gfc

ചിരി(പ്പി)ക്കുന്ന പാലം

ഒരു പാലവും പുഴയേക്കാള്‍ വലുതല്ല.
ഒരു പാലമുണ്ടെങ്കില്‍ പുഴയേതും കടക്കാം.
പക്ഷേ, ചിലപ്പോള്‍ ഒരു പാലത്തിനും
ചിരി(പ്പി)ക്കാനാവും.
അപ്പോള്‍ പാലത്തിനു ചുവട്ടില്‍
പുഴയുടെ ചിരിയുണ്ടാവില്ല;പുഴയും.
ഒരു പാലം ...,പാലം മാത്രം.

6 അഭിപ്രായങ്ങൾ:

  1. നന്നായിട്ടുണ്ട്‌ മാഷേ.....

    പാലത്തിന്റെ ചിരി എന്നുദ്ദ്യേശിച്ചത്‌ ശോഷിയ്ക്കുന്ന നദിയ്ക്കു കുറുകെയുള്ള പണിതീരാത്ത പാലത്തെ പറ്റിയോ അതോ പഴയ പെരുന്തച്ചന്റെ മകന്റെ കുസൃതിയോ മറ്റോ.....

    ഭാരതപ്പുഴയുടെ നാളത്തെ സ്ഥിതി?

    മറുപടിഇല്ലാതാക്കൂ
  2. വിഷ്ണുപ്രസാദ്‌,
    മധുരതരം... ചിരിപ്പിക്കുന്ന പാലം !! ഉഗ്രന്‍ .

    മറുപടിഇല്ലാതാക്കൂ
  3. ലാപുടാ,കൊച്ചുഗുപ്തന്‍,ചിത്രകാരന്‍...മൂവര്‍ക്കും നന്ദി.പുഴയില്ലാതെന്തിനു പാലം ഗുപ്താ...?ഇവിടെ ഒരു പുഴയുണ്ടായിരുന്നുവെന്നതിന്റെ സ്മാരകമായോ...?

    മറുപടിഇല്ലാതാക്കൂ
  4. സുഹൃത്തേ, നിങ്ങള്‍ വെര്രും വയ്നാട്ടുകാരനല്ല നിങ്ങളാണ് യഥാര്‍ത്ഥ കവിനാട്ടുകാരന്‍. ഒരു പുഴയുടെ മരണം ഇതിലും അര്‍ത്ഥഗംഭീരമായി എങ്ങ്നനെ പറയുവാനാണ്..?!!
    ബെന്യാമിന്‍

    മറുപടിഇല്ലാതാക്കൂ