മുന്‍കൂര്‍ജാമ്യാപേക്ഷ(മാപ്പപേക്ഷ)
ബൂലോക ചങ്ങാതിമാരേ,ഞാനിവിടെ വന്നിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ.ഈ അടുത്തകാലത്താണ്പിന്മൊഴികളില്‍ പരതാന്‍ തുടങ്ങിയത്.അങ്ങനെ പരതുമ്പോള്‍ ഒരോരുത്തര്‍ ഇങ്ങനെ വായിച്ച് കമന്റിട്ട് കമന്റിട്ട് പോവുന്നത് കണ്ടിട്ടുണ്ട്.അദൃശ്യമായ (എന്നാല്‍ ദൃശ്യമായ)ഈ സഞ്ചാരം എനിക്ക് വല്ലാതെ രസിച്ചിട്ടുണ്ട്.ആളെ കാണാന്‍ പറ്റില്ല. പക്ഷേ അവര്‍ ഒരു പോസ്റ്റില്‍ നിന്ന് മറ്റൊന്നിലേക്ക് പോവുന്നത് നമുക്ക് കാണാം..ഇതാണ് എന്നെക്കൊണ്ട് താഴെക്കാണുന്നതൊക്കെ എഴുതിച്ചത്.ആരും ഇത് ഗൌരവമായി എടുക്കരുത്.ഒരു തമാശയ്ക്ക് എഴുതിയതാണ്.ഇനി എന്നെ ക്കുറിച്ച് വല്ലതുമെഴുതണമെന്നുണ്ടെങ്കില്‍ ആവാം.കൂട്ടിച്ചേര്‍ക്കലുകളും ആവാം.ആര്‍ക്കും വേദനിക്കല്ലേ എന്ന് പ്രാര്‍ഥിച്ച് വിടുകയാണ് ബ്രഹ്മാസ്ത്രം.പിന്മൊഴികളില്‍ സജീവമായിക്കണ്ട ചിലവായനക്കാരെ മാത്രമാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ ഇത് ആരെയെങ്കിലും നോവിക്കുന്ന പക്ഷം മേലില്‍ ഇതാവര്‍ത്തിക്കില്ലെന്ന് ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
വൈകിട്ട്
പിന്മൊഴികള്‍ തുറന്നുവെച്ചപ്പോള്‍
വല്യമ്മായിയെക്കാണായി.
പോസ്റ്റില്‍ നിന്ന് പോസ്റ്റിലേക്ക്
ഇളംതലകള്‍ കടിച്ചുപോവുന്ന
ഒരു ശുദ്ധ വെജിറ്റേറിയന്‍ മാന്‍ കുട്ടി.
ഒരു പോസ്റ്റിനും വേദനിക്കാതെ
ഓരോ തലപ്പിനും നന്ദി പറഞ്ഞ്
അതങ്ങനെ നടന്നുപോയി.
അപ്പോഴാണ്
അതാ വരുന്നൂ ഒരു മുയല്‍.
അതിനു പേര്:സു
എല്ലാവരേയും ചിരിച്ചുകാണിച്ച്
അതും പോയി.
പിന്നെ വന്നത് ഒരിളംകാറ്റ്,
ഓരോ പോസ്റ്റിനേയും തലോടി,
ചുംബിച്ച് നാളെയും വരാമെന്ന് പറഞ്ഞ്
ചോക്കളേറ്റ് നല്‍കി
റ്റാ..റ്റാ...പറയുന്ന മാമന്‍ :വേണു
നേരം രാത്രി 11.30
പോസ്റ്റുകളില്‍ നിന്ന് പോസ്റ്റുകളിലേക്ക്
ഒരു കുറുക്കന്‍ .
എനിക്ക് പേടിയായി.
ഇതേത് കുറുക്കന്‍...?
അത് നീട്ടിക്കൂവി:കൂ...കൂ...
എല്ലാ ബ്ലോഗുകളിലുംഅതു മുട്ടിവിളിച്ചു.
