gfc

പിന്നാമ്പുറം

ചങ്ങാതീ എന്നാല്‍
ഉള്ളില്‍ 'ങാ,ങാ,ങാ'
എന്ന് പറഞ്ഞ് കൊണ്ടിരിക്കുന്ന
ഒരു ചതിയാണെന്ന്
'കാ കാ കാ' എന്ന് മിണ്ടുന്ന
ഒരു കറുത്ത പക്ഷി
വെളുപ്പിന് വീടിന്റെ
പിന്നാമ്പുറത്ത്
വറ്റു പെറുക്കുന്നതിനിടെ
എന്നോട് പറഞ്ഞു.
എന്നിട്ടും 'കാ,കാ,കാ'
എന്ന് കൂട്ടം കൂടുന്നത്
എന്തിനാണാവോ
എന്ന് ഞാന്‍ സംശയിച്ചു.

2 അഭിപ്രായങ്ങൾ:

  1. ച(ങാ +ങാ)തി=ചങ്ങാതി
    കവിത ഒരു ഗണിതകലയാണെന്ന് ഇനി ഞാന്‍ ആരോടും ബെറ്റ് വെയ്ക്കും, ഈ ഡീകോഡിങ്ങിന്റെ ജാമ്യത്തില്‍..

    മാഷേ നിങ്ങള്‍ പിന്നെയും അത്ഭുദപ്പെടുത്തുന്നു...

    മറുപടിഇല്ലാതാക്കൂ
  2. വിഷ്ണു മാഷേ..എന്റെ ഭാഷ്യം

    ഉള്ളില്‍ 'ങാ,ങാ,ങാ'
    എന്ന് പറഞ്ഞ് കൊണ്ടിരിക്കുന്ന
    ചങ്ങാതീ, ഒരു ചതിയാണെന്ന്
    'കാ കാ കാ' എന്ന് മിണ്ടുന്ന
    ഒരു കറുത്ത പക്ഷി
    വെളുപ്പിന് വീടിന്റെ
    പിന്നാമ്പുറത്ത്
    വറ്റു പെറുക്കുന്നതിനിടെ
    എന്നോട് പറഞ്ഞു.

    ഉള്ളിലെ ചങ്ങാതി ങ്ങാ ങ്ങാ എന്നും പറയട്ടേ..അല്ലേ

    മറുപടിഇല്ലാതാക്കൂ