വല്ലാത്ത അനുകരണവാസനയാണീ
നിഴലിന്.
ഞാന്‍ നടക്കുമ്പോള്‍ നടന്ന്,
ഞാനോടുമ്പോള്‍ ഒപ്പമോടി,
ഇരിക്കുമ്പോള്‍ ഇരുന്ന്
എന്നെ കളിയാക്കുകയാണ്
കക്ഷി.
ഞാന്‍ പുകവലിക്കുമ്പോള്‍
പുകവലിക്കുന്നതു പോലെ...,
ഞാന്‍ ഭോഗിക്കുമ്പോള്‍
ഭോഗിക്കുന്നതു പോലെ,
എഴുതുമ്പോള്‍
എഴുതുന്നതു പോലെ
കാണിച്ച് എപ്പോഴും അരികിലുണ്ടാവും.
സത്യത്തില്‍ അവനിതൊന്നും ചെയ്യുന്നില്ല.
ചവിട്ടിയാല്‍ കൊള്ളില്ല
ചീത്ത പറഞ്ഞാല്‍ കേള്‍ക്കില്ല.
ഇന്നേവരെ ഒന്നും പറഞ്ഞിട്ടില്ല.
എത്രയോ വാഹനങ്ങള്‍
ചവിട്ടി മെതിച്ച് പോയിട്ടുണ്ടവനെ....
ചത്തിട്ടില്ലിതേവരെ.
എന്റെ മരണത്തെ അനുകരിക്കാതെ
അവനെങ്ങനെ
ഒറ്റയ്ക്കു പോവും...
വിഷ്ണു,
മറുപടിഇല്ലാതാക്കൂനിഴലുകള്ക്ക് എന്നതിനു പകരം നിഴലിന് എന്നല്ലേ വേണ്ടിയിരുന്നത്?
കവിത പതിവു തെറ്റിച്ചിട്ടില്ല. :)
കവിഷ്ണുമാഷെ ,
മറുപടിഇല്ലാതാക്കൂഈ കവിത മാഷ് വളരെ സിമ്പിളായി എഴുതിയിരിക്കുന്നു , എന്നെപ്പോലുള്ളവര്‍ക്ക് വായിച്ചാല്‍ മനസ്സിലാവും.
:)
മരിച്ചു കഴിഞ്ഞാല്‍ നമ്മോടൊപ്പം മണ്ണടിയുമല്ലേ നിഴലും.
മറുപടിഇല്ലാതാക്കൂആരെന്പിന്നില് വിടാതെ നടക്കുന്നൂ ?
മറുപടിഇല്ലാതാക്കൂഞാന് ചിരിക്കുമ്പോ ചിരിക്കാനും കരയുമ്പോ കരയാനും നിഴലിന് കഴിയാറില്ല..അതോ ഞാന്‍ അറിയാറില്ലേ?
മറുപടിഇല്ലാതാക്കൂകവിത നന്നായിട്ടുണ്ട്..നിഴലിന്റെ വികാരങളെ ഒന്നോര്‍ത്തുപോയി...