ആള്‍ക്കൂട്ടത്തില്‍ ചിലര്‍
ബൂലോകത്ത് ഇനിയും വളര്‍ന്നുവരുന്ന ധാരാളം എഴുത്തുകാരുണ്ട്.ഇത്തിരിവെട്ടം,നവന്‍ ,ഇടങ്ങള്‍ ...അങ്ങനെ പലരും.ഭാഷയില്‍ ബൂലോകത്ത് വലിയ സംഭാവനകള്‍ ചെയ്ത ഉമേഷേട്ടനെ മറക്കുന്നത് നന്ദികേടാവും.ബൂലോകത്തെ നൂറുകണക്കിന് ബ്ലോഗുകളെ ഭാഷയുടെ നല്ല വഴികളിലൂടെ നടത്തുന്നതാണ് അദ്ദേഹത്തിന്റെ ബ്ലോഗിങ്.ഭാഷയോടുള്ള ഈ സ്നേഹവും ആദരവും മാത്രം മതി അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ അടയാളമായി.കൂമന്‍സും നല്ല ഭാഷ കൈമുതലായുള്ള ഒരെഴുത്തുകാരനാണ്.
അദ്ദേഹത്തിന്റെ കവിതകള്‍ ഞാനിനിയും വായിച്ചിട്ടില്ല.വായിച്ചത് ശാസ്ത്ര ലേഖനങ്ങളാണ്.നാട്ടുഭാഷ നന്നായി ഉപയോഗിക്കുന്ന ഒരുപാട് ബൂലോകരുണ്ട്.കുട്ടമ്മേനോന്‍ ,കുമാര്‍ തുടങ്ങിയവര്‍ ഉദാഹരണം.
ഗൌരവരചനകളെ എങ്ങനെ സമീപിക്കണം
ബൂലോകത്ത് വരുന്ന കൂടുതല്‍ രചനകളും ലളിതവായനയ്ക്കുള്ളതാണ്.ഗൌരവസ്വഭാവമുള്ള രചനകളും അല്ലാത്തതും ഒരേ സ്കെയില്‍ വെച്ച് വായിക്കാമോ..?വായനക്കാരന്റെ തരം പോലിരിക്കും എന്നാവും ഉത്തരം.എങ്കിലും നമുക്ക് വിവരമില്ലാത്ത കാര്യങ്ങളെ ക്കുറിച്ച് മിണ്ടാതിരിക്കലല്ലേ ശരി. അല്ലെങ്കില്‍ എനിക്ക് മനസ്സിലായില്ലെന്ന് പറയുകയുമാവാം.സൂവിന്റെ ചില ബ്ലോഗ്കമന്റുകളില്‍ അവര്‍ സ്ഥിരമായി ചെയ്യുന്ന പോലെ ഒരു ചിരിയടയാളം വെച്ച് ഞാനിതിലെ വന്നുവെന്ന് സൂചിപ്പിക്കുന്നതും നന്ന്.പക്ഷേ അതും ചിലപ്പോള്‍ സംശയിപ്പിക്കാവുന്നതാണ്.സൂവിന്റെ കമന്റിന്റെ ചുവട്ടില്‍ സൂചേച്ചി എന്താണൊരു വളിച്ച ചിരി എന്ന് ബ്ലോഗര്‍ ചോദിച്ചിരിക്കുന്നത് കണ്ടു.ചിരിയുടെ അര്‍ഥവും മാറാം. ചിരിയടയാളം ഒരു തന്ത്രവുമാവാം.(ഞാനിത് ഒരു ഉദാഹരണം പറയാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. സൂ എന്നെ തെറ്റിദ്ധരിക്കരുതേ.)എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ദൂരം കുറയ്ക്കുന്നതാണ് ബ്ലോഗിലെ കമന്റുകള്‍ .ചൂടാറാത്ത പ്രതികരണം.അതുകൊണ്ടതിന് ചിലപ്പോള്‍ ഒരല്‍പ്പം കൂടുതല്‍ വൈകാരികത ഉണ്ടാവും .ഈ മനുഷ്യപ്പറ്റ് വേണ്ടെന്ന് വെക്കണ്ട.പക്ഷേ ഒരു പോസ്റ്റിന്റെ സ്വഭാവത്തെ തകിടം മറിക്കുന്ന കമന്റ് വായനക്കാരന്‍ നീട്ടുമ്പോള്‍ ബ്ലോഗര്‍ അത് രണ്ട് കയ്യും നീട്ടി സ്വീകരിക്കേണ്ടതുണ്ടോ...?
എഴുത്ത് പരിഷ്കരിക്കപ്പെടേണ്ടതാണ്.
