ഓണമേ,
നീ ആരുടേതാണ്?
എന്തായാലും
എന്റേതല്ല.
എത്രപൂക്കള്‍ പറിച്ചു...
എത്ര പൂക്കളമിട്ടു...
എന്നിട്ടും
ഈ ഓണക്കാലത്ത്
ഒന്ന് നൊസ്റ്റാള്‍ജിക്കാവാന്‍
എന്നെ നീ
പ്രേരിപ്പിക്കാത്തതെന്ത്?
ഞാനിനി
മലയാളി അല്ലെന്നുണ്ടോ ?
സദ്യവട്ടങ്ങള്‍ക്ക്
ഞാന്‍ ഒരുമ്പെടുന്നില്ല,
തെരുവ് പീടികകള്‍
എന്നെ വിളിക്കുന്നില്ല.
ഒരു പൂവും പറിക്കാന്‍
എന്റെ കൈ തരിക്കുന്നില്ല.
ഒരോര്‍മയിലും ഞാന്‍
അലിയുന്നില്ല.
അസുരാ....
നീയെന്തിനാണ്
വരുന്നത്?