
പത്തുമണിക്ക് പടിഞ്ഞാട്ടും
നാലുമണിക്ക് കിഴക്കോട്ടും നടക്കുമ്പോള്‍
ഈ ലിംഗങ്ങള്‍ എന്നെ തുറിച്ചു നോക്കും;
പഞ്ചാര പൊതിയുന്ന ലിംഗങ്ങള്‍,
നോട്ടെണ്ണുന്ന ലിംഗങ്ങള്‍,
കൂട്ടുകാരോട് കുശലം പറയുന്ന ലിംഗങ്ങള്‍,
ബസ്സു കാക്കുന്ന ലിംഗങ്ങള്‍ ...
പുരുഷഭീകരതയുടെ കോട്ട
ചുറ്റോടു ചുറ്റും പീരങ്കികള്‍
അതിനിടയിലൂടെ ആത്മപുച്ഛത്തോടെ
ശരീരത്തെക്കുറിച്ച് വേവലാതിപ്പെട്ട്
ഇങ്ങനെയല്ലാതെ എങ്ങനെയാണ് നടക്കുക...?
ഇന്ദീവരാക്ഷി കിതച്ചുകൊണ്ട് പറഞ്ഞു നിര്‍ത്തി.
പുരുഷന്‍ എന്ന ഗര്‍വിനെ വലിച്ചെറിഞ്ഞ്
ഒരു നിമിഷം പെണ്ണായി നോക്കി,ഞാനീ ലോകത്തെ.
പെണ്ണായി നടക്കാത്ത വഴികള്‍,
പെണ്ണായി വാഴാത്ത വീട്,
പെണ്ണായി നോക്കാത്ത ആകാശം, ഭൂമി
എല്ലാം അപരിചിതമായ ഭയങ്ങളായി
ഈ വെയ്റ്റിങ്ഷെഡ്ഡിലേക്ക് ഇരച്ചുവരികയായ്.
രഹസ്യങ്ങള്‍
തുന്നല്‍ക്ലാസില്‍ നിന്ന് ഏഴു കിലോമീറ്ററുണ്ട്
വീടു പറ്റുവാന്‍ .
വീടെത്തുവോളം വിരലില്‍ തൂങ്ങുന്ന കുട്ടി
ഒരേ ചോദ്യങ്ങളില്‍ തൂങ്ങി:
തീണ്ടാരിയാവുന്നതെങ്ങനെ?
തീണ്ടാരിയായ ആളെ തൊട്ടാലെന്താ?
മറുപടി പറഞ്ഞതേയില്ല അമ്മ.
ദേഷ്യപ്പെട്ടതുമില്ല, തൊടരുതെന്നുമാത്രം പറഞ്ഞു.
ഒരമ്മയ്ക്ക് മകനോട് പറയാന്‍ പറ്റാത്ത
ആ രഹസ്യത്തെക്കുറിച്ചാലോചിച്ച്
ദേഷ്യവും സങ്കടവും വന്നത് നല്ല ഓര്‍മയാണ്.
പുറത്തായ അമ്മയെ തൊട്ട്
ഞാനും പുറത്താവുമായിരുന്നു.
അങ്ങനെ പുറത്താവുന്ന ഞാന്‍
അമ്മമ്മയെ,അച്ഛനെ,അനുജത്തിമാരെ
കോലായയെ,പൂജാമുറിയെ ഒക്കെ
കൂട്ടിത്തൊടുമെന്ന് പേടിപ്പിച്ചിരുന്നു.
പുറത്തായവളെ തൊട്ട് പുറത്താകുവാന്‍,
ഈ ലോകത്തെ മുഴുവനും
കൂട്ടി തൊട്ട് പുറത്താക്കുവാന്‍
ഇന്നിപ്പോള്‍ ഒരു കൌതുകവുമില്ല.
അമ്മയാണോ മകനാണോ
പുറത്തെന്ന് പിടിയുമില്ല.
വീടു പറ്റുവാന്‍ .
വീടെത്തുവോളം വിരലില്‍ തൂങ്ങുന്ന കുട്ടി
ഒരേ ചോദ്യങ്ങളില്‍ തൂങ്ങി:
തീണ്ടാരിയാവുന്നതെങ്ങനെ?
തീണ്ടാരിയായ ആളെ തൊട്ടാലെന്താ?
മറുപടി പറഞ്ഞതേയില്ല അമ്മ.
ദേഷ്യപ്പെട്ടതുമില്ല, തൊടരുതെന്നുമാത്രം പറഞ്ഞു.
ഒരമ്മയ്ക്ക് മകനോട് പറയാന്‍ പറ്റാത്ത
ആ രഹസ്യത്തെക്കുറിച്ചാലോചിച്ച്
ദേഷ്യവും സങ്കടവും വന്നത് നല്ല ഓര്‍മയാണ്.
പുറത്തായ അമ്മയെ തൊട്ട്
ഞാനും പുറത്താവുമായിരുന്നു.
അങ്ങനെ പുറത്താവുന്ന ഞാന്‍
അമ്മമ്മയെ,അച്ഛനെ,അനുജത്തിമാരെ
കോലായയെ,പൂജാമുറിയെ ഒക്കെ
കൂട്ടിത്തൊടുമെന്ന് പേടിപ്പിച്ചിരുന്നു.
പുറത്തായവളെ തൊട്ട് പുറത്താകുവാന്‍,
ഈ ലോകത്തെ മുഴുവനും
കൂട്ടി തൊട്ട് പുറത്താക്കുവാന്‍
ഇന്നിപ്പോള്‍ ഒരു കൌതുകവുമില്ല.
അമ്മയാണോ മകനാണോ
പുറത്തെന്ന് പിടിയുമില്ല.
മീന്‍മുള്ള്
മീന്‍മുള്ള് എന്നൊരു ഉപമയാണ്
പാത്തുമ്മക്കുട്ടിയെക്കുറിച്ച് കൃത്യമായുള്ളത്.
തീന്‍മേശയിലെ വെളുത്ത പിഞ്ഞാണത്തില്‍
മാംസമെല്ലാം അടര്‍ത്തിയെടുക്കപ്പെട്ട നിലയില്‍
വിശ്രമിക്കുന്ന മീന്‍മുള്ളിനെ ഞാന്‍ ദയവോടെ നോക്കുന്നത്
അവളെ ഈ പ്ലേറ്റില്‍,ഈ ഉപമയില്‍
വെളിപ്പെട്ടു കിട്ടുന്നതുകൊണ്ടാണ്.
അവള്‍ തന്നെയാണ് നിശ്ശബ്ദം,നിശ്‌ചേഷ്ടം
ഈ കിടക്കുന്നതെന്ന് തോന്നിത്തുടങ്ങിയപ്പോള്‍
അത്, ആ മീന്‍മുള്ള് എഴുന്നേറ്റു നിന്ന്
പറഞ്ഞു തുടങ്ങി:
കടലിന്റെ നീല നീരടരുകള്‍
വകഞ്ഞു വകഞ്ഞു കൂട്ടരോടൊപ്പം പോയത്,
ചലനമായിരുന്നു പേരെന്ന്,
കീഴടക്കാത്ത വേഗങ്ങള്‍ ഒന്നുമില്ലെന്ന്,
സ്രാവുകള്‍,ആമകള്‍,കടല്‍പ്പാമ്പുകള്‍
ഒക്കെയും കണ്ടിട്ടുണ്ടെന്ന്,
പവിഴപ്പുറ്റുകള്‍ വലം വെച്ചിട്ടുണ്ടെന്ന്...
പാത്തുമ്മക്കുട്ടി ഉറങ്ങുകയാണ്.
ഉറങ്ങുമ്പോള്‍ അവളുടെ കണ്‍പോളകള്‍
അടയുകയില്ല.
ആ കണ്ണുകള്‍ അവളുടെയോ
അതോ ഇപ്പോഴും ഊണ്‍മേശയില്‍
പ്രസംഗിക്കുന്ന മീന്‍മുള്ളിന്റെയോ
എന്നറിയാതെ ഞാന്‍ കുഴങ്ങി.
മീന്‍മുള്ളിനോട് ഒന്നും പറയാതെ
ഞാന്‍ വലിയ ഭാരത്തോടെ
അടയാത്ത ആ കണ്ണുകളിലേക്ക്
താണു പോയി...
