gfc

തിന്നും വിളമ്പിയും

സമയത്ത് മുലപ്പാല്‍ കിട്ടാ‍തായപ്പോള്‍
ഉണ്ണി വിരലീമ്പിത്തുടങ്ങി.
വിശപ്പ് ശക്തമായപ്പോള്‍
രണ്ടു കയ്യും ഒന്നിച്ച് വായിലിട്ട്
തിന്നാന്‍ തുടങ്ങി.

ഇങ്ങനെയാവും അവനവനെ തീറ്റ
ഒരു മനുഷ്യജന്മം തുടങ്ങി വെക്കുന്നത്...
പിന്നെപ്പിന്നെ ഇഷ്ടഭോജ്യമാവും ഒരാള്‍ക്ക് അയാള്‍.
മറ്റുള്ളവര്‍ക്കും വിളമ്പിത്തുടങ്ങും...

എത്ര തിന്നാലും വിളമ്പിയാലും തീരാത്ത
ഈ വിഭവം എത്ര ഇച്ഛാഭംഗങ്ങളുടെ
ഒരു ജീവിതത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്...

എന്റടുത്താ കളി.

ഇന്നലെ മുറ്റത്തുവിരിഞ്ഞ
പൂവിനോട് ഞാന്‍ ചോദിച്ചു:

അല്ല,കണ്ടിട്ടില്ലല്ലോ ഇതേ വരെ
ആരാ...എന്താ‍...

താന്‍ ഒരു പൂവാണെന്നും
പ്രത്യുത്പാദനം എന്ന ധര്‍മം നിര്‍വഹിക്കാന്‍
ചെടിയെ സഹായിക്കാനായി വന്നതാണെന്നുമൊക്കെ
അതു പറഞ്ഞു നോക്കി.
ഞാനുണ്ടോ വിടുന്നു:

ഒരു പൂവിനെയൊക്ക തിരിച്ചറിയാനുള്ള
ബുദ്ധി എനിക്കുണ്ട്.
പൂ എന്ന് തെറ്റിദ്ധരിപ്പിച്ച്
എന്റെ മുറ്റത്ത് കടന്നുകൂടി
എന്റെ രഹസ്യങ്ങള്‍
പിടിച്ചെടുക്കാന്‍ നിയുക്തനായ
സി.ഐ.എ എജന്റല്ലേ നീ
സത്യം പറ

അയ്യോ,ഞാന്‍ വെറുമൊരു പൂവ് മാത്രമാണ്

എന്റെ പേര് ചെമ്പരത്തീന്നാ



ഞാനീ പുസ്തകമൊന്നു നോക്കട്ടെ
അഞ്ചിതള്‍,ചുവന്ന നിറം,കേസരം
ജനിദണ്ഡ്,പുഷ്പവൃതി,എല്ലാമുണ്ട്.
നീ ചെമ്പരത്തിയല്ല,
നീയാണ് ഹിബിസ്കസ് റോസാ സൈനന്‍സിസ്.
നീ ഒരു ചാരക്കേസാണെന്ന്
എനിക്കാദ്യമേ തോന്നിയതാണ്
എന്റടുത്താ കളി.

കോഴിയമ്മ

ഒരു മുട്ടയിട്ടതിന്
ഇത്രയധികം നിലവിളിക്കാനുണ്ടോ എന്ന്
ജിമ്മി എന്ന നായ ചോദിച്ചു,
നന്ദിനിക്കുട്ടി എന്ന പശു ചോദിച്ചു
പഞ്ചവര്‍ണം എന്ന തത്ത ചോദിച്ചു
ഒക്കത്ത് നിറയെ ചക്കക്കുട്ടികളുമായി
നില്‍ക്കുന്ന പ്ലാവമ്മ ചോദിച്ചു
ആകാശവാണിയില്‍ നിന്ന് ഒഴുകിവരുന്ന
യേശുദാസ് ചോദിച്ചു
തെങ്ങോലയില്‍ തൂങ്ങുന്ന കാറ്റു ചോദിച്ചു
കുട്ടിയും കോലും കളിക്കുന്ന കുട്ടികള്‍ ചോദിച്ചു
വാഴകളും ചേമ്പുകളും ചോദിച്ചു
വെളിച്ചെണ്ണ തേച്ച വെയിലു ചോദിച്ചു
കുളിച്ചലക്കി, തീണ്ടാരിപ്പുതപ്പ് പായില്‍
പൊതിഞ്ഞു വരുന്ന തങ്കമണി ചോദിച്ചു

ആരു ചോദിച്ചിട്ടെന്താ...
നിലവിളിച്ചുകൊണ്ടേയിരുന്നു കോഴിയമ്മ.

പിന്നെയും ചോദ്യങ്ങളുണ്ടായി.
ഇങ്ങനെ നിലവിളിച്ചതുകൊണ്ട്
ഓം ലെറ്റുണ്ടാക്കാന്‍ എടുത്തുകൊണ്ടുപോയ
മുട്ട തിരിച്ചു കിട്ടുമോ?
ഇങ്ങനെ നിലവിളിച്ചതുകൊണ്ട്നാളെ മുതല്‍
മുട്ടയിടലില്‍ നിന്ന് വിടുതി കിട്ടുമോ?
ഇങ്ങനെ നിലവിളിച്ചതുകൊണ്ട്
നിന്റെ ത്യാഗ മന:സ്ഥിതി മനസ്സിലാക്കി
വിരുന്നുകാര്‍ വരുമ്പോള്‍
നിന്നെ അറുക്കാതിരിക്കുമോ?
നിന്റെ നിലവിളി ഒരാഹ്വാനമായി സ്വീകരിച്ച്
കോഴികളായ കോഴികളൊക്കെ
സംഘടിക്കുമോ?
ഭരണഘടന തിരുത്തുമോ?

ഇതൊക്കെ കേട്ട്
നിങ്ങളൊക്കെ ആരാ എന്താ
ഞാനിട്ട മുട്ട,ഞാനിട്ട കരച്ചില്‍ എന്ന്
പരിഹസിച്ചുകൊണ്ട്
കോഴിയമ്മ
ഒറ്റ ഓട്ടം വെച്ചുകൊടുത്തു

അമ്മ‌-മകള്‍

ഉറക്കത്തില്‍ മോള് പറഞ്ഞു:
ഉണ്ണി കളിക്കാന്‍ വരുന്നില്ല.
ഉണ്ണി ഉറങ്ങുകയല്ലേ എന്ന് അമ്മ.
അതു കേട്ടുണര്‍ന്നപ്പോഴാണ്
മോള്‍ക്ക് മനസ്സിലായത്.
താന്‍ കണ്ടതൊന്നും
അമ്മ കണ്ടില്ലെന്ന്.

ഒറ്റയ്ക്ക് പുറത്തിറങ്ങാത്ത
ഒറ്റയ്ക്ക് കളിക്കാത്ത
ഒറ്റയ്ക്ക് മാമുണ്ണാത്ത
ചീച്ചിയിടാന്‍ പോലും
ഒറ്റയ്ക്കു പോവാത്ത
ഏതു കുട്ടിയും
ഒറ്റയ്ക്കു സ്വപ്നം കാണാന്‍
വിധിക്കപ്പെട്ടിരിക്കുന്നുവെന്ന്
അപ്പോള്‍ മാത്രമാണ്
അവള്‍ക്ക് മനസ്സിലായത്.

അമ്മയ്ക്ക് അമ്മയുടേതെന്നും
മകള്‍ക്ക് മകളുടേതെന്നും
കൃത്യമായി വിഭജിച്ച,
പരസ്പരം കടന്നുചെല്ലാനാവാത്ത
ലോകങ്ങളുണ്ടെന്ന തിരിച്ചറിവ്
ഭയപ്പെടുത്തിയതുകൊണ്ടാവുമോ
പിന്നെ അവള്‍ ഉറങ്ങാഞ്ഞത്?

ശൂന്യത

ഒരു വെറും കടലാസ്
കയര്‍ക്കുകയാണ്.
ഇതാണ് കവിത
ഇതാണ് കവിത
എന്ന് കുത്തുകയാണ്.
ഇതിനേക്കാള്‍ നന്നായി
ഒന്നും എഴുതുകയില്ലെന്ന്
ഒന്നും എഴുതിയിട്ടില്ലെന്ന്
ഒന്നും എഴുതേണ്ടതില്ലെന്ന്
ഒരടയാളം പോലുമില്ലാത്ത
അരപ്പായക്കടലാസ്
പ്രസംഗിക്കുകയാണ്.

അതിന്റെയൊരു രീതി

എഴുതിത്തീര്‍ന്ന ഒരു പേനയെക്കുറിച്ച്
അനുതാപങ്ങള്‍ സൂക്ഷിക്കുന്നതെന്തിന് ?
കുപ്പയിലേക്ക് അതിനെ വലിച്ചെറിയണം.
അതിന്റെ സങ്കടങ്ങള്‍ ഒച്ചുകളോ
പഴുതാരകളോ ആയി വീട്ടിനുള്ളിലേക്ക്
വീണ്ടും അരിച്ചു വരാതെ നോക്കണം.
വേണമെങ്കില്‍ വലിച്ചെറിഞ്ഞ പേന
എന്ന പേരില്‍ ഒരു കവിതയെഴുതാം.
ഒരു അനുസ്മരണാഘോഷത്തിനും സ്കോപ്പുണ്ട്.

സന്തോഷിക്കുക.
അതിനു മീതെ മോട്ടോര്‍ സൈക്കിളോടിച്ച്,
അതിനു മീതെ കുടിച്ച് കൂത്താടി,
അതിനു മീതെ ബോധം കെട്ട് കിടന്ന്,
അതിനുമീതെ പുഴുക്കളെപ്പോലെ ഇഴഞ്ഞ്,
അതിനുമീതെ ആര്‍ത്തുവിളിച്ച്,
ഓരോ അന്ത്യത്തിന്റെയും നിസ്സാരതയെ
‘നിസ്സാരത നിസ്സാരത’എന്ന് പുച്ഛിക്കുന്നതാണ്
അതിന്റെയൊരു രീതി.

