gfc

കൊമ്പ്

രണ്ട് കൊമ്പുണ്ടായിട്ടെന്താ,
ഈച്ചയെ ഓടിക്കാന്‍
വാലു തന്നെ വേണം.
തലയില്‍ വന്നിരുന്നാല്‍
തല കുലുക്കാമെന്നു മാത്രം.
അപ്പോള്‍ ഒന്നിളകിപ്പറന്ന്
ആ പണ്ടാര ഈച്ച പറയും:
‘ഇങ്ങനെയല്ലല്ലോ ഞാന്‍
കുലുക്കാന്‍ പറഞ്ഞത്...’
എന്നിട്ട് വീണ്ടും തലയില്‍
തന്നെ ഇരിക്കും....

രണ്ട് കൊമ്പുണ്ടായിട്ടെന്താ...

5 അഭിപ്രായങ്ങൾ:

  1. രണ്ടുകൊമ്പുണ്ടായിട്ടെന്താ?
    അതു തന്നെ? വാങ്മയം അത്രയ്ക്കങ്ങു തമസ്കരിക്കപ്പെട്ടവന്‍റേതല്ലല്ലോ മാഷേ....
    ഞാന്‍ വീണ്ടുംപറയുന്നു,ബ്ളോഗിന്‍റെ ഡിസ്ക്രിപ്ഷന്‍ മാറ്റണം. അതു ശരിയല്ല!!
    :)

    മറുപടിഇല്ലാതാക്കൂ
  2. മാഷെ ,

    ഉള്ളതിന്‍റ്റെ വിലയറിയുകയല്ലെ വേണ്ടത്‌ , ഉള്ളതുകൊണ്ടു ചെയ്യാന്‍ പറ്റുന്നതിന്‍റ്റെ സാധ്യതകളാരായുന്നതായിരിക്കും ഉത്തമമെന്നെനിക്കു തോന്നുന്നു.

    മാഷെ നല്ല കവിത , :)

    മറുപടിഇല്ലാതാക്കൂ
  3. ഹാവൂ
    മരണത്തില്‍ നിന്നു രക്ഷപ്പെട്ട് ജീവിതത്തിലേക്കും രാഷ്ട്രീയത്തിലേക്കുമൊക്കെ എത്തി.അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  4. മാഷെ സാക്ഷിയാണോ?
    -സുല്‍

    മറുപടിഇല്ലാതാക്കൂ
  5. nannayi vishnooo, chilappol naamellam itharam oru prashnathilakappettupovum lle?

    മറുപടിഇല്ലാതാക്കൂ