പാത്തുമ്മക്കുട്ടിയെക്കുറിച്ച് കൃത്യമായുള്ളത്.
തീന്‍മേശയിലെ വെളുത്ത പിഞ്ഞാണത്തില്‍
മാംസമെല്ലാം അടര്‍ത്തിയെടുക്കപ്പെട്ട നിലയില്‍
വിശ്രമിക്കുന്ന മീന്‍മുള്ളിനെ ഞാന്‍ ദയവോടെ നോക്കുന്നത്
അവളെ ഈ പ്ലേറ്റില്‍,ഈ ഉപമയില്‍
വെളിപ്പെട്ടു കിട്ടുന്നതുകൊണ്ടാണ്.
അവള്‍ തന്നെയാണ് നിശ്ശബ്ദം,നിശ്‌ചേഷ്ടം
ഈ കിടക്കുന്നതെന്ന് തോന്നിത്തുടങ്ങിയപ്പോള്‍
അത്, ആ മീന്‍മുള്ള് എഴുന്നേറ്റു നിന്ന്
പറഞ്ഞു തുടങ്ങി:
കടലിന്റെ നീല നീരടരുകള്‍
വകഞ്ഞു വകഞ്ഞു കൂട്ടരോടൊപ്പം പോയത്,
ചലനമായിരുന്നു പേരെന്ന്,
കീഴടക്കാത്ത വേഗങ്ങള്‍ ഒന്നുമില്ലെന്ന്,
സ്രാവുകള്‍,ആമകള്‍,കടല്‍പ്പാമ്പുകള്‍
ഒക്കെയും കണ്ടിട്ടുണ്ടെന്ന്,
പവിഴപ്പുറ്റുകള്‍ വലം വെച്ചിട്ടുണ്ടെന്ന്...
പാത്തുമ്മക്കുട്ടി ഉറങ്ങുകയാണ്.
ഉറങ്ങുമ്പോള്‍ അവളുടെ കണ്‍പോളകള്‍
അടയുകയില്ല.
ആ കണ്ണുകള്‍ അവളുടെയോ
അതോ ഇപ്പോഴും ഊണ്‍മേശയില്‍
പ്രസംഗിക്കുന്ന മീന്‍മുള്ളിന്റെയോ
എന്നറിയാതെ ഞാന്‍ കുഴങ്ങി.
മീന്‍മുള്ളിനോട് ഒന്നും പറയാതെ
ഞാന്‍ വലിയ ഭാരത്തോടെ
അടയാത്ത ആ കണ്ണുകളിലേക്ക്
താണു പോയി...
പതിനാറാം നമ്പര്‍ സീറ്റ്
ബസ്സില്‍ പോകുന്നവരേ
പതിനാറാം സീറ്റിലിരിക്കുന്ന
എന്നെ നോക്കൂ
മഹാകവി വിഷ്ണുപ്രസാദിനെ
ഒന്നു നോക്കൂ
അറിയില്ലെന്നോ
നൂറ്റമ്പതില്പരം കവിതകള്‍
എഴുതിയിട്ടുണ്ട്.
ചത്തിട്ടില്ലെങ്കില്‍
ഇനിയും എഴുതിയേക്കും.
കൂര്‍ക്കം വലിക്കുന്നവരേ
സഹയാത്രികന്റെ ചുമലിലേക്ക്
ആടിയാടി വീഴുന്നവരേ
നോക്കാന്‍ നേരമില്ലെന്നോ
കണ്ടാലറിഞ്ഞുകൂടേ കവിയെ
മുഷിഞ്ഞ്,മുറിക്കാത്താടിയോടെ
ദാഹിച്ചിരിക്കുന്ന ഒരാളെ
തെണ്ടി എന്ന് പല്ലിറുമ്മാതെ
കണ്ടല്ലോ മഹാകവേ
എന്ന് കെട്ടിപ്പിടിച്ചൂടേ
നാരങ്ങ പൊളിക്കുന്നവളേ
കുട്ടി കരച്ചില്‍ നിര്‍ത്തുന്നില്ലെന്നോ
ഭര്‍ത്താവിന്റെ മടിയില്‍
തലവെച്ചുറങ്ങണമെന്നോ
ഇങ്ങനെ നോക്കുന്നതെന്തടാന്നോ
താനേത് കോത്താഴത്തെ കവിയാണ്ട്രോന്നോ
ഓ.. ഞാനൊന്നും പറഞ്ഞില്ല
ഞാനൊന്നും കണ്ടില്ല
നമുക്കീ ചലച്ചിത്രഗാനം കേള്‍ക്കാം
മുന്നിലെ സീറ്റിലിരുന്ന് മുറുക്കിത്തുപ്പുന്ന അമ്മാവാ
ഒരു കവിയാണ് പിന്നിലിരിക്കുന്നതെന്ന്
വല്ല പിടിയുമുണ്ടോ?
ങാ, കേട്ടിട്ടുണ്ട് ,കണ്ടതില്‍
വലിയ സന്തോഷമെന്ന്
മുറുക്കാന്‍ തുപ്പല്‍ തെറിപ്പിച്ച്
പറഞ്ഞാലും ഞാന്‍ സഹിക്കില്ലേ...
പത്തുരൂപയ്ക്ക് ക്രൈം,ബാലമംഗളം,ചിത്രഭൂമി
എന്നിവയുടെ പഴയ ലക്കങ്ങള്‍
വാങ്ങിച്ച് വിടാതെ വായിക്കുന്നവനേ...
ഒരു കാലത്ത് ക്രൈമില്‍ നീ വായിക്കേണ്ടുന്ന മഹാന്‍
ഈ വണ്ടിയിലുണ്ടെന്ന്
നിനക്ക് വല്ല പിടിയുമുണ്ടോ?
നിന്നെപ്പറഞ്ഞിട്ടെന്ത്?
നീയെന്നെ അറിയുകയില്ല.
അന്നും നീയിങ്ങനെ ക്രൈം
വായിച്ചുകൊണ്ടിരിക്കും.
കുറ്റിപ്പുറം കഴിഞ്ഞല്ലോ
കുന്നംകുളം കഴിഞ്ഞല്ലോ
എത്ര പേരിറങ്ങി
എത്ര പേര്‍ കയറി
പതിനാറാം സീറ്റിലിരിക്കുന്ന
മഹാകവി പോക്കറ്റടിക്കപ്പെട്ടിരിക്കുന്നു.
കൃതാര്‍ഥനായി.
ഒരു പോക്കറ്റടിക്കാരനെങ്കിലും
പരിഗണിച്ചല്ലോ
തെണ്ടി എന്ന് പര്യായപദമുള്ള കവിയെ.
ഇറങ്ങേണ്ടിടത്ത് ഇറങ്ങാതെ
ഒന്നുമില്ലാതെ,ഒന്നുമല്ലാതെ
ഏതുറക്കത്തിലേക്കാണ്
ഈ പതിനാറാം നമ്പര്‍ സീറ്റ് ഒറ്റയ്ക്ക്
പോയിക്കൊണ്ടിരിക്കുന്നത്...
പതിനാറാം സീറ്റിലിരിക്കുന്ന
എന്നെ നോക്കൂ
മഹാകവി വിഷ്ണുപ്രസാദിനെ
ഒന്നു നോക്കൂ
അറിയില്ലെന്നോ
നൂറ്റമ്പതില്പരം കവിതകള്‍
എഴുതിയിട്ടുണ്ട്.
ചത്തിട്ടില്ലെങ്കില്‍
ഇനിയും എഴുതിയേക്കും.
കൂര്‍ക്കം വലിക്കുന്നവരേ
സഹയാത്രികന്റെ ചുമലിലേക്ക്
ആടിയാടി വീഴുന്നവരേ
നോക്കാന്‍ നേരമില്ലെന്നോ
കണ്ടാലറിഞ്ഞുകൂടേ കവിയെ
മുഷിഞ്ഞ്,മുറിക്കാത്താടിയോടെ
ദാഹിച്ചിരിക്കുന്ന ഒരാളെ
തെണ്ടി എന്ന് പല്ലിറുമ്മാതെ
കണ്ടല്ലോ മഹാകവേ
എന്ന് കെട്ടിപ്പിടിച്ചൂടേ
നാരങ്ങ പൊളിക്കുന്നവളേ
കുട്ടി കരച്ചില്‍ നിര്‍ത്തുന്നില്ലെന്നോ
ഭര്‍ത്താവിന്റെ മടിയില്‍
തലവെച്ചുറങ്ങണമെന്നോ
ഇങ്ങനെ നോക്കുന്നതെന്തടാന്നോ
താനേത് കോത്താഴത്തെ കവിയാണ്ട്രോന്നോ
ഓ.. ഞാനൊന്നും പറഞ്ഞില്ല
ഞാനൊന്നും കണ്ടില്ല
നമുക്കീ ചലച്ചിത്രഗാനം കേള്‍ക്കാം
മുന്നിലെ സീറ്റിലിരുന്ന് മുറുക്കിത്തുപ്പുന്ന അമ്മാവാ
ഒരു കവിയാണ് പിന്നിലിരിക്കുന്നതെന്ന്
വല്ല പിടിയുമുണ്ടോ?
