1995 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
1995 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്രണയരോഗി
ഓര്‍ത്തത് നിന്നെയായിരുന്നു.
എടക്കല്ലിന്റെ ഗുഹാമുഖത്തുനിന്ന്
ആകാശത്തിന്റെ വ്യഥിതശോഭകള്‍
വില്ലുകുലച്ചു വരുമ്പൊഴും
കണ്മഷിപോലെ കറുത്തു പോയ രാത്രിയില്‍
തൊവരിമലയുടെ നെഞ്ചത്ത്
ഒരു മണ്‍വിളക്കുമാത്രം
എരിഞ്ഞു നില്‍ക്കുന്ന് വിദൂരദൃശ്യം
കണ്ണുകള്‍ റാഞ്ചുമ്പൊഴും
ഒരു പൊക്കിള്‍ക്കുഴിക്ക്
ചുറ്റിലുമെന്ന പോലെ
പൂക്കോടിന്റെ തടാകക്കരയിലൂടെ
കൂട്ടുകെട്ടിന്റെ ഐസ്ക്രീം
നുണഞ്ഞുതീരുമ്പൊഴും
പള്ളിക്കുന്നിലെ മണിയൊച്ചകള്‍ക്കും
ആഹ്ലാദത്തിരക്കിനുമിടയ്ക്ക്
ഒറ്റപ്പെട്ട്
മനസ്സില്‍ ദുഃഖത്തിന്റെ മുള്ള് തട്ടുമ്പൊഴും
ഓര്‍ത്തത് നിന്നെയായിരുന്നു.
പക്ഷേ,നിന്നെ ഞാനറിയുന്നീല,നീയെന്നെയും.
ഞാന്‍ നിന്നെ തിരഞ്ഞു കൊണ്ടിരിക്കുന്നു.
കാലുംകണ്ണും മനസ്സും കടയുന്നതു വരെയെങ്കിലും,
ഹൃദയത്തിലെ റാന്തല്‍ അണയുന്നതു വരെയെങ്കിലും,
ഞാന്‍ നിന്നെ തിരഞ്ഞു കൊണ്ടിരിക്കും.
എടക്കല്ലിന്റെ ഗുഹാമുഖത്തുനിന്ന്
ആകാശത്തിന്റെ വ്യഥിതശോഭകള്‍
വില്ലുകുലച്ചു വരുമ്പൊഴും
കണ്മഷിപോലെ കറുത്തു പോയ രാത്രിയില്‍
തൊവരിമലയുടെ നെഞ്ചത്ത്
ഒരു മണ്‍വിളക്കുമാത്രം
എരിഞ്ഞു നില്‍ക്കുന്ന് വിദൂരദൃശ്യം
കണ്ണുകള്‍ റാഞ്ചുമ്പൊഴും
ഒരു പൊക്കിള്‍ക്കുഴിക്ക്
ചുറ്റിലുമെന്ന പോലെ
പൂക്കോടിന്റെ തടാകക്കരയിലൂടെ
കൂട്ടുകെട്ടിന്റെ ഐസ്ക്രീം
നുണഞ്ഞുതീരുമ്പൊഴും
പള്ളിക്കുന്നിലെ മണിയൊച്ചകള്‍ക്കും
ആഹ്ലാദത്തിരക്കിനുമിടയ്ക്ക്
ഒറ്റപ്പെട്ട്
മനസ്സില്‍ ദുഃഖത്തിന്റെ മുള്ള് തട്ടുമ്പൊഴും
ഓര്‍ത്തത് നിന്നെയായിരുന്നു.
പക്ഷേ,നിന്നെ ഞാനറിയുന്നീല,നീയെന്നെയും.
ഞാന്‍ നിന്നെ തിരഞ്ഞു കൊണ്ടിരിക്കുന്നു.
കാലുംകണ്ണും മനസ്സും കടയുന്നതു വരെയെങ്കിലും,
ഹൃദയത്തിലെ റാന്തല്‍ അണയുന്നതു വരെയെങ്കിലും,
ഞാന്‍ നിന്നെ തിരഞ്ഞു കൊണ്ടിരിക്കും.
പാപി
സ്വപ്നങ്ങള്‍ ,
സ്വപ്നങ്ങള്‍ ചൂഴുന്ന സന്ധ്യക്ക്
കോലായിലൊറ്റയ്ക്കിരിക്കുന്നനേരത്ത്
ആരോവിളിച്ചു:‘പാപീ...’
ഞെട്ടിത്തിരിഞ്ഞുഞാന്‍ ചൂഴിലും നോക്കി
ഒരു പുല്ലുമവിടില്ലെന്നറിഞ്ഞു.
വീണ്ടും സുഖത്തിന്റെ മേച്ചില്‍പ്പുറം തേടി
ബീഡി കത്തിക്കുന്ന നേരത്ത് പിന്നെയും
പിന്നാമ്പുറത്തിരുന്നാരോ വിളിച്ചു:
‘പാപീ...’