തീര്‍ച്ചയായും എഴുത്തില്‍ തരംതിരിവുകള്‍ ഉണ്ട്.ഇനിയങ്ങോട്ട് ഞാന്‍ ഗൌരവസ്വഭാവമുള്ള രചനകളെക്കുറിച്ചുമാത്രമാണ് എഴുതാന്‍ ഉദ്ദേശിക്കുന്നത്.ബ്ലോഗ് എക്കാലത്തും ചവറ്കൃതികളുടെ സൂക്ഷിപ്പിടം ആയി തുടരാന്‍ സാധ്യതയില്ല.നല്ല എഴുത്തുകാരും രചനകളും വൈകാതെ ബൂലോകത്തെ തേടിയെത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.അവയെ അര്‍ഹിക്കുന്ന രീതിയില്‍ സ്വാഗതം ചെയ്യാനും സര്‍ഗ്ഗാത്മകമായ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും നമുക്ക് കഴിയണം.സാമ്പ്രദായിക രചനാസങ്കേതങ്ങളില്‍ നിന്ന് കുതറാനും(സുനിലിന്റെ പ്രയോഗം),അവനവന്റെ ഭാഷയെ നവീകരിക്കാനും നല്ല എഴുത്തുകാര്‍ തയ്യാറാവും. ഓരോ രചനയും അവര്‍ക്ക് ഒരു പരീക്ഷണമാവും.ഇത്തരം പരീക്ഷണങ്ങള്‍ ചെയ്യാനുള്ള ത്രാണി നമുക്കൊക്കെ ഉണ്ടെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.ഈ വിധം എഴുത്തിനെ നവീകരിക്കാന്‍ കഴിയാത്തിടത്ത് എഴുത്തുകാരന്‍ പരാജിതനാവുന്നു.(പരാജിതാ, :)താങ്കള്‍ ക്ഷമിക്കുമോ...)
ചര്‍ച്ച തുടരുന്നു:ബൂലോകത്തെ ഗൌരവ രചനകള്‍-സമീപനം
മറുപടിഇല്ലാതാക്കൂകൊള്ളാം. ഇത്തരമൊരു കുറിപ്പടിക്കൂട്ടം എഴുതാനൊരാളെ കാത്തിരിക്കുകയായിരുന്നു ഞാനും.
മറുപടിഇല്ലാതാക്കൂനല്ല നീരീക്ഷണങ്ങള്‍ മാഷേ.എഴുതികൊണ്ടിരിക്കുക,ചിന്തയിലൂടേയും വായനയിലൂടേയും അഭിപ്രായങ്ങളിലൂടേയും വളരുന്ന എഴുത്ത്,അതു കഥയാവാം കവിതയാകാം, അതിന് ബൂലോഗത്തേക്കാള്‍ നല്ലൊരു തട്ടകം എവിടെയുണ്ട് ഈ ലോകത്തില്‍.
മറുപടിഇല്ലാതാക്കൂതെറ്റിദ്ധാരണയില്ല.
മറുപടിഇല്ലാതാക്കൂഞാനേതെങ്കിലും ബ്ലോഗില്‍ കമന്റിനു ചിരി വെച്ച് പോകുന്നെങ്കില്‍ അതിന് പല അര്‍ത്ഥവും ഉണ്ടാകും.
എനിക്കീ പോസ്റ്റ് ഇഷ്ടമായി. വിശദമായൊരു കമന്റിന്റെ ആവശ്യമില്ല എന്നത് ഒന്ന്. ഇഷ്ടപ്പെടുന്നത് തന്നെയാണ് കാര്യം.
രണ്ട്- ബസ് സ്റ്റോപ്പിലെ പെട്ടിക്കടയില്‍ നിന്ന് വാരിക എടുത്ത് വായിച്ച് ഒരു നന്ദി പോലും പറയാതെ ബസ് വരുമ്പോള്‍ കടയിലേക്ക് വാരികയെറിഞ്ഞ് കയറിപ്പോകുന്നവരുണ്ട്. ബ്ലോഗിലും പലരുടേം സ്ഥിതി ഇതാണ്. എന്റെ മനസ്സിനു അത്രേം ദാരിദ്ര്യം ഇല്ല. അതുകൊണ്ട് വായിച്ചു എന്നറിയിച്ചും, ഇതിനെപ്പറ്റി എനിക്ക് വലുതായൊന്നും അറിയില്ലെന്നും താങ്കള്‍ എഴുതിയതൊക്കെയാണ് കാര്യമെന്നും, അതിനോട് യോജിക്കുന്നുവെന്നും അറിയിക്കാന്‍ ഒരു ചിരി വെച്ചിട്ട് പോകും. അതില്‍ വളിപ്പോ പരിഹാസമോ ഒരിക്കലും ഇല്ല. ഉണ്ടാവുകയുമില്ല.
അപൂര്‍വ്വം ചിലപ്പോള്‍ കമന്റ് ചെയ്യാന്‍ മനസ്സ് സമ്മതിക്കില്ല. അപ്പോളൊരു ചിരിയെങ്കിലും വച്ചിട്ട് പോകും.
ചുരുക്കത്തില്‍പ്പറഞ്ഞാല്‍, ഈ പോസ്റ്റ് ഞാന്‍ വായിക്കുകയും, എനിക്ക് ഇഷ്ടമാവുകയും, പക്ഷെ അഭിപ്രായം ഒരു ചിരിയില്‍ ഒതുക്കാനേ നിവൃത്തിയുള്ളൂ എന്നും, എല്ലാവരും എന്റെ ചിരി കമന്റിനെപ്പറ്റി വിചാരിച്ചാല്‍ മതി.
വെറുതെ എന്റെ പേര് എഴുതിയതുകൊണ്ട് വിശദമാക്കിയതാണേ. തെറ്റിദ്ധരിക്കേണ്ട. ഇതിലും മുമ്പെയുള്ള പോസ്റ്റും വായിച്ചു. :)
qw_er_ty
സൂ,തെറ്റിദ്ധരിക്കാത്തതിന് നന്ദി.