ങാ, കേട്ടിട്ടുണ്ട് ,കണ്ടതില്‍
വലിയ സന്തോഷമെന്ന്
മുറുക്കാന്‍ തുപ്പല്‍ തെറിപ്പിച്ച്
പറഞ്ഞാലും ഞാന്‍ സഹിക്കില്ലേ...
പത്തുരൂപയ്ക്ക് ക്രൈം,ബാലമംഗളം,ചിത്രഭൂമി
എന്നിവയുടെ പഴയ ലക്കങ്ങള്‍
വാങ്ങിച്ച് വിടാതെ വായിക്കുന്നവനേ...
ഒരു കാലത്ത് ക്രൈമില്‍ നീ വായിക്കേണ്ടുന്ന മഹാന്‍
ഈ വണ്ടിയിലുണ്ടെന്ന്
നിനക്ക് വല്ല പിടിയുമുണ്ടോ?
നിന്നെപ്പറഞ്ഞിട്ടെന്ത്?
നീയെന്നെ അറിയുകയില്ല.
അന്നും നീയിങ്ങനെ ക്രൈം
വായിച്ചുകൊണ്ടിരിക്കും.
കുറ്റിപ്പുറം കഴിഞ്ഞല്ലോ
കുന്നംകുളം കഴിഞ്ഞല്ലോ
എത്ര പേരിറങ്ങി
എത്ര പേര്‍ കയറി
പതിനാറാം സീറ്റിലിരിക്കുന്ന
മഹാകവി പോക്കറ്റടിക്കപ്പെട്ടിരിക്കുന്നു.
കൃതാര്‍ഥനായി.
ഒരു പോക്കറ്റടിക്കാരനെങ്കിലും
പരിഗണിച്ചല്ലോ
തെണ്ടി എന്ന് പര്യായപദമുള്ള കവിയെ.
ഇറങ്ങേണ്ടിടത്ത് ഇറങ്ങാതെ
ഒന്നുമില്ലാതെ,ഒന്നുമല്ലാതെ
ഏതുറക്കത്തിലേക്കാണ്
ഈ പതിനാറാം നമ്പര്‍ സീറ്റ് ഒറ്റയ്ക്ക്
പോയിക്കൊണ്ടിരിക്കുന്നത്...
ഝഷം
ഝ എന്ന അക്ഷരം പഠിക്കാന്‍ വേണ്ടി
ഝഷം എന്നൊരു വാക്കു പഠിച്ചു.
അതില്‍ പിന്നെ ഉപയോഗിച്ചിട്ടേയില്ല അത്.
പൌലോസ് മാഷ് നക്സലൈറ്റായിരുന്നു.
ലഘുലേഖകളും അച്ചടിയന്ത്രവും പിടിച്ചതില്‍ പിന്നെ
മാഷ് ഒളിവിലായിരുന്നു.
കൊല്ലപ്പരീക്ഷയുടെ തലേന്നു വന്ന്
തറ പറ മുതല്‍ അവസാന പേജു വരെ
ഒറ്റവായനയില്‍ തീര്‍ത്തു.
അതിനു ശേഷം ഒരു ഝഷത്തേയും
ഝഷമേ എന്നു വിളിക്കാന്‍ കൂടിയിട്ടില്ല.
ബാലപാഠത്തിലും ശബ്ദതാരാവലിയിലും
അതിപ്പോഴുമുണ്ടെന്നതിനു സാക്ഷ്യമുണ്ട്.
തന്നില്‍ താഴെയുള്ളതിനെയൊക്കെ തിന്നുമെന്ന്
ശബ്ദതാരാവലിയിലിരുന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്.
ഒരു സാധാരണ മീനിനെപ്പോലും
തിന്നുവാനാവാത്ത ഝഷം...!
ഝഷം എന്നൊരു വാക്കു പഠിച്ചു.
അതില്‍ പിന്നെ ഉപയോഗിച്ചിട്ടേയില്ല അത്.
പൌലോസ് മാഷ് നക്സലൈറ്റായിരുന്നു.
ലഘുലേഖകളും അച്ചടിയന്ത്രവും പിടിച്ചതില്‍ പിന്നെ
മാഷ് ഒളിവിലായിരുന്നു.
കൊല്ലപ്പരീക്ഷയുടെ തലേന്നു വന്ന്
തറ പറ മുതല്‍ അവസാന പേജു വരെ
ഒറ്റവായനയില്‍ തീര്‍ത്തു.
അതിനു ശേഷം ഒരു ഝഷത്തേയും
ഝഷമേ എന്നു വിളിക്കാന്‍ കൂടിയിട്ടില്ല.
ബാലപാഠത്തിലും ശബ്ദതാരാവലിയിലും
അതിപ്പോഴുമുണ്ടെന്നതിനു സാക്ഷ്യമുണ്ട്.
തന്നില്‍ താഴെയുള്ളതിനെയൊക്കെ തിന്നുമെന്ന്
ശബ്ദതാരാവലിയിലിരുന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്.
ഒരു സാധാരണ മീനിനെപ്പോലും
തിന്നുവാനാവാത്ത ഝഷം...!
തിന്നും വിളമ്പിയും
സമയത്ത് മുലപ്പാല്‍ കിട്ടാതായപ്പോള്‍
ഉണ്ണി വിരലീമ്പിത്തുടങ്ങി.
വിശപ്പ് ശക്തമായപ്പോള്‍
രണ്ടു കയ്യും ഒന്നിച്ച് വായിലിട്ട്
തിന്നാന്‍ തുടങ്ങി.
ഇങ്ങനെയാവും അവനവനെ തീറ്റ
ഒരു മനുഷ്യജന്മം തുടങ്ങി വെക്കുന്നത്...
പിന്നെപ്പിന്നെ ഇഷ്ടഭോജ്യമാവും ഒരാള്‍ക്ക് അയാള്‍.
മറ്റുള്ളവര്‍ക്കും വിളമ്പിത്തുടങ്ങും...
എത്ര തിന്നാലും വിളമ്പിയാലും തീരാത്ത
ഈ വിഭവം എത്ര ഇച്ഛാഭംഗങ്ങളുടെ
ഒരു ജീവിതത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്...
ഉണ്ണി വിരലീമ്പിത്തുടങ്ങി.
വിശപ്പ് ശക്തമായപ്പോള്‍
രണ്ടു കയ്യും ഒന്നിച്ച് വായിലിട്ട്
തിന്നാന്‍ തുടങ്ങി.
ഇങ്ങനെയാവും അവനവനെ തീറ്റ
ഒരു മനുഷ്യജന്മം തുടങ്ങി വെക്കുന്നത്...
പിന്നെപ്പിന്നെ ഇഷ്ടഭോജ്യമാവും ഒരാള്‍ക്ക് അയാള്‍.
മറ്റുള്ളവര്‍ക്കും വിളമ്പിത്തുടങ്ങും...
എത്ര തിന്നാലും വിളമ്പിയാലും തീരാത്ത
ഈ വിഭവം എത്ര ഇച്ഛാഭംഗങ്ങളുടെ
ഒരു ജീവിതത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്...
എന്റടുത്താ കളി.
ഇന്നലെ മുറ്റത്തുവിരിഞ്ഞ
പൂവിനോട് ഞാന്‍ ചോദിച്ചു:
അല്ല,കണ്ടിട്ടില്ലല്ലോ ഇതേ വരെ
ആരാ...എന്താ...