എല്ലാവരും വാതിലടച്ചുകിടന്നുറങ്ങി ;
ഞാനും.
ചിലപ്പോള്‍അവരിറങ്ങും.
ചില മാംസഭോജികള്‍ .
പരാജിതന്‍ എന്നു പേരുള്ള ഒരു പുലി,
ചിത്രകാരനായ ഒരു കുറുനരി,
പേരറിയാത്ത പാമ്പുകള്‍ ...
അപ്പോഴാവും
എതിര്‍പ്പിന്റെ കൊമ്പുകളുമായി
വിമതന്‍ എന്ന കാട്ടി
തലകുലുക്കി വരിക.
അതിനിടയില്‍ പെട്ടു പോവുന്ന
പെരിങ്ങോടന്‍ എന്ന ആന.
എല്ലാം കണ്ട് ഞാന്‍ മിണ്ടാതിരിക്കും.
തനിക്കിഷ്ടമുള്ള
ചില ചില്ലകളില്‍മാത്രം പോകും,
പൊന്നപ്പന്‍ എന്ന കുയില്‍ .
ഇപ്പോള്‍ സ്വന്തം കൂട്ടില്‍മുട്ടയിടാറില്ല.
വെളുപ്പാങ്കാലത്ത്ഒരു കരടിയിറങ്ങൂം.
മീന്‍ പിടിക്കാനും തേന്‍ കുടിക്കാനുംപോവുന്ന
നല്ലവനായ അംബി എന്ന കരടി.
എല്ലായിടത്തും ചെന്ന്ഏറുകൊണ്ട് മടങ്ങും
ഇരിങ്ങല്‍ എന്ന ചങ്ങലയില്ലാത്ത............
ഇടയ്ക്കിടെ യുദ്ധങ്ങളുണ്ടാവും.
തക്കസമയത്തു വരും.
കുട്ടികളെ പിടിച്ചുമാറ്റും
വിശ്വം എന്ന വീട്ടുകാരന്‍ .
എന്നിട്ടും ചില പോസ്റ്റുകള്‍
വിജനവും ഭയാനകവുമായദ്വീപുകള്‍ പോലെ
ഒറ്റപ്പെട്ടുകിടന്നു.
കൊളംബസ്സും വെസ്പുച്ചിയും
എത്തിനോക്കാത്ത
നരഭോജികളുടെ ലോകങ്ങളായി
ബൂലോകമാപ്പില്‍
ആരുംഅടയാളപ്പെടുത്താതെ
മറഞ്ഞുകിടന്നു.
മാഷേ.......:))
മറുപടിഇല്ലാതാക്കൂനാട്ടാരേ, ഓടിവായോ... ദേ ‘ങ്ങളെക്കുറിച്ച് ഈ മാഷ് എന്തൊക്കെയോ പറഞ്ഞു പരത്തുന്നു...
മറുപടിഇല്ലാതാക്കൂ:-)
കലക്കി :-)
മറുപടിഇല്ലാതാക്കൂqw_er_ty
വിഷ്ണു,
മറുപടിഇല്ലാതാക്കൂബ്രേക്ഫാസ്റ്റ് കുശാലായെന്ന് കരുതി ചാടിവീണതാ. അപ്പോഴാണ് മനസ്സിലായത് 'ഇര'യുടെ രൂപത്തില്‍ നിന്നത് പുലിപ്പാലില്‍ തന്ന പണിയായിരുന്നുവെന്നു്. :-)
സൂപ്പര്‍!!!
മറുപടിഇല്ലാതാക്കൂമാഷെ , താങ്കള്‍ക്കിത്ര നിരീക്ഷണപാഠവമോ? ( ഇത്ര എന്ന് പറയാന്‍ കാരണം അധികനാളായില്ലല്ലോ എന്ന ഒരു അളവിന്റെ പുറത്താണ്‌കേട്ടോ)
മറുപടിഇല്ലാതാക്കൂവളരെ നന്നായി , സ്നേഹത്തോടെ തറവാടി
പിന്മൊഴിപ്പെണ്ണിനെ കാടോടുപമിച്ച കാവ്യ ഭാവനേ, അഭിനന്ദനം.
