gfc

അപേക്ഷകളിന്മേലുള്ള തീര്‍പ്പ്

ഒരു പൊട്ടക്കവിത അതിന്റെ
കവിയോട് തന്നെ ഉടച്ചു
വാര്‍ക്കേണമേ എന്ന്
നിലവിളിക്കുന്നതുപോലെ
ഞാന്‍ നിരന്തരം ദൈവത്തോട്
അപേക്ഷിച്ചുകൊണ്ടിരുന്നു.
പഴമകളെക്കുറിച്ച് ഓര്‍മയില്ലാത്ത വിധം
എന്നെ ഉടച്ചു വാര്‍ക്കേണമേ എന്ന്...
ചിലപ്പോഴെങ്കിലും ചെകിടനായ
ദൈവവും ഇതു കേള്‍ക്കും.
അതു കൊണ്ടാണല്ലോ
എല്ലാം മാഞ്ഞു പോയ
സ്ലേറ്റുകള്‍ പോലെ
ചിലര്‍ പുനര്‍ജനിക്കുന്നത്.

7 അഭിപ്രായങ്ങൾ:

  1. മാഷെ ,

    കവിത നന്നായി , എന്നാല്‍ ഓര്‍മ്മകളെ ഇത്രക്ക് വെറുക്കേണ്ടതുണ്ടോ? ,

    ഈ ഉടച്ചുവാര്‍ക്കലില്‍ നല്ല ഓര്‍മ്മകളും നഷ്ടമാകില്ലെ

    മറുപടിഇല്ലാതാക്കൂ
  2. ഉടച്ചുവാര്‍ക്കുമ്പോള്‍ നന്മയെ നിലനിര്‍ത്തട്ടെ, തിന്മകളെ തിരുത്തട്ടെ... :-)
    നല്ല കവിത

    മറുപടിഇല്ലാതാക്കൂ
  3. “അതു കൊണ്ടാണല്ലോ
    എല്ലാം മാഞ്ഞു പോയ
    സ്ലേറ്റുകള്‍ പോലെ
    ചിലര്‍ പുനര്‍ജനിക്കുന്നത്.“

    മാഷേ .. അതെ അതെ...

    മറുപടിഇല്ലാതാക്കൂ
  4. അയ്യൊ ഇതു ബൈബിളിലെ ഒരു വാക്യം പോലെ ഇരിക്കുന്നല്ലോ..:)

    മറുപടിഇല്ലാതാക്കൂ
  5. "ഒരു പൊട്ടക്കവിത അതിന്റെ
    കവിയോട് തന്നെ ഉടച്ചു
    വാര്‍ക്കേണമേ എന്ന്
    നിലവിളിക്കുന്നതുപോലെ
    ഞാന്‍ നിരന്തരം ദൈവത്തോട്
    അപേക്ഷിച്ചുകൊണ്ടിരുന്നു.
    പഴമകളെക്കുറിച്ച് ഓര്‍മയില്ലാത്ത വിധം
    എന്നെ ഉടച്ചു വാര്‍ക്കേണമേ എന്ന്..."

    വല്ലാതെ നന്നായി. ഈ ദിനങ്ങളില്‍ ഇതു തന്നെയായിരൂന്നു എന്‍റെയും ചിന്ത. ചിലപ്പോള്‍ വാച്ച് തിരിച്ച് വയ്ക്കാന്‍ തോന്നുന്നതു പോലെ.

    കഴിഞ്ഞ കവിത എനിക്കിഷ്ടമായില്ല മാഷെ എന്ന കമന്‍റ് ഇടാന്‍ ഒരുങ്ങുകയായിരുന്നു

    മറുപടിഇല്ലാതാക്കൂ
  6. ഒരു പാട് മായ്ക്കലുകള്‍ നടത്തിയാല്‍ സ്ലേറ്റ് പിന്നെ ഒന്നും എഴുതാന്‍ പറ്റാതാകും മാഷേ.

    മറുപടിഇല്ലാതാക്കൂ
  7. ചിലപ്പോഴെങ്കിലും കുരുടനായ എന്നിടത്ത്, ബധിരനായ എന്നാകാമയിരുന്നോ എന്ന് തോന്നി.

    മറുപടിഇല്ലാതാക്കൂ