നോക്കി നില്‍ക്കുംപോഴാണത്.
അയാളുടെ കണ്ണുകളില്‍ നിന്ന്
തേളുകള്‍ ഇറങ്ങി വരുന്നത്
ഞാന്‍ വ്യക്തമായികണ്ടു.
ഞാന്‍ പേടിച്ചു നിലവിളിച്ചപ്പോള്‍
അയാള്‍ ചിരിക്കാന്‍ തുടങ്ങി.
അയാളുടെ വായില്‍ രണ്ട്
ദംഷ്ട്രകള്‍ കാണായി.
ഞാന്‍ തിരിഞ്ഞോടി
ഒരു ഹോട്ടലില്‍ കയറി.
ഒരു മേശയ്ക്കുമുന്നില്‍
തളര്‍ന്നിരുന്നു.
ബെയററോട് എന്തോ
ഓര്‍ഡര്‍ ചെയ്ത്
എതിര്‍വശത്തിരിക്കുന്ന
ആളുടെ മുന്നിലേക്കൊന്നു നോക്കി.
ഒരു പാത്രത്തില്‍ ചോര ,
മറ്റൊന്നില്‍ കുടലുമാലകള്‍ ,
ഒരു വലിയ കോഴിമുട്ട പോലെ തോന്നിച്ച ഒന്ന്...
സൂക്ഷിച്ചുനോക്കി,
ഒരു പുഴുങ്ങിയ മനുഷ്യത്തല...
അയാളും ചിരിച്ചു-രണ്ട് ദംഷ്ട്രകള്‍ ...
ഞാന്‍ പുറത്തേക്ക് ഓടി.
ഒരു ഓട്ടോറിക്ഷ വിളിച്ച്
'കബ്ബണ്‍പാര്‍ക്ക്' എന്നു പറഞ്ഞു.
വണ്ടി പറന്നു.
ഓവര്‍ടേക്ക് ചെയ്ത ഒരു കാര്‍ ഡ്രൈവറെ
തെറിവിളിച്ച് മരണപ്പാച്ചില്‍ തുടങ്ങി.
ഞാന്‍ കമ്പിയില്‍ പിടിച്ചിരുന്നു
വേഗത കൂടിക്കൂടി വന്നു,
എനിക്ക് ഭയവും.
വണ്ടി നിര്‍ത്താന്‍ പറഞ്ഞു.
നിര്‍ത്തിയില്ല.
പകരം നാല് തെറി പറഞ്ഞു.
എതിരെ വന്ന വണ്ടി
മുടിനാരിഴ വ്യത്യാസത്തിന്
ഇടിക്കാതെ പോയി.
ഞാന്‍ നിരത്തിലേക്ക് ചാടി.
തെരുവുവിളക്കുകളുടെ
പെരുങ്കണ്ണുകള്‍
എന്നെ തുറിച്ചുനോക്കിചിരിച്ചു.
വേഗത കൊണ്ട് തീ പറത്തി
ഇരുചക്രവണ്ടി ഒന്ന് കടന്നു പോയി.
ഞാന്‍ കബ്ബണ്‍ പാര്‍ക്കിലേക്ക് ഓടി.
അവിടെ മുളങ്കൂട്ടങ്ങളുടെ ഇടയില്‍
ഒരു പിശാച് ഒരു പെണ്‍ പിശാചിന്റെ
മാറ് പിളര്‍ത്തി രക്തം കുടിക്കുന്നു.
കബ്ബണ്‍ പാര്‍ക്കിലേക്ക് വാ...
മറുപടിഇല്ലാതാക്കൂഇതെന്താ വിഷ്ണുപ്രസാദ്.. ഇന്നലെ കണ്ട ദുഃസ്വപ്നമായിരുന്നോ.. അതൊ വല്ല ഹൊറര്‍ സിനിമയുടെ ബാക്കിയോ.. അതോ ബൂലോകരെ ഭയപ്പെടുത്താനോ..
മറുപടിഇല്ലാതാക്കൂഎന്തായാലും ഏറ്റിട്ടുണ്ട്.
കൃഷ് |krish
ഭയങ്കര സത്വം!
മറുപടിഇല്ലാതാക്കൂ