gfc

മലയാളത്തില്‍ ഒരു പുലര്‍കാലം




ഉത്തിഷ്ഠോത്തിഷ്ഠ ഗോവിന്ദ
ഉത്തിഷ്ഠ ഗരുഡധ്വജ
ഉത്തിഷ്ഠ  കമലാകാന്ത
ത്രൈലോക്യം മംഗളം കുരു
ഞാന്‍ എഴുന്നേല്‍ക്കുന്നതിനു മുന്നേ
സംസ്കൃതം എഴുന്നേറ്റിരുന്നു.


മൂത്രമൊഴിച്ച് വീണ്ടും കിടന്നപ്പോള്‍
അറബിയിലും പതിവുപോലെ വിളിയുണ്ടായി
അശ്‌ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്
വ അശ്‌ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്


മറ്റൊരു ദിക്കില്‍ നിന്ന് തൊണ്ടതുറക്കുന്നു
തമിഴില്‍ സൌന്ദര്‍ രാജന്‍


എല്ലാ ഭാഷകളുംവന്നുവിളിച്ചിട്ടും
എന്റെ പാവം മലയാളം മാത്രം
കൂര്‍ക്കം വലിച്ചുറങ്ങുന്നു.





വര :ഡോ.ശ്രീകല