കരുണാമയന്‍

കരുണാമയന്‍ നന്നായി ചിരിക്കും
വിശേഷങ്ങള്‍ ചോദിക്കും
നിങ്ങളുടെ സങ്കടങ്ങള്‍
അയാളുടേതാണെന്ന മട്ടില്‍
കണ്ണു നിറയ്ക്കും
ആരെയെങ്കിലും
സഹായിക്കാതെ
ഉറക്കം വരില്ല.

കരുണാമയന്‍ ദിവസവും കടതുറക്കും
കൂളിങ്ഫിലിമൊട്ടിച്ച ചില്ലുമറകള്‍
തുടച്ചുമിനുക്കിവെക്കും.
വരുന്നവരോട് ഇരിക്കാന്‍ പറയും.
ചായ വേണമോ എന്ന് ചോദിക്കും.
അകത്തുപോകും.
ഉടുപ്പുമാറും.
കൂട്ടില്‍ നിന്നൊന്നിനെ പിടിക്കും.
കഴുത്തുമുറിക്കും
പൂട പറിക്കും.
കാലും കുടലും
വേര്‍പെടുത്തും.
ആവശ്യം നോക്കി
ചെറുതാക്കിയോ
വലുതാക്കിയോ
കഷ്ണംകഷ്ണമാക്കും.
കാരി ബാഗിലാക്കും.
നന്നായി കയ്യും മുഖവും
കഴുകും.
ഉടുപ്പു മാറും.
കാരി ബാഗ്
കാത്തിരിക്കുന്നവന്
കൈമാറുമ്പോള്‍
നല്ലൊരു ചിരി പിന്നെയും വരുത്തും.
പണം വാങ്ങി വലിപ്പിലിടും.
ബാക്കി വല്ലതുമുണ്ടെങ്കില്‍
കൊടുക്കും.

കരുണാമയന്‍ നന്നായി ചിരിക്കും
വിശേഷങ്ങള്‍ ചോദിക്കും
നിങ്ങളുടെ സങ്കടങ്ങള്‍
അയാളുടേതാണെന്ന മട്ടില്‍
കണ്ണു നിറയ്ക്കും
ആരെയെങ്കിലും
സഹായിക്കാതെ
ഉറക്കം വരില്ല.

മരക്കൊമ്പിലെ അതിഥി


തണുപ്പേ
ചുരുണ്ട് ചുരുണ്ട് ഒരാള്‍
തന്റെ ഉള്ളിലേക്ക് പോവുന്നത് കാണുന്നില്ലേ.
സ്വന്തം ഉള്ളില്‍ ഒളിച്ചിരിക്കുന്ന ഒരാളെ നിനക്ക്
പിടികൂടാനാവുമോ?
ജയിക്കുമായിരിക്കും.
ഈ ശരീരവും ഞാന്‍ സ്വന്തമാക്കിയെന്ന്
വിളിച്ചു പറയുമായിരിക്കും.
മഞ്ഞു വീണ മരച്ചില്ലകളില്‍
ഇപ്പോള്‍ ഏതു മാംസമാണ്
ചവച്ചുകൊണ്ടിരിക്കുന്നത് ചപ്രത്തലയാ.
നിന്റെ തുടയ്ക്കാത്ത ചിറിയിലും
പീള കെട്ടിയ കണ്ണുകളിലും
ഒരതൃപ്തി തൂങ്ങിനില്‍ക്കുന്നു.
ഇത്ര രാവിലേ നീ എന്തിനാ ഇങ്ങോട്ടു വന്നത്?
മുറ്റമടിക്കുന്നവള്‍ നിന്നെ കണ്ടിട്ടില്ല.
കണ്ടിരുന്നെങ്കില്‍ ഈ പ്രഭാതത്തിന്റെ നിശ്ശബ്ദത
ഇപ്പോള്‍ കെട്ടുപോയേനേ...

ഗോപുരം

ഒന്നും എണ്ണാന്‍ സമ്മതിക്കുകയില്ല ലോകം
ഒക്കത്തിനും ഒരു കണക്ക് വേണ്ടേ.
എണ്ണുന്നതെന്തിന് എന്നാവും.
ഭ്രാന്തിന് എത്ര വാതിലുകള്‍ ഉണ്ടെന്ന്
എണ്ണാമെന്ന് കരുതി ഓരോ വാതിലിനു നേരെയും
വിരല്‍ ചൂണ്ടി എണ്ണിത്തുടങ്ങി:
പ്രണയം,മരണം,പ്രസവം,മര്‍ദ്ദനം,ഭയം...
എത്ര ഗോപുര ദ്വാരങ്ങളാണ് ഈ പണ്ടാരത്തിന്.
ചിലതൊക്കെ മനോഹരങ്ങളായ വാതിലുകള്‍
ചിലതൊക്കെ വിചിത്രമായ ചിത്രപ്പണികള്‍ ചെയ്തത്.


ഒറ്റയ്ക്ക് കിട്ടിയതിനാലാവണം ഓരോ വാതിലും
പ്രത്യാശയോടെ എന്നെ നോക്കിക്കൊണ്ടിരുന്നു.
പ്രസവം എന്ന വാതില്‍ മാത്രം അടഞ്ഞുകിടന്നു.
ഓരോ വാതില്‍ക്കലും എത്തുമ്പോള്‍
ഒന്ന് കയറി നോക്കിക്കൂടെടാ എന്ന്
ആരോ ഒരാള്‍ പറയുന്നുണ്ടായിരുന്നു.
പിന്നീട് കാണാന്‍ വെച്ചിരുന്ന ഒരു സ്വപ്നം
അപ്പോള്‍ തെളിഞ്ഞു വന്നു
ഞാനുണ്ട് ഏതോ വാതില്‍ തുറന്ന്
അകത്തു കയറുന്നു.
വാതിലുകള്‍ അങ്ങനെയാണല്ലോ,
അകത്തേക്കു കടക്കാം,പുറത്തേക്കിറങ്ങാം
പുറത്തേക്കിറങ്ങാന്‍ നോക്കുമ്പോള്‍
ഒറ്റ വാതിലുമില്ല...
പ്രണയത്തിന്റെ,മരണത്തിന്റെ ,മര്‍ദ്ദനത്തിന്റെ,ഭയത്തിന്റെ...
ഒരു വാതിലെങ്കില്‍ ഒരു വാതില്‍
എന്ന് പറഞ്ഞ് ഞാന്‍ കരഞ്ഞു കൊണ്ടിരുന്നു

വറുഗീസ് പുണ്യാളന്‍

വറുഗീസേ, വറുഗീസേ
എല്ലാം പോയല്ലോ
ഒരു ദിനേശ് ബീഡി
പോലും വലിക്കാതെ..
കമ്പനി കൂടാന്‍ ഒരു തുള്ളി
കള്ളു പോലും കുടിക്കാതെ
ഒരു പെണ്ണിന്റെയും
പൊക്കിള്‍‍ക്കുഴിയിലേക്ക്
ഒളിഞ്ഞു നോക്കാതെ
മാന്യന്മാരിലെ മാന്യനായി
നീ ഒണ്ടാക്കിയ ജീവിതം
ഇന്നലെ പെയ്ത മഴയില്‍
ഒലിച്ചു പോയല്ലോ.

സത്സ്വഭാവികളുടെ സത്സ്വഭാവിയായ നിന്നെ
മറിയാമ്മയ്ക്ക് ഇഷ്ടമായി.
കല്യാണവും കഴിഞ്ഞു.
കാലക്രമത്തില്‍ മൂന്ന്
കൊച്ചുങ്ങളുടെ അച്ഛനുമായി.
രണ്ടു സുന്ദരികളും ഒരു സുന്ദരനും.

സുന്ദരനായ നിന്റെ മകന്‍ മത്തായി
പുകവലിച്ച് നിന്റെ മോന്തയ്ക്ക് വിട്ടും
കുടിച്ച് പെരുവഴിയില്‍ തുണിയില്ലാതെ കിടന്നും
നാട്ടിലുള്ള പെണ്‍പിള്ളേരെ പിഴപ്പിച്ചും
നീ നല്ലൊരു തന്തയായിരുന്നുവെന്ന്
എല്ലാവരെക്കൊണ്ടും പറയിപ്പിച്ചു.

എന്നിട്ട് നീ പഠിച്ചോ?
ഇല്ല.
എന്നിട്ടും നീ ബീഡി വലിച്ചില്ല.


അളിയന്‍ അമേരിക്കയില്‍നിന്നു വരുമ്പോള്‍
കൊണ്ടുവന്ന പ്രത്യേക തരം സിഗരറ്റ് പോലും
വലിച്ചു നോക്കാന്‍ നിനക്ക് തോന്നിയില്ല.
"കര്‍ത്താവേ നീ എന്നെ പ്രലോഭനങ്ങളില്‍ നിന്ന്
മാറ്റി നിര്‍ത്തേണമേ..." എന്ന് നീ
അപ്പോഴും പുലമ്പിക്കൊണ്ടിരുന്നു.
മറിയാമ്മയുടെ ചീര്‍പ്പിലേക്കല്ലാതെ
ഒരു പണിക്കാരിപ്പെണ്ണുങ്ങളുടേയും
ശരീരത്തിലേക്ക് നീ കമ്പിതഗാത്രനായ്
മൂര്‍ച്ഛിച്ച് വീണില്ല.

എന്നിട്ടെന്തായി..?
നിന്റെ മൂത്ത മകള്‍ ഫിലോമിന
ഒരു നായരുചെക്കനേം കൂട്ടി വീട്ടില്‍ വന്നു
അപ്പാ‍ ഞങ്ങളെ അനുഗ്രഹിക്കണമെന്നു പറഞ്ഞു.
കണ്ണു നിറച്ച്, കടലുള്ളിലൊതുക്കി
നീ അനുഗ്രഹിച്ചു.

രണ്ടു മാസം കഴിഞ്ഞപ്പോ
അവള്‍ക്ക് മതിയായി പൊറുതി.
അവള്‍ വേറൊരുത്തനെ
സംഘടിപ്പിച്ച്
വീട്ടിലേക്ക് വന്നു.
അപ്പനായ നിന്റ ഹൃദയം ആരു കണ്ടു..?