മറുപടിഇല്ലാതാക്കൂസൂവിന്റെ കമന്റ് ഇഷ്ടപ്പെട്ടു. ബസിന്‍റേയും പെട്ടിക്കടയുടെയും ഉദാഹരണം നന്നായി. പോസ്റ്റുകള്‍ക്കിടയില്‍ ഒളിഞിരിക്കുന്ന എഴുതിയയാളുടെ ശൈലിയാണ് ഞാന്‍ പലപ്പോഴും തിരയുക, അപ്പോള്‍ ചിലപ്പോള്‍ വായന കഴിയുമ്പോള്‍ എന്തായിരുന്നു കണ്ടന്‍റ് എന്നു മറക്കുന്നു. വീണ്ടും ഒരു വായനക്കു സമയവും അനുവദിക്കുകയില്ല, അപ്പോള്‍ എന്തു ചെയ്യും, ഒരു ചിരി(ചുണ്ടില്‍) പാസാക്കി സ്ഥലം വിടും.
മറുപടിഇല്ലാതാക്കൂവിഷ്ണുമാഷെ.. വരാന്‍ വൈകി, ഞാനൊരു പച്ചയായ പൊന്നാനിക്കാരന്‍, സാഹിത്യ കാരണവന്മാരുടെ താവളവും ഇടതാവളവുമാണ് പൊന്നാനിയെന്ന് ഞാന്‍ പറയാതെ തന്നെ അറിയാമല്ലോ , ഏ.വി. ഹൈസ്ക്കൂളിന്റെ മാവിന്‍ ചുവട്ടില്‍ സമ്മേളിക്കുന്ന കവിയരങ്ങും സാഹിത്യ ചര്‍ച്ചകളും വളരെ ദൂരെനിന്ന് ഗ്രഹിക്കാനെ ഈ ഉള്ളവന് ഭാഗ്യം ലഭിച്ചൊള്ളൂ, കാരണം അതല്ലാം ഒരു കൂട്ടം തലയില്‍ മുടിയില്ലാത്തവര്‍ക്കും ഊശാന്‍ താടിയും വെള്ളം കാണാത്ത ജുബ്ബ ധരിക്കുന്നവര്‍ക്കും മാത്രമുള്ള ബുജി സദസ്സായത് കൊണ്ടാവാം.(ഇത് ചിലര്‍ക്ക് ദഹിക്കില്ല ക്ഷമിക്കുക ആലങ്കാരികമായി പറഞ്ഞതാണ്) ആനുകാലിക പ്രസിദ്ധീകരണത്തിലെ ബുജികളുടെ എഴുത്തിനേക്കാള്‍ മികവ് പുലര്‍ത്തുന്ന ഒത്തിരി എഴുത്തുക്കാര്‍ നമ്മുക്കിടയിലുണ്ട്, എഴുതി തെളിയാനുള്ള നല്ലൊരു അവസരം തന്നെയാണ് ഈ ബൂലോകം അതില്‍ സംശയമില്ല, ഈ അവസരത്തെ പരമാവധി ഏവരും പ്രയോജനപ്പെടുത്തുക, സാഹിത്യത്തില്‍ സ്ഥിരമായി ഒരു പ്രതിഷ്ട സാദ്ധ്യമല്ല .. ഇന്നതേ എഴുതാവൂ, ഇന്ന രീതിയിലെ എഴുതാവൂ എന്ന ശാഠ്യമൊന്നും ശരിയല്ല, അങ്ങനെയെങ്കില്‍ നമ്മുടെ വിശ്വസാഹിത്യക്കാരന്‍ ബഷീറിനൊന്നും സാഹിത്യമണ്ഡലത്തില്‍ ഒരു സ്ഥാനവും ലഭിക്കില്ല, ഓരോരുത്തര്‍ക്കും അറിയുന്ന തന്റെ തനതായ ശൈലി ഉപയോഗിച്ച് എഴുതുക .. ഉദാഹരണത്തിന് ..ജ്ജ്... ഓള്.. ഓന് .. എന്നിങ്ങനെയുള്ള പദങ്ങള്‍ നമ്മുടെ ഭാഷയെ കൂടുതല്‍ വ്യപ്തിയുള്ളവയാക്കും .. ഞാനൊരു സാഹിത്യക്കാരനല്ല .. എനിക്കതിനാവുകയും ചെയ്യില്ലാന്ന് പറയില്ല .. ഒരുപക്ഷെ നിങ്ങളുടെ അത്ര കഴിവൊന്നും എനിക്കുണ്ടായെന്ന് വരില എങ്കിലും ഞാന്‍ എന്റേതായ രീതിയില്‍ ചിലത് ഇവിടെ കുത്തികുറിക്കും , ആധികാരികമായി മലയാള ഭാഷയെ കുറിച്ച് പറയാനും മാത്രം ഞാന്‍ ആയിട്ടില്ല . മലയാള ഭാഷയിലെ വ്യാകരണം ഒട്ടും അറിയാത്തവനാണ് ഞാന്‍ എന്നതുകൊണ്ട് തന്നെ,
മറുപടിഇല്ലാതാക്കൂഈ ചര്‍ച്ചയില്‍ ഇത്രയൊക്കെ എനിക്ക് പറയാനൊള്ളൂ ... ഇനിയും പ്രതീക്ഷിക്കുക
അവലോകനം നന്ദായിരിക്കുന്നു മാഷെ
മറുപടിഇല്ലാതാക്കൂതാങ്കളുടെ അവലോകനം നന്നായി. ഞാനിതു വരെയും ബ്ലോഗിങ് ഗൌരവതരമായി എടുത്തിട്ടില്ല. തോന്നിയത് തോന്നുന്ന സമയത്ത് തോന്നിയ പോലെ എഴുതുന്ന ശൈലിയാണ് സ്വീകരിച്ചു പോരുന്നത്. ബ്ലോഗിങ്ങിനെ ഗൌരവമായെടുക്കുന്നവരും കുറവാണെന്നതായിരിക്കാമതിനൊരു കാരണം. അല്ല, ഇനി ബ്ലോഗിങ്ങിനെ അത്ര ഗൌരമായി എടുക്കേണ്ടതുണ്ടോ ?