താന്‍ ഒരു പൂവാണെന്നും
പ്രത്യുത്പാദനം എന്ന ധര്‍മം നിര്‍വഹിക്കാന്‍
ചെടിയെ സഹായിക്കാനായി വന്നതാണെന്നുമൊക്കെ
അതു പറഞ്ഞു നോക്കി.
ഞാനുണ്ടോ വിടുന്നു:
ഒരു പൂവിനെയൊക്ക തിരിച്ചറിയാനുള്ള
ബുദ്ധി എനിക്കുണ്ട്.
പൂ എന്ന് തെറ്റിദ്ധരിപ്പിച്ച്
എന്റെ മുറ്റത്ത് കടന്നുകൂടി
എന്റെ രഹസ്യങ്ങള്‍
പിടിച്ചെടുക്കാന്‍ നിയുക്തനായ
സി.ഐ.എ എജന്റല്ലേ നീ
സത്യം പറ
അയ്യോ,ഞാന്‍ വെറുമൊരു പൂവ് മാത്രമാണ്
എന്റെ പേര് ചെമ്പരത്തീന്നാ
ഞാനീ പുസ്തകമൊന്നു നോക്കട്ടെ
അഞ്ചിതള്‍,ചുവന്ന നിറം,കേസരം
ജനിദണ്ഡ്,പുഷ്പവൃതി,എല്ലാമുണ്ട്.
നീ ചെമ്പരത്തിയല്ല,
നീയാണ് ഹിബിസ്കസ് റോസാ സൈനന്‍സിസ്.
നീ ഒരു ചാരക്കേസാണെന്ന്
എനിക്കാദ്യമേ തോന്നിയതാണ്
എന്റടുത്താ കളി.
പൂവിനോട് ഞാന്‍ ചോദിച്ചു:
അല്ല,കണ്ടിട്ടില്ലല്ലോ ഇതേ വരെ
ആരാ...എന്താ...
താന്‍ ഒരു പൂവാണെന്നും
പ്രത്യുത്പാദനം എന്ന ധര്‍മം നിര്‍വഹിക്കാന്‍
ചെടിയെ സഹായിക്കാനായി വന്നതാണെന്നുമൊക്കെ
അതു പറഞ്ഞു നോക്കി.
ഞാനുണ്ടോ വിടുന്നു:
ഒരു പൂവിനെയൊക്ക തിരിച്ചറിയാനുള്ള
ബുദ്ധി എനിക്കുണ്ട്.
പൂ എന്ന് തെറ്റിദ്ധരിപ്പിച്ച്
എന്റെ മുറ്റത്ത് കടന്നുകൂടി
എന്റെ രഹസ്യങ്ങള്‍
പിടിച്ചെടുക്കാന്‍ നിയുക്തനായ
സി.ഐ.എ എജന്റല്ലേ നീ
സത്യം പറ
അയ്യോ,ഞാന്‍ വെറുമൊരു പൂവ് മാത്രമാണ്
എന്റെ പേര് ചെമ്പരത്തീന്നാ
ഞാനീ പുസ്തകമൊന്നു നോക്കട്ടെ
അഞ്ചിതള്‍,ചുവന്ന നിറം,കേസരം
ജനിദണ്ഡ്,പുഷ്പവൃതി,എല്ലാമുണ്ട്.
നീ ചെമ്പരത്തിയല്ല,
നീയാണ് ഹിബിസ്കസ് റോസാ സൈനന്‍സിസ്.
നീ ഒരു ചാരക്കേസാണെന്ന്
എനിക്കാദ്യമേ തോന്നിയതാണ്
എന്റടുത്താ കളി.
കോഴിയമ്മ
ഒരു മുട്ടയിട്ടതിന്
ഇത്രയധികം നിലവിളിക്കാനുണ്ടോ എന്ന്
ജിമ്മി എന്ന നായ ചോദിച്ചു,
നന്ദിനിക്കുട്ടി എന്ന പശു ചോദിച്ചു
പഞ്ചവര്‍ണം എന്ന തത്ത ചോദിച്ചു
ഒക്കത്ത് നിറയെ ചക്കക്കുട്ടികളുമായി
നില്‍ക്കുന്ന പ്ലാവമ്മ ചോദിച്ചു
ആകാശവാണിയില്‍ നിന്ന് ഒഴുകിവരുന്ന
യേശുദാസ് ചോദിച്ചു
തെങ്ങോലയില്‍ തൂങ്ങുന്ന കാറ്റു ചോദിച്ചു
കുട്ടിയും കോലും കളിക്കുന്ന കുട്ടികള്‍ ചോദിച്ചു
വാഴകളും ചേമ്പുകളും ചോദിച്ചു
വെളിച്ചെണ്ണ തേച്ച വെയിലു ചോദിച്ചു
കുളിച്ചലക്കി, തീണ്ടാരിപ്പുതപ്പ് പായില്‍
പൊതിഞ്ഞു വരുന്ന തങ്കമണി ചോദിച്ചു
ആരു ചോദിച്ചിട്ടെന്താ...
നിലവിളിച്ചുകൊണ്ടേയിരുന്നു കോഴിയമ്മ.
പിന്നെയും ചോദ്യങ്ങളുണ്ടായി.
ഇങ്ങനെ നിലവിളിച്ചതുകൊണ്ട്
ഓം ലെറ്റുണ്ടാക്കാന്‍ എടുത്തുകൊണ്ടുപോയ
മുട്ട തിരിച്ചു കിട്ടുമോ?
ഇങ്ങനെ നിലവിളിച്ചതുകൊണ്ട്നാളെ മുതല്‍
മുട്ടയിടലില്‍ നിന്ന് വിടുതി കിട്ടുമോ?
ഇങ്ങനെ നിലവിളിച്ചതുകൊണ്ട്
നിന്റെ ത്യാഗ മന:സ്ഥിതി മനസ്സിലാക്കി
വിരുന്നുകാര്‍ വരുമ്പോള്‍
നിന്നെ അറുക്കാതിരിക്കുമോ?
നിന്റെ നിലവിളി ഒരാഹ്വാനമായി സ്വീകരിച്ച്
കോഴികളായ കോഴികളൊക്കെ
സംഘടിക്കുമോ?
ഭരണഘടന തിരുത്തുമോ?
ഇതൊക്കെ കേട്ട്
നിങ്ങളൊക്കെ ആരാ എന്താ
ഞാനിട്ട മുട്ട,ഞാനിട്ട കരച്ചില്‍ എന്ന്
പരിഹസിച്ചുകൊണ്ട്
കോഴിയമ്മ
ഒറ്റ ഓട്ടം വെച്ചുകൊടുത്തു
ഇത്രയധികം നിലവിളിക്കാനുണ്ടോ എന്ന്
ജിമ്മി എന്ന നായ ചോദിച്ചു,
നന്ദിനിക്കുട്ടി എന്ന പശു ചോദിച്ചു
പഞ്ചവര്‍ണം എന്ന തത്ത ചോദിച്ചു
ഒക്കത്ത് നിറയെ ചക്കക്കുട്ടികളുമായി
നില്‍ക്കുന്ന പ്ലാവമ്മ ചോദിച്ചു
ആകാശവാണിയില്‍ നിന്ന് ഒഴുകിവരുന്ന
യേശുദാസ് ചോദിച്ചു
തെങ്ങോലയില്‍ തൂങ്ങുന്ന കാറ്റു ചോദിച്ചു
കുട്ടിയും കോലും കളിക്കുന്ന കുട്ടികള്‍ ചോദിച്ചു
വാഴകളും ചേമ്പുകളും ചോദിച്ചു
വെളിച്ചെണ്ണ തേച്ച വെയിലു ചോദിച്ചു
കുളിച്ചലക്കി, തീണ്ടാരിപ്പുതപ്പ് പായില്‍
പൊതിഞ്ഞു വരുന്ന തങ്കമണി ചോദിച്ചു
ആരു ചോദിച്ചിട്ടെന്താ...
നിലവിളിച്ചുകൊണ്ടേയിരുന്നു കോഴിയമ്മ.
പിന്നെയും ചോദ്യങ്ങളുണ്ടായി.
ഇങ്ങനെ നിലവിളിച്ചതുകൊണ്ട്
ഓം ലെറ്റുണ്ടാക്കാന്‍ എടുത്തുകൊണ്ടുപോയ
മുട്ട തിരിച്ചു കിട്ടുമോ?
