നിലാവും ഇരുട്ടും മഞ്ഞും
കൂടിയ വഴിയിലേക്ക്
ഒരു തുന്നല്‍ യന്ത്രത്തിന്റെ
ശബ്ദം വാതില്‍ തുറന്ന്
ഓടി വന്നു.
മുറിയിലെ ലഹരി പിടിച്ച
വെളിച്ചം മാത്രം
അവിടേക്ക് വന്നില്ല.
ജനല്‍ക്കണ്ണുകള്‍
തുറന്നുവെച്ചിട്ടും
ആ വീട് എന്നെ കണ്ടില്ല .
ഒരു പക്ഷേ ,
പിണക്കം തീര്‍ന്നിട്ടുണ്ടാവില്ല
ശാന്തമായ ആ ഭ്രാന്തിന്...
അല്ലെങ്കില്‍ ,
‘നീ വന്നല്ലോ...’ എന്ന്
ഞൊടിയില്‍ പാലകള്‍
പൂത്തേനേ...
എങ്കിലും
കാറ്റിതിലേ പോയെന്ന്
കുളമറിയാതെ വരുമോ...?
തികച്ചും വ്യക്തിപരം...
മറുപടിഇല്ലാതാക്കൂവിസ്ണുപ്രസാദ്, കാര്യം വ്യക്തി പരമാണെന്നു അടുത്തൂടെ പോയപ്പോഴേ തോന്നി... ചിത്രകാരന്‍ ശല്യപ്പെടുത്തുന്നില്ല. ഇതൊക്കയല്ലെ ജീവിതത്തിന്റെ മൊഞ്ച് !!!!
മറുപടിഇല്ലാതാക്കൂസൌന്ദര്യപിണക്കമാണല്ലെ,ഒന്നു കൂടെ സൂക്ഷിച്ചു നോക്കൂ,വെളിച്ചമില്ലെങ്കിലും ആ മുറിയില്‍ നിന്നും നിറഞ്ഞരണ്ടു കണ്ണുകള്‍ നിങ്ങളെ തേടി വരുന്നുണ്ട് മാഷേ.
മറുപടിഇല്ലാതാക്കൂഅറിയിക്കാതെ പോയാലും അറിയുന്നൂ ചിലത്.
മറുപടിഇല്ലാതാക്കൂഇതിനുമുമ്പത്തേ കുളം+പ്രാന്തത്തിയും നന്നായി.
ഇപ്പൊഴത്തെ കവിത നന്നായി. ഞാന്‍ മറ്റു കവിതകള്‍ (മിക്കവാറും) വായിച്ചു. പക്ഷെ അതില്‍ കുളം+പ്രാന്തത്തി. അതെന്തോ ഇഷ്ടായില്ല. അതിനെ ദാ ഇങ്ങിനെ കഥയാക്കിയിരുന്നെങ്കില്‍....!.
മറുപടിഇല്ലാതാക്കൂപ്രാന്തത്തിയും കുളവും:-
പ്രാന്തത്തി ദിവസവും വെളുപ്പാങ്കാലത്ത് കുളിക്കാന്‍ വരും.കുളം അവളുടെ കാമുകനാണെന്നാ വിചാരം.
അവള്‍ കുളത്തിനോട് അംഗവിക്ഷേപങ്ങളോടെ
കഥ പറയും, പരിഭവിക്കും, ഉടുതുണിയഴിച്ചിട്ട്
മതിയാവോളം കെട്ടിപ്പിടിക്കും. കുളക്കരയിലിരുന്ന്
കുറേനേരം മുടികോതും, കരയും, ചിരിക്കും. ഒരു ചെറുചിരിയുമായി കുളം നിശ്ശബ്ദനായി കിടക്കും. എല്ലാം കേട്ട് ഒരു മീങ്കൊത്തി
ഇങ്ങനെ ചീത്ത പറയും: 'നാണമില്ലാത്ത കുളമേ, എത്ര പെണ്ണുങ്ങളുടെ നഗ്നത കുടിച്ചാലും
മതിവരാത്തവനേ, ഈ പ്രാന്തത്തിയെയെങ്കിലും
നിനക്കൊഴിവാക്കിക്കൂടേ...'എന്ന്........
അതോ ഇതു ഇനി കഥ തന്നെയായിരുന്നോ വിഷ്ണുവേ?
നല്ല കവിതകള്‍ക്കായി കാത്തിരിക്കുന്നു.
സസ്നേഹം നന്ദു.
മാഷെ,
മറുപടിഇല്ലാതാക്കൂകവിത വായിച്ചു ,
മെയില്‍ അയച്ചാല്‍ മറുകുറിയിട്ടൂടെ മാഷെ !!
അതോ ഇനി "ബുജി" ചമഞ്ഞ് മെയില്‍ അയച്ചാലും കമന്റിയാലുമൊക്കെ വല്ലതും കളഞ്ഞുപോകുമോന്ന് വെച്ചിട്ടാണോ?
ഹല്ല പിന്നെ
ഈ രീതിയാണെങ്കില്‍ നാട്ടുകാരന്‍ എന്ന ആ ലേബല്‍ ഞനങ്ങ് മറക്കുമേ.
qw_er_ty
ക... കാമുകന്‍
മറുപടിഇല്ലാതാക്കൂക... കള്ളന്‍
കക്കുക ....
കാമുകന്‍ ഹൃദയം
കള്ളന്‍ മുതലും
കള്ളന്‍റെ ചങ്ങാതി ഇരുട്ടും നിലാവും
കാമുകനും ഇഷ്ടം ഇരുട്ടും നിലാവും
ഇങ്ങനെ ദഹിക്കാതെ കിടക്കുന്നത് കൊണ്ടോ..എന്തോ ..'മലാശയം' നന്നെ രസിച്ചു..
മറുപടിഇല്ലാതാക്കൂhttp://www.chintha.com/node/2618
കവിത വായിച്ചവര്‍ക്കും അഭിപ്രായം കോറിയവര്‍ക്കും നന്ദി.
മറുപടിഇല്ലാതാക്കൂചിത്രകാരാ,നന്ദി:)
സൂ,നന്ദി:)
വല്ല്യമ്മായീ,നന്ദി:)
തറവാടിച്ചേട്ടാ,നന്ദി:)
പിന്മൊഴീ,നന്ദി:)
അഹമീദ്,നന്ദി:)
കുഞ്ഞുണ്ണീ,ആളു കൊള്ളാമല്ലോ...:)നന്ദി.
നന്ദേട്ടാ,കുളം+പ്രാന്തത്തി നീണ്ട ഇടവേളയ്ക്കുശേഷമുള്ള എഴുത്താണ്.ഭാഷയൊക്കെ കൈവിട്ട മാതിരി ഒരു ഘട്ടത്തിലയിരുന്നു ഞാന്‍ .അതിന്റെ കുറവുകള്‍ ഉണ്ട്.ക്ഷമിക്കുക.വന്നതിനും വായിച്ചതിനും വിശദമായി ഒരു കമന്റിട്ടു പോയതിനും നന്ദി.