gfc

കുഴപ്പം

എനിക്കല്ല,വഴികള്‍ക്കാണ്.
അവയ്ക്കാണ് വല്ലാത്ത നിര്‍ബന്ധം
വേറൊരു വഴിയില്‍ ചെന്നു
കയറണമെന്ന്...
എല്ലാ വഴികളും എന്താണാവോ
ഇങ്ങനെ ഒരേ തരക്കാരായത്.
ഓരോ വഴിയും വേറൊരു
വഴിയിലേക്ക് തുറന്നു വെക്കുന്നു.
അല്ലാതെ നിങ്ങള്‍ സംശയിക്കുന്നതു
പോലെ...
ഞാന്‍ അത്തരക്കാരനല്ല...
വഴികള്‍,ഞാന്‍ അവറ്റകള്‍ക്ക്
നിന്നുകൊടുക്കുന്നു.
അത്രേയുള്ളൂ...

5 അഭിപ്രായങ്ങൾ:

  1. വിഷ്‌ണു....

    സോറി ..ഞാനില്ലാ...വഴി മാറി എന്ന്‌ തോന്നുന്നു...ഒന്ന്‌ മാറി നിന്നേ..ഇതിലെ ഒന്ന്‌ പൊയ്യ്‌കോട്ടെ....
    ചിലപ്പോ ഈ വഴി ആവില്ല ആ വഴി...


    മന്‍സൂര്‍ ,നിലംബൂര്‍

    മറുപടിഇല്ലാതാക്കൂ
  2. വഴികള്‍ക്കാണ് വല്ലാത്ത നിര്‍ബന്ധം
    വേറൊരു വഴിയില്‍ ചെന്നു
    കയറണമെന്ന്...
    :)

    മറുപടിഇല്ലാതാക്കൂ