ഇങ്ങനെ നിലവിളിച്ചതുകൊണ്ട്നാളെ മുതല്‍
മുട്ടയിടലില്‍ നിന്ന് വിടുതി കിട്ടുമോ?
ഇങ്ങനെ നിലവിളിച്ചതുകൊണ്ട്
നിന്റെ ത്യാഗ മന:സ്ഥിതി മനസ്സിലാക്കി
വിരുന്നുകാര്‍ വരുമ്പോള്‍
നിന്നെ അറുക്കാതിരിക്കുമോ?
നിന്റെ നിലവിളി ഒരാഹ്വാനമായി സ്വീകരിച്ച്
കോഴികളായ കോഴികളൊക്കെ
സംഘടിക്കുമോ?
ഭരണഘടന തിരുത്തുമോ?
ഇതൊക്കെ കേട്ട്
നിങ്ങളൊക്കെ ആരാ എന്താ
ഞാനിട്ട മുട്ട,ഞാനിട്ട കരച്ചില്‍ എന്ന്
പരിഹസിച്ചുകൊണ്ട്
കോഴിയമ്മ
ഒറ്റ ഓട്ടം വെച്ചുകൊടുത്തു
അമ്മ-മകള്‍
ഉറക്കത്തില്‍ മോള് പറഞ്ഞു:
ഉണ്ണി കളിക്കാന്‍ വരുന്നില്ല.
ഉണ്ണി ഉറങ്ങുകയല്ലേ എന്ന് അമ്മ.
അതു കേട്ടുണര്‍ന്നപ്പോഴാണ്
മോള്‍ക്ക് മനസ്സിലായത്.
താന്‍ കണ്ടതൊന്നും
അമ്മ കണ്ടില്ലെന്ന്.
ഒറ്റയ്ക്ക് പുറത്തിറങ്ങാത്ത
ഒറ്റയ്ക്ക് കളിക്കാത്ത
ഒറ്റയ്ക്ക് മാമുണ്ണാത്ത
ചീച്ചിയിടാന്‍ പോലും
ഒറ്റയ്ക്കു പോവാത്ത
ഏതു കുട്ടിയും
ഒറ്റയ്ക്കു സ്വപ്നം കാണാന്‍
വിധിക്കപ്പെട്ടിരിക്കുന്നുവെന്ന്
അപ്പോള്‍ മാത്രമാണ്
അവള്‍ക്ക് മനസ്സിലായത്.
അമ്മയ്ക്ക് അമ്മയുടേതെന്നും
മകള്‍ക്ക് മകളുടേതെന്നും
കൃത്യമായി വിഭജിച്ച,
പരസ്പരം കടന്നുചെല്ലാനാവാത്ത
ലോകങ്ങളുണ്ടെന്ന തിരിച്ചറിവ്
ഭയപ്പെടുത്തിയതുകൊണ്ടാവുമോ
പിന്നെ അവള്‍ ഉറങ്ങാഞ്ഞത്?
ഉണ്ണി കളിക്കാന്‍ വരുന്നില്ല.
ഉണ്ണി ഉറങ്ങുകയല്ലേ എന്ന് അമ്മ.
അതു കേട്ടുണര്‍ന്നപ്പോഴാണ്
മോള്‍ക്ക് മനസ്സിലായത്.
താന്‍ കണ്ടതൊന്നും
അമ്മ കണ്ടില്ലെന്ന്.
ഒറ്റയ്ക്ക് പുറത്തിറങ്ങാത്ത
ഒറ്റയ്ക്ക് കളിക്കാത്ത
ഒറ്റയ്ക്ക് മാമുണ്ണാത്ത
ചീച്ചിയിടാന്‍ പോലും
ഒറ്റയ്ക്കു പോവാത്ത
ഏതു കുട്ടിയും
ഒറ്റയ്ക്കു സ്വപ്നം കാണാന്‍
വിധിക്കപ്പെട്ടിരിക്കുന്നുവെന്ന്
അപ്പോള്‍ മാത്രമാണ്
അവള്‍ക്ക് മനസ്സിലായത്.
അമ്മയ്ക്ക് അമ്മയുടേതെന്നും
മകള്‍ക്ക് മകളുടേതെന്നും
കൃത്യമായി വിഭജിച്ച,
പരസ്പരം കടന്നുചെല്ലാനാവാത്ത
ലോകങ്ങളുണ്ടെന്ന തിരിച്ചറിവ്
ഭയപ്പെടുത്തിയതുകൊണ്ടാവുമോ
പിന്നെ അവള്‍ ഉറങ്ങാഞ്ഞത്?
ശൂന്യത
ഒരു വെറും കടലാസ്
കയര്‍ക്കുകയാണ്.
ഇതാണ് കവിത
ഇതാണ് കവിത
എന്ന് കുത്തുകയാണ്.
ഇതിനേക്കാള്‍ നന്നായി
ഒന്നും എഴുതുകയില്ലെന്ന്
ഒന്നും എഴുതിയിട്ടില്ലെന്ന്
ഒന്നും എഴുതേണ്ടതില്ലെന്ന്
ഒരടയാളം പോലുമില്ലാത്ത
അരപ്പായക്കടലാസ്
പ്രസംഗിക്കുകയാണ്.
കയര്‍ക്കുകയാണ്.
ഇതാണ് കവിത
ഇതാണ് കവിത
എന്ന് കുത്തുകയാണ്.
ഇതിനേക്കാള്‍ നന്നായി
ഒന്നും എഴുതുകയില്ലെന്ന്
ഒന്നും എഴുതിയിട്ടില്ലെന്ന്
ഒന്നും എഴുതേണ്ടതില്ലെന്ന്
ഒരടയാളം പോലുമില്ലാത്ത
അരപ്പായക്കടലാസ്
പ്രസംഗിക്കുകയാണ്.
അതിന്റെയൊരു രീതി
എഴുതിത്തീര്‍ന്ന ഒരു പേനയെക്കുറിച്ച്
അനുതാപങ്ങള്‍ സൂക്ഷിക്കുന്നതെന്തിന് ?
കുപ്പയിലേക്ക് അതിനെ വലിച്ചെറിയണം.
അതിന്റെ സങ്കടങ്ങള്‍ ഒച്ചുകളോ
പഴുതാരകളോ ആയി വീട്ടിനുള്ളിലേക്ക്
വീണ്ടും അരിച്ചു വരാതെ നോക്കണം.
വേണമെങ്കില്‍ വലിച്ചെറിഞ്ഞ പേന
എന്ന പേരില്‍ ഒരു കവിതയെഴുതാം.
ഒരു അനുസ്മരണാഘോഷത്തിനും സ്കോപ്പുണ്ട്.
സന്തോഷിക്കുക.
അതിനു മീതെ മോട്ടോര്‍ സൈക്കിളോടിച്ച്,
അതിനു മീതെ കുടിച്ച് കൂത്താടി,
അതിനു മീതെ ബോധം കെട്ട് കിടന്ന്,
അതിനുമീതെ പുഴുക്കളെപ്പോലെ ഇഴഞ്ഞ്,
അതിനുമീതെ ആര്‍ത്തുവിളിച്ച്,
ഓരോ അന്ത്യത്തിന്റെയും നിസ്സാരതയെ
‘നിസ്സാരത നിസ്സാരത’എന്ന് പുച്ഛിക്കുന്നതാണ്
അതിന്റെയൊരു രീതി.
അനുതാപങ്ങള്‍ സൂക്ഷിക്കുന്നതെന്തിന് ?
കുപ്പയിലേക്ക് അതിനെ വലിച്ചെറിയണം.
അതിന്റെ സങ്കടങ്ങള്‍ ഒച്ചുകളോ
പഴുതാരകളോ ആയി വീട്ടിനുള്ളിലേക്ക്
വീണ്ടും അരിച്ചു വരാതെ നോക്കണം.
വേണമെങ്കില്‍ വലിച്ചെറിഞ്ഞ പേന
എന്ന പേരില്‍ ഒരു കവിതയെഴുതാം.
ഒരു അനുസ്മരണാഘോഷത്തിനും സ്കോപ്പുണ്ട്.
സന്തോഷിക്കുക.
