gfc

കാറ്റിന്റെ മുറിവുകള്‍

മരങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന കാറ്റ്
മരങ്ങളുടെ നില്‍പ്പും തലപ്പുകളുടെ പിടച്ചിലും
അതിന്റെ ശരീരത്തിനകത്ത്
സൌമ്യമായി അനുവദിക്കുന്നു.

പക്ഷികള്‍ ‍,പക്ഷിക്കരച്ചിലുകള്‍ ,വീടുകള്‍
ആളുകള്‍ ,മരച്ചില്ലകള്‍ ...എല്ലാം
ഒഴുകിവരുന്ന ഒരു കാറ്റിനെ
പലതായി കീറുമെന്നും
അങ്ങനെ കീറിപ്പറിഞ്ഞാണ്
അടുത്തകുന്നിലേക്ക് അതു പോവുകയെന്നും
കരുതുക വിഡ്ഢിത്തമാണ്.

എല്ലാ മുറിവുകളേയും തന്റെ ഭാരിച്ച
ശരീരത്തെ കടത്തിക്കൊണ്ടു പോവാനുള്ള
ഒരു തന്ത്രമായാണ് അത് അനുവദിക്കുന്നത്.
മുറിവുകളെ ഉപേക്ഷിച്ച്
ശരീരത്തെ മുന്നോട്ടു കൊണ്ടു പോവുന്നു അത്.
വഴിമുടക്കികളെ പിന്നിടുമ്പോള്‍ തന്നെ
മുറികൂടുന്ന മാന്ത്രികവിദ്യ അതിനുവശമുണ്ട്.

9 അഭിപ്രായങ്ങൾ:

  1. "ജലശരീരം ഒരു മത്സ്യത്തിന്റെ
    മുന്നോട്ടുള്ള പോക്കില്‍
    രഹസ്യമായി തുറക്കുകയും
    അടയുകയും ചെയ്യുന്നതു പോലെ.."

    ഉള്ളടക്കത്തില്‍ നിന്നടര്‍ന്നു പോകാത്ത വരികള്‍..
    തിരിഞ്ഞു ചേരുമെന്നൊരിക്കല്‍ കൂടിയൊരുറപ്പ് ! :)
    ഉറയ്ക്കട്ടെ..

    മറുപടിഇല്ലാതാക്കൂ
  2. മൂറികൂ‍ടുന്ന മാന്ത്രിക വിദ്യകളുമായി,മാഷിന്റെ കവിത.

    മറുപടിഇല്ലാതാക്കൂ
  3. "വഴിമുടക്കികളെ പിന്നിടുമ്പോള്‍ തന്നെ
    മുറികൂടുന്ന മാന്ത്രികവിദ്യ അതിനുവശമുണ്ട്."

    കാറ്റില്‍ നിന്നും നമ്മളും പഠിക്കേണ്ട പാഠം.നല്ല കവിത
    പാലക്കാടന്‍ കാറ്റ് ആഞ്ഞു വീശുന്ന ആനക്കരകുന്നത്തേക്ക് പോയി വന്നു മനസ്സ്.

    മറുപടിഇല്ലാതാക്കൂ
  4. ചുരം കടന്നെത്തുന്ന ആ വരണ്ട പാലക്കാടന്‍ കാറ്റിന്‍ ചെവിതുളക്കുന്ന ഒരു മൂളല്‍ ഇല്ലെ .. ശൂളം കുത്തി ..

    മറുപടിഇല്ലാതാക്കൂ
  5. മാഷേ,നല്ല ആശയം.ഒത്തിരി ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  6. ഇപ്പോഴാണു വായിച്ചത്‌, നല്ല കവിത മാഷേ..

    മറുപടിഇല്ലാതാക്കൂ