മറുപടിഇല്ലാതാക്കൂകമന്റിന്റെ പാറ്റേണ്‍ വളരെ രസമുള്ളൊരു സംഗതിയാണ്. അതിനെപ്പറ്റി എഴുതാന്‍ പോയാല്‍ ഇന്നു പണി നടക്കില്ല, അതുകൊണ്ട് ഓര്‍ക്കുന്നവരെക്കുറിച്ച് ഇടക്കിടക്കു വന്ന് ഇവിടെ കമന്റിടാം.
അചിന്ത്യ: ബൂലോഗവന്യഭൂവിലൂടെ അദൃശ്യയായൊഴുകുന്ന സരസ്വതി . അചിന്ത്യക്ക് മലയാളത്തില്‍ ബ്ലോഗുമില്ല, കമന്റും ഇടാറില്ല, എന്നാല്‍ പോസ്റ്റുകളെക്കുറിച്ച് അവരുടെ അഭിപ്രായം ഒട്ടുമിക്ക പഴയ ബ്ലോഗരും കൃത്യമായി അറിയിക്കുന്നു.
ദില്‍ബന്‍:
മുളങ്കൂട്ടത്തിലെ ഒരു ജയന്റ് പാണ്ഡ. ഇല്ലിമുള്ളുകള്‍ തറക്കാത്ത പഞ്ഞിക്കോട്ടുള്ള ഒരു ടണ്‍ തടിയുമായി അതിങ്ങനെ ഓടി നടക്കുന്നു.
ഇഞ്ചി:
ഒരു ചക്കിപ്പരുന്ത്. ശിഖരങ്ങെളെത്തുന്നതില്‍ നിന്നും ഉയര്‍ന്ന് ഒരു ഏരിയല്‍ വ്യൂ നടത്തിപ്പോകുന്നു പാറക്കെട്ടിലെ കൂട്ടിലേക്ക്.
വക്കാരി:
ഒരു മക്കൌ തത്ത. ഇത്രയും നിറമുള്ള ഈ ജീവി എങ്ങോട്ട് പറന്നാലും ആരും ശ്രദ്ധിച്ചുപോകും.
അനംഗാരി:
ഒരു കാക്കത്തമ്പുരാട്ടി (ഇതിനെ ആണ്‍കിളിയെ തമ്പുരാന്‍ എന്നു പറയാത്തതെന്തേ) പോസ്റ്റുകള്‍ക്കുമേല്‍ വാര്‍ബിള്‍ (കൂജനം എന്ന വാക്ക് യോജിക്കുന്നില്ലല്ലോ പച്ചമലയാള പ്രസ്ഥാനമേ) ചെയ്യാന്‍ ഇരട്ടവാലും നീട്ടി ചിലപ്പോള്‍ പറന്നെത്തും
ദേവരാഗമേ,കൂട്ടിച്ചേര്‍ക്കല്‍ അസ്സലായി.അഭിനന്ദനം.
മറുപടിഇല്ലാതാക്കൂഇനിയും ഉണ്ട്..വിഷ്ണൂ.ഒന്ന് ആഴത്തില്‍ തപ്പിനോക്കൂ.
മറുപടിഇല്ലാതാക്കൂമനോഹരമായിട്ടുണ്ട്.
വല്യമ്മായീ,സൂ ചേച്ചീ ഓടി വാ..ദാ ഇവിടെ നിങ്ങളെക്കുറിച്ച് എന്തൊക്കെയോ :) പറഞ്ഞിരിക്കുന്നൂൂൂ!
മറുപടിഇല്ലാതാക്കൂനല്ല നിരീക്ഷണം വിഷ്ണു മാഷെ,
മറുപടിഇല്ലാതാക്കൂഎന്നെ പറ്റി ശക്തവും വ്യക്തവും ആയ രീതിയില്‍ പരാമര്‍ശിയ്കപെടാതെ പോയതില്‍ അതിയായ ഖേദം പ്രകടിപ്പിയ്കുന്നു.
