അറവുമൃഗമേ,
മരണത്തെ
നീ നിസ്സംഗമായി
നേരിടുന്നു...
നിന്റെ നിസ്സംഗത
എന്നെ വേദനിപ്പിക്കുന്നു.
കൊലക്കത്തി
നിന്റെ കഴുത്ത്
കാത്തിരിക്കുന്നുവെന്ന്
പാവം നീ അറിയില്ല.
നീ മൃഗം.
ഭൂമികുലുക്കവും
അഗ്നിപര്‍വതങ്ങള്‍
പൊട്ടുന്നതും
നീ മുന്‍കൂട്ടി അറിയും.
പക്ഷേ,നിന്റെ
ആയുഷ്ക്കാല-
സേവനം പറ്റിയ്വന്‍
നിന്നെ കൊല്ലാന്‍
പോവുന്നത്
നീ അറിയില്ല.
അത്രയ്ക്ക്
നിഗൂഢവും
വേദനാജനകവുമാണ്
വഞ്ചന...
‘നിഗൂഢവും വേദനാജനകവുമായ വഞ്ചന...’
മറുപടിഇല്ലാതാക്കൂഇതിന് എന്റെ സല്യൂട്ട്.
-ലാപുട
ഓ.ടോ: ഇതെന്താ ഇവിടെ ബ്ലോഗര്‍ ഐ.ഡി വെച്ച് കമന്റ് ചെയ്യാന്‍ പറ്റുന്നില്ലല്ലോ?
പരീക്ഷണം
മറുപടിഇല്ലാതാക്കൂqw_er_ty
ബീറ്റയുടെ സൊല്ലകള്‍ ഗൂഗിളിനോട് ആരു പറയും ...?ബൂലോക ക്ലബ്ബ് ഈ വക ചര്‍ച്ചകള്‍ക്ക്
മറുപടിഇല്ലാതാക്കൂഉതകിയെങ്കില്...