കവിതകളില്‍
പീപീ.രാമചന്ദ്രന്റേത്
ഒരു കൂള്‍ബാര്‍ .
വായനയൂടെ
തണുത്ത കമ്പാര്‍ട്ടുമെന്റുകളിലിരുന്ന്
പട്ടാമ്പിപ്പുഴയില്‍
സൂര്യന്‍ മുഖം കഴുകുന്നത് കണ്ടങ്ങനെ...
കവിതകളില്‍
ബാലചന്ദ്രന്റേത്
ഒരു ഹോട്ട് ബാര്‍
വീശണമെങ്കില്‍
അത്തുറമുഖത്തിരുന്ന്
വീശണം.
ഒട്ടും കുത്തുകയില്ല.
വാളുവെക്കുകയുമില്ല.
ആ ചവര്‍പ്പും പുകച്ചിലും
ഒഴിച്ചൊഴിച്ചങ്ങനെ...
കവിതകളില്‍
സച്ചിദാനന്ദന്റേത്
കാലിക്കറ്റ് യൂണിവേഴ്സിറ്റി.
അവിടെ
എപ്പോഴും
എന്തും സംഭവിക്കാം.
കവിതകളില്‍
മേതിലിന്റേത്
ഒരു പഴുതാരപ്പാര്‍ക്ക്
ഇഴജീവികളുടെ മാജിക്കുകള്‍
വാക്കുകളുടെ തല തിരിച്ചില്‍
ആശയങ്ങളെ വളഞ്ഞുപിടിക്കുന്ന
കപടപാദങ്ങള്‍ എന്നിവയെ
സ്വപ്നപ്പെടുത്തി(ഓര്‍മപ്പെടുത്തും പോലെ)
സ്വപ്നപ്പെടുത്തിയങ്ങനെ...
(പൊന്നപ്പാ ഇതിന്റെ ബാക്കി നീ എഴുതിക്കോ...)
(13-5-2001)
കാലിക്കറ്റ് യൂണിവേഴ്സിറ്റി നിത്യവും ഞെട്ടിക്കുന്ന വാര്‍ത്തകളുമായി വന്നിരുന്ന കാലത്ത് എഴുതിയതുകൊണ്ടാണ്...
മറുപടിഇല്ലാതാക്കൂഅര്ത്ഥമുള്ള കണ്ടെത്തലുകള്‍. നന്നായി
മറുപടിഇല്ലാതാക്കൂകവിത വായിച്ചു. നന്നായൊ എന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ ഒരു വെടിമരുന്നായിരുന്നു താങ്കളെന്ന് മനസ്സിലായി. പക്ഷെ ഇതൊക്കെ പഴയ കവിതകളാണല്ലൊ. അതിന്‍റെ ഒപ്പം പുതിയവ കൂടി കിട്ടിയാല്‍ വായനയില്‍ ചില വിലയിരുത്തലുകള്‍ നടത്താമായിരുന്നു. ചുമ്മാ.. എന്തെങ്കിലും നമുക്ക് തെറി പറഞ്ഞ് കളിക്കാമെന്നേ.. ന്തായാലും.. ഇപ്പോ.. പിണക്കം മാറിയല്ലോ..
മറുപടിഇല്ലാതാക്കൂഇനി റെഡിയായിക്കോ...
ഒരു കത്തി വിമര്‍ശനത്തിനായ്.... (ചുമ്മാ കേട്ടോ..)
നന്ദി ഇരിങ്ങല്‍.താങ്കള്‍ വന്നുവല്ലോ.
മറുപടിഇല്ലാതാക്കൂവിഷ്ണുമാഷ്,
മറുപടിഇല്ലാതാക്കൂഎല്ലാ പിണക്കങ്ങള്‍ക്കുമൊടുവിലൊരു സുഖമുണ്ടല്ലൊ. നമുക്ക് നല്ല കവിതയ്ക്കും നല്ല കഥയ്ക്കും വേണ്ടി ഇനിയും വഴക്കിടാം ഒട്ടും മുന്‍ വിധികളില്ലാതെ. ഓരോ ചര്‍ച്ചകള്‍ക്കും നമുക്ക് ഓരോ ഗ്രൂപ്പ് ഉണ്ടാകട്ടെ. എന്നാല്‍ വ്യക്തികള്‍ക്ക് വേണ്ടിയല്ല ഗ്രൂപ്പ് എന്ന് ഉദ്ദേശിച്ചത്.