മറുപടിഇല്ലാതാക്കൂപൊന്നാനിക്കാരാ,സ്വാഗതം.മുഴുവനായും യോജിക്കുന്നു. എങ്കിലും നാട്ടുകാരായ എഴുത്തുകാരെക്കുറിച്ച് ഇങ്ങനെ പറയുന്നത് അവരെ അടുത്തറിയാന്‍ ശ്രമിക്കാഞ്ഞിട്ടാവും.പി.പി.രാമചന്ദ്രന്‍ മാഷെയൊക്കെ ഒന്ന് പരിചയപ്പെട്ടുനോക്ക്.നാട്ടുഭാഷാപദങ്ങള്‍ ഉപയോഗിച്ചുള്ള കവിതകള്‍ ഉണ്ടായിക്കാണാന്‍ എനിക്കും കൊതിയുണ്ട്.
മറുപടിഇല്ലാതാക്കൂഅലിക്കാ,നമ്മളൊക്കെ അയല്‍ക്കാരാണല്ലോ.നിങ്ങളുടെയൊക്കെ ഈ വരവും സ്നേഹവും എന്നുമുണ്ടായാല്‍ ജീവിതം ധന്യം.അനിയന്‍സിനിട്ട കമന്റ് ഞാന്‍ വായിച്ചു. കലക്കീട്ടുണ്ട്.ഒരു കൈ തരണമെന്ന് തോന്നിച്ചു.ബ്ലോഗിങിന്റെ സമ്മര്‍ദ്ദങ്ങളെക്കുറിച്ച് ഒരു കുറിപ്പിടണമെന്ന് അതു വായിച്ചപ്പോള്‍ തോന്നി.
ഉദാഹരണത്തിന് ..ജ്ജ്... ഓള്.. ഓന് .. എന്നിങ്ങനെയുള്ള പദങ്ങള്‍ നമ്മുടെ ഭാഷയെ കൂടുതല്‍ വ്യപ്തിയുള്ളവയാക്കും
മറുപടിഇല്ലാതാക്കൂഅതെയോ? ശൈലിയെന്നാല്‍ പ്രാദേശികഭാഷ ഉപയോഗിക്കുന്നതാണോ? എന്റെ അറിവില്‍ സംസാരഭാഷയിലെ ശൈലിയല്ല സാഹിത്യത്തിലെ ശൈലി. ബഷീര്‍ എംടി എന്നിവരുടെ ശൈലി പ്രാദേശികമായ സംസാരഭാഷയെ വളരെയധികം ഉപയോഗിച്ചിരുന്ന സാഹിത്യശൈലിയായിരുന്നു. എന്നാല്‍ അതായിരുന്നോ അവരുടെ ശൈലി? എംടിയുടെ ‘ഒരു പിറന്നാളും’, എന്‍.എസ്.മാധവന്റെ ‘കനകവും’ ചേര്‍ത്തു വായിച്ചാല്‍ മനസ്സിലാവും മേല്‍പ്പറഞ്ഞ പ്രാദേശികവകഭേദങ്ങള്‍ ഉപയോഗിക്കുന്നതല്ല ശൈലിയെ രൂപപ്പെടുത്തുന്നതെന്നു്. ജ്ജ് ഓള് ഓന്‍ ഇല്യ ഉവ്വോ നിശ്ശ്യല്ല എന്നിവയൊക്കെ ധൂര്‍ത്തുകാണിച്ചു പ്രയോഗിച്ചാല്‍ സാഹിത്യത്തിലെ ശൈലിയാകില്ല.
സച്ചിദാനന്ദനെ പോലുള്ള കവികള്‍ തനിദ്രാവിഡ വാക്കുകള്‍ മാത്രം ഉപയോഗിച്ചു കവിതയെഴുതുന്നതു കാണാം, ഫറൂക്ക് ബക്കര്‍ പറഞ്ഞ നാടന്‍ പ്രയോഗങ്ങള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ഭാഷയ്ക്കു വ്യാപ്തി വരുത്തുക അത്തരം ശ്രമങ്ങളാണു്.
