തുറന്നു വെച്ച നിന്റെ കണ്ണുകള്‍ക്കു മുന്നില്‍
ഞാന്‍ നിന്നു തന്നു.
നിന്റെ കണ്ണുകള്‍ എന്നെ രണ്ടാക്കി.
വലംകണ്ണില്‍ ശരീരം ഇടം കണ്ണില്‍ ആത്മാവ്
നിന്റെ കൃഷ്ണമണികളില്‍ കുടുങ്ങി
എന്റെ ശരീരവും ആത്മാവും നിലവിളിച്ചു.
‘നിന്നെ വിട്ടുതരില്ല’ എന്നു പറഞ്ഞ്
നീ കണ്ണുകള്‍ ഇറുക്കിയടച്ചു.
ഒന്നായ ലോകത്തെ രണ്ടാക്കി കാണിക്കുന്ന
നിന്റെ മുഖദ്വാരങ്ങളില്‍
അന്നുമുതല്‍ ഞാന്‍ തടവുപുള്ളിയായി.
നിന്റെ തുറക്കാത്ത കണ്ണുകളിലെ
കണ്ണീരു കുടിച്ച് ഞാനൊന്ന്
ഭേദപ്പെട്ടുവെന്നു മാത്രം.
(17-7-2000)
കവിത പല ദൃശ്യങ്ങളായിട്ടാണ് എന്റെ മനസ്‌സില്‍ തെളിഞ്ഞത്. ഒരുതരം 'ദാലി' മാതൃകയിലുള്ള പെയ്‌ന്റിങ്ങുകള്‍. അകത്തുള്ള അര്‍ഥതലങ്ങള്‍ രണ്ടാം വായനയിലാണ് തെളിഞ്ഞത്. ഇതിനെ ഞാന്‍ 'ഭാഷയുടെ ചിത്രങ്ങള്‍' എന്ന് വിളിക്കുന്നു... വിരോധമില്ലെങ്കില്‍. ഈ ശൈലി താങ്കളുടെ കവിതയെ വ്യത്യസ്‌തമാക്കുന്നു. അഭിനന്ദനങ്ങള്‍.
മറുപടിഇല്ലാതാക്കൂവിഷ്ണൂ..എന്നത്തേയും പോലെ വളരെ നല്ല കവിത..ശിവപ്രസാദ് പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു..
മറുപടിഇല്ലാതാക്കൂ