സീരിയലുകളും പരസ്യങ്ങളും മടുത്ത്
വിഡ്ഢിപ്പെട്ടിയില്‍ നിന്ന് തിരിഞ്ഞുനടന്ന്
ഭക്തിപുരസ്സരം രാമായണമെടുത്ത്
മറിച്ചുനോക്കുമ്പോള്‍ ,താളുകള്‍ക്കിടയില്‍
ഒരു പഴുതാര...
ഒരു വിഷജീവിയായ പഴുതാരയ്ക്കും
ഭക്തിയും വിശ്വാസവുമുണ്ടാവുന്നതില്‍
ഞടുങ്ങേണ്ടതില്ലെന്ന്
ചരിത്ര ബോധമുള്ളവര്‍ സമ്മതിച്ചു തരും.
രാമായണം പഴുതാരയ്ക്കു നല്‍കി
ഒരെഴുത്തിന് മുതിര്‍ന്ന് പേനയ്ക്കു പുറകേ...
മേശവലിപ്പ് പരതിയപ്പോള്‍
ഒരു തേള്‍ ...
തേളുകള്‍ക്ക് എഴുത്തുകാരായും
മറിച്ചും പരിണമിക്കാനാവുമെന്നതില്‍
പുതുമയൊന്നുമില്ലെന്ന്
ശാസ്ത്രബോധമുള്ളവര്‍ സമ്മതിച്ചു തരും.
തേളിന് വിഷം നിറയ്ക്കാന്‍
പേനയും നല്‍കി,
ഒന്നു ഫോണ്‍ ചെയ്യാമെന്നു കരുതി
ഫോണെടുക്കാന്‍ മുതിരുമ്പോള്‍
റിസീവറില്‍ ഒരു ചിലന്തി.
ഒരു ചിലന്തിക്കും ഫോണ്‍ ചെയ്യാന്‍
അവകാശമുണ്ടെന്ന്
ടെലിഫോണ്‍ വകുപ്പ് സമ്മതിച്ചു തരും.
ചിലന്തിയെ തൊഴുത്,ഫോണില്‍
ഒരവകാശവും നല്‍കി,
വിശ്രമിക്കാം എന്നു വിചാരിച്ച്
കിടക്കയിലേക്ക് നോക്കുമ്പോള്‍
ഒരു പാമ്പ്...
വിവരണം കേട്ട് ഒരാള്‍ ചോദിക്കുന്നു:
‘നിങ്ങള്‍ നിങ്ങളുടെ വീട്
അടിച്ചു വാരാറില്ലേ...?’
ഇതാ ഒരു പുതിയ പോസ്റ്റ്.
മറുപടിഇല്ലാതാക്കൂഅടിച്ചുവാരാന് ചൂലെടുത്തപ്പോഴല്ലേ, അതിനു പിന്നിലൊരു മൂര്‍ഖനെ കണ്ടത്?
മറുപടിഇല്ലാതാക്കൂ:)
ഇനിയെന്തെങ്കിലും ചെയ്താല്‍ കന്നൂരിന്റെ ബോംബും കണ്ടേക്കാം. ഒരു സീരിയലു കണ്ടപ്രതീതിയായി....
മറുപടിഇല്ലാതാക്കൂവിഷ്ണു,
മറുപടിഇല്ലാതാക്കൂപതിവ് പോലെ ശ്രദ്ധേയം. ചിലന്തി-റിസീവര്‍ ഭാഗം ഒന്ന് തിരുത്തിയെഴുതേണ്ടതുണ്ടോ? അതു പോലെ 'നിങ്ങള്‍ നിങ്ങളുടെ..' എന്നതിന് പകരം 'നിങ്ങള്‍' എന്ന് മാത്രം പോരേ എന്നും വര്‍ണ്യത്തില്‍ ആശങ്ക.
പരാജിതന്‍ ,ചിലന്തി-റിസീവര്‍ ഭാഗംത്തെ കുഴപ്പം മനസ്സിലായില്ല.കവിതയുടെ (ഗദ്യമാണെങ്കിലും)മൊത്തത്തിലുള്ള താളത്തിന്(അങ്ങനെയൊന്നുണ്ടോ എന്ന് ശങ്കിക്കുന്നവരും കാണും )
മറുപടിഇല്ലാതാക്കൂഅവസാനത്തെ വരി ചേരുമെന്നും തോന്നുന്നു. ‘നിങ്ങള്‍ നിങ്ങളുടെ വീട് അടിച്ചു വാരാറില്ലേ...?’ താങ്കള്‍ ഉദ്ദേശിച്ചത് മനസ്സിലായെങ്കിലും ഇങ്ങനെയും എഴുതിക്കൂടേ എന്ന സംശയത്തിലാണ് ഞാന്‍ . സൂക്ഷ്മനിരീക്ഷണം നടത്തി എന്നെ വട്ടം കറക്കിയതിന് പ്രത്യേക നന്ദി.താങ്കളെപ്പോലെയുള്ള വായനക്കാര്‍ എന്നെപ്പോലെയുള്ള എഴുത്തുകാരെ നന്നാക്കിയേക്കും.