എന്നിട്ട് നീ പഠിച്ചോ..?
ഇല്ല.
എന്നിട്ടും നീ കുടിച്ചില്ല.


പറമ്പിലെ തെങ്ങില്‍ നിന്ന് കള്ളുംകുടവുമായി
ഇറങ്ങുന്ന ഭാസ്കരന്‍
എത്ര നിര്‍ബന്ധിച്ചിട്ടും ഒരു തുള്ളി
പോലും തൊട്ടില്ല .
മറിയാമ്മയുടെ കള്ളപ്പത്തിലൂടെ മാത്രമേ
കള്ളിനെ താനറിയൂ എന്ന് അപ്പോഴും നീ ശഠിച്ചു.

ഒടുക്കം മൂന്നാമത്തവള്‍ കത്രീന...
സുന്ദരിയായ അവളെക്കാണാന്‍
ആരുടെയോ ഭാഗ്യം കൊണ്ട്
എം.ബി.എ.ക്കാരന്‍ ചെക്കന്‍ വന്നു.
ചെക്കനു പേര് പൌലോസ്.
പൌലോസിനു കത്രീനയെ പിടിച്ചു.
പിന്നെ ഒന്നും നോക്കിയില്ല
എല്ലാം എടിപിടീന്നായിരുന്നു.
മനസമ്മതം കഴിഞ്ഞു.
ഒരു മാസം കഴിഞ്ഞ് കല്യാണം.
കത്തടിച്ച് നാട്ടുകാരെ മുഴുവന്‍ വിളിച്ചു
ഒരു ദിവസം വെളുപ്പാങ്കാലത്ത്
കത്രീന തല്യ്ക്കും ഭാഗത്ത്
കത്തെഴുതിവെച്ച്
ഒരുത്തന്റെ കൂടെ ഓടിപ്പോയി.

അങ്ങനെ....
അങ്ങനെ വറുഗീസേ നിന്റെ മാനം
കപ്പലു കയറി.
നിന്റെ എല്ലാം പോയല്ലോ..
കുരുമുളകിന്റേയും കാപ്പിയുടേയും ചാക്കുകെട്ടുകള്‍
ആര്‍ക്കു വേണ്ടിയാണെടാ അടുക്കിവെച്ചിരിക്കുന്നത്?

വറുഗീസേ വറുഗീസേ
നിനക്കൊന്ന് നിലവിളിച്ചൂടറാ
നിനക്കൊരു ബീഡി കത്തിച്ചൂടറാ
നിനക്കൊരു കുപ്പി പൊട്ടിച്ചൂടറാ
നിനക്ക് ഏതെങ്കിലുമൊരുത്തീന്റെ
മുലയ്ക്ക് പിടിച്ചൂടറാ...

ഇനി ആരെക്കാട്ടാനാണെടാ
നീ പുണ്യവാളന്‍ ചമയുന്നത്
വറുഗീസേ നിന്റെ മറിയാമ
ഇപ്പോ എന്താ ചെയ്യണേന്ന്
ഒന്ന് നോക്കിയേ....

ഉറക്കം ഉണര്‍വ്

ഒരുറക്കം
അതിന്റുള്ളിലൊരൊറക്കം
അതിന്റുള്ളിലൊരൊറക്കം
അതിന്റുള്ളിലൊരൊറക്കം
അതിന്റുള്ളിലൊരൊറക്കം
അതിന്റുള്ളിലൊരൊറക്കം
-----------------------------
-----------------------------
ഏറ്റവും ഉള്ളില്‍ ഒരു കുഞ്ഞ്യേ
ഉണര്‍വ്
ഉറങ്ങാതെ ഉഷാറായങ്ങനെ


ഒരു ഉണര്‍വ്
അതിന്റുള്ളിലൊരൊണര്‍വ്
അതിന്റുള്ളിലൊരൊണര്‍വ്
അതിന്റുള്ളിലൊരൊണര്‍വ്
അതിന്റുള്ളിലൊരൊണര്‍വ്
--------------------------
--------------------------
ഏറ്റവും ഉള്ളില്‍ ഒരു ഉറക്കം
ഉണരാതെ സുഖായിട്ടങ്ങനെ

അക്രമം

സമയം ക്രമിക്കുകയാണ്
ലോകം തച്ചുടച്ച് പണിയണം.
ഒമര്‍ഖയാം മുന്തിരിസത്ത് പോയി
മരണത്തിനപ്പുരത്തുള്ള
മാറ്റിപ്പണിയലിലാണ് മൂപ്പര്‍.
നക്ഷത്രങ്ങള്‍ കണ്ട് കണ്ട് മടുത്തു
ആകാശത്ത് കടലും
ഭൂമിയില്‍ മേഘങ്ങളുമായി
സ്ഥാനം മാറ്റണം.
കടല്‍ ജീവികള്‍ പുളയ്ക്കുന്ന
പ്രകാശമാനമയ ആകാശം വേണം.
മനുഷ്യര്‍ തലകുത്തി നടക്കണം.
മൃഗങ്ങള്‍ പറക്കണം.
പക്ഷികള്‍ കോണ്‍ക്രീറ്റ് വീടുകള്‍ വെച്ച്
വെളുപ്പാ‍ന്‍കാലത്ത്
ചയ വെച്ച് കുടിച്ച് പത്രം വായിക്കണം.
സമയം ക്രമിക്കുകയാണ്.
മരങ്ങള്‍ നടക്കുകയും മിണ്ടുകയും വേണം.
ഒരു ലോറിയില്‍
കുറെമനുഷ്യരെ ഒരു പോത്ത് വണ്ടിയോടിച്ച്
കൊണ്ടുപോയി അറവുശാലയില്‍ തള്ളണം.
പതിവു കാഴ്ച്ചകള്‍ മടുത്തു.
പര്‍വതങ്ങള്‍ക്ക് തിളങ്ങുന്ന
നിറങ്ങളുണ്ടാവണം
പൊന്നിന്റേയും വെള്ളിയുടേയും
മലകള്‍ മാത്രം മതി
ആണുങ്ങള്‍ പ്രസവിക്കുകയും
പെണ്ണുങ്ങള്‍ പീഡനം നടത്തുകയും ചെയ്യണം
വാമൊഴി പരിപൂര്‍ണമായും സംഗീതവല്‍ക്കരിക്കണം.
അക്ഷരങ്ങള്‍ക്ക് ത്രിമാനരൂപം ഉണ്ടാവുകയും
അവയ്ക്ക് തോന്നും പോലെ
പുസ്തകങ്ങളില്‍ തുള്ളി നടക്കാനും
തോന്നിയേടത്ത് ഇരിക്കാനും
സ്വാതന്ത്ര്യം വേണം
കെട്ടിടങ്ങളുടെ ചുമരുകള്‍
തന്നിഷ്ടം പോലെ വളയുകയും പുളയുകയും
ചിരിക്കുകയും ചെയ്യണം.
റോഡുകള്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളില്‍
ഒരിക്കലും കൊണ്ടു ചെന്നെത്തിക്കാതെ
ആളുകളെ ചുറ്റിക്കണം
നക്ഷത്രങ്ങള്‍ ക്രിക്കറ്റു ബോളുകളാവണം
സൂര്യനേയും ചന്ദ്രനേയും ഒരു പൊതുചടങ്ങില്‍ വെച്ച്
വീതിച്ചു തിന്നണം.

അവ്യക്തത

വ്യക്തമാക്കാന്‍ ശ്രമിക്കുന്തോറും
അത് അതല്ലാതാവുന്നതിനാല്‍
അവ്യക്തതയെ അവ്യക്തത എന്ന നിലയില്‍
എങ്ങനെ ആവിഷ്കരിക്കുമെന്ന്
ഞാന്‍ ഭയപ്പെട്ടു തുടങ്ങി.
ഏത് വര വരച്ചാലും തെളിഞ്ഞു പോവും
എന്ത് ഒച്ചവെച്ചാലും അത് കേട്ടു പോവും
വര,വാക്ക്,ഒച്ച,ദൃശ്യം ഏതുകൊണ്ടായാലും
അടയാളപ്പെടുത്താനുള്ള എല്ലാ ശ്രമവും
അതിനെ അതല്ലാതാക്കും.
എങ്കിലും ഈ ലോകം എത്ര ഭംഗിയായി
അവ്യക്തതകളെ ആവിഷ്കരിക്കുന്നു.
സുഖമെന്നോ ദുഃഖമെന്നോ
ഇരുളെന്നോ വെളിച്ചമെന്നോ
ജീവനെന്നോ ജഡമെന്നോ
സ്വപ്നമെന്നോ സത്യമെന്നോ
ഒരിക്കലും വ്യക്തമാക്കുകയില്ല
ഒന്നിനേയും...

പൊന്ത

കൊല്ലിയിലേക്ക് ചരിച്ചു വെച്ചതു പോലെ കാപ്പിത്തോട്ടം.
കാപ്പിത്തോട്ടത്തിന്റെ വടക്കേ അതിരില്‍ പൊന്ത.
ചെമ്പുറവുകളുള്ള ആത്തിക്കണ്ടങ്ങളുടെ വരമ്പിലൂടെ
വള്ളിട്രൌസറിട്ട ചെക്കന്‍ വടക്കോട്ട് നടക്കുന്നു.
പൊടുന്നനെ പൊന്തയില്‍ നിന്ന് കൊല്ലിയിലേക്ക് ഒരേറ്.
നടുങ്ങിപ്പോയി ,ശത്രുക്കളില്ലാത്ത ബാല്യം.
വരമ്പത്തു നിന്ന് പൊന്തയിലേക്ക്
അന്തം വിട്ട് നോക്കി നിന്നു കുറച്ചു നേരം.
പൊന്തയ്ക്ക് ഒരനക്കവുമില്ല,ഇരുട്ടാണതില്‍.

