gfc

തുറിച്ചുനോട്ടം

ഓരോ പൂവും
‘എന്നെ സ്നേഹിക്കൂ...’
എന്ന ചെടിയുടെ
അപേക്ഷയാണത്രേ...

ഓരോ പെണ്‍കുട്ടിയും
സ്നേഹത്തെക്കുറിച്ചുള്ള
ലോകത്തിന്റെ ഒരാശംസയും...

അതുകൊണ്ടാണ്
പൂക്കളേയും
പെണ്‍കുട്ടികളേയും
ഞാന്‍ തുറിച്ചു നോക്കുന്നത്.

7 അഭിപ്രായങ്ങൾ:

  1. ഗുളിക പരുവത്തില്‍, ഗുളികനൊളിപ്പിച്ച വാങ്മയം. ലളിതം സുന്ദരം... ആലോചനാമൃതം... വിഷ്ണൂ.

    മറുപടിഇല്ലാതാക്കൂ
  2. വിഷ്ണുമാഷെ ,

    എന്നെ തല്ലിയാലും‌ വേണ്ടില്ല , ഞാന്‍ ഓഫെ അടിക്കൂ ,

    തുറിച്ച്നോക്കുന്നതൊക്കെ കൊള്ളാം , പൂവൊന്നും ചെയ്യുകയുമില്ല ,
    എന്നാല്‍ , ഓള്‍ടെ അച്ചന്‍‌, ചേട്ടന്‍, അതുമല്ലെങ്കില്‍‌ കെട്ടിയോന്‍‌
    രണ്ടു തന്നാല്‍ , പിന്നെ മോങ്ങരുത് :)

    ( ദേ മാഷെ ഞാന്‍ രണ്ടു കുത്തും , ഒരു ബ്രാക്കറ്റും‌ ഇട്ടിട്ടുണ്ട് , തല്ലരുതേ!)

    പറഞ്ഞില്ല , കവിത ഇഷ്ടായി

    മറുപടിഇല്ലാതാക്കൂ
  3. ഹ ഹ... അതു നന്നായി,കേട്ടോ.

    മറുപടിഇല്ലാതാക്കൂ
  4. വിഷ്ണൂ,,

    ഒക്കെ വായിക്കാറുണ്ട്‌! ഇതും നന്നായി.

    എന്നാലും അപേക്ഷിക്കുന്നവരെയും ആശംസിക്കുന്നവരെയും ഇങ്ങനെ തുറിച്ചു നോക്കുന്നതെന്തിനാ?

    മറുപടിഇല്ലാതാക്കൂ