ഒരു വഴിക്കെറങ്ങ്യാല്‍
കടലക്കാരന്‍
കടല കൊറിക്ക്ണോ കടല കൊറിക്ക്ണോന്ന് നോക്കും.
തുണിക്കടക്കരാന്‍
തുണി വാങ്ങുമോ തുണി വാങ്ങുമോന്ന് നോക്കും.
പച്ചക്കറിക്കാരന്‍
പച്ചക്കറി വാങ്ങുമോ പച്ചക്കറി വാങ്ങുമോന്ന് നോക്കും.
ചായക്കടക്കാരന്‍
ചായ കുടിക്കണ്ടേ ചായ കുടിക്കണ്ടേന്ന് നോക്കും.
ബസ്സുകിളി
വണ്ടീ കേറുണ്ടോ വണ്ടീകേറുണ്ടോന്ന് നോക്കും.
ഏതെങ്കിലും പെങ്കുട്ടി
എന്നെ പ്രേമിക്ക്ണ്ടോ എന്നെപ്രേമിക്ക്ണ്ടോന്ന് നോക്കും.
നേതാവ്
പിരിവ് തര്ണ്ടോ തര്ണ്ടോന്ന് നോക്കും.
റിയല്‍ എസ്റ്റേറ്റുകാരന്‍
വീടു വേണ്ടേ സ്ഥലം വേണ്ടേന്ന് നോക്കും.
ഒരാള്‍ദൈവം
തൊഴാന്‍ വര്ണ്ടോ തൊഴാന്‍ വര്ണ്ടോന്ന് നോക്കും.
ഒരു പട്ടി
കടിക്കാന്‍ തര്ണ്ടോ കടിക്കാന്‍ തര്ണ്ടോന്ന് നോക്കും.
ഹോഡിങ്സിലെ പെണ്ണിന്റെ പൊക്കിള്‍
അന്തം വിട്ട് നോക്ക്ണില്ലേ അന്തം വിട്ട് നോക്ക്ണില്ലേ ന്ന് നോക്കും.
എല്ലാരും കൂടി നോക്കി നോക്കി
എന്നെ ഒരു വഴിക്കാക്കും.
അതുകൊണ്ടിപ്പോ ഒരു വഴിക്കും എറങ്ങാറില്ല...
(തര്‍ജ്ജനിയില്‍ മുന്‍പ് വന്നത്)
സൂര്യന്‍
രാവിലെ എഴുന്നേറ്റപ്പോള്‍
എനിക്കൊരു സൂര്യനെ കിട്ടി
ഞാനെന്റെ കാറെടുത്ത്
അതിവേഗം ഓടിച്ചുപോയി
അതിനെ കാട്ടില്‍ കൊണ്ടുപോയി വിട്ടു..
മരങ്ങള്‍ക്കും കൊമ്പുകള്‍ക്കുമിടയില്‍ കുടുങ്ങി
അത് നൂലുനൂലായി പിരിഞ്ഞ്
എന്റെ പിന്നാലെകുതിച്ചു
പിന്നെയും എഴുന്നേറ്റപ്പോള്‍
എനിക്കൊരു സൂര്യനെ കിട്ടി.
ഞാനെന്റെ കാറെടുത്ത്
അതിവേഗം ഓടിച്ചുപോയി
അതിനെ കടലില്‍ കൊണ്ടു പോയാക്കി.
തിരകള്‍ അതിനെ തട്ടിത്തട്ടി
കരയിലേക്കു തന്നെ വലിച്ചെറിഞ്ഞു.
ഇന്നും എഴുന്നേല്‍ക്കുമ്പോള്‍
എനിക്കൊരു സൂര്യനെ കിട്ടി.
ഞാനതിനെ കുന്നുകളുടെ
മണ്ടയില്‍ കൊണ്ടുപോയിവെച്ചു.
അതിവേഗം കാറോടിച്ച് തിരിച്ചു വരുമ്പോള്‍
അത് എന്റെ പിന്നാലെ ഉരുണ്ടുരുണ്ടു വന്നു.
എല്ലാ ദിവസവും എഴുന്നേല്‍ക്കുന്നതുകൊണ്ടാണീ പ്രശ്നം.
ഒരു ദിവസം എഴുന്നേല്‍ക്കുകയില്ലെന്ന്
ഞാനൊരു കടുത്ത തീരുമാനമെടുക്കും.
അന്ന് സൂര്യന്‍ എന്തു ചെയ്യുമെന്നറിയാമല്ലോ...
എനിക്കൊരു സൂര്യനെ കിട്ടി
ഞാനെന്റെ കാറെടുത്ത്
അതിവേഗം ഓടിച്ചുപോയി
അതിനെ കാട്ടില്‍ കൊണ്ടുപോയി വിട്ടു..
മരങ്ങള്‍ക്കും കൊമ്പുകള്‍ക്കുമിടയില്‍ കുടുങ്ങി
അത് നൂലുനൂലായി പിരിഞ്ഞ്
എന്റെ പിന്നാലെകുതിച്ചു
പിന്നെയും എഴുന്നേറ്റപ്പോള്‍
എനിക്കൊരു സൂര്യനെ കിട്ടി.
ഞാനെന്റെ കാറെടുത്ത്
അതിവേഗം ഓടിച്ചുപോയി
അതിനെ കടലില്‍ കൊണ്ടു പോയാക്കി.
തിരകള്‍ അതിനെ തട്ടിത്തട്ടി
കരയിലേക്കു തന്നെ വലിച്ചെറിഞ്ഞു.
ഇന്നും എഴുന്നേല്‍ക്കുമ്പോള്‍
എനിക്കൊരു സൂര്യനെ കിട്ടി.
ഞാനതിനെ കുന്നുകളുടെ
മണ്ടയില്‍ കൊണ്ടുപോയിവെച്ചു.
അതിവേഗം കാറോടിച്ച് തിരിച്ചു വരുമ്പോള്‍
അത് എന്റെ പിന്നാലെ ഉരുണ്ടുരുണ്ടു വന്നു.
എല്ലാ ദിവസവും എഴുന്നേല്‍ക്കുന്നതുകൊണ്ടാണീ പ്രശ്നം.
ഒരു ദിവസം എഴുന്നേല്‍ക്കുകയില്ലെന്ന്
ഞാനൊരു കടുത്ത തീരുമാനമെടുക്കും.
അന്ന് സൂര്യന്‍ എന്തു ചെയ്യുമെന്നറിയാമല്ലോ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)