അതിനു മീതെ മോട്ടോര്‍ സൈക്കിളോടിച്ച്,
അതിനു മീതെ കുടിച്ച് കൂത്താടി,
അതിനു മീതെ ബോധം കെട്ട് കിടന്ന്,
അതിനുമീതെ പുഴുക്കളെപ്പോലെ ഇഴഞ്ഞ്,
അതിനുമീതെ ആര്‍ത്തുവിളിച്ച്,
ഓരോ അന്ത്യത്തിന്റെയും നിസ്സാരതയെ
‘നിസ്സാരത നിസ്സാരത’എന്ന് പുച്ഛിക്കുന്നതാണ്
അതിന്റെയൊരു രീതി.
കരുണാമയന്‍
കരുണാമയന്‍ നന്നായി ചിരിക്കും
വിശേഷങ്ങള്‍ ചോദിക്കും
നിങ്ങളുടെ സങ്കടങ്ങള്‍
അയാളുടേതാണെന്ന മട്ടില്‍
കണ്ണു നിറയ്ക്കും
ആരെയെങ്കിലും
സഹായിക്കാതെ
ഉറക്കം വരില്ല.
കരുണാമയന്‍ ദിവസവും കടതുറക്കും
കൂളിങ്ഫിലിമൊട്ടിച്ച ചില്ലുമറകള്‍
തുടച്ചുമിനുക്കിവെക്കും.
വരുന്നവരോട് ഇരിക്കാന്‍ പറയും.
ചായ വേണമോ എന്ന് ചോദിക്കും.
അകത്തുപോകും.
ഉടുപ്പുമാറും.
കൂട്ടില്‍ നിന്നൊന്നിനെ പിടിക്കും.
കഴുത്തുമുറിക്കും
പൂട പറിക്കും.
കാലും കുടലും
വേര്‍പെടുത്തും.
ആവശ്യം നോക്കി
ചെറുതാക്കിയോ
വലുതാക്കിയോ
കഷ്ണംകഷ്ണമാക്കും.
കാരി ബാഗിലാക്കും.
നന്നായി കയ്യും മുഖവും
കഴുകും.
ഉടുപ്പു മാറും.
കാരി ബാഗ്
കാത്തിരിക്കുന്നവന്
കൈമാറുമ്പോള്‍
നല്ലൊരു ചിരി പിന്നെയും വരുത്തും.
പണം വാങ്ങി വലിപ്പിലിടും.
ബാക്കി വല്ലതുമുണ്ടെങ്കില്‍
കൊടുക്കും.
കരുണാമയന്‍ നന്നായി ചിരിക്കും
വിശേഷങ്ങള്‍ ചോദിക്കും
നിങ്ങളുടെ സങ്കടങ്ങള്‍
അയാളുടേതാണെന്ന മട്ടില്‍
കണ്ണു നിറയ്ക്കും
ആരെയെങ്കിലും
സഹായിക്കാതെ
ഉറക്കം വരില്ല.
വിശേഷങ്ങള്‍ ചോദിക്കും
നിങ്ങളുടെ സങ്കടങ്ങള്‍
അയാളുടേതാണെന്ന മട്ടില്‍
കണ്ണു നിറയ്ക്കും
ആരെയെങ്കിലും
സഹായിക്കാതെ
ഉറക്കം വരില്ല.
കരുണാമയന്‍ ദിവസവും കടതുറക്കും
കൂളിങ്ഫിലിമൊട്ടിച്ച ചില്ലുമറകള്‍
തുടച്ചുമിനുക്കിവെക്കും.
വരുന്നവരോട് ഇരിക്കാന്‍ പറയും.
ചായ വേണമോ എന്ന് ചോദിക്കും.
അകത്തുപോകും.
ഉടുപ്പുമാറും.
കൂട്ടില്‍ നിന്നൊന്നിനെ പിടിക്കും.
കഴുത്തുമുറിക്കും
പൂട പറിക്കും.
കാലും കുടലും
വേര്‍പെടുത്തും.
ആവശ്യം നോക്കി
ചെറുതാക്കിയോ
വലുതാക്കിയോ
കഷ്ണംകഷ്ണമാക്കും.
കാരി ബാഗിലാക്കും.
നന്നായി കയ്യും മുഖവും
കഴുകും.
ഉടുപ്പു മാറും.
കാരി ബാഗ്
കാത്തിരിക്കുന്നവന്
കൈമാറുമ്പോള്‍
നല്ലൊരു ചിരി പിന്നെയും വരുത്തും.
പണം വാങ്ങി വലിപ്പിലിടും.
ബാക്കി വല്ലതുമുണ്ടെങ്കില്‍
കൊടുക്കും.
കരുണാമയന്‍ നന്നായി ചിരിക്കും
വിശേഷങ്ങള്‍ ചോദിക്കും
നിങ്ങളുടെ സങ്കടങ്ങള്‍
അയാളുടേതാണെന്ന മട്ടില്‍
കണ്ണു നിറയ്ക്കും
ആരെയെങ്കിലും
സഹായിക്കാതെ
ഉറക്കം വരില്ല.
മരക്കൊമ്പിലെ അതിഥി

തണുപ്പേ
ചുരുണ്ട് ചുരുണ്ട് ഒരാള്‍
തന്റെ ഉള്ളിലേക്ക് പോവുന്നത് കാണുന്നില്ലേ.
സ്വന്തം ഉള്ളില്‍ ഒളിച്ചിരിക്കുന്ന ഒരാളെ നിനക്ക്
പിടികൂടാനാവുമോ?
ജയിക്കുമായിരിക്കും.
ഈ ശരീരവും ഞാന്‍ സ്വന്തമാക്കിയെന്ന്
വിളിച്ചു പറയുമായിരിക്കും.
മഞ്ഞു വീണ മരച്ചില്ലകളില്‍
ഇപ്പോള്‍ ഏതു മാംസമാണ്
ചവച്ചുകൊണ്ടിരിക്കുന്നത് ചപ്രത്തലയാ.
നിന്റെ തുടയ്ക്കാത്ത ചിറിയിലും
പീള കെട്ടിയ കണ്ണുകളിലും
ഒരതൃപ്തി തൂങ്ങിനില്‍ക്കുന്നു.
ഇത്ര രാവിലേ നീ എന്തിനാ ഇങ്ങോട്ടു വന്നത്?
മുറ്റമടിക്കുന്നവള്‍ നിന്നെ കണ്ടിട്ടില്ല.
കണ്ടിരുന്നെങ്കില്‍ ഈ പ്രഭാതത്തിന്റെ നിശ്ശബ്ദത
ഇപ്പോള്‍ കെട്ടുപോയേനേ...
ഗോപുരം
ഒന്നും എണ്ണാന്‍ സമ്മതിക്കുകയില്ല ലോകം
ഒക്കത്തിനും ഒരു കണക്ക് വേണ്ടേ.
എണ്ണുന്നതെന്തിന് എന്നാവും.
ഭ്രാന്തിന് എത്ര വാതിലുകള്‍ ഉണ്ടെന്ന്
എണ്ണാമെന്ന് കരുതി ഓരോ വാതിലിനു നേരെയും
വിരല്‍ ചൂണ്ടി എണ്ണിത്തുടങ്ങി:
പ്രണയം,മരണം,പ്രസവം,മര്‍ദ്ദനം,ഭയം...
എത്ര ഗോപുര ദ്വാരങ്ങളാണ് ഈ പണ്ടാരത്തിന്.
ചിലതൊക്കെ മനോഹരങ്ങളായ വാതിലുകള്‍
ചിലതൊക്കെ വിചിത്രമായ ചിത്രപ്പണികള്‍ ചെയ്തത്.
ഒറ്റയ്ക്ക് കിട്ടിയതിനാലാവണം ഓരോ വാതിലും
പ്രത്യാശയോടെ എന്നെ നോക്കിക്കൊണ്ടിരുന്നു.
പ്രസവം എന്ന വാതില്‍ മാത്രം അടഞ്ഞുകിടന്നു.
ഓരോ വാതില്‍ക്കലും എത്തുമ്പോള്‍
ഒന്ന് കയറി നോക്കിക്കൂടെടാ എന്ന്
ആരോ ഒരാള്‍ പറയുന്നുണ്ടായിരുന്നു.
പിന്നീട് കാണാന്‍ വെച്ചിരുന്ന ഒരു സ്വപ്നം
അപ്പോള്‍ തെളിഞ്ഞു വന്നു
ഞാനുണ്ട് ഏതോ വാതില്‍ തുറന്ന്
അകത്തു കയറുന്നു.