തോന്നിയതാവുമെന്ന് കരുതി നടന്നപ്പോള്‍
വീണ്ടും ഒരേറ് വന്നു.
തലയ്ക്കു കൊള്ളാതെ താഴേക്കു വീണ
കല്ലില്‍ നിന്ന് പൊന്തയിലേക്ക് പകച്ചു നോക്കി.
കമ്യൂണിസ്റ്റ് പച്ചകള്‍ കാട്ടി പൊന്ത അപ്പോഴും
കൈമലര്‍ത്തി.
കയറി നോക്കിയില്ല,ഓടിപ്പോയതുമില്ല.
പിന്നെയും പലതവണ അക്കരെയുള്ള
വീട്ടിലേക്ക് കൊല്ലികടന്ന് പോകുമ്പോള്‍
ചീറി വന്നിട്ടുണ്ട് ഏറുകള്‍.
അരക്ഷിതമായ ഒരു ലോകത്തിന്റെ നിഗൂഢതകള്‍
അങ്ങനെ തന്നെയിരിക്കട്ടെ എന്നു കരുതിയിട്ടാവാം
കയറിച്ചെന്നില്ലൊരിക്കലും
ആ പൊന്തയുടെ മാനം കെടുത്താന്‍.
ആരായിരിക്കും,എന്തിനായിരിക്കും
ആറുവയസ്സുള്ള ഒരു കുട്ടിക്കു നേരെ
എറിഞ്ഞതെന്ന അത്ഭുതം
അതുകൊണ്ടാവണം ഇപ്പോഴും ബാക്കി നില്‍ക്കുന്നു.
ആ പൊന്ത ഇന്നുമുണ്ടാവും കൊല്ലിയും.
എറിഞ്ഞവന്‍ എവിടെയാവും?
ക്രൂരത
ഒരു കൊല്ലനെപ്പോലെ
നിങ്ങളെയെടുത്ത് ഉലയില്‍ വെക്കും
കനലില്‍ കിടന്ന് ചുവക്കുമ്പോള്‍
പെട്ടെന്നെടുത്ത് അടിച്ച് പരത്തും.
വെള്ളത്തിലിട്ട് കെടുത്തും.
മൂര്‍ച്ചപ്പെടുത്തും.
ഏതു പണിക്കും
പാകത്തിലാക്കും...

സ്നേഹം,വെറുപ്പ്

രണ്ടു പേര്‍
നല്ല പരിചയമുള്ളവര്‍
നിങ്ങള്‍ക്കും എനിക്കും.
ഒരേ പാര്‍ക്കില്‍
ഒരേ ബെഞ്ചില്‍ തൊട്ടുതൊട്ട്
ഇരിക്കുന്നുണ്ട്.
ഒന്നിച്ചാണ് നടപ്പ്
കിടപ്പ്,ഊണ്,ഉറക്കം
എപ്പോഴും ഒരാളുടെ
തൊട്ടടുത്ത്
മറ്റെയാള്‍ ഉണ്ടാവും.
പക്ഷേ ഒന്നുണ്ട്
ഒരാളെ മാത്രമേ കാണൂ
ഏതെങ്കിലും ഒരാളെ.
നല്ല സൂക്ഷ്മ ദൃഷ്ടിയുള്ളവര്‍ക്കേ
രണ്ടാളെയും ഒരുമിച്ചു കാണൂ
ഒരാളെ കാണുമ്പോള്‍
മറ്റെയാള്‍ അരികില്‍ തന്നെയുണ്ടാവും.
നാമത് കാണില്ല.
മറ്റെയാളെ കാണുമ്പോള്‍
ആദ്യത്തെയാള്‍
അരികിലുണ്ടാവും
നാമത് കാണില്ല.
നിശ്ശബ്ദത ഒരു വിശപ്പാണ്

മീന്‍ വെട്ടുമ്പോള്‍

മീന്‍ വെട്ടുമ്പോള്‍
പൂച്ചയുടെ വാല്,കാലുകള്‍ എന്നിവ
ഒരു ജിംനാസ്റ്റിക് കളിക്കാരനെപ്പോലെയാവും.
കൊതി ഒന്നിന്റെ ഉടലില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍
എത്ര പ്രത്യക്ഷമാണ്.
ഓരോ തുള്ളി വെള്ളത്തിനുമറിയാം സമുദ്രത്തിലേക്കുള്ള വഴി.
സമുദ്രത്തിനറിയാം മേഘങ്ങളിലേക്കുള്ള വഴി.
എനിക്ക് മാത്രം അറിഞ്ഞുകൂടാ നിന്നിലേക്കുള്ള വഴി.

ഗര്‍ഭസ്ഥന്‍

ഈ ലോകം ഒരു ഗര്‍ഭപാത്രം.
ഞാനോ,അതില്‍ ഉറങ്ങുന്ന ശിശുവും.
ജനിക്കുമ്പോള്‍ ഈ ലോകം എനിക്ക് നഷ്ടമാവും...

ഇടപാട്

കുറേ നേരം ആകാശം ഭൂമിയിലേക്ക് പെയ്യും
പിന്നെ ഭൂമി ആകാശത്തിലേക്ക് പെയ്യാന്‍ തുടങ്ങും.
കൊടുക്കുക-വാങ്ങിക്കുക
വാങ്ങിക്കുക-കൊടുക്കുക
ഇടപാടുകളുടെ ലോകം തന്നെ.
ഒരൊഴിവ് എത്ര നിറവുകളെ സ്വപ്നം കാണും

ചപ്ലിചിപ്ലി

ലവേര്‍സ് റോഡില്‍ കയറി നിന്ന തവള
ദൂരെ നിന്ന് പാഞ്ഞു വരുന്ന ജീപ്പ് തന്റെ
പ്രണയിനിയെന്ന് തെറ്റിദ്ധരിച്ച് കാത്തു നിന്നു.
ഇനിയിപ്പോള്‍ ചപ്ലിചിപ്ലിയായ അതിനെ
ഒരു ജന്തു ശാസ്ത്ര വിദ്യാര്‍ഥിക്ക്
ആല്‍ബമുണ്ടാക്കാനേ പറ്റൂ..

പാ‍ട്ട്

നാമിങ്ങനെ എത്ര ദൂരം പോവും?
എത്ര ദൂരം നമ്മെ സ്വീകരിക്കും,
അതുവരെ.
നാമിങ്ങനെ എത്ര കരച്ചിലുകള്‍
കൊട്ടിപ്പാടും.
എത്ര കരച്ചിലുകള്‍ നമ്മെ കൊട്ടിപ്പാടിക്കുന്നുവോ,
അത്രയും.
എത്ര വിശപ്പുകളെ തീറ്റിപ്പോറ്റാനാണ്
ഒരു ജീവിതം?
എത്രയോ മകനേ..എത്രയോ...

ആകാശത്തൊരു പുള്ളിപ്പുലി
ഭൂമിയിലൊരു മാന്‍പേട
പാട് മോനേ പാട്
പുള്ളിപ്പുലിയെ കണ്ട്
ഓടിയല്ലോ മാന്‍പേട
ഏഴുകടലുണ്ട്
അതിനോടുവാന്‍
ഏഴു കരയുണ്ട്
അതിനോടുവാന്‍
എത്രയോ ഓടിയത്
അപ്പോഴുമുണ്ട് ആകാശം.
അവിടെയുണ്ട് പുള്ളിപ്പുലി.

മരണകാന്തി

സൂര്യനെ വിടാതെ നോക്കിക്കൊണ്ടിരിക്കും സൂര്യകാന്തി.
മരണത്തെ വിടാതെ നോക്കിക്കൊണ്ടിരിക്കും ചില ജീവിതങ്ങള്‍.
അവയെ മരണകാന്തികള്‍ എന്നു വിളിക്കുകയാണ് ഞാന്‍.
ഇപ്പോള്‍ എവിടെയുമുണ്ടവ.
എല്ലാ വഴിയോരങ്ങളിലും പൊന്തകളിലും അതിന്റെ മഞ്ഞച്ചിരിയാണ്.
എല്ലാ പരിശോധനാഫലങ്ങളും അപഗ്രഥിച്ച് ഒടുക്കം ഡോക്ടര്‍ പറഞ്ഞു:
ഇപ്പോള്‍ താങ്കളും ഒരു മരണകാന്തിയായിരിക്കുന്നു.
നാലാളറിഞ്ഞാല്‍ മോശമാണ്
ഈ മഞ്ഞച്ചിരി പുറത്തുവരുത്താതെ നോക്കണം.’

അപ്പോള്‍ ഹഹഹ എന്നോ ഹിഹിഹി എന്നോ
ഞാന്‍ ചിരിച്ചുകാണണം.

മെഴുകുപെന്‍സിലുകള്‍

ദേഷ്യം,സങ്കടം,വെറുപ്പ്
എന്നിങ്ങനെ മൂന്നു കളറുകള്‍
ഉരച്ചു തീര്‍ക്കുകയാണു ഞാന്‍.
നിങ്ങളുടെ പേനകള്‍ കൊണ്ട്
ഇതിനു മുകളില്‍ എഴുതണ്ട.
പിന്നീട് അവ നിറം പിടിക്കുകയില്ല.

മുറിച്ചുമാറ്റല്‍

‘നോക്കൂ,ഞാന്‍ നിന്നെ തൊട്ടിട്ടേയില്ല’
ശരിയാണല്ലോ,അവളുടെ വിരലുകള്‍
മുറിച്ചുകളഞ്ഞിരിക്കുന്നു.

‘ഞാന്‍ നിന്നെ നോക്കിയിട്ടേയില്ല’
ശരിയാണല്ലോ,അവളുടെ കണ്ണുകള്‍
കുത്തിപ്പൊട്ടിച്ചിരിക്കുന്നു...


‘ഞാന്‍ നിന്നോട് മിണ്ടിയിട്ടേയില്ല’
ശരിയാണ്,അവളുടെ കയ്യില്‍ ഇപ്പോള്‍
പിഴുതെടുത്ത നാവാണ്...

എങ്കിലും ഒരു ചോദ്യമുണ്ട്:
എന്നെക്കുറിച്ച് വിചാരിച്ചിട്ടേയില്ലെന്ന് വരുത്താന്‍
നിന്റെ തലച്ചോറിനെ ഇനി എന്തു ചെയ്യാന്‍ പോവുന്നു...