എം.ടിയുടെയും മാധവിക്കുട്ടിയുടെയും സക്കറിയയുടെയും ബഷീറിന്റെയുമെല്ലാം കൃതികളില്‍ പ്രാദേശികമായി അവിടത്തെ ഭാഷ ഉപയോഗിച്ചത് കൃതിയുടെ അന്തസത്തയ്ക്ക് അനുസരിച്ചായിരുന്നു. അതൊരു തരത്തില്‍ വായനയെ ഒട്ടൊന്നുമല്ല സഹായിച്ചിട്ടുള്ളത്. വായനക്കാരുടെ എണ്ണം തന്നെയാണ് കൃതിയെ ജീവസ്സുറ്റതാക്കുന്നതെന്നു തന്നെയാണ് എന്റെ മതം. മേതിലിന്റെയും മറ്റും കൃതികളുടെ രണ്ടില്‍ കൂടുതല്‍ പതിപ്പുകളിറങ്ങാത്തതിന്റെ കാരണവും മറ്റൊന്നാവില്ലെന്ന് കരുതാം.
മറുപടിഇല്ലാതാക്കൂബൂലോകത്തേക്ക് 'സീരിയസ്സായ'സാഹിത്യകാര്‍ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പറയുന്നതിന് മുമ്പ് മറ്റ് ചില കാര്യങ്ങള്‍ കൂടി ചിന്തിക്കേണ്ടിയിരിക്കുന്നൂവെന്ന് എനിക്ക് തോന്നുന്നു.
മറുപടിഇല്ലാതാക്കൂഒരാളുടെ മനസ്സിനെ രസിപ്പിക്കാന്‍ കഴിയുന്നതെന്തും സാഹിത്യമാണെന്നാണെന്റെ പക്ഷം , അത് കഥയായാലും , കവിതയായാലും , ഓര്‍മ്മക്കുറിപ്പായാലും . സാഹിത്യത്തിന്റെ മറ്റ് കടമകളെക്കുറിച്ച് ഞാന്‍ പറയുന്നില്ല ( എനിക്കൊട്ടറിയുകയുമില്ല).
പിന്നെ സീരിയസ്സ് സാഹിത്യം , സില്ലി സാഹിത്യം എന്നുണ്ടോ? ഓരോരുത്തര്‍ അവരവരുടെ രുചിക്കനുസരിച്ച് എഴുതുകയും വായിക്കുകയും ചെയ്യുന്നുവെന്ന് മാത്രം.
ഞാന്‍ മനസ്സിലാക്കിയിടത്തോളം ബൂലോകത്തുള്ളവര്‍ 90 ശതമാനവും
എന്നെപ്പോലെ പച്ച മനുഷ്യരാണ് ( മറ്റുള്ളവര്‍ ഉണക്കയാണെന്നിതിനര്‍ഥമില്ല),
ഒറ്റയടിക്ക് അല്ലെങ്കില്‍ " നേരെ വാ നേരെ പൊ" സാഹിത്യത്തെ ഇഷ്ടപ്പെടുന്നവരാണ്. അതിന് കാരണവുമുണ്ട് , മിക്കവരും ജോലിയുടെ " ടെന്‍ഷന്‍" മാറാന്‍ വേണ്ടി വായിക്കുന്നവരും എഴുതുന്നവരുമാണ്. രണ്ട് പ്രാവശ്യം വായിച്ച് അല്ലെങ്കില്‍ ആസ്വദിച്ച് വായിക്കാനാവന് സമയമില്ല എന്നത് തന്നെ.
സ്വല്‍പം നീളം കൂടിയാല്‍ , അതിനെ തള്ളുന്ന ആളുകളെ എനിക്കറിയാം ( ഞാന്‍ തന്നെ ഒരു ഉദാഹരണം).
സാഹിത്യകാര്‍ വരൂ എഴുതൂ ആര്‍മാദിക്കൂ , എന്നാല്‍ എല്ലാവരും സീരിയസ്സായെഴുതണമെന്ന് മാത്രം പ്രതീക്ഷിക്കമോ.
മലയാളം വായിക്കാത്ത തലമുറ വരുന്ന ഈ കാലത്ത് എന്തെങ്കിലും വായിക്കുന്ന അല്ലെങ്കില്‍ എഴുതുന്ന നാലാളുണ്ടല്ലോ എന്ന് നമുക്ക് സമധാനിച്ചാല്‍ പോരെ അതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നത് അതിമോഹമാകില്ലേ ഇതൊക്കെ എന്റെ തോന്നലുകള്‍ മാത്രമാണ് ദയവ് ചെയ്ത് എന്റെ മതം തെറ്റെങ്കില്‍ നിങ്ങള്‍ തിരുത്തുക.
പിന്നെ സാഹിത്യ മെഴുതുന്ന ബാക്കി 10 ശതമാനം കൊണ്ട് തല്‍കാലമെങ്കിലും നിങ്ങള്‍ക്ക്
(' സീരിയസ്' എഴുത്ത് കാര്‍ക്ക് )തൃപ്തിപ്പെട്ടൂടെ?
