കാറ്റിന്റെ കളി കണ്ട് ഞാന്‍
അമ്പരക്കുകയാണ്.
നിന്നെ നടത്തുകയും ഇരുത്തുകയും ചെയ്ത് കാറ്റ്,
നിന്നെ കെടുത്തിയതും ഞാന്‍ കണ്ടു.
നിന്നെ വീര്‍പ്പിച്ച്,
നിന്നില്‍ ഒതുങ്ങിക്കിടന്ന്,
നിന്നെ സുന്ദരനാക്കി,
നിന്നില്‍ കാണികളെ
പ്രലോഭിതരാക്കിയവന്‍...
ഒടുവില്‍ നിന്നെ
വീര്‍പ്പിച്ചു വീര്‍പ്പിച്ചു
പൊട്ടിച്ചതും അവന്‍ ...
എന്തൊരു ജ്ഞാനപ്പാന!
കാറ്റ് ഇലകള്‍ക്കടിയില്‍ എന്തു ശ്രദ്ധിക്കുന്നു?
ഈ പ്രപഞ്ചത്തിന്റെ മുകളില്‍
അവന്റേത്
എന്തൊരു കിടപ്പ്... !
ഭൂമിയെ കെട്ടിപ്പിടിച്ച്...,
ചിലപ്പോള്‍ കൈകളനക്കി,
ചിലപ്പോള്‍ കാലിട്ടടിച്ച്...,
അവന്റേത് എന്തൊരു രതി!
കേള്‍ക്കാവുന്ന എല്ലാ ഭാഷകളും
അവന്റേത്.
എന്റേതെന്ന് ഞാന്‍ അഹങ്കരിച്ച
എല്ലാ വാക്കുകളും അവന്റേത്.
അവന്‍ വാക്കുകള്‍ കൊടുക്കുന്നു.
അവന്‍ വാക്കുകള്‍ എടുക്കുന്നു.
കാറ്റിനെക്കുറിച്ച് വീണ്ടും...
മറുപടിഇല്ലാതാക്കൂhവിഷ്ണു മാഷേ:)നല്ല ഒരു കാറ്റ് വന്നെകില്‍.. ഉണങ്ങിയ ആ തേങ്ങ ഒന്നു വീണെങ്കില്‍ ഇപ്പോ പൊതിച്ച് ഇവിടെ ഉടക്കാമായിരുന്നു.. എന്തായാലും കടയിലെ തേങ്ങ ഇതാ ഉടക്കുന്നു..
മറുപടിഇല്ലാതാക്കൂകവിത മനോഹരം..
കാറ്റിന്റെ ഗീതങ്ങള്‍... കാറ്റായ് വന്നു കാറ്റായ് പോയി.. കാറ്റുമാത്രം ബാക്കിയായി.
കൃഷ് | krish
കൃഷ്, നന്ദി:)
മറുപടിഇല്ലാതാക്കൂ