gfc

ശേഷി

ശേഷിയില്ലാത്തവന്റെ ഭാര്യ
നാട്ടുകാരെ മുഴുവന്‍ സ്വീകരിക്കാന്‍
പരക്കം പായുന്നതുപോലെയാണ്
ഉത്തരാധുനിക മലയാളകവിതയുടെ സ്ഥിതി.
ഇതൊരു തമാശയാണ്.
വിഷയം ഉത്തരാധുനിക കവിതയല്ല;
ശേഷിയാണ്.
ശേഷിയില്ലാത്തവന് ടി ഭാര്യയോട്
തോന്നുന്നതെന്ത്?
മൌനത്തിന്റെ നാലു രൂപയുടെ
പറ്റുപുസ്തകത്തില്‍ അയാളുടെ കണക്കെന്ത്?
അവളുടെ അസംതൃപ്തമായ
ഇ(അ)ടുപ്പ് ആര്‍ത്തിയോടെ
ചുട്ടുപൊള്ളുമ്പോള്‍
അയാള്‍ക്ക്
ഒരു കൊള്ളി വെക്കാനാവില്ല.
അയാള്‍ പിന്നെ ഒരു സ്മാരകമാണ്.
അയാള്‍ക്ക് വാട്സണ്‍ ഒരു
പുരോഹിതനും
ജനിതകം ഒരു ബൈബിളും ആവുന്നുണ്ട്.
ഒരു പൂച്ചയ്ക്കുപോലും പ്രതീക്ഷയുണ്ട്.
അത് മീന്‍കാരനെ കാക്കുന്നു.
ഒരു പക്ഷേ മീന്‍കാരന്‍ അതിന്
ഒരു മീന്‍ പോലും കൊടുത്തില്ലെന്നും വരാം.
മീന്‍ വാങ്ങാന്‍ അതിന് ശേഷിയില്ല.
അതിന് RBI യുടെ വിലകുറഞ്ഞ
ഒരു കടലാസുപോലും കിട്ടാനില്ല.
അതിന് പുരാതനമായ കരച്ചില്‍ ബലം.
നവീകരിക്കാന്‍ മിനക്കെട്ടിട്ടില്ലാ‍ത്ത
‘ങ്യാവൂ’ ബലം.
അതിന് കരയുന്ന കുഞ്ഞിനേ
പാലുള്ളൂ എന്ന പ്രമാണത്തില്‍ വിശ്വാസം.
അത് കരയട്ടെ,പാവം!
മീന്‍കാരന്‍ വരുന്നുണ്ട്
അതിന് മീന്‍ കിട്ടുമോ എന്തോ...?

5 അഭിപ്രായങ്ങൾ:

  1. ബാലകവിതകള്‍
    This is a blog of MALAYALAM POEMS FOR CHILDREN. കളിക്കുടുക്ക പോലെ കുട്ടികള്‍ക്കുവേണ്ടിയുള്ള മാസികകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള എന്റെ ബാലകവിതകള്‍‌ ബൂലോഗര്‍ക്കായി സമര്‍പ്പിക്കുന്നു.

    എന്റെ ശേഷി ഇങ്ങനെയൊക്കെയല്ലെ പ്രകടിപ്പിക്കാന്‍ പറ്റുകയുള്ളു..

    http://malayalampoemsforchildren.blogspot.com/

    മറുപടിഇല്ലാതാക്കൂ
  2. വിഷ്ണുപ്രസാദ്‌,
    രാജി ചന്ദ്രശേഖര്‍ ശേഷി തെളിയിച്ചതു കാര്യമാക്കേണ്ട. ധാരാളം ബിംബങ്ങളെവ്ച്ചു കൊണ്ടുള്ള വിഷ്ണുപ്രസാദിന്റെ ശേഷി അസ്സലായിട്ടുണ്ട്‌. അഭിനന്ദനങ്ങള്‍ !!!

    മറുപടിഇല്ലാതാക്കൂ
  3. വിഷ്ണുവേട്ടാ..ആദ്യായിട്ടാ ഒരു കവിത ..മനസിലാവണേയീശ്വരന്മാരേ എന്ന് പ്രാര്‍ത്ഥിച്ചു..സക്സ്സസ് :)

    മറുപടിഇല്ലാതാക്കൂ