gfc

തലക്കെട്ടില്ലാത്ത കവിതകളേ
വരിക്ക് വരിന്‍,തീപ്പന്തം പിടിക്കിന്‍
കവികളായ കവികളെ മുഴുവന്‍
ചീത്ത വിളിക്കിന്‍,പന്തലുകെട്ടി
നിരാഹാരമിരിക്കിന്‍
തിരിഞ്ഞു നോക്കാത്ത കവികളോട്
പോയി പണിനോക്കാന്‍ പറയിന്‍.
ചിറിച്ച് ചിറിച്ച് ഏമ്പക്കം വിടിന്‍
ഇണ കൂടിന്‍,പെറ്റുകൂട്ടിന്‍
തലക്കെട്ടുള്ള കവിതകളൊക്കെ
കാല്‍ച്ചോട്ടില്‍ വരുമെന്ന്
കണക്കു കൂട്ടിന്‍,
ഒന്ന് രണ്ട് മൂന്ന്...ഇങ്ങനെ.
എങ്ങനെ...?

4 അഭിപ്രായങ്ങൾ:

  1. മാഷെ,തലക്കെ(ട്ടിനെ)ന്തു പറ്റി?:)
    രസമായിരിക്കുന്നു ഈ വരികളെല്ലാം.

    മറുപടിഇല്ലാതാക്കൂ
  2. എന്തോ മണക്കുന്നുണ്ടല്ലോ വിഷ്ണൂ...

    മറുപടിഇല്ലാതാക്കൂ
  3. വിഷ്ണുപ്രസാദ് പ്രതിഷേധത്തിലാണ്.

    മറുപടിഇല്ലാതാക്കൂ
  4. പ്രിയ സ്നേഹിതാ വിഷ്‌ണു

    നന്നയിട്ടുണ്ടു......

    റംസാന്‍ ആശംസകള്‍


    മന്‍സൂര്‍ ,നിലംബൂര്‍

    മറുപടിഇല്ലാതാക്കൂ