ചിത്രകാരാ, താങ്ങിയതാണല്ലേ...
സൂവിനും നവനും നന്ദി,സലാം.
പ്രിയ വിഷ്ണുപ്രസാദ്,
മറുപടിഇല്ലാതാക്കൂതാങ്ങിയതല്ല... താങ്കളുടെ സൃഷ്ടിയുടെ ഹാസ്യഭാവത്തില്‍ ഒന്നു കമന്റി നോക്കിയതാണ്. താങ്കളുടെ സൃഷ്ടികള്‍ രസമുണ്ട്. സൌകര്യം പോലെ വീണ്ടും വരാം....
വിഷ്ണുപ്രസാദ്,
മറുപടിഇല്ലാതാക്കൂനന്നായി എഴുതുന്നവരുടെ രചനകളില്‍ കയറി നിരങ്ങുന്നതാണല്ലോ ഒരു സുഖം. അത് ഒരു മനോരോഗമാണെന്ന് കരുതിയാലും തെറ്റില്ല. അല്ലാതെ, ഞാന്‍ വായിച്ചും വിമര്‍ശിച്ചും താങ്കളുടെ എഴുത്ത് നന്നാക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. കാരണം സ്വതവേ തന്നെ ഇരുത്തം വന്ന എഴുത്താണ് വിഷ്ണുവിണ്റ്റേത്.
അപ്പോള്‍ ചിലന്തിഭാഗത്തെപ്പറ്റി പറയട്ടേ? പഴുതാരയുടെ ഭക്തി, പേനയിലേക്ക് തേളിണ്റ്റെ വിഷം നിറയ്ക്കല്‍ എന്നീ സൂചകങ്ങള്‍ പകരുന്ന കൃത്യവും ശക്തവുമായ സംവേദനം ചിലന്തിയുടെ ഫോണ്‍ സംഭാഷണത്തില്‍ സംഭവിക്കുന്നില്ല. കാരണം പറയാന്‍ കഴിയുന്നില്ല. (കാര്യങ്ങള്‍ അങ്ങനെയായിരുന്നെങ്കില്‍ എന്തെളുപ്പം, അല്ലേ?) ചിലന്തിക്ക് പകരം ഒോര്‍ക്കാപ്പുറത്ത് നാവിനെ നീട്ടിയെറിഞ്ഞ് ഇര പിടിക്കുന്ന ഗൌളിയായിരുന്നു ടെലിഫോണിലെങ്കില്‍? വെറും സംശയം. (അപ്പോള്‍ 'വിഷം' എന്ന common factor നഷ്ടപ്പെടുമല്ലോ!) അതേ പോലെ മൂന്നിടത്ത് 'സമ്മതിച്ചു തരും' എന്നാവര്‍ത്തിക്കുന്നതിന് പകരം അവസാനഭാഗത്ത് 'ചിലന്തി ഫോണ്‍ ചെയ്യുന്നതില്‍ ടെലിഫോണ്‍ വകുപ്പിന് എതിര്‍പ്പുണ്ടാകാന്‍ സാധ്യതയില്ല' എന്നോ, സമാനമായ വിധത്തിലോ എഴുതിയിരുന്നെങ്കില്‍ കവിതയ്ക്ക് കൂടുതല്‍ ഇഴയടുപ്പം തോന്നുമായിരുന്നുവെന്നും കരുതുന്നു. പക്ഷേ, 'കിടക്കയിലേക്ക് നോക്കുമ്പോള്‍ ഒരു പാമ്പ്' എന്ന് നിര്‍ത്തിയത് തികഞ്ഞ കൈത്തഴക്കം തന്നെ.
'നിങ്ങള്‍ നിങ്ങളുടെ' എന്ന് പറയുമ്പോഴുള്ള ഊന്നല്‍ മനസ്സിലായി. അങ്ങനെയല്ലെങ്കിലും കവിതയ്ക്ക് ക്ഷതം സംഭവിക്കില്ലായിരുന്നെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഇത്രയും നേരം എണ്റ്റെ അപനിര്‍മ്മാണ പ്രവര്‍ത്തനത്തെ (de-construction) സഹിച്ചതിന് പ്രത്യേകം നന്ദി.
ഒോ.ടോ.: സുവിണ്റ്റെ ലൈനില്‍ ഒരു നര്‍മ്മം.
'പാമ്പിന് കിടക്ക തീറെഴുതിക്കൊടുത്ത്
ബ്ളോഗ് തുറന്ന് നോക്കിയപ്പോള്‍
കമന്‍റുകളുടെ കൂട്ടത്തില്‍ ഒരു.....'
വിഷ്ണുവേ, ക്ഷമയുടെ കാര്യത്തില്‍ അങ്ങയെ നമിക്കുന്നു.