gfc

ഉള്ളതും ഇല്ലാത്തതും

കുട്ടികള്‍ പ്രേതങ്ങളായി
അഭിനയിച്ച് പൂച്ചയെ
ഓടിക്കുന്നതു കണ്ടു.
ജീവിച്ചിരിക്കുന്നവയേക്കാള്‍ ശക്തി
മരിച്ചവയ്ക്കുണ്ടെന്നാവുമോ
അവര്‍ കരുതുന്നത്...
അല്ലെങ്കില്‍ തങ്ങള്‍ പേടിക്കുന്നവയ്ക്കു നേരേ
അവര്‍ക്കു പാഞ്ഞു ചെല്ലാന്‍
പറ്റുന്നതെങ്ങനെ?

കുട്ടികള്‍ തന്നെയാവും ശരി.
ഉള്ളവയേക്കാള്‍ ഇല്ലാത്തവയ്ക്കാണ് ശക്തി.

ഇല്ലാത്ത സ്വപ്നങ്ങള്‍,
ഇല്ലാത്ത വലിപ്പങ്ങള്‍,
അങ്ങനെ ഇല്ലായ്മ എന്നു മാത്രം
വിലാസമുള്ളവരുടെ ജീവിതത്തേക്കാള്‍
ജീവനുണ്ടാവില്ലൊന്നിനും.


ഇല്ലാത്ത ഒരു കിളിയുടെ
പറക്കല്‍
ഇല്ലാത്ത ഒരു മരത്തിന്റെ
നില്‍പ്പ്
ഇല്ലാത്ത ഒരു മനുഷ്യന്റെ
നോട്ടം
ഇല്ലാത്ത ശബ്ദങ്ങളുടെ
ബഹളം

ഇല്ല,ഇല്ലാത്തവയ്‍ക്കു നേരെ
നിവര്‍ന്നു നില്‍ക്കില്ല
ഉണ്മകള്‍.
ഇല്ലാത്തവയെ ഉള്ളവയ്ക്ക്
ഭയമാണ്.

7 അഭിപ്രായങ്ങൾ:

  1. ഇല്ലാത്തൊരു കമന്റ്

    ഉള്ള ഒരു ;)

    മറുപടിഇല്ലാതാക്കൂ
  2. "ഇല്ല,ഇല്ലാത്തവയ്‍ക്കു നേരെ
    നിവര്‍ന്നു നില്‍ക്കില്ല
    ഉണ്മകള്‍.
    ഇല്ലാത്തവയെ ഉള്ളവയ്ക്ക്
    ഭയമാണ്. "
    :)
    -സുല്‍

    മറുപടിഇല്ലാതാക്കൂ
  3. ഇതേ ഇല്ലായ്മയെ ഭയക്കുന്നത് കൊണ്ടാവണം ബസ്റ്റാണ്ടുകളില്‍ നമ്മള്‍ യാചകരെ ഭയക്കുന്നത്,ഒഴിവാക്കാന്‍ ബോര്‍ഡുകള്‍ വൈക്കുന്നതും.ഇതുകൊണ്ടുതന്നെയാവും അമേരിക്ക ഇറാക്കിനേയും കമ്യൂണിസത്തേയും ഭയക്കുന്നത്.പക്ഷേ ഒരു വാസ്തവമുണ്ട് ഇല്ലായ്മ എന്ന ന്യൂനമര്‍ദ്ദമാണ് കൊടുംകാറ്റുകളും പേമാരിയും സൃഷ്ടിക്കുന്നത്.നിങ്ങളുടെ കവിത കരുത്താര്‍ജ്ജിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. നോവലിസ്റ്റ് സി. രാധാകൃഷ്ണന് സ്കൂളില്‍ പ്രസംഗ മത്സരത്തിന് ഒന്നുമെഴുതാത്ത പേപ്പര്‍ കിട്ടിയതും, പിന്നെ അതിനെ കുറിച്ച് സമയം തീരുവോളം പ്രസംഗിച്ചതും അദ്ദേഹം എഴുതിയത് വായിച്ചിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  5. "ഉണ്മയ്ക്കുണ്ട്‌, തുടക്ക, മൊടുക്കം,
    ഇല്ലായ്മയ്ക്കതു മില്ലെന്നറിവൂ..

    ഉണ്മകളലിയുന്നില്ലായ്മകളില്‍
    നശ്വരമല്ല തനശ്വരമത്രേ.."

    മറുപടിഇല്ലാതാക്കൂ
  6. ഒന്നുമില്ലായ്മയില്‍‌ നിന്നും ഇത്രയധികം കാര്യങ്ങളോ?
    കൊള്ളാം.
    :)

    മറുപടിഇല്ലാതാക്കൂ