പ്രിയപ്പെട്ട വായനക്കാരേ,
ഈ കാലമാടന്‍ പറഞ്ഞത്
വിശ്വസിക്കരുത്...
ഇയാള്‍ പറഞ്ഞുവന്നത് വായിച്ചാല്‍
എന്നെക്കൊണ്ട് ഇയാള്‍ക്ക് വലിയ കഷ്ടപ്പാടാണെന്ന്
മാന്യവായനക്കാര്‍ തെറ്റിദ്ധരിക്കാനിടയുണ്ട്.
കാര്യങ്ങള്‍ തിരിച്ചാം മറിച്ചാണ്
പഹയന്‍ അവതരിപ്പിച്ചത്.
പറഞ്ഞിട്ടൊരു കാര്യവുമില്ല.
തലതിരിഞ്ഞ പിറവി...
ഒരു നിഴല്‍ എന്ന നിലയില്‍ ഞാനനുഭവിക്കുന്ന യാതനകള്‍ ഒന്നറിയണം:
ഇയാള്‍ ചെയ്യുന്ന സകല തോന്യാസങ്ങളും ഞാന്‍ ചെയ്യണം.
എന്നാലോ അതിന്റെ സത്ത ആസ്വദിക്കാന്‍ തരികയുമില്ല.
ഒരു അനുകര്‍ത്താവ് എന്ന നിലയിലുള്ള എന്റെ ജീവിതം മടുത്തിരിക്കുന്നു.
ഇയാള്‍ മരിക്കും വരെ എനിക്ക് ജീവിക്കാന്‍ സൌകര്യമില്ല.
ഇന്ന് രാത്രി ഞാന്‍ കെട്ടിത്തൂങ്ങിച്ചാവാന്‍ നിശ്ചയിച്ച വിവരം
ഏവരേയും വ്യസനസമേതം അറിയിക്കുന്നു.
ആരാണ് യഥാര്‍ത്ഥ അനുകര്‍ത്താവെന്ന് വിവരമുള്ളവര്‍ ചിന്തിച്ചു നോക്കണം.
ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ ഇയാളാണ് അനുകരിക്കുന്നത്.
ഞാന്‍ തിന്നുന്നതു പോലെ കാണിക്കുമ്പോള്‍ ഇയാള്‍ തിന്നും.
ഞാന്‍ പുകവലിക്കുന്നതു പോലെ കാണിക്കുമ്പോള്‍
ഇയാള്‍ പുകവലിക്കും...
അല്ലാതെ ഇയാളെ അനുകരിക്കാന്‍ എനിക്കെന്താ വട്ടുണ്ടോ..
ഇയാളാണ് നിഴല്‍ .
എന്റെ നിഴല്‍ .
ഞാന്‍ ചത്താലും ഇയാള്‍ ചാവുമെന്ന് തോന്നുന്നില്ല.
കൂടെ മരിക്കാന്‍ ഇയാള്‍ക്ക് സ്നേഹം ദയ സഹാനുഭൂതി
തുടങ്ങിയ സാധനങ്ങളൊന്നുമില്ല.
ലോകത്തെ തന്റെ വരുതിയിലാക്കാന്‍ നടക്കുകയല്ലേ.
നടന്ന് നടന്ന് എവിടെയെങ്കിലും ചെന്ന് വീഴും...
അപ്പോഴും തിരിഞ്ഞു നോക്കില്ല സഹചരനെ.
കവിത വായിച്ച് ഇപ്രകാരം
പ്രതികരിച്ചവനും, പ്രതികരണ ശേഷി നഷ്ടപ്പെടാത്തവനും,
അനുകര്‍ത്താക്കളുടെ അനുകര്‍ത്താവും,ആത്മഹത്യാവാസന(വാസനിക്കുന്നില്ലേ..?)
യുള്ളവനുമായ അല്ലയോ നിഴലേ...,
താങ്കളുടെ പ്രസ്താവനകളിലെ
വൈരുദ്ധ്യത്തെക്കുറിച്ച് ഞാനിനിയും പറയേണ്ടതുണ്ടോ?
തലതിരിഞ്ഞവനേ,
നിന്റെ യുക്തിയല്ല
ഒരു നിഴലിന്റെ യുക്തി.
ഒരു നിഴലിന്റെ യുക്തിയല്ല നിന്റെ യുക്തി..
നിന്റെ യുക്തി നിന്റെ കയ്യിലിരിക്കട്ടെ.
അതെന്നില്‍ അടിച്ചേല്‍പ്പിക്കാമെന്ന് കരുതുന്നത്
മൌഢ്യമാണ്.വായനക്കാരേ, നിങ്ങള്‍ക്ക് വിട്ടുതന്നിരിക്കുന്നു...
നിഴല്‍ യുദ്ധത്തില്‍ ജയിച്ചവന്റെ പേര്‍ പറയൂ...
അല്ലെങ്കില്‍ വേണ്ട...
തോറ്റവന്റെ പേര്‍ പറഞ്ഞാലും മതി.
നിഴലിനു് വെളിച്ചം ഇല്ലാത്തിടത്തു് തന്‍റെ ഉപവിഷ്ടത അറിയിക്കാന്‍ കഴിയില്ലെന്ന സത്യം അറിഞ്ഞു്, നിഴല്‍ ഇരുട്ടിനെ ശപിക്കുന്നതു് അറിഞ്ഞതിലാണോ, അവന്‍ ആ സാധ്യതയെ തട്ടിയുടച്ചതു്. ആവോ.?
മറുപടിഇല്ലാതാക്കൂകെട്ടിതൂങ്ങി മരിക്കരുതേ...അനുകര്‍ത്താവ്..അതു ആരായാലും അനുകരിച്ച് കളഞ്ഞാലോ?
മറുപടിഇല്ലാതാക്കൂഞങ്ങള്ക്ക് കവിത മതി.അതുകൊണ്ട് നിങ്ങള്‍ രണ്ടു പേരും കവിത എഴുതിക്കൊണ്ടിരിക്കൂ..
ആര് തുടങ്ങണം എന്നു നിങ്ങള്‍ തന്നെ തീരുമാനിക്ക്.
മാഷെ ,
മറുപടിഇല്ലാതാക്കൂകൊഴപ്പമൊന്നുമില്ലല്ലോ ? :)
“കരയുമ്പോള്‍ കൂടെ കര“യുന്ന തന്‍ നിഴല്‍ താനുമായ് പങ്കുവയ്ക്കുന്നത് ദുഖമോ അതിന്റെ പാരഡിയോ..!
മറുപടിഇല്ലാതാക്കൂതാനൊരാളെ കളിയാക്കിച്ചിരിക്കുമ്പോള്‍ തനിക്കൊപ്പം തന്നെ കളിയാക്കിച്ചിരിക്കുന്ന ഈ നിഴല്‍ ലളിതവും അഗാധവുമായ ഉള്‍കാഴ്ച്ചകൊണ്ട് ജീവിതത്തെ വ്യാഖ്യാനിക്കുവാന്‍ ശ്രമിക്കുന്നു.
നന്നായി..കവിതയും സംവാദവും.