വിശപ്പിന്റെ വിളക്കുമരം പറയുകയാണ്
നിന്റെ ശരീരം ഈ തീരത്തുണ്ടെന്ന്.
പ്രണയത്തിന്റെയും ആധിയുടേയും
കൊടുങ്കാറ്റുകള്‍ വരുത്തിയ കപ്പല്‍ക്കെടുതിയില്‍
വേര്‍പെട്ട അതിന്റെ ആത്മാവ്
അത് വിശ്വസിക്കാതെ
തിരകളില്‍ ചാഞ്ചാടുകയാണ്.
ശരീരത്തെ അത് തിരയുന്നില്ല.
ശരീരത്തിന് അതിനെ തിരയാന്‍ കെല്‍പ്പുമില്ല.
വേര്‍പെട്ട ഈ കൂട്ടുകാരെ ഒന്നിപ്പിക്കുന്ന
ആ യാനം .....ജീവിതം,അതെവിടെ?
തകര്‍ന്നിരിക്കുന്നു...!
അന്വേഷണങ്ങളെ പരിഹസിച്ചുകൊണ്ട്
ആഴങ്ങളിലേക്ക് അപ്രത്യക്ഷമായിരിക്കുന്നു.
വിഷ്ണു
മറുപടിഇല്ലാതാക്കൂനല്ല കവിതകള്‍
പുസ്തകം ഇതുവരെ ആയിട്ടില്ലേ
ആസ്വദിച്ചു.
മറുപടിഇല്ലാതാക്കൂമൊഴിയിലൊന്നും വരുന്നില്ലെങ്കിലും എന്നും രാവിലെ ഇവിടെ വന്ന് നോക്കുന്നുണ്ട്.പുതിയ കവിതയ്ക്കായി.എല്ലാം പതിവു പോലെ നല്ലത്.ചിലതൊക്കെ ഒന്നു കൂടി എഡിറ്റ് ചെയ്യാമെന്ന് തോന്നുന്നു.
മറുപടിഇല്ലാതാക്കൂഈ കവിതയിലെ ആയാനം .....ജീവിതം,അതെവിടെ?
വളരെ ഇഷ്ടമായി.
kinഅകംകാഴ്ച്ചകളില്പെട്ട് വട്ടംകറങ്ങാതെ പുറത്ത് നമുക്കുചുറ്റുമുള്ള ആഴങ്ങളിലും പരപ്പിലും ഊളിയിട്ടിറങ്ങുകയും, പറന്നു പൊങ്ങുകയും ചെയ്യുന്ന ഇതുപോലുള്ള കവിതകള്‍ ഉത്തരാധുനിക അസ്തിത്വവ്യഥകളെ സാക്ഷ്യപ്പെടുത്തുത്തിക്കൊണ്ടുതന്നെ നിരസിക്കുകയും അവയെ പരിഹസിക്കുകയും ചെയ്യുന്നു.
മറുപടിഇല്ലാതാക്കൂവിഷ്ണു,നന്നായി.