മറുപടിഇല്ലാതാക്കൂആദീനേം ശ്രീജിത്തിനേം എന്നേം ഒന്നും ഇപ്പോ ആര്‍ക്കും വേണ്ടാതായീ.
കിനാ കണ്ടേനടി
കിനാ കണ്ടെനടി
ഒരു അടികിനാ കണ്ടേനടി...
--
അവധി ഒക്കെ കഴിഞ്ഞ് അപ്പീസിലെത്തീട്ട് ഒരു ടോം സ്വോയര്‍ മട്ട്... ഇത് തീരണമെങ്കില്‍ അടുത്ത വീക്കന്റ് ആവണം.. എത്രയാ പോസ്റ്റുകള്‍ തകര്‍പ്പന്‍! ഇത്ര പേജ് പിന്മൊഴീ.. എന്റപ്പാ... തിരുമുല്‍ ദേവാ...
ഉദ്യമം അസ്സലായിട്ടുണ്ട്,മാഷേ..
മറുപടിഇല്ലാതാക്കൂഗഹനമായ നിരീക്ഷണ പാടവം.... ഇനിയും വരട്ടെ..
ക.പു.(കളത്തിനു പുറത്ത് എന്ന് വായിയ്ക്കുക!) : ഇത്തരം ഒരു സാഹസം നമ്മുടെ ഉള്ളിലും പൊന്തിയതാണ്...പിന്നെ സമയമായിട്ടില്ല എന്നു തോന്നിയതുകൊണ്ട് 'അമര്‍ത്തി' എന്നു മാത്രം..(ബൂലോഗം തുള്ളലിലെ അവസാന വരികള്‍.)
...ആശംസകള്‍
നല്ല നിരീക്ഷണം വിഷ്ണുജീ,
മറുപടിഇല്ലാതാക്കൂദേവ്ജീയുടെ കാവ്യ ഭാവനയും കൂടി ചേര്‍ന്നപ്പോള്‍ മനോഹരമായി. കാടു്, ആ കൊടും കാട്ടിലെ ഒത്തിരി ജീവികളെ വിട്ടു പോയോ.. ഒരു തോന്നല്‍.
എന്തായാലും തലോടിയല്ലോ, ഇനി ഈ ചോക്ലേറ്റങ്ങോട്ടു വലതു കൈ നീട്ടി ആരും കാണാതങ്ങോട്ടു വാങ്ങുക.
വളരെ നന്നായി .
അത് കമന്റുതുള്ളലാക്കാന്‍ ഇനിയും സമയം അതിക്രമിച്ചിട്ടില്ല കൊച്ചുഗുപ്താ.
മറുപടിഇല്ലാതാക്കൂദേവാ,
മറുപടിഇല്ലാതാക്കൂദില്ബനെയും വക്കാരിയെയും പറ്റിയെഴുതിയ നിര്‍വ്വചനങ്ങള്‍ക്ക് ഒരു സ്പെഷ്യല്‍ സല്യൂട്ട്!
വിഷ്ണൂ, “കാട്ടി” എന്നുപറഞ്ഞാല്‍ കാട്ടുപോത്ത് എന്നല്ലേ? പിതാവേ, ഈ കൊമ്പുകള്‍ എന്നില്‍ നിന്നും തിരിച്ചെടുക്കേണമേ..
മറുപടിഇല്ലാതാക്കൂഇന്നലെ പാതിരാത്രീല്‍ തന്നെ കണ്ടിരുന്നു മാഷേ..ഞാനിട്ട കമന്റ് കാക്ക കൊണ്ടു പോയി..
മറുപടിഇല്ലാതാക്കൂഒന്നൂടെയിടാം..
ആള്‍ക്കാരെപ്പറഞ്ഞതു മാത്രമല്ല..ആ കാടന്‍ നാടിന്റെയൊരു തണുപ്പുണ്ടല്ലോ..