ദാ നോക്കൂ ചാരുകേശിയില്‍ ഒരു ചെറിയ സ്ഫോടനം നടക്കുന്നു. കണ്ടില്ലേ..
അവിടെ വന്ന് ചര്‍ച്ചയില്‍ പങ്കു കൊള്ളൂ.
വീണ്ടും വേണമെങ്കില്‍ നമുക്ക് യുദ്ധം ചെയ്യാം.
നമ്മോട് തന്നെയൊ അല്ലെങ്കില്‍ എതിര്‍ അഭിപ്രായമുള്ളവരോടൊ..
കവിതകളില്‍
മറുപടിഇല്ലാതാക്കൂവിഷ്ണുപ്രസാദിന്റേത്
ഒരു തുപ്പല്‍പ്പടക്കം
അല്‍പം ഉമിനീരിനായ് കാത്തിരിക്കുന്ന
കിട്ടിയാലോ പൊട്ടിത്തെറിക്കുന്ന
ഒരു തുപ്പല്‍പ്പടക്കം....
Nalla kavitha. Enikkishtappettu..
മറുപടിഇല്ലാതാക്കൂഇപ്പോഴല്ലേ, കവിതകളില്‍ അന്യഭാഷാ പ്രയോഗം ആകാമെന്ന് മാഷ് വാശിപിടിച്ചതിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്!
മറുപടിഇല്ലാതാക്കൂവിഷ്ണുവിന്റെ കവിത ടി.പി.രാജീവന്റെ രാഷ്ടതന്ത്രം എന്ന കവിതയെ ഓര്‍മ്മിപ്പിച്ചു. രാജീവന്‍ ആവിഷ്കാരപരമായ, ഭാവുകത്വപരമായ നിര്‍വചനങ്ങളിലേക്ക് തിരിയുമ്പോള്‍ വിഷ്ണു ആസ്വാദനത്തിന്റെ കൊടികള്‍ പരതുന്നു.
മറുപടിഇല്ലാതാക്കൂമേതിലിനെക്കുറിച്ചുള്ള വരികള്‍ ഇഷ്ടമായി.
മേതിലിനെപ്പോലെയുള്ളവരെ നമ്മള്‍ അര്‍ഹിക്കുന്നില്ല എന്നു തോന്നുന്നു.
കരീംമാഷ്,രാജു,സിജി,സുനില്‍...നന്ദി.മുരളീ...നന്ദിയില്ല...:),അനംഗാരിച്ചേട്ടാ നന്ദി,ഇപ്പോഴെങ്കിലും പിടികിട്ടിയല്ലോ...:)പൊന്നപ്പാ നീയെവിടേ...?
മറുപടിഇല്ലാതാക്കൂഞാനിവിടെയുണ്ട്..
മറുപടിഇല്ലാതാക്കൂമൂകം മൂശേട്ട പോലെ..
രാവും പകലും ഇടവിട്ടു പെയ്യുന്ന മേല്‍ക്കൂരയില്ലാത്തൊരെന്നില്‍ ചുരുണ്ട്..
തുറിച്ചു നോക്കിക്കൊണ്ട്..
വിശന്നു കൊണ്ട്..
കുരച്ചു ചാടുന്ന വാക്കിനെ പേടിച്ച്..
കടിച്ചു തൂങ്ങുന്ന ചിന്തയെ പേടിച്ച്..
ഒരിടത്തും പോകാതെ..
എനിക്കു വിഷം കൊടുത്ത്..
വിഷമിച്ച്..
എന്നിട്ടും
ആരുമറിയാതെ നീ പകരുന്നു
വെളിച്ചത്തിന്റെ പെഗ്ഗുകള്‍..
തണുപ്പിച്ച സൂര്യോദയങ്ങള്‍
പട്ടാമ്പിപ്പാലത്തിന്റെ തീവണ്ടിക്കുലുക്കങ്ങള്‍..
പൊടി പിടിച്ച കടലാസ്സു തുട്ടുകള്‍..
എനിക്കു വയ്യ വിഷ്ണൂ..
ഞാനിവയെല്ലാം ഉള്ളിലെത്തീയില്‍ ഉരുക്കിക്കളയും
ഇന്നെനിക്കു വിഷമാണു വികാരം
ഇന്നെന്നെ മറക്കുക.