ക്രമേണ

ക്രമേണ ഞാനും നീയും ഓരോ തെറി വാക്കുകളായിത്തീരുന്നു.
തൊടുകയില്ല,അതിനെ വിശുദ്ധമായ നാവുകള്‍.
ഒരു ജന്മത്തിന്റെ ചവര്‍പ്പ് അങ്ങന്നെ തൊടുക്കുന്നതിന്
പരസ്പരം കാണുമ്പോള്‍ സ്നേഹപൂര്‍ണമായി
അതുകൊണ്ടാണ് എന്തടാ മൈ... എന്ന്
ഞാനിപ്പോഴും വിളിക്കുന്നത്.

പച്ചരി,വെളിച്ചെണ്ണ

എട്ടരയ്ക്കുള്ള അവസാനത്തെ ട്രിപ്പിന്
പള്ളിപ്പടിയിലിറങ്ങി നടക്കുമ്പോള്‍
കാലുകള്‍ക്ക് തീരെ ബലമുണ്ടായിരുന്നില്ല.
വൈകിട്ടെന്താ പരിപാടി എന്ന്
ലാലേട്ടന്‍ ചോദിക്കാറുള്ളതുകൊണ്ട്
മുടക്കാറില്ല ,മിനുങ്ങല്‍.
ഇന്നേ വരെ വാളുവെച്ചിട്ടില്ല,
വഴിയില്‍ കിടന്നിട്ടില്ല.
വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണം
എന്ന തത്വം കൃത്യമായി പാലിച്ചിരുന്നു.

സെല്‍ഫോണിന്റെ വെളിച്ചത്തില്‍
നടക്കുമ്പോള്‍ ഒരു മന്ദസ്മിതം കയറി വന്നു:
രാവിലത്തെ പോക്കിന് സ്കൂള്‍ കുട്ടിയുടെ
.......പിടിച്ചത്
വൈകിട്ടത്തെ വരവിന്
.......തോണ്ടിയത്
ശരീരങ്ങള്‍ക്കിടയിലൂടെ
മുന്നോട്ടും പിന്നോട്ടുമുള്ള തുഴച്ചില്‍
അത്രയൊക്കെയേ ഉള്ളൂ പരമാനന്ദം.

ഒരു മിനുട്ട് വൈകിയതിന്
പിന്നില്‍ വരുന്ന വണ്ടിക്കാരോട്
തല്ലുകൂടിയത്,
സ്റ്റോപ്പിലിറക്കാത്തതിന്റെ തെറി,
‘മുന്നോട്ടു പോവട്ടെ,
പിന്നോട്ടു പോവട്ടെ’
തുടങ്ങിയ ആഹ്വാനങ്ങള്‍ക്കിടയില്‍
യാത്രക്കാരുടെ ഇടം തിരിച്ചില്‍...
ഇങ്ങനെ സമ്മര്‍ദ്ധങ്ങളുടെ
ഒരു ബസ്സുമായാണ് നാലഞ്ചു
ജീവനക്കാര്‍ പറക്കുന്നത്.

രാവിലെ കൃത്യമായി കുറി തൊടണം
ഷേവു ചെയ്യണം,ഇല്ലെങ്കില്‍ ലൈനുകള്‍
അടുത്ത വണ്ടിക്ക് കാത്തു നില്‍ക്കും.
ആദ്യത്തെ ട്രിപ്പ് തുടങ്ങുമ്പോള്‍
ഭഗവതിക്കാവില്‍ ഒരു രൂപ
കാണിക്കയിട്ടേ പുറപ്പെടൂ...

ടിം...ടിം...
അതാ കിടക്ക്‍ണൂ
പച്ചരി, വെളിച്ചെണ്ണ.
ഇറങ്ങിപ്പോയ ജീവന്‍ നിലാവത്ത്
ഒന്നു കൂടി തിരിഞ്ഞു നോക്കി,
സമീപത്തു കിടക്കുന്ന ആ സാധനം.

നഗ്നത

എന്നെ നോക്കൂ...
ഞാന്‍ നഗ്നനായിരിക്കുന്നു.
ഇതുവരെ ഞാന്‍ ഒളിപ്പിച്ചുവെച്ചിരുന്ന
എന്റെ ലിംഗം വെളിപ്പെട്ടുകഴിഞ്ഞു.
പെടുക്കുമ്പോഴും കുളിക്കുമ്പോഴും
എന്തിന്,ഭോഗിക്കുമ്പോള്‍
ഇണയെക്കൂടിക്കാട്ടാതെയും
എത്ര ശ്രദ്ധിച്ചാണ്
ഞാനതിനെ ഒളിപ്പിച്ചിരുന്നത്.
ഇന്നിതാ പൊതുസ്ഥലത്ത്
അഴിഞ്ഞു വീണിരിക്കുന്നു
അതിനെ മൂടിവെച്ച തുണികള്‍.
പൊടുന്നനെ ഒരു നഗരം
നിലയ്ക്കുകയാണ്.
ഒരു ട്രാഫിക് ബ്ലോക്ക്
പല ആവൃത്തികളിലുള്ള
ശബ്ദത്തില്‍ നിലവിളിക്കുന്നു.
ആള്‍ക്കൂട്ടം ഒരു ചെമ്പരത്തിപ്പൂവിന്റെ
ഇതളുകളാണെങ്കില്‍
ഞാനിപ്പോള്‍ അതിന്റെ ജനിദണ്ഡാണ്.

രണ്ടു ബിന്ദുക്കള്‍ തമ്മില്‍

സര്‍,
രണ്ടു ബിന്ദുക്കള്‍ തമ്മില്‍
എപ്പോഴും തുല്യ അകലം ആയിരിക്കുമെന്ന്
താങ്കള്‍ പറഞ്ഞത് തെറ്റാണ്.
xഎന്ന ബിന്ദുവില്‍ നിന്ന്
y എന്ന ബിന്ദുവിലേക്കും
yഎന്ന ബിന്ദുവില്‍ നിന്ന്
xഎന്നബിന്ദുവിലേക്കും
ഒരേ ദൂരമാണ് എന്നാണല്ലോ
താങ്കള്‍ പറഞ്ഞത്.
ഇന്നലെ ഞാന്‍ അളന്നു നോക്കിയിരുന്നു സര്‍.
ഞാന്‍ എന്ന ബിന്ദു വില്‍ നിന്ന് നീ എന്ന ബിന്ദുവിലേക്കും
നീ എന്ന ബിന്ദുവില്‍ നിന്ന് ഞാന്‍ എന്ന ബിന്ദുവിലേക്കുമുള്ള
ദൂരം എങ്ങനെ അളന്നിട്ടും തുല്യമാകുന്നില്ല സര്‍.
ഞാന്‍ എന്ന ബിന്ദുവില്‍ നിന്ന് നീ എന്ന ബിന്ദുവിലേക്കുള്ള
ദൂരം എപ്പോഴും കുറവാണ് സര്‍.
----------------------------------------------------------------------
അനുബന്ധം:മുകളില്‍ പറഞ്ഞ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍
രണ്ടു ബിന്ദുക്കള്‍ തമ്മിലുള്ള ദൂരം നിര്‍ണയിക്കുന്നതില്‍ അളക്കുന്ന
ആളെക്കൂടി ഒരു ഘടകമായി പരിഗണിക്കുന്നതിന് ലോക അളവുനിര്‍ണയ
ഗണിതജ്ഞ സമ്മേളനം തീരുമാനിച്ചു.
-----------------------------------------------------------------------

സമ്മേളനത്തില്‍ ഉയര്‍ന്നുകേട്ട ഒരു ചോദ്യം:
രണ്ടു തവണയും അളക്കാനുപയോഗിച്ച മാനകം
ഒന്നായിരുന്നോ?

അപ്പോള്‍ പറഞ്ഞു വന്നത് എന്താന്ന് വെച്ചാല്‍...

ഞാനിങ്ങനെ പോവുകയാണ്
വീട്ടിലേക്കാണ്.
വൈകുന്നേരമാണ്.
ഇടവഴിയാണ്.
ഇരുവശവും
കൂറ്റന്‍ മരങ്ങളാണ്.
ഞാന്‍ അതുങ്ങളെ
നോക്കുന്നതേയില്ല.
എന്റെ തല താണിട്ടാണ്.
മരങ്ങളില്‍ നിന്ന്
ചാടുന്നുണ്ട് വലിയ വലിയ
കറുത്തു തടിച്ച നിഴലുകള്‍.
എല്ലാറ്റിന്റേയും കയ്യില്‍
ഓരോ വാള്‍.
എന്നെ വെട്ടാനാണ്.
ഒരു വെട്ടും എനിക്ക് കൊണ്ടില്ല.
എല്ലാ നിഴലുകളും പിന്നിലേക്ക്
മറിഞ്ഞു വീണ് ചത്തുകിടന്നു.
വീടു വരെ ഇങ്ങനെ
കറുത്ത രാക്ഷസന്മാരുടെ
കണക്കിനുള്ള നിഴലുകള്‍
വാളുമായി എന്റെ മേളിലേക്ക്
ചാടിവീണു.
എന്നിട്ടും എനിക്കൊട്ടും വേദനിച്ചില്ല.
തുള്ളിച്ചോരയും ചിന്തിയില്ല.
ഞാനിപ്പോള്‍ വീട് പറ്റിയിരിക്കുന്നു.
എന്നാല്‍ ശരി,
ഒന്ന് ഉറങ്ങണം.
പിന്നെക്കാണാം.