വാക്കിന്റെ തീക്കൊള്ളി തട്ടി ഞാന്‍
പൊള്ളിത്തിരിഞ്ഞൊന്നുനോക്കി
കുമ്മായമടരുന്ന ചുവരിലെ ചിത്രങ്ങളൊക്കെ
പകച്ചുനില്‍ക്കുന്നു.
ഇടനാഴിയില്‍ പോക്കുവെയിലിന്റെ
ചെമ്പിച്ച താടിയിഴയുന്നു.
പേടിച്ചെണീറ്റ് നടന്നു ഞാന്‍
ചക്രവാളത്തിലെ സായാഹ്നമേശയില്‍
തെമ്മാടി മുകിലുകള്‍ പൊട്ടിച്ചുപേക്ഷിച്ച
മദ്യങ്ങള്‍ കെട്ടിക്കിടക്കുന്ന കൊല്ലിയില്‍ ,
ചക്കരവരമ്പില്‍ തഴയ്ക്കുന്ന പച്ചയില്‍
ഒച്ച വെക്കാതെ നടക്കുന്ന നേരത്ത്
കാലടിക്കീഴില്‍ നിന്നാരോ മുരണ്ടു:
‘പാപീ...’
ദിസമ്പറില്‍ പത്ര വിക്ഷേപിണീ വൃക്ഷങ്ങളൊക്കെ
അരിയോരടിവയര്‍ നടു വിലെ പൊക്കിളില്‍
വിരലിറക്കുമ്പോള്‍,ഇലവിട്ടചില്ലയില്‍
കിളിക്കൂട്ടമൊരുപാട്ടുചിന്തിന്റെ
നീലിച്ച ഗോട്ടികള്‍ ചിറകിട്ട് തട്ടി കളിച്ചിരിക്കേ ,
ഹൃദയത്തിനതിമൃദുല മാംസളതയിലോര്‍മകള്‍
ചിനക്കുന്ന ഒരു കിളിക്കാലിന്‍ നഖങ്ങള്‍.
നഖത്തിന്റെ റോസ്മുള്ളുകൊണ്ടെന്റെ കണ്ണിലെ
കോളാമ്പിയിലയില്‍ ഊറുന്നു ചോപ്പു കണ്ണീര്
ഉടയുന്ന കണ്ണീര്‍പളുങ്കില്‍ നിന്ന്
ഒരു ചിത്രശലഭം പറന്നുവന്ന്
അതിഗൂഢമിങ്ങനെ കാതില്‍ മൊഴിഞ്ഞു:
‘പാപീ...’
ഒരു നിമിഷമേ ഞാനത്ഭുതസ്തബ്ധനായ് മാറിയുള്ളൂ .
പിടി കൊടുക്കാതെ ഞാന്‍ ചെവിപൊത്തിയോടി ,
തെറ്റികള്‍ മുറുക്കുന്ന കാട്ടിറമ്പില്‍ ചെന്നിറങ്ങി .
അണയ്ക്കുന്ന നെഞ്ചം അമര്‍ത്തിപ്പിടിച്ചു ഞാനവിടെപ്പതുങ്ങി .
പേടിച്ചുപേടിച്ച് തലപൊക്കി നോക്കിയ നേരത്ത്
മുകളില്‍ നിന്നിടിവെട്ടി :
‘പാപീ, നിനക്കില്ല മോക്ഷം
നിനക്കില്ലൊളിക്കാനിടങ്ങള്‍
എവിടേക്കു പാഞ്ഞാലുമൊടുവില്‍ നീ
തിളയ്ക്കുന്ന എണ്ണയില്‍ ഒരു വറചട്ടിയില്‍
ചെന്നു വീഴും...’
കര്‍ക്കിടക മേഘങ്ങള്‍ മിഴിപൊട്ടി വിലപിക്കു
മൊരു ദിനമുച്ചയിലേക്കു ഞാന്‍ ഞെട്ടിയുണരുന്നു
മഴയില്‍ കുതിര്‍ന്ന് നടക്കുമ്പൊഴും
ഉഷ്ണഹൃദയത്തിനഴിവാതിലില്‍
ഇറ്റു കാറ്റും തണുപ്പും കൊതിച്ചുകൊ-
ണ്ടാത്മാവു വന്നു നില്‍ക്കുന്നു.
മൊട്ടപ്പറമ്പുകള്‍ തോറുമലഞ്ഞുനടന്നു ഞാന്‍
പച്ചയാം കുന്നിന്റെ ഉച്ചിയിലൊരൊറ്റക്കൊടിമരം പോലെ
എത്രയോകാലം കറുത്ത പതാകയും പറപ്പിച്ചു നിന്നു ഞാന്‍.