അതല്ലേങ്കില്‍ തീര്‍ച്ച് നമുക്ക് നഷ്ടമാകുന്നത് ഒന്നും വായിക്കാതെയും എഴുതാതെയുമിരുന്നിരുന്ന , ഇപ്പോള്‍ എന്തൊക്കെയോ വായിക്കുകയും എഴുതുകയും ചെയ്യുന്ന
എന്നെപ്പോലെയുള്ളവരേയായിരിക്കും ) ഇനി നിങ്ങള്‍ പിന്തിരിപ്പന്‍ മാര്‍ , അരസികര്‍ വേണ്ട ഞങ്ങള്‍ സാഹിത്യകാര്‍ മാത്രം മതിയെന്ന് ആഗ്രഹമെങ്കില്‍ ആയിക്കൊള്ളൂ ...
വിഷ്ണുമാഷെ , നിക്കൊരു കുഴപ്പമുണ്ട് , എഴുതാന്‍ തൊടങ്ങിയാ പിന്നെ മേലും താഴേയും നോക്കില്ല , കൂടുതലായോ ഞാന്‍? , വല്ലതും വിഷമമായെങ്കില്‍ ദയവ് ചെയ്ത് ക്ഷമിക്കുക , കാരണം ചൂട് വെള്ളത്തില്‍ വീണ പൂച്ചയുടെ അവസ്ഥയാണെനിക്ക്.
മേനൊനേ..
മറുപടിഇല്ലാതാക്കൂവായനക്കാരുടെ എണ്ണമാണ്, ഇറങ്ങിയ പതിപ്പുകളുടെ എണ്ണമാണ് കൃതിയെ വിലയിരുത്തുന്നത് എന്ന് പറയുന്നത് ഷക്കീല സിനിമ ഏറ്റവും നല്ലത് എന്ന് കണ്ടവരുടെ എണ്ണം വെച്ച് പറയുന്നത് പൊലെയാണ്, കണ്ടവരുടെ എണ്ണം വെച്ച് നൊക്കുമ്പൊള്‍ ടി വി ചന്ദ്രന്‍, ജൊണ്‍ (എന്റെ നഷ്ടം),... ആരും സിനിമയേ ഏടുത്തില്ലെന്ന് പറയേണ്ടി വരും
കുട്ടന്‍ മേനനേ,
മറുപടിഇല്ലാതാക്കൂഭാഷാപോഷിണി എത്ര പ്രതികള്‍ അടിക്കുന്നുണ്ട്: ഏറിയാല്‍ 30,000
മനോരമ വീക്ക് ലി 10-15 ലക്ഷം.(കണക്കുകള്‍ ആധികാരികമല്ല, എങ്കിലും ഏകദേശം ശരി).
2000 പുസ്തകം ചിലവായാല്‍ കേരളത്തില്‍ ആ പുസ്തകം ഹിറ്റ് ആയി എന്ന് പറയാം എന്ന് എം.ടി എഴുതിയിട്ടുണ്ട്.
ജോയ്സിയുടെ നോവലുകള്‍ പതിനായിരക്കണക്കിന് വിറ്റുപോകുന്നു.
ഇനി പറയൂ, വായനക്കാരുടെ എണ്ണമാണോ കൃതിയെ ജീവസ്സുറ്റതാക്കുന്നത്?
തറവാടി ചേട്ടാ,
രോഷാകുലനാകാതെ,
ചേട്ടന്റേയും വല്യമ്മായുടേയും ബ്ലോഗുകള്‍ എല്ലാം സ്ഥിരം വായിക്കാറുള്ളവരാണ് ഞങ്ങളൊക്കെ.
ബ്ലോഗിനെ ഒരു എന്ററ്ടെയിന്മെന്റ് ആക്കുന്നതിന് നിങ്ങളുടെ ഒക്കെ പോസ്റ്റുകള്‍ (എന്റെ പഴയ പോസ്റ്റുകളും ;)) തന്നെയാണ് മുഖ്യ പങ്കുവഹിക്കുന്നത്. ‘സീരിയസ്’ ആള്‍ക്കാര്‍ സീരിയസ് ഒന്നുമല്ല. ബ്ലോഗില്‍ എല്ലാം വേണ്ടേ? ലൈറ്റ് റീഡിംഗ് മാത്രം പോരല്ലോ?
ബ്ലോഗ് വിശാലമായി വരുമ്പോള്‍ എല്ലാം വന്നെത്തും. വേണ്ടത് എടുക്കുക, വേണ്ടാത്തത് തള്ളുക.
ഇനിയും നല്ല നല്ല ചര്‍ച്ചകള്‍ വരട്ടെ.
അയ്യോ സങ്കുജിതാ , അങ്ങിനെ ഞാന്‍ പറഞ്ഞുവോ , എങ്കില്‍ എനിക്ക് തെറ്റി , എല്ലാവരും സീരിയസാവണം അല്ലെങ്കില്‍ സാഹിത്യകാര്‍ ഇവിടെ വന്നേ തീരൂ എന്നൊക്കെ പറഞ്ഞതില്‍ ഇതവര്‍ക്ക് മാത്രമുള്ളതെന്ന ഒരു ധ്വനിയില്ലേ എന്ന ഒരു ( തെറ്റ്) ദ്ധാരണ എന്നില്‍ വളര്‍ത്തി അതാകാം , തീര്‍ച്ചയായും സാഹിത്യകാര് വേണം ഈ ലോകത്ത്.