വാതിലുകള്‍ അങ്ങനെയാണല്ലോ,
അകത്തേക്കു കടക്കാം,പുറത്തേക്കിറങ്ങാം
പുറത്തേക്കിറങ്ങാന്‍ നോക്കുമ്പോള്‍
ഒറ്റ വാതിലുമില്ല...
പ്രണയത്തിന്റെ,മരണത്തിന്റെ ,മര്‍ദ്ദനത്തിന്റെ,ഭയത്തിന്റെ...
ഒരു വാതിലെങ്കില്‍ ഒരു വാതില്‍
എന്ന് പറഞ്ഞ് ഞാന്‍ കരഞ്ഞു കൊണ്ടിരുന്നു
ഒക്കത്തിനും ഒരു കണക്ക് വേണ്ടേ.
എണ്ണുന്നതെന്തിന് എന്നാവും.
ഭ്രാന്തിന് എത്ര വാതിലുകള്‍ ഉണ്ടെന്ന്
എണ്ണാമെന്ന് കരുതി ഓരോ വാതിലിനു നേരെയും
വിരല്‍ ചൂണ്ടി എണ്ണിത്തുടങ്ങി:
പ്രണയം,മരണം,പ്രസവം,മര്‍ദ്ദനം,ഭയം...
എത്ര ഗോപുര ദ്വാരങ്ങളാണ് ഈ പണ്ടാരത്തിന്.
ചിലതൊക്കെ മനോഹരങ്ങളായ വാതിലുകള്‍
ചിലതൊക്കെ വിചിത്രമായ ചിത്രപ്പണികള്‍ ചെയ്തത്.
ഒറ്റയ്ക്ക് കിട്ടിയതിനാലാവണം ഓരോ വാതിലും
പ്രത്യാശയോടെ എന്നെ നോക്കിക്കൊണ്ടിരുന്നു.
പ്രസവം എന്ന വാതില്‍ മാത്രം അടഞ്ഞുകിടന്നു.
ഓരോ വാതില്‍ക്കലും എത്തുമ്പോള്‍
ഒന്ന് കയറി നോക്കിക്കൂടെടാ എന്ന്
ആരോ ഒരാള്‍ പറയുന്നുണ്ടായിരുന്നു.
പിന്നീട് കാണാന്‍ വെച്ചിരുന്ന ഒരു സ്വപ്നം
അപ്പോള്‍ തെളിഞ്ഞു വന്നു
ഞാനുണ്ട് ഏതോ വാതില്‍ തുറന്ന്
അകത്തു കയറുന്നു.
വാതിലുകള്‍ അങ്ങനെയാണല്ലോ,
അകത്തേക്കു കടക്കാം,പുറത്തേക്കിറങ്ങാം
പുറത്തേക്കിറങ്ങാന്‍ നോക്കുമ്പോള്‍
ഒറ്റ വാതിലുമില്ല...
പ്രണയത്തിന്റെ,മരണത്തിന്റെ ,മര്‍ദ്ദനത്തിന്റെ,ഭയത്തിന്റെ...
ഒരു വാതിലെങ്കില്‍ ഒരു വാതില്‍
എന്ന് പറഞ്ഞ് ഞാന്‍ കരഞ്ഞു കൊണ്ടിരുന്നു
വറുഗീസ് പുണ്യാളന്‍
വറുഗീസേ, വറുഗീസേ
എല്ലാം പോയല്ലോ
ഒരു ദിനേശ് ബീഡി
പോലും വലിക്കാതെ..
കമ്പനി കൂടാന്‍ ഒരു തുള്ളി
കള്ളു പോലും കുടിക്കാതെ
ഒരു പെണ്ണിന്റെയും
പൊക്കിള്‍ക്കുഴിയിലേക്ക്
ഒളിഞ്ഞു നോക്കാതെ
മാന്യന്മാരിലെ മാന്യനായി
നീ ഒണ്ടാക്കിയ ജീവിതം
ഇന്നലെ പെയ്ത മഴയില്‍
ഒലിച്ചു പോയല്ലോ.
സത്സ്വഭാവികളുടെ സത്സ്വഭാവിയായ നിന്നെ
മറിയാമ്മയ്ക്ക് ഇഷ്ടമായി.
കല്യാണവും കഴിഞ്ഞു.
കാലക്രമത്തില്‍ മൂന്ന്
കൊച്ചുങ്ങളുടെ അച്ഛനുമായി.
രണ്ടു സുന്ദരികളും ഒരു സുന്ദരനും.
സുന്ദരനായ നിന്റെ മകന്‍ മത്തായി
പുകവലിച്ച് നിന്റെ മോന്തയ്ക്ക് വിട്ടും
കുടിച്ച് പെരുവഴിയില്‍ തുണിയില്ലാതെ കിടന്നും
നാട്ടിലുള്ള പെണ്‍പിള്ളേരെ പിഴപ്പിച്ചും
നീ നല്ലൊരു തന്തയായിരുന്നുവെന്ന്
എല്ലാവരെക്കൊണ്ടും പറയിപ്പിച്ചു.
എന്നിട്ട് നീ പഠിച്ചോ?
ഇല്ല.
എന്നിട്ടും നീ ബീഡി വലിച്ചില്ല.
അളിയന്‍ അമേരിക്കയില്‍നിന്നു വരുമ്പോള്‍
കൊണ്ടുവന്ന പ്രത്യേക തരം സിഗരറ്റ് പോലും
വലിച്ചു നോക്കാന്‍ നിനക്ക് തോന്നിയില്ല.
"കര്‍ത്താവേ നീ എന്നെ പ്രലോഭനങ്ങളില്‍ നിന്ന്
മാറ്റി നിര്‍ത്തേണമേ..." എന്ന് നീ
അപ്പോഴും പുലമ്പിക്കൊണ്ടിരുന്നു.
മറിയാമ്മയുടെ ചീര്‍പ്പിലേക്കല്ലാതെ
ഒരു പണിക്കാരിപ്പെണ്ണുങ്ങളുടേയും
ശരീരത്തിലേക്ക് നീ കമ്പിതഗാത്രനായ്
മൂര്‍ച്ഛിച്ച് വീണില്ല.
എന്നിട്ടെന്തായി..?
നിന്റെ മൂത്ത മകള്‍ ഫിലോമിന
ഒരു നായരുചെക്കനേം കൂട്ടി വീട്ടില്‍ വന്നു
അപ്പാ ഞങ്ങളെ അനുഗ്രഹിക്കണമെന്നു പറഞ്ഞു.
കണ്ണു നിറച്ച്, കടലുള്ളിലൊതുക്കി
നീ അനുഗ്രഹിച്ചു.
രണ്ടു മാസം കഴിഞ്ഞപ്പോ
അവള്‍ക്ക് മതിയായി പൊറുതി.
അവള്‍ വേറൊരുത്തനെ
സംഘടിപ്പിച്ച്
വീട്ടിലേക്ക് വന്നു.
അപ്പനായ നിന്റ ഹൃദയം ആരു കണ്ടു..?
എന്നിട്ട് നീ പഠിച്ചോ..?
ഇല്ല.
എന്നിട്ടും നീ കുടിച്ചില്ല.
പറമ്പിലെ തെങ്ങില്‍ നിന്ന് കള്ളുംകുടവുമായി
ഇറങ്ങുന്ന ഭാസ്കരന്‍
എത്ര നിര്‍ബന്ധിച്ചിട്ടും ഒരു തുള്ളി
പോലും തൊട്ടില്ല .
മറിയാമ്മയുടെ കള്ളപ്പത്തിലൂടെ മാത്രമേ
കള്ളിനെ താനറിയൂ എന്ന് അപ്പോഴും നീ ശഠിച്ചു.
ഒടുക്കം മൂന്നാമത്തവള്‍ കത്രീന...
സുന്ദരിയായ അവളെക്കാണാന്‍
ആരുടെയോ ഭാഗ്യം കൊണ്ട്
എം.ബി.എ.ക്കാരന്‍ ചെക്കന്‍ വന്നു.
ചെക്കനു പേര് പൌലോസ്.
പൌലോസിനു കത്രീനയെ പിടിച്ചു.
പിന്നെ ഒന്നും നോക്കിയില്ല
എല്ലാം എടിപിടീന്നായിരുന്നു.
മനസമ്മതം കഴിഞ്ഞു.