ചാണകം മണക്കുന്ന വഴികളില്‍
കടലാസുപൂവുകളിളിക്കുന്ന വേലികള്‍ നോക്കാതെ
ചന്തമുള്ളൊരു കാഴ്ചയും കാണില്ലെന്ന് കണ്ണാല്‍ ശഠിച്ച്
കിളിപ്പാട്ടു കേള്‍ക്കാതെ
പൊരിയും വിശപ്പിന്റെ വിലപനം കേട്ട്
സ്വന്തം മനസ്സിന്റെ വിഷപാനപാത്രം
ചുണ്ടോടു ചേര്‍ത്തു ഞാന്‍.
മഴക്കിളികള്‍ വട്ടമിടുമാകാശമപ്പൊഴും
നിര്‍ദ്ദയമൌനത്തിന്‍ വാക്കുകള്‍ കടയുന്നു.
മറ്റൊരു വിഷക്കോപ്പയാമതിന്‍ വക്കത്ത്
സൂര്യന്റെ ചുണ്ട് ചോക്കുന്നു.
ദൈവമേ , നീയെനിക്ക് പണിതതാം വറചട്ടി
എന്റെയീ ഹൃദയം തന്നെ.
എന്നെ പിന്‍ തുടരുമരൂപിയാം ശബ്ദം
ഒരു നെഞ്ചിടിപ്പില്‍ ഞാന്‍ കേള്‍ക്കുന്നു:
‘പാപീ...’
ശത്രുവെന്‍ നെഞ്ചിന്നുള്ളില്‍ തന്നെയോ മുരളുന്നു..
ഞെട്ടിത്തെറിച്ചു ഞാന്‍ നില്‍ക്കുന്നു.
സ്വപ്നങ്ങള്‍ ചൂഴുന്ന സന്ധ്യക്ക്
കോലായിലൊറ്റയ്ക്കിരിക്കുന്നനേരത്ത്
ആരോവിളിച്ചു:‘പാപീ...’
ഞെട്ടിത്തിരിഞ്ഞുഞാന്‍ ചൂഴിലും നോക്കി
ഒരു പുല്ലുമവിടില്ലെന്നറിഞ്ഞു.
വീണ്ടും സുഖത്തിന്റെ മേച്ചില്‍പ്പുറം തേടി
ബീഡി കത്തിക്കുന്ന നേരത്ത് പിന്നെയും
പിന്നാമ്പുറത്തിരുന്നാരോ വിളിച്ചു:
‘പാപീ...’
വാക്കിന്റെ തീക്കൊള്ളി തട്ടി ഞാന്‍
പൊള്ളിത്തിരിഞ്ഞൊന്നുനോക്കി
കുമ്മായമടരുന്ന ചുവരിലെ ചിത്രങ്ങളൊക്കെ
പകച്ചുനില്‍ക്കുന്നു.
ഇടനാഴിയില്‍ പോക്കുവെയിലിന്റെ
ചെമ്പിച്ച താടിയിഴയുന്നു.
പേടിച്ചെണീറ്റ് നടന്നു ഞാന്‍
ചക്രവാളത്തിലെ സായാഹ്നമേശയില്‍
തെമ്മാടി മുകിലുകള്‍ പൊട്ടിച്ചുപേക്ഷിച്ച
മദ്യങ്ങള്‍ കെട്ടിക്കിടക്കുന്ന കൊല്ലിയില്‍ ,
ചക്കരവരമ്പില്‍ തഴയ്ക്കുന്ന പച്ചയില്‍
ഒച്ച വെക്കാതെ നടക്കുന്ന നേരത്ത്
കാലടിക്കീഴില്‍ നിന്നാരോ മുരണ്ടു:
‘പാപീ...’
ദിസമ്പറില്‍ പത്ര വിക്ഷേപിണീ വൃക്ഷങ്ങളൊക്കെ
അരിയോരടിവയര്‍ നടു വിലെ പൊക്കിളില്‍
വിരലിറക്കുമ്പോള്‍,ഇലവിട്ടചില്ലയില്‍
കിളിക്കൂട്ടമൊരുപാട്ടുചിന്തിന്റെ
നീലിച്ച ഗോട്ടികള്‍ ചിറകിട്ട് തട്ടി കളിച്ചിരിക്കേ ,
ഹൃദയത്തിനതിമൃദുല മാംസളതയിലോര്‍മകള്‍
ചിനക്കുന്ന ഒരു കിളിക്കാലിന്‍ നഖങ്ങള്‍.
നഖത്തിന്റെ റോസ്മുള്ളുകൊണ്ടെന്റെ കണ്ണിലെ
കോളാമ്പിയിലയില്‍ ഊറുന്നു ചോപ്പു കണ്ണീര്
ഉടയുന്ന കണ്ണീര്‍പളുങ്കില്‍ നിന്ന്
ഒരു ചിത്രശലഭം പറന്നുവന്ന്
അതിഗൂഢമിങ്ങനെ കാതില്‍ മൊഴിഞ്ഞു:
‘പാപീ...’