ടോപ് ആംഗിള്‍

രണ്ടാം നിലയിലെ സ്റ്റുഡിയോക്കാരന്‍
ഒന്നാം നിലയിലെ ബേക്കറിക്കാരനേക്കാള്‍
ബഹുമാന്യനാണെന്ന് സ്വയം കരുതിപ്പോന്നു.
അതിന് അയാള്‍ക്കൊരു കാരണവുമുണ്ട്.
രണ്ടാം നിലക്കാരന്റെ കാഴ്ച്ചകള്‍
രണ്ടാം നിലക്കാരന്റേതു മാത്രമാണ്
എന്നതു തന്നെ.
റോഡ് രണ്ടു കൂട്ടര്‍ക്കും മുന്‍പിലുള്ള
കാഴ്ച്ചകളുടെ ഒരു നദിയായിരുന്നു.
സ്റ്റുഡിയോക്കാരന്‍ എപ്പോഴും താഴേക്ക്
നോക്കിയിരുന്നു.
നിശ്ചല ദൃശ്യങ്ങളുടേ ഒരു പരമ്പര
ഓരോ നോട്ടത്തിലും അയാള്‍
കഴുകിയെടുക്കും.
എല്ലാ കാഴ്ച്ചകളും മേല്‍ക്കോണില്‍ ആയിരിക്കും.
കഷണ്ടിക്കാരുടെ കഷണ്ടി,
ബ്ലൌസിനുള്ളിലെ മാംസം,
വാഹനങ്ങളുടെ മുകള്‍ ഭാഗം,
വെയ്റ്റിങ് ഷെഡ്ഡിലെ പെണ്‍കുട്ടികള്‍
എതിര്‍ ഭാഗത്തുള്ള തുണിക്കട,
സ്വര്‍ണക്കട
എല്ലാറ്റിലേക്കും കടന്നു ചെല്ലും
മേല്‍ക്കോണിലുള്ള അയാളുടെ നോട്ടങ്ങള്‍.

തങ്ങളെ ഒരാള്‍ നോക്കുന്നുണ്ടെന്നറിയാതെ
താന്താങ്ങളുടെ ജീവിതങ്ങളില്‍ മുഴുകുന്നവരെ
ഇങ്ങനെ മേല്‍ക്കോണില്‍
നോക്കിക്കൊണ്ടിരിക്കുന്നതുകൊണ്ട്
സ്റ്റുഡിയോ ഉണ്ടാക്കുന്ന ധന നഷ്ടം
ഒരു നഷ്ടമായി അയാള്‍ കണക്കാക്കിയിരുന്നില്ല.

------

വലിയ പ്രശ്നം...
വലിയ പ്രശ്നം...
മരിച്ചുവെന്ന് ഒരു ശവം
എങ്ങനെയാണ് തെളിയിക്കുക?

എന്തായാലും
ജീവനുണ്ടെന്ന് ഒരു ജീവിതം
തെളിയിക്കുന്നതിനേക്കാള്‍
ശ്രമകരമല്ല അത്...

നിശ്ശബ്ദമാവുക,
നിശ്ചലമാവുക,
കത്തിക്കാനോ കുഴിച്ചുമൂടാനോ
വിട്ടുകൊടുക്കുക.

ഇല്ലാതാകുവാന്‍ വേണ്ടിയാണ്
ഉണ്ടാവുന്നതെന്ന വരിയില്‍
വിളക്കുവെക്കുക.

ചവിട്ട് *

നല്ല തിരക്കാണ് ബസ്സില്‍
കാലു വെക്കാന്‍ ഇടമില്ല.
തലയ്ക്കുമുകളിലെ കമ്പിയില്‍
സ്വന്തം കൈകളാല്‍ കോര്‍ത്തിട്ട്
മുന്നോട്ടും പിന്നോട്ടും
ആയുകയാണ് ഉടലുകള്‍.
ഒരുത്തി എന്റെ നഗ്നമായ
വലതുകാലില്‍ അവളുടെ
പ്ലാസ്റ്റിക് ചെരുപ്പിട്ട്
ചവിട്ടി നില്‍ക്കുകയാണ്.
നല്ല വേദനയുണ്ട്.
എന്നാലും കാലെടുക്കാന്‍
തോന്നുന്നില്ല.
ഇടതു കാലില്‍ കൂടി
അവള്‍ ചവിട്ടി നിന്നെങ്കില്‍
എന്നായിരുന്നു
ആ വേദനയിലും
എന്റെ വിചാരം.

