gfc

അന്ധവിശ്വാസികള്‍ക്കൊരു സുവിശേഷം...

ആദ്യം
ആത്മഹത്യ ചെയ്തത്
കുരുമുളക് വള്ളികളാണ്.
എന്നിട്ടും ബാറില്‍
തിരക്കൊഴിഞ്ഞിരുന്നില്ല.
കോമഡിഷോകളുടെ
ഒരെപ്പിസോഡും
അവര്‍ വിട്ടിരുന്നില്ല.

ഭൂമി നഷ്ടപ്പെട്ട
ആദിവാസിയുടെ
ശാപമാണ്
കുടിയേറ്റക്കാരന്റെ
കഴുത്തിന് കുരുക്കിടുന്നത്...
അവരുടെ വിശപ്പാണ്
ഫ്യൂറിഡാന്റെ രൂപത്തില്‍
മടങ്ങി വരുന്നത്.

വിഷം കൊടുത്തുകൊന്ന
മണ്ണിന്റെ പ്രേതമാണ്
എല്ലാ വീടുകളിലും നടന്ന്
ജപ്തിനോട്ടീസ്
കൊടുക്കുന്നത്...

‘മണ്ണ് സത്യമുള്ളതാണ്.’
-ഒരു ഭ്രാന്തിത്തള്ള
വഴിയരികില്‍ നിന്ന്
ഇങ്ങനെ പുലമ്പി.

4 അഭിപ്രായങ്ങൾ:

  1. അവര്‍ ചെയ്ത പാപങ്ങളുടെ ഫലങ്ങളാണു ഈ കര്‍ഷകരുടെ ആത്മഹത്യകള്‍.. എന്നാണോ കവി വിവക്ഷ?

    മറുപടിഇല്ലാതാക്കൂ
  2. എന്നിട്ടും ബാറില്‍
    തിരക്കൊഴിഞ്ഞിരുന്നില്ല.
    കോമഡിഷോകളുടെ
    ഒരെപ്പിസോഡും
    അവര്‍ വിട്ടിരുന്നില്ല

    ഈ വരികള്‍ വളരെ നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. എല്ലാ ദുരന്തങ്ങള്‍ക്കും പിന്നില്‍ സ്വയംകൃതമായ ഒരു കാരണം ഉണ്ടാകും,അല്ലേ..

    മറുപടിഇല്ലാതാക്കൂ
  4. മണ്ണിന് സത്യമുണ്ട് മാഷേ....
    പക്ഷേ നീതിയുണ്ടോ എന്നു ചോദിച്ചാല്‍...?

    പ്രകൃതിയ്ക്ക് പൊതുവേ നീതിബോധം ഇല്ലാന്നാണെന്റെയൊരു ഓര്‍മ്മ:)

    മറുപടിഇല്ലാതാക്കൂ