ഒരു നിമിഷമേ ഞാനത്ഭുതസ്തബ്ധനായ് മാറിയുള്ളൂ .
പിടി കൊടുക്കാതെ ഞാന്‍ ചെവിപൊത്തിയോടി ,
തെറ്റികള്‍ മുറുക്കുന്ന കാട്ടിറമ്പില്‍ ചെന്നിറങ്ങി .
അണയ്ക്കുന്ന നെഞ്ചം അമര്‍ത്തിപ്പിടിച്ചു ഞാനവിടെപ്പതുങ്ങി .
പേടിച്ചുപേടിച്ച് തലപൊക്കി നോക്കിയ നേരത്ത്
മുകളില്‍ നിന്നിടിവെട്ടി :
‘പാപീ, നിനക്കില്ല മോക്ഷം
നിനക്കില്ലൊളിക്കാനിടങ്ങള്‍
എവിടേക്കു പാഞ്ഞാലുമൊടുവില്‍ നീ
തിളയ്ക്കുന്ന എണ്ണയില്‍ ഒരു വറചട്ടിയില്‍
ചെന്നു വീഴും...’
കര്‍ക്കിടക മേഘങ്ങള്‍ മിഴിപൊട്ടി വിലപിക്കു
മൊരു ദിനമുച്ചയിലേക്കു ഞാന്‍ ഞെട്ടിയുണരുന്നു
മഴയില്‍ കുതിര്‍ന്ന് നടക്കുമ്പൊഴും
ഉഷ്ണഹൃദയത്തിനഴിവാതിലില്‍
ഇറ്റു കാറ്റും തണുപ്പും കൊതിച്ചുകൊ-
ണ്ടാത്മാവു വന്നു നില്‍ക്കുന്നു.
മൊട്ടപ്പറമ്പുകള്‍ തോറുമലഞ്ഞുനടന്നു ഞാന്‍
പച്ചയാം കുന്നിന്റെ ഉച്ചിയിലൊരൊറ്റക്കൊടിമരം പോലെ
എത്രയോകാലം കറുത്ത പതാകയും പറപ്പിച്ചു നിന്നു ഞാന്‍.
ചാണകം മണക്കുന്ന വഴികളില്‍
കടലാസുപൂവുകളിളിക്കുന്ന വേലികള്‍ നോക്കാതെ
ചന്തമുള്ളൊരു കാഴ്ചയും കാണില്ലെന്ന് കണ്ണാല്‍ ശഠിച്ച്
കിളിപ്പാട്ടു കേള്‍ക്കാതെ
പൊരിയും വിശപ്പിന്റെ വിലപനം കേട്ട്
സ്വന്തം മനസ്സിന്റെ വിഷപാനപാത്രം
ചുണ്ടോടു ചേര്‍ത്തു ഞാന്‍.
മഴക്കിളികള്‍ വട്ടമിടുമാകാശമപ്പൊഴും
നിര്‍ദ്ദയമൌനത്തിന്‍ വാക്കുകള്‍ കടയുന്നു.
മറ്റൊരു വിഷക്കോപ്പയാമതിന്‍ വക്കത്ത്
സൂര്യന്റെ ചുണ്ട് ചോക്കുന്നു.
ദൈവമേ , നീയെനിക്ക് പണിതതാം വറചട്ടി
എന്റെയീ ഹൃദയം തന്നെ.
എന്നെ പിന്‍ തുടരുമരൂപിയാം ശബ്ദം
ഒരു നെഞ്ചിടിപ്പില്‍ ഞാന്‍ കേള്‍ക്കുന്നു:
‘പാപീ...’
ശത്രുവെന്‍ നെഞ്ചിന്നുള്ളില്‍ തന്നെയോ മുരളുന്നു..
ഞെട്ടിത്തെറിച്ചു ഞാന്‍ നില്‍ക്കുന്നു.
അവിഹിതം /ആ വിഹിതം/ആവി ഹിതം
മന്നവാ,
വണ്ടുകളുടെ തണ്ടു കണ്ടുവോ?
തണ്ടുകളുടെ തൊണ്ടുകളയൂ
ശകൂ...(ശ് ശ്..കൂയ്...എന്നും).
ദുഷി അതിശയിച്ചു പോയി,
തണ്ട് മുതിര്‍ന്നു പോയി,
പ്രാസമൊപ്പിച്ച്
ചുണ്ട് കുതിര്‍ന്നുപോയി.
പോയി,
ഇന്റര്‍വെല്‍ ,
പോയി.
ശകു,കുടുംബക്കാര്‍ (കുടുംബത്തിന്
സ്വന്തമായുള്ള കാര്‍ )
മോതിരം വേറെ വഴിക്കും.
നുണ ..ചതി...കുഴി...
നുണക്കുഴി.