Malayalam blogs

അ ആ ഇ ഈ ഉം ഞാനും അക്ഷതം അക്ഷരക്കഷായം അക്ഷരങ്ങള്‍ക്ക് മുമ്പേ അക്ഷരജാലം അക്ഷരപ്പൊട്ടന്‍ അക്ഷരശാസ്ത്രം അക്ഷരശ്ലോകസദസ്സ് അഗ്രജന്‍ അങ്ങു താഴത്ത്.... അച്ചായന്റെ ചാരുകസേര അച്ചായാന്‍ ചിന്തകള്‍ അച്ഛന്റെ പുരാണപ്പെട്ടി അച്യുതം അഞ്ജലി ഗ്രന്ഥശാല അടിക്കുറിപ്പുസഭ അടിവാരം അണ്ടൂര്‍ ചരിതം അതുമിതും പിന്നെ മറ്റു ... അതുല്യ അതുല്യാവിന്‍ ചമയലിടം അതെ ഇതും മലയാളിയുടെ ലോക༯a> അതെ...ഇതു നീയും...ഞാനും... അത്തിക്കുര്‍ശി അത്തൌഹീദ് അത്രേന്നേ... അനംഗാരി അനക്കം അനന്തം, അജ്ഞാതം... അനാഗതശ്മശ്രു അനാമിക അനുബ്ലോഗനീയം അനുഭവങ്ങളിലൂടെ അനുഭവങ്ങള്‍ പാളിച്ചകള് അനോണികള്‍ക്ക്‌ ഒരിടം അനോമണി അന്വേഷണം അന്‍വര്‍ വെളിയങ്കോട് അപരവൃത്താന്തം അപ്പു കണ്ട ലോകം അപ്പുക്കുട്ടന്റെ ലോകം അപ്പുവിന്‍റെ ബൂലോകം അപ്പോള്‍ ശരി അബ്ദുള്‍ അസീസ്‌ വാഴയില.. അഭിഭാഷണം അമിതമൊഴി അമൃതകിരണം അമേരിക്കന്‍ വിശേഷങ്ങള് അമേരിക്കയെ കാത്തിരിക്ക അമ്മയുടെ എഴുത്തുകള്‍.... അമ്മാടം അമ്മിണീം അച്ചൂം അമ്മുകുട്ടി വീരേതിഹാസം അയിനിപ്പുള്ളി അരങ്ങ് അരീക്കോടന്റെ ചിന്തകള്‍ അരുണകിരണം അരുണിമ അരുവിക്കരക്കാരന്‍... അറിവായിരം അറിവ്‌ അലസചിന്തകള്‍ അല്‍പം അളിയനും അളിയനും അവതാരകന്‍ അവധൂതന്റെ വെളിപാടുകള്‍ അവറാന്‍ കുട്ടിയുടെ ലോക഼/a> അവിചാരിതം അവിയേല്‍ അശരീരി അശ്വത്ഥ്വാമാവ്‌ അസുരന്‍ അഹം അഹമീദ് ആകാശഗംഗ ആകാശത്തില്‍ മേഘങ്ങളില് ആജുവിന്റെ വികൃതികള്‍ ആഡ്ക്ലബ്ബ് ഇന്‍ഡ്യ ആഡ്രി റഷ് ആത്മകഥ ആത്മഗതം ആത്മാലാപം ആദരാഞ്ജലികള്‍ ആനക്കാര്യം ആനക്കൂടന്‍ ആനക്കൂടന്‍ ആനച്ചന്തം ആനച്ചന്തം ആനന്ദഭൈരവി ആനവം ആനുകാലികം ആന്ധ്രാക്കത്ത്‌ ആമ്പല്‍.കോം ആയുരാരോഗ്യം ആരാണീ മലയാളി ? ആര്‍ക്കി അനാര്‍ക്കി ആര്‍ബിയുടെ തൂലിക ആഴ്ചക്കുറിപ്പുകള്‍ ആവനാഴി ആഷാഢം ഇക്കാസ്‌ & വില്ലൂസ്‌ ഇടം ഇടം ഇടങ്ങള്‍ ഇടതുപക്ഷം ഇടത്താവളം ഇടവപ്പാതി ഇടവപ്പാതി ഇടവഴി ഇതല്ലേ സത്യം? ഇതാ ഇതുവരെ ഇതിഹാസം ഇതു ഞാനാ...ഇട്ടിമാളൂ... ഇതെന്റെ കഥകള്‍..എന്റെ ഹൃ ഇത്തിരിവെട്ടം ഇനിയും ജന്മമെടുക്കാത്ത ഇന്ദീവരം ഇന്നലകളില്‍ നിന്നും ഇന്നലകളില്‍ നിന്നും ഇലകള്‍ പൊഴിയുന്ന വഴി... ഇളവെയില്‍ ഈ കുടക്കീഴില്‍ ഈ വഴിയേയിങ്ങനെ ..... ഉഡായിപ്പു്‌ ഉണ്ടനും നൂലനും ഉണ്ടാപ്രിയുടെ ലോകം ഉണ്ണിക്കുട്ടന്‍ ഉത്സവം : Ulsavam ഉത്സവക്കാഴ്ചകള്‍ ഉപ്പന്‍ ഉപ്പ് ഉമ്പാച്ചി ഉറവ ഉറവ ഉലകം ഉലകം ചുറ്റും വാലിബന്‍ ഉള്‍ക്കാഴ്ചകള്‍ ഊഹം എക്സ്പിരിമെന്റല്‍ എക്സ്‌സര്‍വ്വീസ്‌ ... എതിരന്‍ കതിരവന്‍ എതിരൊഴുക്കുകള്‍ എത്തിനോട്ടം എനിക്കു പറയാനുള്ളത് എന്തുകൊണ്ട്? എന്തേ ഈ മലയാളീസ്‌ ഇങ്ങന༯a> എന്നാ ഒണ്ടു വിശേഷം? എന്നെ കടിച്ച പട്ടി എന്നെ നനയിച്ച പെയ്യാത്഼/a> എന്റ സൌമു പൂച്ചക്കായ് എന്റെ ആൽബം എന്റെ ഇഷ്ടഗാനങ്ങൾ എന്റെ ഓര്‍മ്മപ്പൊട്ടുക എന്റെ കിറുക്കുകള്‍..!! എന്റെ കൂട്ടുകാര്‍ക്കു .. എന്റെ ക്യാമറക്കണ്ണിലൂട എന്റെ ക്യാമറക്കണ്ണിലൂട എന്റെ ക്യാമറാ ക്ലിക്കി഼/a> എന്റെ ഗ്രാമം എന്റെ ചിറകറ്റ കവിതകള്‍ എന്റെ ചില കുറിപ്പുകള്‍ എന്റെ ചേതന എന്റെ ജീവിതം എന്റെ ജീവിതം-ഒരു ഫ്ലാഷ്ⴹ504047,36824064,49032700,48475845,28935515,49716y എന്റെ തലതിരിഞ്ഞ ചിന്തക഼/a> എന്റെ താള്‍ എന്റെ നാട് എന്റെ നാലുകെട്ടും തോണി഼/a> എന്റെ പടംപിടുത്തപരീക്ഷ എന്റെ പരീക്ഷണങ്ങള്‍ എന്റെ പാട്ടുകള്‍..!! എന്റെ പൂമുഖം MY HOME എന്റെ ബാല്യകാലസ്മരണകള് എന്റെ ബൂലോഗം എന്റെ മയില്‍‌പ്പീലി! എന്റെ മലയാളം എന്റെ മലയാളം എന്റെ ലോകം എന്റെ വീണ്ടു വിചാരങ്ങള൬36018176,36667140,45999465,32982611,37067509,45943y എന്റെ വൈക്കം എന്റെ സ്വപ്നം എന്റെ സ്വപ്നം എന്റെ സ്വപ്നങ്ങള്‍ എന്‍. ആര്‍. ഐ. എന്‍റെ ഗുരുനാഥന്‍... എന്‍റെ തോന്ന്യാക്ഷരങ്ങ എറുമ്പ് എല്ലു ഡോക്ടര്‍ എസ്.എം.എസ് ഫലിതങ്ങള്‍ എസ്.ഐ.ഒ കോളം ഏകം"ekam" ഏങ്ങണ്ടിയൂര്‍ ചരിതങ്ങള ഏടാകൂടം ഏറനാടന്‍ ചരിതങ്ങള്‍ ഏഴിമലയുടെ താഴ്‌വാരങ്ങള ഏവര്‍ക്കും സ്വാഗതം ഐശിബിയും മഷിക്കറുപ്പും ഒച്ച്‌.. ഒത്തിരി സ്നേഹത്തോടെ ... ഒന്നു വെറുതേ....... ഒരിടം ഒരു കറുമ്പന്റെ കുറുമ്പ൴95319,50452038,46459273,49140067,45999550,49021976y ഒരു കൈസഹായം ഒരു കൊടുങ്കാറ്റിനു ശേഷ഼/a> ഒരു ചെറിയ കൈത്താങ്ങ്‌ ഒരു നിമിഷം... ഒരു പാവം നാദാപുരത്തുകാ഼/a> ഒരു പാവം ഹരിപ്പാടുകാരനർ/a> ഒരു പേരക്കക്കു പറയാനുളർ/a> ഒരു പ്രതലവും ... ഒരു യാത്ര മൊഴി ഒരു ലോകം ഒരു സിനിമാഡയറിക്കുറിപ് ഒരുമ ഒരുമ ഒറ്റലാര്‍ജ് ഒളവിലക്കാഴ്ചകള്‍ ഓ..എന്നാ പറയാനാ... ഓട്ടോഗ്രാഫ്‌ ഓണത്തുമ്പി ഓഫു യൂണിയന്‍ ഓര്‍മകള്‍ പാടുന്നു ഓര്‍മയിലെന്നും.... ഓര്‍മ്മകള്‍ (Memories) ഓര്‍മ്മകള്‍ ഉണ്ടായിരിക ഓര്‍മ്മക്കായ്.. ഓര്‍മ്മക്കുറിപ്പുകള്‍ ഓര്‍മ്മക്കുറിപ്പുകള്‍ ഓര്‍മ്മചിത്രങള്‍ ഓര്‍മ്മച്ചെപ്പ് അപ്പു ഓര്‍മ്മയുടെ തീരങ്ങളില് ഓലപ്പന്ത്‌ ഓഹരി വിപണി ഔട്ട് ബോക്സ് ഔട്ട് ബോക്സ് കടത്തിണ്ണ കട്ടേം പടോം. കണ്ടതും കേട്ടതും..... കണ്ടതും കേട്ടതും കണ്ടതും കൊണ്ടതും കണ്ണൂരാന്‍ - KANNURAN കണ്ണൂര്‍ക്കാരന്റെ ചിന് കണ്‍‌മഷി കത്തു പെട്ടി കഥകളി കഥയല്ല,നിജം കഥളീവനം കഥാബൂലോഗം കദകള്‍ കനവുചെത്തം കനവ്‌ കപ്പലണ്ടി മിഠായി കമന്ററ കമ്പ്യൂട്ടര്‍ ലോകം കരിങ്കാലി കര്‍ഷകന്റെ ശബ്ദം കര്‍ഷകന്‍ കര്‍ഷകരുടെ ശ്രദ്ധയ്ക്ക കലവറ കലാലയം കലേഷിന്റെ ലോകം കലേഷിന്റെ ലോകം :: Kalesh's World കലേഷിന്റെയും റീമയുടെയു കല്യാണിയുടെ ലോകം കല്ലറ ഗോപന്‍ Kallara Gopan കല്ലുപാലത്തിങ്കല്‍ കല്ലേച്ചി കല്‍പ്പടവുകള്‍ കളരി::Kalari കളി, കളത്തിനകത്തും പുറത༯a> കളിക്കാലം കളിക്കൂട്ടുകാരാന് കളിത്തോഴന്‍ കളിപ്പാട്ടം കളിപ്പാട്ടക്കൂടാരം !! കളിഭ്രാന്ത് കളിമാത്രം കളിവീട് കള്ളന്‍ കള്ളപ്പുലി കള്ളുഷാപ്പ്‌ കവിത കവിത പോലെ.......... കവിത(സ്വപ്നങ്ങള്‍) കവിതകളും തമാശകളും കവിതകള്‍ ‍ കവിതകള്‍ ((എന്നു പറയപ്പെ കവിതക്കൊരിടം കവിതാ കമന്റുകള്‍ കവിയരങ്ങ് കഷ്ടകാലന്‍ നായര്‍ കാഞ്ഞിരോടന്‍ കഥകള്‍ കാണാപ്പുറം കാണാമറയതത് കാണിയാട്ട് കുടിയില്‍ കാണിയാട്ട് കുടിയില്‍ ... കാന്താരി... കായികലോകം കായികലോകം കാര്‍ട്ടൂണ്‍പടി കാറ്റിന്റെ കനിവും ... കാലം കലികാലം കാല്‍പ്പാടുകള്‍ കാല്‍‍പനികം കാളിയന്‍ കാഴ്ച കാഴ്ച കാഴ്ചകള്‍ കാഴ്ചക്കാരി കാഴ്ചയുടെ പിന്നാമ്പുറം കാവ്യം കാവ്യസംഗീതിക കാർഷികം കാ‍ന്താരി കാ‍രുണ്യം കിച്ചുവിന്റെ അത്ഭുതലോക കിഡ്സ്‌ കോര്‍ണര്‍ കിനാവ്‌ കിളിക്കൂട് കിളിക്കൂട്‌ കീര്‍ത്തിചക്ര കീഴറ വിശേഷങ്ങള്‍ കുചേലന്റെ കാഴ്ചകള് കുഞ്ചന്‍‌നമ്പ്യാര്‍ കുഞ്ഞന്ന പറഞ്ഞത്! കുഞ്ഞാടുകള്‍ കുഞ്ഞിപ്പാട്ടുകള്‍ കുഞ്ഞു കിനാവ് കുഞ്ഞൂഞ്ഞമ്മയുടെ വീട്, ༯a> കുടുംബം കലക്കി കുടുക്ക കുട്ടന്‍സ്‌ കഥകള്‍ കുട്ടപ്പചരിതം കുട്ടമേനോന്റെ കുറിപ്പു കുട്ടി Vs kid കുട്ടിച്ചാത്തവിലാസം കുട്ടൂന്റെ ലോകം കുത്തിക്കുറിപ്പ്... കുന്നപ്പള്ളി കുന്നിമണികള്‍ കുരുടന്‍ കുറച്ച് നേരം എനിക്കായ് കുറിഞ്ഞി ഓണ്‍ലൈന്‍ കുറിപ്പുകള്‍ കുറിപ്പുകള്‍ കുറുമാന്റെ കഥകള്‍ കുറെ മറുനാടന്‍ കാഴ്ചകളർ/a> കുളിര്‍മ കുഴൂര്‍ വില്‍‌സന്റെ കവ഼/a> കുസൃതിക്കുടുക്ക കൂടല്ലൂര്‍ കൂടോത്രം കൂട് കൂട്ടുകാരന്‍® കൂമന്‍ the owl കൂസിസം കൃഷ്ണ(ബൂ)ലോകം കൃഷ്ണ(ബൂ)ലോകം. കൃഷ്ണദാസ്