മറുപടിഇല്ലാതാക്കൂപിന്നെ
ഞാന്‍ പറഞ്ഞത് തന്നെ വീണ്ടും പറയുന്നു , ഷകീല പടങ്ങള്‍ ആസ്വദിക്കാന്‍ ആളുകള്‍ക്ക് താത്പര്യമുണ്ടെകില്‍ എന്ത്‌കൊണ്ട് അതിനെ മാറ്റി നിര്‍ത്തുന്നു.
അരവിന്ദന്‍റെയും , അടൂരിന്‍റെയും , റ്റി.വി. ചന്ദ്രന്‍റേയും സിനിമകള്‍ മനസ്സിലാകാത്ത അല്ലെങ്കില്‍ ആ സിനിമകളില്‍ ഒരു ആസ്വാദനം കാണാന്‍ പറ്റാത്ത ഒരു ജനത അവര്‍ക്ക് മനസ്സിലാവുന്നത് തിരഞ്ഞെടുത്താല്‍ അതിലെന്താണ് തെറ്റ്?
പിന്നെ സമൂഹത്തിന്‍റെ മാന്യത കളഞ്ഞ് പൊകും , കുട്ടികള്‍ നശിക്കും ...മണ്ണാങ്കട്ട...എന്‍റെ സ്കൂള്‍ കാലഘട്ടവും , കലാലയ ജീവിതവും വളരെ നന്നായിരുന്നു ( എന്‍റെ കുറിപ്പുകള്‍ വായിച്ചവര്‍ക്കറിയും - അല്ലെങ്കില്‍ ഇതൊരു പരസ്യം )
ആ ഞാന്‍ ഈ ഷകീല പടം കണ്ടിട്ടില്ല , പിന്നെ ( ഇക്കിളിയാണിദ്ദേശാങ്കില്‍ )ഇത്തരം സിനിമള്‍ മലയാളത്തിലില്ലെങ്കില്‍ മറ്റ് ഭാഷകളിലുണ്ട്.
ഞാന്‍ പറഞ്ഞ് വരുന്നത് ,പണ്ട് “മ” വാരികകള്‍ , പൈങ്കിളി സാഹിത്യം എന്നൊക്കെ ബുദ്ധിയില്ലാത്ത ബുദ്ധി ജീവികള്‍ പറഞ്ഞ് ഈ സാധനം അത്യാവശ്യം വയിച്ചിരുന്ന ആള്‍ക്കാരെ വായനയില്‍ നിന്നും അകറ്റുകയാണുണ്ടായത്.
തറവാടിയുടെ കണ്ട് പിടുത്തമെന്ന് പറയേണ്ട , പണ്ട് ഞാന്‍ വായിക്കാന്‍ തുടങ്ങിയതാണിതൊക്കെ , എന്നാല്‍ ( അയ്യ , മോശം , നീ ഇതൊക്കെയാണോ വായിക്കുന്നത്?) നീ വായിക്കേണ്ടത് ഇവരുടെയൊക്കെ എന്ന് പറഞ്ഞ് കുറേ സാഹിത്യകാരുടെ പേരുകള്‍ പറഞ്ഞു
അവിടേന്ന് പോരും ചെയ്തു ഇവിടെ എത്തിയതുമില്ലാന്ന് പറഞ്ഞപോലെ , “മ” വിടുകയും ചെയ്തു , “സാഹിത്യം” വായിച്ചതുമില്ല
അത് കൊണ്ട് ഇനിയും വേണോ ഈ തരം തിരിവുകളും നല്ലതും ചീത്തയുമൊക്കെ?
നിങ്ങള്‍ക്ക് രസിക്കുന്നത് നിങ്ങള്‍ വായിക്കൂ , നിങ്ങള്‍ വായിക്കുന്നതാണ് യഥാര്‍ഥ സാഹിത്യം , ബാക്കിയെല്ലാം “തറ” , ഷക്കീല , എന്നൊക്കെ പറയാതിരുന്ന് കൂടെ?
എന്ത് വായിച്ചാലും കണ്ടാലു അതിലെന്തെങ്കിലും കാണും എന്ന് വിശ്വസിക്കുന്നവനാ ഞാന്‍ , തെറ്റെങ്കില്‍ നിങ്ങള്‍ തിരുത്തൂ , വെരുതെ പറഞ്ഞാല്‍ പോര !!
ഇതൊക്കെ എന്‍റെ അനുഭവങ്ങള്‍ മാത്രം
കൂടുതലെഴുതിയാല്‍ വിഷ്ണുമാഷ് തെറ്റും ഒരു പക്ഷെ , ഞങ്ങള്‍ നാട്ടുകാരാണൈ.
ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി.എല്ലാവരെയും തിരുത്തുക എന്റെ പണിയല്ല.അത് അസാധ്യവുമാണ്.ഉറങ്ങുന്നവനെ ഉണര്‍ത്താം ഉറക്കം നടിക്കുന്നവനെ...?തറവാടിച്ചേട്ടന്‍ പറഞ്ഞതുപോലെ എല്ലാതരത്തിലുമുള്ള എഴുത്തുകളൂം വേണം.പക്ഷേ ഞാനിവിടെ സംബോധന ചെയ്യാന്‍ ശ്രമിച്ചത് ഗൌരവരചനകളെ മാത്രമാണ്.പെരിങ്ങോടാ,നാട്ടുഭാഷാപദപ്പകര്‍ത്തെഴുത്ത് എന്നാവില്ല വിചാരം കരുതിയിട്ടുണ്ടാവുക.നാട്ടുഭാഷയെ ഉള്‍ക്കൊള്ളൂന്ന സാഹിത്യ ശൈലികള്‍ എന്നു തന്നെയാവും.പെരിങ്ങോടനോളം ക്ലിപ്തത വിചാരത്തിനോ എനിക്കോ അവകശപ്പെടാനാവില്ല.ഞാനത് ഉള്‍ക്കൊണ്ടത് എസ്.ജോസഫിന്റെ മീന്‍ കാരനെ ഓര്‍ത്താണ്
മറുപടിഇല്ലാതാക്കൂചര്ച്ചയില് പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി.എല്ലാവരെയും തിരുത്തുക എന്റെ പണിയല്ല.അത് അസാധ്യവുമാണ്.ഉറങ്ങുന്നവനെ ഉണര്‍ത്താം ഉറക്കം നടിക്കുന്നവനെ...?തറവാടിച്ചേട്ടന്‍ പറഞ്ഞതുപോലെ എല്ലാതരത്തിലുമുള്ള എഴുത്തുകളൂം വേണം.പക്ഷേ ഞാനിവിടെ സംബോധന ചെയ്യാന്‍ ശ്രമിച്ചത് ഗൌരവരചനകളെ മാത്രമാണ്.പെരിങ്ങോടാ,നാട്ടുഭാഷാപദപ്പകര്‍ത്തെഴുത്ത് എന്നാവില്ല വിചാരം കരുതിയിട്ടുണ്ടാവുക.നാട്ടുഭാഷയെ ഉള്‍ക്കൊള്ളൂന്ന സാഹിത്യ ശൈലികള്‍ എന്നു തന്നെയാവും.പെരിങ്ങോടനോളം ക്ലിപ്തത വിചാരത്തിനോ എനിക്കോ അവകശപ്പെടാനാവില്ല.ഞാനത് ഉള്‍ക്കൊണ്ടത് എസ്.ജോസഫിന്റെ മീന്‍ കാരനെ ഓര്‍ത്താണ്
മറുപടിഇല്ലാതാക്കൂഗൗരവമായി എഴുതുന്നവരുടെ കൂട്ടത്തില്‍ വിഷ്ണു എന്റെ പേരു പറയാത്തതു കൊണ്ട് ഞാന്‍ പിണങ്ങി. ഞാനും ഒരു ലിസ്റ്റുണ്ടാക്കുന്നുണ്ട്. വൈകാതെ പ്രസിദ്ധീകരിക്കും. വിഷ്ണുവിനെ തീര്‍ച്ചയായും ഉള്‍പ്പെടുത്തില്ല. നോക്കിക്കോ.
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂവിഷ്ണു
മറുപടിഇല്ലാതാക്കൂബ്ലോഗ്ഗില് ഈയ്യടുത്ത് വന്ന ഒരാളാണ് ഞാന്‍. കയ്യക്ഷരം നല്ലതല്ല എന്നൊരു ഭീതികൊണ്ടും (ഒരു പ്രസിദ്ധ സാഹിത്യകാരി പറഞ്ഞതുപോലെ ശൂന്യമായ താളിന്റെ മുന്‍പില്‍ ഇരിക്കാനുള്ള പേടികൊണ്ടും)അധികം എഴുതാതെ ഇതുവരെ കഴിഞ്ഞുപോന്ന ഒരാള്‍.
സാഹിത്യം എന്നുള്ളത് ഗൗരവമായ ഒരു പ്രവര്‍ത്തനം തന്നെയാണു. ബൂലോകത്ത് അതു നന്നെ വിരളവും. ഒന്നേ വഴിയുള്ളു. തിരഞ്ഞെടുത്തു വായിക്കുക. നല്ല സാഹിത്യവും അല്ലാത്തതും ഒക്കെ ഉണ്ട് തറവാടീ. ബൂലൊഗിലും പുറത്തും.
ബ്ലോഗ്‌പോലെയുള്ള ആധുനിക മാധ്യമങ്ങള്‍ക്കു സമാന്തര സാഹിത്യം, സമാന്തര മാധ്യമ പ്രവര്‍ത്തനം എന്നുള്ള നിലയിലൊക്കെ, വളരെ പ്രസക്തിയും ഉണ്ട്. അരാഷ്ട്രീയതക്കും, വര്‍ഗീയതക്കും, നവ-സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്കുമൊക്കെ എതിരായ, അവയെയെല്ലാം ചെറുക്കുന്ന ഒരു പ്രസ്ഥാനമാകാനും ബൂലഗത്തിനു സാധിക്കും. അത്തരമൊരു പ്രവര്‍ത്തനത്തിന്റെ ഭാഗമെന്ന നിലയിലാണ് നല്ല സാഹിത്യത്തിനും ബ്ലോഗ്ഗില്‍ സ്ഥാനമുണ്ടാവുക.
ഇനി അതല്ല, സ്ഥലപുരാണവും, അശ്ലീലവുമൊക്കെ നാമം ചൊല്ലി കാലം കഴിക്കാനാണു ബുലോഗത്തെ കണ്ടുപിടിച്ചത് എന്നുവരുമോ?
സ്നേഹപൂര്‍വം
രാജീവ് ചേലനാട്ട്