ശകൂ...ദുഷീ..
ഇതി ശ്രീ സമാപ്തം.
വണ്ടുകളുടെ തണ്ടു കണ്ടുവോ?
തണ്ടുകളുടെ തൊണ്ടുകളയൂ
ശകൂ...(ശ് ശ്..കൂയ്...എന്നും).
ദുഷി അതിശയിച്ചു പോയി,
തണ്ട് മുതിര്‍ന്നു പോയി,
പ്രാസമൊപ്പിച്ച്
ചുണ്ട് കുതിര്‍ന്നുപോയി.
പോയി,
ഇന്റര്‍വെല്‍ ,
പോയി.
ശകു,കുടുംബക്കാര്‍ (കുടുംബത്തിന്
സ്വന്തമായുള്ള കാര്‍ )
മോതിരം വേറെ വഴിക്കും.
നുണ ..ചതി...കുഴി...
നുണക്കുഴി.
ശകൂ...ദുഷീ..
ഇതി ശ്രീ സമാപ്തം.
രാമനാഥന്റെ പ്രേതം
ഒരു വിശുദ്ധ രാത്രിയില്‍
വീട്ടില്‍ ഞാനൊറ്റ പുതച്ചുറങ്ങുന്നു
പുറത്തുനിന്നൊരാള്‍ ചുമച്ച്
വീടിന്റെ വാതില്‍ തുറന്നുകേറുന്നു.
കറുത്തു നീണ്ടൊരാള്‍,കഴുത്തറ്റം
നിശാവസ്ത്രം കണ്ണിലഗ്നി
കയ്യില്‍ കെട്ട മെഴുതിരി.
കട്ടിലിന്നോരം ചേര്‍ന്ന് നില്‍ക്കുന്നു.
അസ്ഥികള്‍ പോലുള്ള വിരലുകള്‍ നീട്ടിത്തൊടുന്നു.
നെഞ്ചില്‍ പതുങ്ങും വിരലിന്‍ തണുപ്പും
ഒരു ശാന്തമാം പുരുഷശബ്ദവും
ഉറക്കം കെടുത്തിയെന്നെയുമുണര്‍ത്തുന്നു.
വലിച്ചിട്ട കസേരയിലിരുന്നു കൊണ്ടാഗതന്‍
ഒരു ചിരി ചിരിക്കുന്നു.
എതിരെ ഞാനിരിക്കുന്നു.
‘ഞാന്‍ രാമനാഥന്റെ പ്രേതം’
ആഗതന്റെ ശബ്ദം തുടര്‍ന്നു:
‘ഈ മനോഹര രാത്രിയില്‍ നിന്നെ
ക്കാണുവാനായി വന്നു.
ഇവിടെ നീയിന്നൊറ്റയ്ക്കുറങ്ങയാണെന്നറിഞ്ഞു.
കുടിക്കുവാനൊരു കോപ്പ മദ്യമാവാം
നമുക്കിന്നു വെളുക്കുവോളമൊരുമിച്ചുകൂടാം.’
അത്രയും പറഞ്ഞ് പിന്നെയുമൊരു
വല്ലാത്ത ചിരിയില്‍ മുഴുകുന്നു രാമനാഥന്റെ പ്രേതം.
പൊടുന്നനെ കനലു പോലെ തുറിച്ചുനോക്കുന്നു.
നഖം നീണ്ട വിരലുകള്‍ കൊണ്ട്
മദ്യം നിറച്ച ഗ്ലാസ്സെടുക്കുന്നു.
ഒറ്റ വലിയില്‍ കാലിയാക്കുന്നു.
കസേരയില്‍ ചാരിയമരുന്നു.
നീണ്ട താടിയില്‍ മദ്യത്തുള്ളികള്‍ തിളങ്ങുന്നു.
ഇലക്ട്രിക് വെളിച്ചത്തില്‍ പാറ്റകള്‍ പറക്കുന്നു.
പല്ലികള്‍ കാത്തിരിക്കുന്നു.
പുറത്തിരുട്ടിന്റെ കോട്ടയില്‍
കടവതിലിന്റെ ചിറകടികള്‍
കാലനെക്കാണുന്ന നായ്ക്കളുടെ
നിര്‍ത്താത്ത മോങ്ങല്‍
മന്ത്രവാദം തുടരുന്ന മൂങ്ങകള്‍
‘ഇപ്പൊഴേ വരാനൊക്കൂ,
ഇതു വിജനമാം രാവാണല്ലോ’
അത്രയും പറഞ്ഞ് പിന്നെയും
തുറിച്ചു നോക്കുന്നു രാമനാഥന്റെ പ്രേതം.
വീണ്ടും നിറഞ്ഞഗ്ലാസ്സെടുക്കുന്നു
ഒറ്റ മോന്തലില്‍ ശൂന്യത നിറയ്ക്കുന്നു.