ഒരു മാസം കഴിഞ്ഞ് കല്യാണം.
കത്തടിച്ച് നാട്ടുകാരെ മുഴുവന്‍ വിളിച്ചു
ഒരു ദിവസം വെളുപ്പാങ്കാലത്ത്
കത്രീന തല്യ്ക്കും ഭാഗത്ത്
കത്തെഴുതിവെച്ച്
ഒരുത്തന്റെ കൂടെ ഓടിപ്പോയി.
അങ്ങനെ....
അങ്ങനെ വറുഗീസേ നിന്റെ മാനം
കപ്പലു കയറി.
നിന്റെ എല്ലാം പോയല്ലോ..
കുരുമുളകിന്റേയും കാപ്പിയുടേയും ചാക്കുകെട്ടുകള്‍
ആര്‍ക്കു വേണ്ടിയാണെടാ അടുക്കിവെച്ചിരിക്കുന്നത്?
വറുഗീസേ വറുഗീസേ
നിനക്കൊന്ന് നിലവിളിച്ചൂടറാ
നിനക്കൊരു ബീഡി കത്തിച്ചൂടറാ
നിനക്കൊരു കുപ്പി പൊട്ടിച്ചൂടറാ
നിനക്ക് ഏതെങ്കിലുമൊരുത്തീന്റെ
മുലയ്ക്ക് പിടിച്ചൂടറാ...
ഇനി ആരെക്കാട്ടാനാണെടാ
നീ പുണ്യവാളന്‍ ചമയുന്നത്
വറുഗീസേ നിന്റെ മറിയാമ
ഇപ്പോ എന്താ ചെയ്യണേന്ന്
ഒന്ന് നോക്കിയേ....
എല്ലാം പോയല്ലോ
ഒരു ദിനേശ് ബീഡി
പോലും വലിക്കാതെ..
കമ്പനി കൂടാന്‍ ഒരു തുള്ളി
കള്ളു പോലും കുടിക്കാതെ
ഒരു പെണ്ണിന്റെയും
പൊക്കിള്‍ക്കുഴിയിലേക്ക്
ഒളിഞ്ഞു നോക്കാതെ
മാന്യന്മാരിലെ മാന്യനായി
നീ ഒണ്ടാക്കിയ ജീവിതം
ഇന്നലെ പെയ്ത മഴയില്‍
ഒലിച്ചു പോയല്ലോ.
സത്സ്വഭാവികളുടെ സത്സ്വഭാവിയായ നിന്നെ
മറിയാമ്മയ്ക്ക് ഇഷ്ടമായി.
കല്യാണവും കഴിഞ്ഞു.
കാലക്രമത്തില്‍ മൂന്ന്
കൊച്ചുങ്ങളുടെ അച്ഛനുമായി.
രണ്ടു സുന്ദരികളും ഒരു സുന്ദരനും.
സുന്ദരനായ നിന്റെ മകന്‍ മത്തായി
പുകവലിച്ച് നിന്റെ മോന്തയ്ക്ക് വിട്ടും
കുടിച്ച് പെരുവഴിയില്‍ തുണിയില്ലാതെ കിടന്നും
നാട്ടിലുള്ള പെണ്‍പിള്ളേരെ പിഴപ്പിച്ചും
നീ നല്ലൊരു തന്തയായിരുന്നുവെന്ന്
എല്ലാവരെക്കൊണ്ടും പറയിപ്പിച്ചു.
എന്നിട്ട് നീ പഠിച്ചോ?
ഇല്ല.
എന്നിട്ടും നീ ബീഡി വലിച്ചില്ല.
അളിയന്‍ അമേരിക്കയില്‍നിന്നു വരുമ്പോള്‍
കൊണ്ടുവന്ന പ്രത്യേക തരം സിഗരറ്റ് പോലും
വലിച്ചു നോക്കാന്‍ നിനക്ക് തോന്നിയില്ല.
"കര്‍ത്താവേ നീ എന്നെ പ്രലോഭനങ്ങളില്‍ നിന്ന്
മാറ്റി നിര്‍ത്തേണമേ..." എന്ന് നീ
അപ്പോഴും പുലമ്പിക്കൊണ്ടിരുന്നു.
മറിയാമ്മയുടെ ചീര്‍പ്പിലേക്കല്ലാതെ
ഒരു പണിക്കാരിപ്പെണ്ണുങ്ങളുടേയും
ശരീരത്തിലേക്ക് നീ കമ്പിതഗാത്രനായ്
മൂര്‍ച്ഛിച്ച് വീണില്ല.
എന്നിട്ടെന്തായി..?
നിന്റെ മൂത്ത മകള്‍ ഫിലോമിന
ഒരു നായരുചെക്കനേം കൂട്ടി വീട്ടില്‍ വന്നു
അപ്പാ ഞങ്ങളെ അനുഗ്രഹിക്കണമെന്നു പറഞ്ഞു.
കണ്ണു നിറച്ച്, കടലുള്ളിലൊതുക്കി
നീ അനുഗ്രഹിച്ചു.
രണ്ടു മാസം കഴിഞ്ഞപ്പോ
അവള്‍ക്ക് മതിയായി പൊറുതി.
അവള്‍ വേറൊരുത്തനെ
സംഘടിപ്പിച്ച്
വീട്ടിലേക്ക് വന്നു.
അപ്പനായ നിന്റ ഹൃദയം ആരു കണ്ടു..?
എന്നിട്ട് നീ പഠിച്ചോ..?
ഇല്ല.
എന്നിട്ടും നീ കുടിച്ചില്ല.
പറമ്പിലെ തെങ്ങില്‍ നിന്ന് കള്ളുംകുടവുമായി
ഇറങ്ങുന്ന ഭാസ്കരന്‍
എത്ര നിര്‍ബന്ധിച്ചിട്ടും ഒരു തുള്ളി
പോലും തൊട്ടില്ല .
മറിയാമ്മയുടെ കള്ളപ്പത്തിലൂടെ മാത്രമേ
കള്ളിനെ താനറിയൂ എന്ന് അപ്പോഴും നീ ശഠിച്ചു.
ഒടുക്കം മൂന്നാമത്തവള്‍ കത്രീന...
സുന്ദരിയായ അവളെക്കാണാന്‍
ആരുടെയോ ഭാഗ്യം കൊണ്ട്
എം.ബി.എ.ക്കാരന്‍ ചെക്കന്‍ വന്നു.
ചെക്കനു പേര് പൌലോസ്.
പൌലോസിനു കത്രീനയെ പിടിച്ചു.
പിന്നെ ഒന്നും നോക്കിയില്ല
എല്ലാം എടിപിടീന്നായിരുന്നു.
മനസമ്മതം കഴിഞ്ഞു.
ഒരു മാസം കഴിഞ്ഞ് കല്യാണം.
കത്തടിച്ച് നാട്ടുകാരെ മുഴുവന്‍ വിളിച്ചു
ഒരു ദിവസം വെളുപ്പാങ്കാലത്ത്
കത്രീന തല്യ്ക്കും ഭാഗത്ത്
കത്തെഴുതിവെച്ച്
ഒരുത്തന്റെ കൂടെ ഓടിപ്പോയി.
അങ്ങനെ....
അങ്ങനെ വറുഗീസേ നിന്റെ മാനം
കപ്പലു കയറി.
നിന്റെ എല്ലാം പോയല്ലോ..
കുരുമുളകിന്റേയും കാപ്പിയുടേയും ചാക്കുകെട്ടുകള്‍
ആര്‍ക്കു വേണ്ടിയാണെടാ അടുക്കിവെച്ചിരിക്കുന്നത്?
വറുഗീസേ വറുഗീസേ
നിനക്കൊന്ന് നിലവിളിച്ചൂടറാ
നിനക്കൊരു ബീഡി കത്തിച്ചൂടറാ
നിനക്കൊരു കുപ്പി പൊട്ടിച്ചൂടറാ
നിനക്ക് ഏതെങ്കിലുമൊരുത്തീന്റെ
മുലയ്ക്ക് പിടിച്ചൂടറാ...
ഇനി ആരെക്കാട്ടാനാണെടാ
നീ പുണ്യവാളന്‍ ചമയുന്നത്
വറുഗീസേ നിന്റെ മറിയാമ
ഇപ്പോ എന്താ ചെയ്യണേന്ന്
ഒന്ന് നോക്കിയേ....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)