ഉത്തിഷ്ഠോത്തിഷ്ഠ ഗോവിന്ദ
ഉത്തിഷ്ഠ ഗരുഡധ്വജ
ഉത്തിഷ്ഠ കമലാകാന്ത
ത്രൈലോക്യം മംഗളം കുരു
ഞാന്‍ എഴുന്നേല്‍ക്കുന്നതിനു മുന്നേ
സംസ്കൃതം എഴുന്നേറ്റിരുന്നു.
മൂത്രമൊഴിച്ച് വീണ്ടും കിടന്നപ്പോള്‍
അറബിയിലും പതിവുപോലെ വിളിയുണ്ടായി
അശ്‌ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്
വ അശ്‌ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്
മറ്റൊരു ദിക്കില്‍ നിന്ന് തൊണ്ടതുറക്കുന്നു
തമിഴില്‍ സൌന്ദര്‍ രാജന്‍
എല്ലാ ഭാഷകളുംവന്നുവിളിച്ചിട്ടും
എന്റെ പാവം മലയാളം മാത്രം
കൂര്‍ക്കം വലിച്ചുറങ്ങുന്നു.
വര :ഡോ.ശ്രീകല
മലയാളം ഏറ്റു വരുമ്പോഴേക്കും അതിനു മിണ്ടാൻ പോലുമൊരു പഴുത് ബാക്കി ഉണ്ടാകുമോ? നന്നായി.
മറുപടിഇല്ലാതാക്കൂഞാന് എഴുന്നേല്‍ക്കുന്നതിനു മുന്നേ
മറുപടിഇല്ലാതാക്കൂസംസ്കൃതം എഴുന്നേറ്റിരുന്നു.
അപ്പോ കുറ്റം നമ്മുടെയല്ലേ? ഒരൽപ്പം നേരത്തെ എന്നാ എഴുന്നേൽക്കുക?നമ്മുടെ മലയാളൻ.
ഇതാണ് മലയാളത്തിന്റെ ‘തല വര’ !
മറുപടിഇല്ലാതാക്കൂ