gfc

ജന്മം

നടവഴിയില്‍ മുളച്ചുപൊന്തിയ പുല്ലേ ,
ചവിട്ടുകൊള്ളാന്‍ വേണ്ടിയുള്ള
ആത്മസമര്‍പ്പണമാണോ ജന്മം...?
പെരുവഴിയില്‍ അരഞ്ഞുപോയ പട്ടീ ,
പൊതുവഴി മുറിച്ചുപോവുന്നവര്‍
വെറും അടയാളമായി മാഞ്ഞു പോവുമെന്ന്
ഓര്‍മിപ്പിക്കാനണോ ജന്മം?
ഇലക്ട്രിക് കമ്പിയില്‍ ജീവനൊടുക്കിയ കടവാതിലേ ,
ജീവനിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കാനുള്ള
ആഹ്വാനമാണോ ജന്മം ?
സര്‍ക്കസ്സുകാരന്റെ കയ്യിലെ കൊരങ്ങേ....,
അപഹാസ്യനാവാന്‍ വേണ്ടി
തെരഞ്ഞെടുക്കുന്നതാണോ ജന്മം?
അല്ല,അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവാ
പറഞ്ഞുതന്നാല്‍ വലിയ ഉപകാരം...
(28/11/2006)

4 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍12/02/2006 1:30 PM

    നടവഴിയിലെ പുല്ലും പെരുവഴിയിലെ പട്ടിയും ഇലക്ട്രിക് കമ്പിയിലെ കടവാതിലും ലോകത്തോട് പറയുന്നു അവരുടെ വഴി ആരും സ്വീകരിക്കരുതെന്ന്.

    നല്ല പോസ്റ്റ്.

    മറുപടിഇല്ലാതാക്കൂ
  2. നല്ല ഈണമുണ്ട് വായിക്കാന്‍.. രസവും.

    മറുപടിഇല്ലാതാക്കൂ
  3. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നമ്മോടുള്ള ചോദ്യങ്ങളായി മാറുന്നതു് ഈ വരികളില്‍ ഞാന്‍ കാണുന്നു.
    ആശംസകള്‍, വിഷ്ണുജീ.

    മറുപടിഇല്ലാതാക്കൂ
  4. വിഷ്ണുമാഷേ,

    എല്ലാം ഓരോരോ സാധ്യതകള്‍ നോക്കിയതല്ലേ:)

    നടവഴിയില്‍ കാലിനടിയിലാകാതെ
    പെരുവഴിയില്‍ ടയറിനടിയിലാകാതെ
    വൈദ്യുതിക്കമ്പികള്‍ക്കിടയിലാകാതെ

    വിജയകരമായ പറക്കലിന്റെ...

    സാധ്യതകള്‍..

    പാളിപ്പോയ
    ചിതറിപ്പോയ
    ഒരായിരം സാധ്യതകളുടെ ജീവിതം..

    മറുപടിഇല്ലാതാക്കൂ