മഴയില്‍ നിന്ന് ഒരു കുടയെ
ആരാണ് രക്ഷിക്കുക?
(കുടയ്ക്ക് പനിയും ജലദോഷവും വന്നാല്‍ ...)
തീയില്‍ നിന്ന് ഒരു വിളക്കുതിരിയെ
ആരാണ് രക്ഷിക്കുക?
കല്ലും മുള്ളും തറച്ചുകരയുന്ന
ഒരു ചെരുപ്പിനെ ആരാണ് രക്ഷിക്കുക?
കയറിന്റെ പിടിയില്‍ നിന്ന്
ഒരു തൊട്ടിയെ ആരാണ് രക്ഷിക്കുക?
പ്രതിബിംബങ്ങളില്‍ നിന്ന്
ഒരു കണ്ണാടിയെ ആരാണ് രക്ഷിക്കുക?
കണ്ണുകളില്‍ നിന്ന് കാഴ്ച്ചകളെ
ആരാണ് രക്ഷിക്കുക?
ആര് രക്ഷിച്ചാലും കുഴപ്പമില്ല;
ഞാന്‍ രക്ഷിക്കില്ല.
ഞാനില്‍ നിന്നും എന്നെ ആരു രക്ഷിക്കും.:)
മറുപടിഇല്ലാതാക്കൂവിഷ്ണു,
മറുപടിഇല്ലാതാക്കൂകവിതയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് വായനക്കാരനെ ആര് രക്ഷിക്കും?
മൂന്നാമത്തെ വരി വേണ്ടിയിരുന്നോ എന്ന് ഒന്നുകൂടി ആലോചിച്ചാല്‍ തരക്കേടില്ല.
മാഷേ,
മറുപടിഇല്ലാതാക്കൂഇത് കൊള്ളാം. പക്ഷെ,
പരാജിതന്റെ അഭിപ്രായത്തിനോട് യോജിക്കുന്നു.
അതുപോലെ, ആവര്‍ത്തിച്ചു വരുന്ന "ഒരു" ഒഴിവാക്കിയാലും കുഴപ്പമില്ലെന്ന് എനിക്കു തോന്നുന്നു