അതിന്റെയൊരു ഫീലിങ് ഒത്തിരി നന്നായി.
പഴയ കട്ടിപ്പേപ്പറൊക്കെയുള്ള വര്‍ണ്ണപ്പടങ്ങളുള്ള കുറുക്കന്റെ ന്യായം ന്നൊക്കെ പേരുള്ള ഒരു റഷ്യന്‍ മലയാള പുസ്തകം വായിയ്ക്കുന്നതു പോലെയുണ്ട്..
രസിച്ചു!
മറുപടിഇല്ലാതാക്കൂപ്രതീക്ഷിക്കാത്ത സമയത്ത് കുഴക്കുന്ന രണ്ട് ചോദ്യങ്ങളുമായി കേറിവന്നുലച്ച് പോകുന്ന നളന്‍ കാറ്റായിരിക്കോ?
ഓര്‍മ്മചെപ്പില്‍ നിന്ന് രണ്ട് മഞ്ചാടിക്കുരു തന്നിട്ട് പോണ തുളസിയോ?
എന്റെ ഈ തോന്യാസത്തോട് സൌമ്യമായി പ്രതികരിച്ച
മറുപടിഇല്ലാതാക്കൂഎല്ലാ മാന്യ വായനക്കാര്‍ക്കും നന്ദി.ഈ തോന്യാസം പ്രോത്സാഹിപ്പിക്കുകയും കൂടെ കൂടുകയും ചെയ്ത ദേവരാഗത്തിന് ഒരു സ്പെഷ്യല്‍ നന്ദി.അനംഗാരിച്ചേട്ടാ..,എന്നെ തല്ലു കൊള്ളിക്കല്ലേ...:)
പരാജിതാ,ഇരപിടിത്തം മതിയാക്കിയോ...:)
തറവാടിച്ചേട്ടാ..വല്യമ്മായി പിണങ്ങിയോ,കണ്ടില്ലല്ലോ...:))
രാജൂ,നിങ്ങളെങ്കിലും നാല് തെറി പറയുംന്ന് വിചാരിച്ചു,
അതുല്യേച്ചി പറഞ്ഞത് കേട്ടില്ലേ...:)നന്ദി
എന്റെ ബ്ലോഗില്‍ ആദ്യമായി വന്ന അതുല്യേച്ചിക്ക്
പ്രത്യേക നന്ദി.
കൊച്ചുഗുപ്താ, ഇതൊരു ഉദ്യമമൊന്നുമല്ല;അങ്ങനെ സംഭവിച്ചുപോയി,അത്ര മാത്രം.നന്ദി.
വിമതാ വിഷമിക്കല്ലേ,കാട്ടി ഒരു വെജിറ്റേറിയനാണ്:)
അംബീ,നല്ല വാക്കുകള്‍...നന്ദി.
വേണുജീ, ചോക്കളേട്ടിനും തലോടലിനും നന്ദി:)
ചിരി വെച്ചുപോയ തനിമയ്ക്കും പിന്മൊഴിക്കും:)))
പിന്മൊഴികളിലേക്ക് വിളിച്ചുപറഞ്ഞ് എന്നെ തല്ലുകൊള്ളിക്കാന്‍ നോക്കിയറ്റെഡിബിയറിനും
പീലിക്കുട്ടി(പീലു)യ്ക്കും പെരുത്ത് നന്ദി.
വന്നു കണ്ട് കൈ തന്ന സിജുവിനും മുസാഫിറിനും നന്ദി.
വായിച്ചിട്ടും മിണ്ടാതെ കടന്നുപോയവര്‍ക്കും നന്ദി.
ഒടുക്കം വന്ന് കൂടെക്കൂടിയ രേഷ്മയ്ക്കും നന്ദി.