നനഞ്ഞ താടിയുഴിയുന്നു.
‘എനിക്ക് ഗതി കിട്ടിയില്ല ചങ്ങാതി.’
ഒരു നേര്‍ത്ത കരച്ചിലു പോലെ
മൊഴിയുന്നു പ്രേതം.
തെക്കിനിയിലിരുണ്ട മൂലയ്ക്ക്
കെട്ടിത്തൂങ്ങിയാടും ശവത്തെ
കണ്ടതാണല്ലോ നീയും...
ഒരു ബീഡിക്ക് തീ പിടിപ്പിച്ചു ഞാന്‍
ഓര്‍ക്കുവാന്‍ ശ്രമിക്കുമ്പോള്‍
വീണ്ടുമൊരു മൌനത്തിലാഴുന്നു പ്രേതം.
രക്തം പൊട്ടിയൊഴുകുന്നകാലും
ഈച്ചകളാര്‍ക്കും ശവത്തിന്റെ
കണ്ണുകളുമോര്‍ത്തു ഞാന്‍.
‘മരിച്ചിട്ടെന്തു നേടി?’അഗതിയുടെയാത്മഗതം
മനസ്സിന്റെ കുന്നുകളില്‍ പ്രതിധ്വനിക്കുന്നു.
‘മരിച്ചിട്ടെന്തു നേടി ,മലിനമാമെന്റെ
മനസ്സു പോലും തിരിച്ചെടുത്തില്ലദൈവം.’
അറിയാത്ത സ്നേഹത്തിന്‍ വേരുകള്‍
തിരഞ്ഞു കൊണ്ടലയുവാനാണ് വിധി.
ഒക്കെയും മടുക്കുന്നു ചങ്ങാതീ
രാത്രിഗന്ധികള്‍ പൂക്കുന്ന ശ്യാമയാമങ്ങളില്‍
പാട്ടു പാടി ഞാനലഞ്ഞുവേകാന്തനായ്.
പാതിരാവിന്റെ കല്പടവിലെന്റെ
ശോകരാഗം തളം കെട്ടി നിന്നു.
ഇരുളു മൂടുന്ന ഭൂമി മുഴുവനും
സ്വന്തമായ് മാറ്റി.
പക്ഷേ എവിടെയാണിപ്പൊഴും സ്നേഹം..?
മറവിയില്‍ പണ്ടേ മറവു ചെയ്തോരേ,
മറവിയുടെ ശവപ്പെട്ടി ഭേദിച്ച് രാത്രിയുടെ
നെഞ്ചത്തിരിക്കുന്നു ഞാന്‍.
ഇറ്റു സ്നേഹം നിഷേധിച്ച്
പാവമാമെന്റെ നരജന്മം നശിപ്പിച്ച
നിര്‍ദ്ദയ വൃന്ദ്ങ്ങളേ..
നിങ്ങളെയൊക്കെയും കൂടെ ഞാനെടുക്കും
ഒറ്റയ്ക്കലഞ്ഞു മടുത്തു ഞാന്‍.
സ്നേഹം നടിച്ചവര്‍, ബന്ധു മിത്രാദികള്‍
ഒക്കെയുമിനിവരും രാവുകളിലുറക്കം കെട്ട്
എന്റെയീ വാക്കുകള്‍ കേള്‍ക്കും.
മിഴിയുടെ നെരിപ്പോടില്‍ കനല്‍ത്തരി ചിതറുന്നു.
പൊടുന്നനെ സങ്കടത്തിന്റെ ചില്ലുപാളികള്‍ക്കപ്പുറം
ഒക്കെയും കെട്ടു പോവുന്നു.
രണ്ടു മഴത്തുള്ളികള്‍ മാത്രം കാത്തുനില്‍ക്കുന്നു.
‘ഞാന്‍ ..ഞാന്‍ ഗതികെട്ടൊരാത്മാവ്
ഈ രാത്രി നിന്നുറക്കം കെടുത്തിയോ ?
എന്റെ പ്രിയ സുഹൃത്തേ,
നിന്നെ ഞാന്‍ ശല്യപ്പെടുത്തിയോ..?’
വികാരഭരിതനായ് പ്രേതമെന്‍ തോളുകള്‍
കുലുക്കിയാരായുന്നു.
മൂകനായ് നില്‍ക്കുന്നൊരെന്നെ
നിറകണ്ണോടെ നോക്കി മൊഴിയുന്നു പ്രേതം.
‘ക്ഷമിക്ക്...,ക്ഷമിക്ക് ഞാന്‍ പോണു
നിനക്കു ഞാന്‍ ശല്യമായെങ്കില്‍.’
വീണ്ടും തുറന്നടയുന്നു വാതില്‍.
പുറത്തു നിന്നൊരു കൊടുങ്കാറ്റകന്നു പോകുന്നു.
ജനലഴികളിലൂടെ ഇരുട്ടില്‍ ഞാന്‍ പരതുന്നു.
