gfc

യുദ്ധനീതി

ഞാന്‍ നിന്നെ നിരന്തരം
രഹസ്യമായി
ആക്രമിച്ചുകൊണ്ടിരിക്കും
നീയും എന്നെ ആക്രമിക്കണം.
പക്ഷേ രഹസ്യമായി.
പരസ്യമായി ആക്രമിക്കുന്നത്
യുദ്ധനീതിയല്ല...

ആനയാണ്/ചേനയാണ്

പ്രണയം ആനയാണ്
അതുകൊണ്ടാണല്ലോ
നാം എല്ലായിടത്തും
അതിനെ തിടമ്പേറ്റാന്‍
എഴുന്നെള്ളിക്കുന്നത്
പ്രണയം ചേനയാണ്
ചെലപ്പൊ ചൊറിയും...

ഒളിച്ച്

നേരെ നോക്കാന്‍
അനുവദിക്കാത്തതിനാലാണല്ലോ
ഞാന്‍ ഒളിഞ്ഞു നോക്കുന്നത്...

4 അഭിപ്രായങ്ങൾ:

  1. അനിവാര്യമായ മുഖമ്മൂടികളുടെ അലര്‍ജ്ജി . നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. മൂന്നും നന്നായിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  3. അതെ, രാത്രിയാവട്ടെ ഞാന്‍ നിന്നെ എന്റെ കൂര്‍ത്ത നഖങ്ങളാല്‍ കുത്തിക്കീറും എന്റെ രക്തദാഹിയായ ദംഷ്ട്രങ്ങള്‍ നിന്റെ മേനിയില്‍ ആഴ്ന്നിറങ്ങും ഞാന്‍ നിന്റെ ശരീരത്തേയും ആല്‍മാവിനേയും നിരന്തരം പീഡിപ്പിച്ചുകൊണ്ടിരിക്കും രാത്രിയുടെ മറവില്‍ ആരാരും കാണാതെ... നീ എന്നേയും അപ്രകാരം തന്നെ ചെയ്യുക കൂരിരുട്ടിന്റെ മറവില്‍ ആരുടേയും കണ്ണില്‍ല്‍പ്പെടാതെ. പകല്‍‌വെളിച്ചത്തില്‍ നാട്ടാരുടെ മുമ്പില്‍ നാം വിട്ടുപിരിയാത്ത സുഹൃത്തുക്കളായിരിക്കണം, അല്ലെങ്കിലും ആണെന്നു തോന്നിക്കണം. പരസ്യമായ ആക്രമണമരുത്, അതു യുദ്ധനീതിയുടെ ലംഘനമാകും. കതിരവനൊന്നു ചെരിഞ്ഞോട്ടെ നമുക്കാരും കാണാതെ യുദ്ധക്കളത്തിലിറങ്ങാം.

    അതെ, അതു തന്നെ. കവിക്കു മത്തുപിടിച്ചിരിക്കുന്നു. ഇത് ഇവിടം കൊണ്ടൊന്നും അവസാനിക്കില്ല. വടി വെട്ടാന്‍ പോയിട്ടേയുള്ളേ.

    മറുപടിഇല്ലാതാക്കൂ
  4. ഞാനും ഞാനും. എനിക്കും ഒളിച്ചുനോക്കണം.

    മറുപടിഇല്ലാതാക്കൂ