gfc

ആശംസ

വെളിച്ചത്തെ തിരഞ്ഞ് വളഞ്ഞുപോയമരമേ
നിവര്‍ന്നുനില്‍ക്കുന്ന മരങ്ങള്‍ നിന്നെ
നിശ്ശബ്ദം പരിഹസിച്ചുകൊണ്ടിരിക്കും.
എങ്കിലും നിനക്കൊരാശംസ നീട്ടാതെ
ഞാനീവഴി പോവതെങ്ങനെ...?

(2006നവംബര്‍20)

11 അഭിപ്രായങ്ങൾ:

  1. മാഷേ,
    ആ മരത്തിനു മുന്നില്‍ ആശംസയോടൊപ്പം ഞാനുമെന്‍‍ തല കുനിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍11/21/2006 8:30 AM

    അറിവുതേടി ക്ലേശങ്ങളുടെ പാത സ്വീകരിച്ചവരെ സുഖഭോഗങ്ങളുടെ വഴി സ്വീകരിച്ചവര്‍ എന്നും പരിഹസിച്ചിട്ടേയുള്ളൂ. മാഷിനും മരത്തിനും ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  3. വേണുജീ,തനിമാ,എന്റേയും മരത്തിന്റേയും വക നന്ദി.

    മറുപടിഇല്ലാതാക്കൂ
  4. ഇതിനൊരു ബ്ലൊഗ്‌ലൊക തര്‍ജമക്ക് സാധ്യത കാണുന്നു, അതൊ അത് തന്നെയാണൊ ഉദ്ദേശിച്ചത്

    മറുപടിഇല്ലാതാക്കൂ
  5. വെളിച്ചം കിട്ടുമ്പോള്‍ പങ്കിടാന്‍, പരിഹസിച്ച മരങ്ങള്‍ കൂടെയുണ്ടാകും.

    മറുപടിഇല്ലാതാക്കൂ
  6. അബ്ദൂ ,അങ്ങനെയുമാവാം.ഇന്നലെയാണെഴുതിയത്...വര്‍ഷങ്ങള്‍ക്കുശേഷം കവിതയെന്ന് എനിക്ക് വിളിക്കാന്‍ തോന്നുന്ന ഒന്ന്.എന്റെ വാടകപ്പുരയ്ക്കുമുന്നില്‍ ഒരു വളഞ്ഞമാവ് കഷ്ടപ്പെട്ട് നില്‍ക്കുന്നുണ്ട്.അതും അബോധത്തിലെ ബ്ലോഗുലകവുമൊക്കെചേര്‍ന്ന് ഉണ്ടായതാവാം.സൂ ,എന്താ ചിരിക്കാത്തേ :),വല്യമ്മായീ നന്ദി.

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍11/22/2006 12:19 PM

    മാഷേ..
    ഇതല്ലെങ്കിലും ഇതുപോലെ ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. എവിടെയാണെന്ന് ഓര്‍ക്കുന്നില്ല.
    എപ്പോഴെങ്കിലും കിട്ടിയാല്‍ പറയാം.
    പിണക്കം തോന്നേണ്ട. ചിലപ്പോള്‍ രണ്ടു പേര്‍ക്ക് ഒരേ ചിന്ത ഉണ്ടാകാം.
    കൃത്യമായി ഓര്‍മ്മയില്ലാത്തതിനാല്‍ നന്നായി എന്നു പറയാം. ചിന്തകള്‍ക്ക്

    മറുപടിഇല്ലാതാക്കൂ
  8. ഇത്പോലൊന്ന് വേറെ ഉണ്ടെങ്കില്‍ പിന്നെ ഇതെങ്ങെനെ നന്നായി എന്ന് പറയും ഇരിങ്ങല്‍ മാഷേ?

    മറുപടിഇല്ലാതാക്കൂ
  9. അജ്ഞാതന്‍11/22/2006 12:37 PM

    ഇടങ്ങളേ.. ഞാന്‍ എഴുതിയത് ശരിക്ക് വായിക്ക്
    “ഇതല്ലെങ്കിലും ഇതുപോലെ “
    അപ്പോള്‍ പിന്നെ ഇത് നന്നാവാതിരിക്കുന്നതെങ്ങിനെ?
    അടുത്ത വരികള്‍ കൂടി ശ്രദ്ധിച്ച് വായിക്ക്.
    അപ്പോ ശരി..ഒക്കേ...

    മറുപടിഇല്ലാതാക്കൂ