gfc

ചക്കരമത്തന്‍

സൂര്യനെ ഒരു വത്തക്കയെന്ന പോലെ
നീലാകാശത്ത് വെട്ടിയൊട്ടിച്ചിരിക്കുന്നു.
വിയര്‍ത്തു മയങ്ങുന്ന തെരുവ്
ഒരു സ്വപ്നത്തിലേക്ക് മറിഞ്ഞു വീണു.
മരിച്ചു പോയ പുഴയും
കൊല്ലപ്പെട്ട കുന്നും
ഒരു കോഫീബാറിലേക്ക് കയറിപ്പോവുന്നു.
വിഫലമായ ഒരു പ്രണയത്തെ ഓര്‍മിച്ച്
മിണ്ടാതിരിക്കുന്നു.
മനസ്സിലാവാഞ്ഞിട്ടാവണം
ബെയറര്‍മാര്‍ അവരെ ശല്യപ്പെടുത്തിയതേയില്ല.
പൊടുന്നനെ കറുത്ത റോഡാകെ
തീമരങ്ങള്‍ മുളച്ചുപടര്‍ന്നു.
പച്ചക്കറിമാര്‍ക്കറ്റും ബസ്സ്റ്റാന്‍ഡും
മേലാകെ പൊള്ളി നിലവിളിച്ചുകൊണ്ട്
ആശുപത്രിയിലേക്കോടി.
മയക്കത്തില്‍ നിന്ന് തെരുവ് ഞെട്ടിയുണര്‍ന്നു.
ചക്കരമത്തനെ തിന്നാന്‍ അത് വായ പൊളിച്ചു.

12 അഭിപ്രായങ്ങൾ:

 1. മേലാകെ പൊള്ളി നിലവിളിച്ചുകൊണ്ട്
  ആശുപത്രിയിലേക്കോടുന്ന കവിത ഇഷ്ടമായി.;)

  മറുപടിഇല്ലാതാക്കൂ
 2. വിലാപങ്ങളില്ലാത്ത ഒരു തെരുവ് കിനാവിലെങ്കിലും കണ്ടുകിട്ടുമോ..?

  മറുപടിഇല്ലാതാക്കൂ
 3. വിഷ്ണു പ്രസാദ്, കവിത നന്നായി. ഈ കാഴ്ച്ചകള്‍ കാണാനുള്ള കഴിവ് താങ്കള്‍ക്ക് ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടേ.

  മറുപടിഇല്ലാതാക്കൂ
 4. വായിച്ചു, ഇഷ്ടപ്പെട്ടില്ല :(

  മറുപടിഇല്ലാതാക്കൂ
 5. കവി കാമുകന്‍ ഭ്രാന്തന്‍- ഇവരുടെ കാഴ്ച്ചകള്‍ സാധാരണക്കാരുടേത്‌ പോലെയല്ല
  മായികങ്ങളാണെന്ന്‌ ആംഗല്‍കവിതയുടെ-ലോക കവിതയുടെ എക്കാലത്തേയും
  ചക്രവര്‍ത്തി ഷേക്സ്പിയര്‍ പറഞ്ഞിട്ടുണ്ട്‌.

  ഇതാ വിഷ്ണുമാഷുടെ കവിതയിലും ഈ സമന്വയം.
  വെട്ടിയൊട്ടിച്ച വത്തക്ക സൂര്യന്‍, വിയര്‍ക്കുന്ന തെരുവ്‌
  മരിച്ച പുഴ കൊല്ലപ്പെട്ട കുന്ന്‌ വിഫല പ്രണയം
  തീമരങ്ങള്‍ മുളക്കുന്ന തെരുവ്‌ മേലാകെ പൊള്ളി നിലവിളിച്ചോടുന്ന
  പച്ചക്കറി മാര്‍കറ്റും ബസ്സ്റ്റാന്‍ഡും.

  കവി- അതേ ഉദാത്തമായ ഭാവന

  കാമുകന്‍- വിഫല പ്രണയം.

  ഭ്രാന്തന്‍- വിഭ്രമാത്മകമായ ലോകജാലകത്തിലൂടെ ഉള്ള ഈ കാഴ്ച്ചകള്‍.

  നല്ല കവിതക്കന്നും ഇന്നും വിഷ്ണുമാഷേപ്പോലുള്ളവര്‍ വേണം പൈതൃകമേകാന്‍.

  മറുപടിഇല്ലാതാക്കൂ
 6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 7. എനിക്കൊന്നും മനസ്സിലായില്ല മാഷേ :)

  മറുപടിഇല്ലാതാക്കൂ
 8. വിഷ്ണുമാഷേ ഇന്നെനിയ്ക്ക് സ്നേഹത്തിന്റെ പനി ബാധിച്ചിരിയ്ക്കുന്നു..
  സ്നേഹം..സ്നേഹം മാത്രം..:)

  മറുപടിഇല്ലാതാക്കൂ
 9. മറുപടി എഴുതാറുണ്ടായിരുന്നില്ല ഈയിടെ.കുറച്ചു ദിവസത്തിനുശേഷം താത്കാലികമായി ഇന്ന് കമ്പ്യൂട്ടര്‍ ലഭിച്ചപ്പോള്‍ എല്ലാ കുറിപ്പുകളും കണ്ടു.ഏവര്‍ക്കും നന്ദി.അബ്ദൂ,സത്യമാണ്...എനിക്ക് ഇപ്പോഴും ഇഷ്ടമല്ല ഈ കവിത.വല്യമ്മായി എന്താണെഴുതിയതെന്ന് വായിക്കാന്‍ കഴിഞ്ഞില്ലല്ലോ.
  ആദ്യമായി ഇവിടെ കമന്റിട്ട ഗന്ധര്‍വനോട് സന്തോഷം അറിയിക്കുന്നു.വിമതന്‍,ഈ കവിതകള്‍ വായിക്കാന്‍ മത്രം നിങ്ങള്‍ ജീവിച്ചിരിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു...പുതിയ പോസ്റ്റുകള്‍ കാണാത്തതെന്ത്?അംബീ,നന്നായിരിക്കട്ടെ.ശെഫി,പ്രമോദ്,വിശാഖ് ...

  മറുപടിഇല്ലാതാക്കൂ
 10. അലിക്കാ,ഒന്നും മനസ്സിലാവരുതെന്നേ ഞാനും കരുതിയിള്ളൂ...:)

  മറുപടിഇല്ലാതാക്കൂ
 11. ഞാന്‍ ഇവിടെ കമന്റിയിരുന്നില്ല.തറവാടി കമന്റിയപ്പോള്‍ എന്റെ ഐഡിയില്‍ ആയി പോയതാ,അത് ഡിലീറ്റ് ചെയ്ത് സ്വന്തം ഐഡിയില്‍ കമന്റി.മാഷുടെ കുന്നിനെ കുറിച്ചുള്ള ഒരു കവിതയുടേയും കുളം+പ്രാന്തത്തിയുടെയും നിഴലുണ്ട് ഈ കവിതയില്‍.

  മറുപടിഇല്ലാതാക്കൂ