“എന്നിട്ടും ചില പോസ്റ്റുകള്‍ വിജനവും ഭയാനകവുമായ ദ്വീപുകള്‍ പോലെ ഒറ്റപ്പെട്ടുകിടന്നു.കൊളംബസ്സും വെസ്പുച്ചിയും എത്തിനോക്കാത്ത നരഭോജികളുടെ ലോകങ്ങളായി ബൂലോകമാപ്പില്‍ ആരും അടയാളപ്പെടുത്താതെ മറഞ്ഞുകിടന്നു.”
മറുപടിഇല്ലാതാക്കൂവിഷ്ണൂ,
നമുക്കീ നവനാഗരികതകളിലിരുന്ന് അറിയപ്പെടാത്ത ആ ദ്വീപുകളെപ്പറ്റി ആലോചിക്കുമ്പോള്‍ എന്തോ ഒരനുഭൂതി തോന്നുന്നില്ലേ? ഒരു കൌതുകം?
വാസ്തവത്തില്‍ ആ കൌതുകം കൂടിയാണ് എന്നെയൊക്കെ ഈ കാട്ടുവഴികളിലൂടെ പിന്നെയും പിന്നെയും ഇരതേടാന്‍ തള്ളിവിടുന്നത്.
തല്‍ക്കാലം ഉള്ള കാറ്റോളങ്ങള്‍ ചേര്‍ത്തുപിടിച്ച് നമുക്കീ പത്തേമാരികളിലലയാം. ഒടുവില്‍ നാം എത്തിച്ചേരുമ്പോഴേക്കും, ഇനിയും കണ്ടെടുക്കാന്‍ പോകുന്ന ആ ദ്വീപുകളും വന്‍കരകളും പുഷ്പിണികളായി ഋതുസംക്രാന്തികളും ചൂടി ഒരുങ്ങിയിരുന്നോട്ടെ...
കാക്കപ്പൊന്നുതേടി നടക്കുമ്പോള്‍ കുറച്ചുനാള്‍ മുന്‍പ് എനിക്കൊരു നിധി വീണുകിട്ടി ഇവിടെനിന്നും. ഇന്നിപ്പോള്‍ ഞാനും എന്റെ കൂട്ടുകാരും കൂടി ആ നിധി പങ്കിട്ടെടുക്കുകയാണ്. നിധി കാത്തുവെച്ചിരുന്ന ഭൂതം പോലും ഞങ്ങളിലൊരാളായി മാറിയിരിക്കുന്നു!
അതെ, മുന്‍പൊരിടത്തും കാണാഞ്ഞിരുന്ന ഒരു സൌന്ദര്യമുണ്ട് ഞണ്ടുകളും അട്ടകളും ഏതാണ്ട് ഒട്ടും തന്നെയില്ലാത്ത ഈ മഴക്കാടിന്. പണ്ടെന്നോ മറന്നുവെച്ചുപോയ ഒരയല്‍ക്കൂട്ടത്തിന്റെ രുചി!
ഈ കണ്ടെത്തലിന്റെ കൂടെ ചേര്‍ത്തുവെക്കാന്‍ എന്റെ വക രണ്ടു കാക്കപ്പൊന്നുകൂടി തന്നോട്ടെ?
1. പഴയൊരു എത്യോപ്പ്യന്‍ പശു
2. പുഴ മലയിറങ്ങുമ്പോള്‍
നാം പരിചിതര്‍. പട്ടാമ്പി ksfe
മറുപടിഇല്ലാതാക്കൂഎന്നെ പ്പറ്റി ഇങ്ങനെയൊന്നും മേലഴിയത്തൊന്നും പോയിപ്പറയല്ലേ.
മറുപടിഇല്ലാതാക്കൂനാമെന്ത് പൊസ്റ്റിട്ടാലും അതിനെക്കാളൊരു പാടു വലിയ ചക്രവാളങ്ങള്‍ കമന്റിലൂടെ കാണിച്ചു തരുന്ന ദേവേട്ടനെ മറന്നതാണോ
എനിക്കെന്തോ കപീഷിന്റെ കഥ വായിച്ച പോലെ തോന്നി.നന്നായിട്ടുണ്ട്.
qw_er_ty