പ്രകാശം കുടിച്ച്
മത്തായ ഒരു കുളം
കരയിലേക്ക്
വേച്ചു വേച്ചു പോയി.
വിശപ്പു കുടിച്ച്
മത്തായ ഒരു പെറുക്കിച്ചെക്കന്‍
കുപ്പിച്ചില്ലുചാക്കുമായി
മരണത്തിന്റെ വീട്ടിലേക്ക്
നടന്നുപോയി.
പഠിച്ചുപഠിച്ചു മത്തായ
ഒരു പ്രൈമറി സ്കൂളിനെ
നാട്ടാര്‍ നടുറോട്ടിലിട്ട്
തല്ലിക്കൊന്നു.
പൊന്നുവിളയിച്ച്
മത്തായ കൃഷിക്കാരനെ
ഒരു വാമനന്‍
പാതാളത്തിലേക്ക്
ചവിട്ടിതാഴ്ത്തി
എല്ലാം കണ്ടും കേട്ടും
മത്തായ എനിക്കു മാത്രം
ദീര്‍ഘജീവിതം
അനുവദിച്ച്
ശിക്ഷിച്ചു.
നന്നായിരിക്കുന്നു മാഷേ നിശ്ചലതയോട് വേദനയോടെ കയര്‍ക്കുന്ന ഈ വരികള്‍..
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്...ആശംസകള്‍...