ആരുമില്ലവിടെ,
ദൂരെ നിന്നൊരു പാട്ടു കേള്‍ക്കുന്നുവോ...
നിശാഗന്ധികള്‍ പൂത്ത ഗന്ധമെത്തുന്നുവോ...
തോളിലപ്പൊഴുമൊരു തണുപ്പ് തോന്നുന്നു
ഓര്‍മയില്‍ രണ്ട് നിറകണ്ണ് തെളിയുന്നു.
- 1995 ഫെബ്രുവരി
വീട്ടില്‍ ഞാനൊറ്റ പുതച്ചുറങ്ങുന്നു
പുറത്തുനിന്നൊരാള്‍ ചുമച്ച്
വീടിന്റെ വാതില്‍ തുറന്നുകേറുന്നു.
കറുത്തു നീണ്ടൊരാള്‍,കഴുത്തറ്റം
നിശാവസ്ത്രം കണ്ണിലഗ്നി
കയ്യില്‍ കെട്ട മെഴുതിരി.
കട്ടിലിന്നോരം ചേര്‍ന്ന് നില്‍ക്കുന്നു.
അസ്ഥികള്‍ പോലുള്ള വിരലുകള്‍ നീട്ടിത്തൊടുന്നു.
നെഞ്ചില്‍ പതുങ്ങും വിരലിന്‍ തണുപ്പും
ഒരു ശാന്തമാം പുരുഷശബ്ദവും
ഉറക്കം കെടുത്തിയെന്നെയുമുണര്‍ത്തുന്നു.
വലിച്ചിട്ട കസേരയിലിരുന്നു കൊണ്ടാഗതന്‍
ഒരു ചിരി ചിരിക്കുന്നു.
എതിരെ ഞാനിരിക്കുന്നു.
‘ഞാന്‍ രാമനാഥന്റെ പ്രേതം’
ആഗതന്റെ ശബ്ദം തുടര്‍ന്നു:
‘ഈ മനോഹര രാത്രിയില്‍ നിന്നെ
ക്കാണുവാനായി വന്നു.
ഇവിടെ നീയിന്നൊറ്റയ്ക്കുറങ്ങയാണെന്നറിഞ്ഞു.
കുടിക്കുവാനൊരു കോപ്പ മദ്യമാവാം
നമുക്കിന്നു വെളുക്കുവോളമൊരുമിച്ചുകൂടാം.’
അത്രയും പറഞ്ഞ് പിന്നെയുമൊരു
വല്ലാത്ത ചിരിയില്‍ മുഴുകുന്നു രാമനാഥന്റെ പ്രേതം.
പൊടുന്നനെ കനലു പോലെ തുറിച്ചുനോക്കുന്നു.
നഖം നീണ്ട വിരലുകള്‍ കൊണ്ട്
മദ്യം നിറച്ച ഗ്ലാസ്സെടുക്കുന്നു.
ഒറ്റ വലിയില്‍ കാലിയാക്കുന്നു.
കസേരയില്‍ ചാരിയമരുന്നു.
നീണ്ട താടിയില്‍ മദ്യത്തുള്ളികള്‍ തിളങ്ങുന്നു.
ഇലക്ട്രിക് വെളിച്ചത്തില്‍ പാറ്റകള്‍ പറക്കുന്നു.
പല്ലികള്‍ കാത്തിരിക്കുന്നു.
പുറത്തിരുട്ടിന്റെ കോട്ടയില്‍
കടവതിലിന്റെ ചിറകടികള്‍
കാലനെക്കാണുന്ന നായ്ക്കളുടെ
നിര്‍ത്താത്ത മോങ്ങല്‍
മന്ത്രവാദം തുടരുന്ന മൂങ്ങകള്‍
‘ഇപ്പൊഴേ വരാനൊക്കൂ,
ഇതു വിജനമാം രാവാണല്ലോ’
അത്രയും പറഞ്ഞ് പിന്നെയും
തുറിച്ചു നോക്കുന്നു രാമനാഥന്റെ പ്രേതം.
വീണ്ടും നിറഞ്ഞഗ്ലാസ്സെടുക്കുന്നു
ഒറ്റ മോന്തലില്‍ ശൂന്യത നിറയ്ക്കുന്നു.
നനഞ്ഞ താടിയുഴിയുന്നു.
‘എനിക്ക് ഗതി കിട്ടിയില്ല ചങ്ങാതി.’
ഒരു നേര്‍ത്ത കരച്ചിലു പോലെ
മൊഴിയുന്നു പ്രേതം.
തെക്കിനിയിലിരുണ്ട മൂലയ്ക്ക്
കെട്ടിത്തൂങ്ങിയാടും ശവത്തെ
കണ്ടതാണല്ലോ നീയും...
