ഒക്കെയുണ്ട് ,ഒക്കെയുണ്ട്...
പകല്‍ പോലത്തെ രാത്രി
രാത്രി പോലത്തെ പകല്‍
ചിരി പോലത്തെ കരച്ചില്‍
കരച്ചില്‍ പോലത്തെ ചിരി
നുണ പോലത്തെ നേര്
നേര് പോലത്തെ നുണ
ദേ,മനസ്സിലായില്ലെങ്കില്‍
ഇങ്ങോട്ടു നോക്ക് ...ഇവിടെ,
ഈ ചിരിക്കുന്ന മുഖം കണ്ടോ?
ഇതിനടിയില്‍ കരച്ചിലിന്റെ
ലാവകള്‍.
ഈ മാന്യതയുടെ മുഖാവരണത്തി-
നടിയില്‍ അമാന്യതയുടെ വന്യത.
ഭംഗിയായി ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്...
എല്ലാം നിനക്കു വേണ്ടിയാണ്...
നീ എപ്പോഴാണ് വരുന്നത്...?
വരുമ്പോള്‍ പറയണേ...
മാഷേ,
മറുപടിഇല്ലാതാക്കൂവിപരീതങ്ങള് ചേര്‍ന്നാലല്ലെ എന്തും പൂര്‍ണ്ണമാകൂ :) എന്നെ തല്ലേണ്ടമ്മാവാ , ഞാന്‍ നന്നാവൂല്ല!
ഹ! :)
മറുപടിഇല്ലാതാക്കൂപ്രതി ഭാഷ തന്നെ :)
മറുപടിഇല്ലാതാക്കൂ-സുല്‍
:)
മറുപടിഇല്ലാതാക്കൂവഞ്ചനയുടെ മുഖാവരണത്തിന്റെ മനോഹാരിതയാണ് ഇന്ന് ലോകം ആവശ്യപ്പെടുന്ന ജീവിക്കാനുള്ള അടിസ്ഥാന യോഗ്യത...!! പ്രലോഭനങ്ങള്‍ നല്‍കാനുള്ള കഴിവ്.
മറുപടിഇല്ലാതാക്കൂകവിത ഇഷ്ടമായി..
മറുപടിഇല്ലാതാക്കൂ“ഒക്കെയുണ്ട്, ഒക്കെയുണ്ട്..” എന്ന ആദ്യത്തെ വരി ഇല്ല എങ്കിലും കവിത പൂര്‍ണമായേനെ എന്നൊരു തോന്നല്‍..