gfc

പുണ്യശ്ലോകന്‍

ഞാന്‍ പുണ്യശ്ലോകന്‍.
എനിക്ക് 16009 കാമുകിമാരുണ്ടായിരുന്നു.
കൃത്യം കണക്കാണ്(16008 അല്ല)
ഒന്നാമത്തവള്‍ രാധ
രണ്ടാമത്തവള്‍ ത്രേസ്യാക്കുട്ടി
മൂന്നാമത്തവള്‍ നജ്മുന്നിസ
നാലമത്തവള്‍....

ഒന്നാമത്തവളെ ഒരു ദിവസം
വിശന്നപ്പോള്‍ പുഴുങ്ങിത്തിന്നു.
രണ്ടാമത്തവളെ കണ്ണുകെട്ടിക്കളിക്കുന്നതി
നിടയില്‍ കൊക്കയിലേക്ക് തള്ളിയിട്ടു.
മൂന്നാമത്തവളെ സ്നേഹം കൊണ്ട്
ശ്വാസം മുട്ടിച്ചാണ് കൊന്നത്.
നാലമത്തവളെ ചുവന്ന തെരുവില്‍
വിറ്റ് രണ്ട് ലാര്‍ജ് വീശി.
അഞ്ചാമത്തവളുടെ ഉടുപുടവയ്ക്ക്
തീ കൊളുത്തി ,കത്തിത്തീരുന്നതു കണ്ട്
ആനന്ദിച്ചു.
ആറാമത്തവളുടെ തൊണ്ട പിളര്‍ത്തി
വിഷമൊഴിച്ചു.
.............................................
ഒടുക്കത്തവള്‍ ബ്രേക്ക് നഷ്ടപ്പെട്ട
ആ വണ്ടിയില്‍ മരണത്തിലേക്ക്
കുതിക്കുകയാണ്.

ഇനി ഞാനൊന്ന് വിലപിക്കട്ടെ:
ദൈവമേ,ഞാനിനി ആരെ സ്നേഹിക്കും?
എനിക്കാരുമില്ലല്ലോ...

(25-4-2000)

7 അഭിപ്രായങ്ങൾ:

  1. ഈ ബ്ലോഗില്‍ നിന്നുള്ള കമന്റുകള്‍ ഒരുവിധ പിന്മൊഴി ഗ്രൂപ്പുകളിലേക്കും ഇനി പോവുകയില്ല.

    മറുപടിഇല്ലാതാക്കൂ
  2. എല്ലാരും ഒറ്റക്കാവുകയണല്ലോ, അതോ സ്വയം ഒറ്റക്കാക്കാന്‍ നോക്കുന്നോ?
    എനിക്ക്‌ പലപ്പോഴും തൊന്നീട്ടുണ്ട്‌ ഈ നിലവിളിയാണ്‌ ഞാന്‍ വിളിക്കുന്നതെന്ന്...
    കവിത നന്നായി, പതിവുപോലെ...

    മറുപടിഇല്ലാതാക്കൂ
  3. എന്തേ പിന്മൊഴി വേണ്ടെന്നു വയ്ക്കാന്‍..?
    പ്രണയത്തിന്റെ കറുത്ത(യഥാര്‍ത്ഥ)മുഖങ്ങളിലൂടെയാണല്ലൊ രണ്ടുനാളായി ബൂലോകം സഞ്ചരിക്കുന്നത്!കുഴൂരിന്റെ പുതിയ കവിത..വിഷ്ണുവിന്റെ പഴയത്..രണ്ടും ഇഷ്ടമായി.കാല്‍പ്പനികതയുടെ പടം പൊഴിച്ച് സത്യത്തെ മുഖാമുഖം നോക്കാന്‍ ധൈര്യം കാട്ടുന്ന രണ്ടു കവിതകള്‍..രണ്ടും ഏറെ വ്യത്യസ്തവും.

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. കവിത നന്നായിരിക്കുന്നു മാഷേ....

    മറുപടിഇല്ലാതാക്കൂ
  6. പുണ്യശ്ലോകനു സ്നേഹിക്കാന്‍ ആരുമില്ലെങ്കിലും, മൂപ്പരെ സ്നേഹിക്കാന്‍ രാധമാരു വരിവരിയായി നില്‍പ്പല്ലേ... ത്രേസ്യാക്കുട്ടിക്കും, നജ്മുന്നിസയ്ക്കും മൂപ്പരുടങ്ങോട്ട്‌ ഇപ്പോ പ്രവേശനമില്ല. അതുകൊണ്ട്‌ അവരു രക്ഷപെട്ടു!

    ഈ നിലവിളി പിന്‍മൊഴിയില്‍ കേട്ടില്ലെങ്കിലും, തനിമലയാളത്തില്‍ കേട്ടു. അതുകൊണ്ട്‌ ഇവിടെയെത്താന്‍ കഴിഞ്ഞു.

    കവിതയിലൂടെയുള്ള ഈ പ്രതികരണവും, പ്രതിഷേധവും നന്നായി!

    മറുപടിഇല്ലാതാക്കൂ