ഒരു ബീഡിക്ക് തീ പിടിപ്പിച്ചു ഞാന്‍
ഓര്‍ക്കുവാന്‍ ശ്രമിക്കുമ്പോള്‍
വീണ്ടുമൊരു മൌനത്തിലാഴുന്നു പ്രേതം.
രക്തം പൊട്ടിയൊഴുകുന്നകാലും
ഈച്ചകളാര്‍ക്കും ശവത്തിന്റെ
കണ്ണുകളുമോര്‍ത്തു ഞാന്‍.
‘മരിച്ചിട്ടെന്തു നേടി?’അഗതിയുടെയാത്മഗതം
മനസ്സിന്റെ കുന്നുകളില്‍ പ്രതിധ്വനിക്കുന്നു.
‘മരിച്ചിട്ടെന്തു നേടി ,മലിനമാമെന്റെ
മനസ്സു പോലും തിരിച്ചെടുത്തില്ലദൈവം.’
അറിയാത്ത സ്നേഹത്തിന്‍ വേരുകള്‍
തിരഞ്ഞു കൊണ്ടലയുവാനാണ് വിധി.
ഒക്കെയും മടുക്കുന്നു ചങ്ങാതീ
രാത്രിഗന്ധികള്‍ പൂക്കുന്ന ശ്യാമയാമങ്ങളില്‍
പാട്ടു പാടി ഞാനലഞ്ഞുവേകാന്തനായ്.
പാതിരാവിന്റെ കല്പടവിലെന്റെ
ശോകരാഗം തളം കെട്ടി നിന്നു.
ഇരുളു മൂടുന്ന ഭൂമി മുഴുവനും
സ്വന്തമായ് മാറ്റി.
പക്ഷേ എവിടെയാണിപ്പൊഴും സ്നേഹം..?
മറവിയില്‍ പണ്ടേ മറവു ചെയ്തോരേ,
മറവിയുടെ ശവപ്പെട്ടി ഭേദിച്ച് രാത്രിയുടെ
നെഞ്ചത്തിരിക്കുന്നു ഞാന്‍.
ഇറ്റു സ്നേഹം നിഷേധിച്ച്
പാവമാമെന്റെ നരജന്മം നശിപ്പിച്ച
നിര്‍ദ്ദയ വൃന്ദ്ങ്ങളേ..
നിങ്ങളെയൊക്കെയും കൂടെ ഞാനെടുക്കും
ഒറ്റയ്ക്കലഞ്ഞു മടുത്തു ഞാന്‍.
സ്നേഹം നടിച്ചവര്‍, ബന്ധു മിത്രാദികള്‍
ഒക്കെയുമിനിവരും രാവുകളിലുറക്കം കെട്ട്
എന്റെയീ വാക്കുകള്‍ കേള്‍ക്കും.
മിഴിയുടെ നെരിപ്പോടില്‍ കനല്‍ത്തരി ചിതറുന്നു.
പൊടുന്നനെ സങ്കടത്തിന്റെ ചില്ലുപാളികള്‍ക്കപ്പുറം
ഒക്കെയും കെട്ടു പോവുന്നു.
രണ്ടു മഴത്തുള്ളികള്‍ മാത്രം കാത്തുനില്‍ക്കുന്നു.
‘ഞാന്‍ ..ഞാന്‍ ഗതികെട്ടൊരാത്മാവ്
ഈ രാത്രി നിന്നുറക്കം കെടുത്തിയോ ?
എന്റെ പ്രിയ സുഹൃത്തേ,
നിന്നെ ഞാന്‍ ശല്യപ്പെടുത്തിയോ..?’
വികാരഭരിതനായ് പ്രേതമെന്‍ തോളുകള്‍
കുലുക്കിയാരായുന്നു.
മൂകനായ് നില്‍ക്കുന്നൊരെന്നെ
നിറകണ്ണോടെ നോക്കി മൊഴിയുന്നു പ്രേതം.
‘ക്ഷമിക്ക്...,ക്ഷമിക്ക് ഞാന്‍ പോണു
നിനക്കു ഞാന്‍ ശല്യമായെങ്കില്‍.’
വീണ്ടും തുറന്നടയുന്നു വാതില്‍.
പുറത്തു നിന്നൊരു കൊടുങ്കാറ്റകന്നു പോകുന്നു.
ജനലഴികളിലൂടെ ഇരുട്ടില്‍ ഞാന്‍ പരതുന്നു.
ആരുമില്ലവിടെ,
ദൂരെ നിന്നൊരു പാട്ടു കേള്‍ക്കുന്നുവോ...
നിശാഗന്ധികള്‍ പൂത്ത ഗന്ധമെത്തുന്നുവോ...
തോളിലപ്പൊഴുമൊരു തണുപ്പ് തോന്നുന്നു
ഓര്‍മയില്‍ രണ്ട് നിറകണ്ണ് തെളിയുന്നു.
- 1995 ഫെബ്രുവരി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)