gfc

ത്രില്‍

ഒരാള്‍ പൊക്കത്തിലുള്ള
തൈലപ്പുല്‍ക്കാടാണ്
സ്കൂള്‍പറമ്പ്
അവിടെയാണ്
കള്ളനും പോലീസും കളി.
കളി തുടങ്ങിയാല്‍
ഒരു പോലീസും പിടിക്കാത്തിടത്ത്
പോയി ഒളിച്ചു നില്‍ക്കും.

പിന്നെപ്പിന്നെ...
എല്ലാ കള്ളന്മാരേയും പിടിച്ചിട്ടും
പിടികിട്ടാത്ത ഒരു കള്ളന്റെ അക്ഷമ
തൈലപ്പുല്ലുകളെക്കാള്‍ പൊക്കത്തില്‍
വളര്‍ന്നു തുടങ്ങും...
പിടിക്കപ്പെടായ്കയുടെ ഒരു അനന്തത
സങ്കല്പിച്ച് ഭയക്കും.

പിടിക്കപ്പെടുന്നതിന്റെ ത്രില്‍
നിഷേധിക്കലാണ്
ഒരു കള്ളനോട് ചെയ്യുന്ന കടുത്ത
അനീതി...

ഞാനിപ്പോഴും തൈലപ്പുല്‍ക്കാട്ടില്‍
ഒളിച്ചിരിക്കുകയാണ്....
ഒന്ന് വേഗം വന്ന് പിടിക്കെടോ

15 അഭിപ്രായങ്ങൾ:

  1. ഞാന്‍ പിടിച്ചിരിക്കുന്നു. ഇനി മാഷു പോയി പൊലീസാക്. ഞാനൊന്നു കള്ളനായി നോക്കട്ടെ!!

    :)

    മറുപടിഇല്ലാതാക്കൂ
  2. നന്നായിരിക്കുന്നു ഇത്:)

    മറുപടിഇല്ലാതാക്കൂ
  3. കള്ളനും പോലീസും കളി കൊള്ളാലോ

    മറുപടിഇല്ലാതാക്കൂ
  4. ഓര്‍മകളുണ്ടെങ്കില്‍ കവിതയുമുണ്ട് അല്ലേ വിഷ്ണുപ്രസാദ് .കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  5. ഞാനൊരു വേഷത്തിനു പരതുന്നു. എനിക്കു` കള്ളന്‍റെ വേഷമോ, മറ്റൊരു കള്ളനായ പോലിസിന്‍റെ വേഷമോ. ?
    മാഷേ, ഞാന്‍‍ ഒരാള്‍ പൊക്കത്തിലുള്ള
    തൈലപ്പുല്‍ക്കാടാവാന്‍‍ കൊതിച്ചാല്‍ എന്നെ പിടിക്കുമോ.? നന്നായിരിക്കുന്നു മാഷേ ....:)‍

    മറുപടിഇല്ലാതാക്കൂ
  6. പിടിക്കപപെടായ്കയൌടെ ഒരു അനന്തത
    സങ്കല്പിച്ച് ഭയക്കും...

    വിഷ്ണുപ്രസാദിന്റെ മികച്ച കവിതകളില്‍ ഞാനേറ്റവും ഇഷ്ടപ്പെടാന്‍ പോകുന്നത് ഈ കവിതയെയാകും.

    മറുപടിഇല്ലാതാക്കൂ
  7. ഈ കവിത വളരെ ഇഷ്ടമായി.

    “പിടിക്കപ്പെടുന്നതിന്റെ ത്രില്‍
    നിഷേധിക്കലാണ്
    ഒരു കള്ളനോട് ചെയ്യുന്ന കടുത്ത
    അനീതി“
    ഈ വരികളാണ് ഏറ്റവും ഇഷ്ടമായത്.

    മറുപടിഇല്ലാതാക്കൂ
  8. മാഷേ,
    ഈ കള്ളനും പോലീസും കളി, വളരെ ആഴത്തലേയ്കു ഇറങ്ങിച്ചെല്ലുന്നുവല്ലോ..
    പിടിയ്കപ്പെടാതിരിയ്കുന്ന, അസഹനീയമായ അവസ്ഥ തികച്ചും ഭീകരം തന്നെ.

    മറുപടിഇല്ലാതാക്കൂ
  9. സ്ഫടിക ഭാഷ
    രാസത്വരകങ്ങളില്ലാതെ ഒറ്റയ്ക്കു സംവദീക്കുന്ന ഇത്തരം കവിതകളാണ് ഇക്കാലത്തിന്റെ കവിതകള്‍.

    ത്രില്ലടിച്ചുപോയി!!!

    മറുപടിഇല്ലാതാക്കൂ
  10. മാഷേ, നല്ല കവിത.

    (കളി കാര്യമാവുമ്പോള്‍ ഈ ത്രില്ലുണ്ടാവുമോ? :)

    മറുപടിഇല്ലാതാക്കൂ
  11. നല്ലവരികള്‍
    ആശംസ കള്‍
    എംകെനംബിയാര്‍

    മറുപടിഇല്ലാതാക്കൂ