ഗുരുവായൂര
കെ.എം.സി.എസ്.എ KMCSA കെട്ടിലമ്മ കേരള ഭൂമിയില്‍ കേരള റെയില്‍വെ KERALA RAILWAY കേരള ഹെല്‍പ്പ് കേരളം ഓണ്‍ലൈന്‍ കേരളചിന്തകള് കേരളതനിമ കേരളത്തില്‍ മലബാറിലെ മ഼/a> കേരളവിചാരങ്ങള്‍ കേരളവിചാരങ്ങള്‍ കേരളാസ്കാന്‍ കേളി കൈത്തിരി കൊച്ചന്‍ കഥകള്‍ കൊച്ചു സന്തോഷങ്ങള്‍ കൊച്ചുവര്‍ത്താനം കൊച്ച്‌ കൊച്ച്‌ വിശേഷങർ/a> കൊപ്രാക്കൂട്ടില്‍ My Cool കോണ്യാക് കോതയ്ക്‌ പാട്ട്‌ കോമരം kOmaram കോയിസ് ക്യാമറക്കണ്ണിലൂടെ ക്യാമറക്കണ്ണുമായ്..... ക്യാമ്പസ്‌ പാട്ടുകള്‍ ക്യാമ്പസ്‌ മിറര്‍ ക്രിക്കുമഹാത്മ്യം ക്രിസ്തീയ ജീവിതം സൌഭാഗർ/a> ക്രോണിക് ബാച്ചിലര് കർഷകന്റെ മലയാളം ഗതി കെട്ടാല്‍ ഏതവനും ബ്༯a> ഗരുഢപഞ്ചഗം ഗാനശാഖി ഗായത്രിയുടെ കവിതകള്‍ ഗീര്‍വാണം ഗുപ്തന്റെ ലോകം ഗുരുകുലം ഗുരുദര്‍ശനം ഗുല്‍മോഹര്‍ ഗൃഹപാഠം ഗൃഹാതുരന്റെ വഴികള്‍ ഗോപീചന്ദനം ഗൌരവാല്‍റ്റി കോര്‍ണര്‍ ഗൌളീശങ്കരം ഗ്രഹണം ഗ്രാഫിക് ഡിസൈനിംഗ് പഠി഼/a> ഗ്രാമീണ വായനശാല ഗ്രീന്‍ ചാനല്‍ ചക്ക മാഹത്മ്യം ചക്കപ്പന്‍ ചക്കര ചക്കരയുമ്മ ചക്കാത്തു വായന ചങ്ങാതി ചങ്ങാതിക്കൂട്ടം ചന്തു , വയസ്സ്‌ 10. ചന്തുവിന്‍ ചിന്തകള്‍ ചന്ത്രക്കാറന്‍ ചര്‍ച്ചാവേദി ചളിവിറ്റുകള്‍ ചാക്ക്യാര്‍ ചാത്തുണ്ണി സുവിശേഷം ചാന്തുപൊട്ടന്‍ ചായം ചായക്കട - വാര്‍ത്താധിഷ്༯a> ചാരുകേശി ചാവേ൪ ചിക്കാഗോ ഗേള്‍ ചിട്ടയില്ലാത്ത ചിന്തകള ചിതല്‍ ചിത്ര പേടകം ചിത്രകാരന്‍ ചിത്രക്കൂട് ചിത്രങ്ങള്‍ ചിത്രങ്ങള്‍ ചിത്രത്തുണ്ടുകള്‍ ചിത്രവിശേഷം ചിത്രശലഭം ചിത്രശാല ചിദംബരി ചിന്ത - ജാലകം, കവിത, ചിന്ത ഫോറം ചിന്തകളുടെ ചിന്തുകള്‍ ചിന്തകള്‍ ചിന്തകള്‍ പിണങ്ങിയാല്‍ ചിന്താവിഷ്‌ടനായ സിയ ചിന്താശകലങ്ങള്‍.. ചിന്തുകള്‍ chinthukal ചിന്ത്യം ചിരിക്കുക ചിന്തിക്കുക ചിറകുകള്‍ ചില വീട്ടുകാര്യങ്ങള്‍ ചിലങ്ക ചിലന്തി വല ചില്ലുജാലകം ചീറ്റി പ്പോയി.. ചു റ്റു വ ട്ടം ചുമരെഴുത്ത് ചുള്ളന്റെ ലോകം ചുവന്ന അക്ഷരങ്ങള്‍ ചൂടപ്പം ചെണ്ട ചെന്നൈ മക്കള്‍ ചെമ്പക ചരിതം ചെമ്പക ചരിതം ചെമ്പകം ചെമ്മാച്ചന്‍ ചെറിയ ലോകവും ഇമ്മിണി വല༯a> ചെറുപുഷ്പം &am ചെറുവക ചോക്കാട് വാര്‍ത്തകള്‍ ചോദിക്കൂ പറയാം... ചോദ്യമില്ലാത്ത ഉത്തരങ് ഛായാചലനം ജഗപൊഗ ജനല്‍ Janal ജനശക്തി ന്യൂസ് ജാഗ്രത്ത്‌, സ്വപ്നം, സുഷ ജിപ്സി gypsy ജിഹ്വ ജീവന്‍ശാല ജീവിക്കാന്‍ മറന്നു പോയ഼/a> ജീവിത യാത്രയില്‍ നിന്നർ/a> ജീവിതം കട്ടപ്പൊക ജീവിതം മനോഹരം ജീവിതങ്ങള്‍ ജീവിതത്തിലെ അഴുക്കുചാല ജീവിതരേഖകള്‍ ജെബാ ജെബാ.. ജോബിലാല്‍ ജ്വാല ഞങ്ങളുടെ ഗ്രാമം ഞങ്ങള്‍ കൊച്ചിക്കാര്‍! ഞാനും എന്ടെ ചിന്തകളും ഞാനും എന്റെ മലയാളവും... ഞാനും എന്റെ മഴയും ഞാനും എന്‍റെ ചിന്തകളും ഞാനും എന്‍റെ ലോകവും ഞാനും കൂടി ... ഞാനും നിങ്ങളും ഈ ലോകവും ഞാന്‍ ഞാന്‍ - ഇരിങ്ങല്‍ ഞാന്‍ ഇഷ്‌ടപ്പെട്ടത് ഞാന്‍ കണ്ട ലോകം ഞാന്‍ കണ്ടതു ഞാന്‍ കേട്ട പാട്ടുകള്‍ : ഞാന്‍... ഞാറ്റുവേല ഡിജിറ്റല്‍ ഡ്രിസിലിന്റെ വരകള്‍.. തകിടിമുത്തന്‍ തകിടിയോം തകിടിമുത്താ... തട്ടകം തട്ടിന്‍പുറത്ത് നിന്നു തണുത്ത ചിത്രങ്ങള്‍ തണുത്ത ചിന്തകള്‍ തണൽ തത്തമംഗലം പാ‍ലക്കാട് തത്തമ്മ തനിനിറം തന്മാത്ര തന്മാത്ര തമന്‍ (ഉ) തറവാടി തളിക്കുളം തവളചന്തം താഴ്വാരം T H A Z H V A R A M താഴ്‌ വാരം തിരമൊഴി തിരുതാലം തിരുവനന്തപുരം ക്രോണിക് തിരുവനന്തപുരം ബ്ലോഗേഴ് തിരുവാതിര തുരുത്ത് തുറന്നിട്ട വാതില്‍ തുളസി തുളസി തുഷാരത്തുള്ളികള്‍ തൂലിക തൃശ്ശൂര്‍ തൃശ്ശൂര്‍ വിശേഷങ്ങള്‍ തേന്‍മുള്ളുകള്‍ തൊടുപുഴക്കാരന്‍ തോന്നിയത് തോന്നിയപടി തോമസ്‌ കെ പ്രകാശ്‌ ത്ണണീര്‍മുക്കം വിശേഷങ് ത്രിവേണി ദത്തൂക്കിന്റെ ബ്ലോഗ് ദര്‍പ്പണം ദര്‍ശനം ദലമര്‍മ്മരങ്ങള്‍ ദിനേശന്‍ വരിക്കോളിയുടെ ദിനേശന്‍വരിക്കോളിയുടെ ദില്ലി ബ്ലോഗ്‌ മീറ്റ്‌ ദിവാസ്വപ്നങ്ങള്‍ ദിശ ദുര്‍ഗ്ഗ ദൂരം ദൂരദര്‍ശനം ദേവപഥം - Devapadham ദേവസേനയുടെ കവിതകള്‍ ദേശാടനം ദൈനന്തിനം ദ്രൗപതി ധീരസമീരേ.... നക്ഷത്രങ്ങള്‍ നക്സലിസം ബൂലോകത്തില്‍ നനുത്ത ഗന്ധമുള്ള കിനാവർ/a> നന്മയും തിന്മയും നന്മയുടെ പൂക്കള്‍ നമുക്കു ചുറ്റും നമ്പൂരി ഫലിതങ്ങള്‍ നമ്പ്യാര്‍ നര-സായ കഥകള്‍ നരന്‍ നല്ലതും ചീത്തയും നളപാചകം നവനീതം നവനീതിന്റെ ലോകം നവീന്‍ മേനോന്‍... നഷ്ടസ്വപ്നങ്ങള്‍.............. നാടന്‍ ചിന്തകള്‍ നാടോടിക്കഥകള്‍ നാട്ടികബീച്ച്‌ സ്കൂള്‍ നാട്ടു വിശേഷങ്ങള്‍ നാട്ടുപൂക്കള്‍ നാട്ടുവര്‍ത്താനം നാട്ടുവൈദ്യന്‍ നാട്‌ - Naad നാമജപ സങ്കീര്‍ത്തനം നാരദന്‍ നാരായം നാരായം നാളികേരം നി ലാ വ് നിക്ക് നിങ്ങളുടെ കായികവിഭാഗം ഼/a> നിത്യയുടെ കാഴ്ചകള്‍ നിത്യായനം നിത്യായനം നിനക്കായ്‌ നിനവോല നിരഞ്ജന്‍ s/o നവീന്‍ മേനോ༯a> നിരാശന്റെ കുറിപ്പുകള്‍ നിര്‍മ്മല nirmala നിര്‍മ്മാല്യം നിറം നിറങ്ങള്‍ നിറഭേദങ്ങള്‍: Transition of colours നിലാവുകൂട്ടം നിലാവ് നിലാവ്‌ പെയ്യുമ്പോള്‍... നിളയോരം നിഴല്‍ നിഴല്‍ ചിത്രങ്ങള്‍ നിഴല്‍ക്കുത്ത് /Nizhalkuth നിശ്ചലഛായാഗ്രഹണ വിശേഷം നിഷേധി.... നീരുറവ തേടി നീര്‍‌മിഴിപ്പൂക്കള്‍‌ നീലക്കുറിഞ്ഞി നുറുങ്ങുവെട്ടം നൂറു വര്‍ഷങ്ങള്‍ക്ക് മർ/a> നൃപതികരനല്ലൂര്‍ നെല്ലിക്ക Nellikka നേത്രദാനം നേരംപോക്ക് നേരറിയാന്‍ നേര്‍കാഴ്ച്ചകള്‍ നേര്‍മൊഴി നൈജീരിയ വിശേഷങ്ങള്‍.. നൊക്കിസം © നൊമ്പരം നൊസ്റ്റാള്‍ജിയ നോക്കുകുത്തി നോട്ടുപുസ്തകം ന്യൂനമര്‍ദ്ദം ന്യൂസ്‌ പേപ്പര്‍ മാഫിയ ༯a> ന്റുപ്പുപ്പാക്കൊരു കൊട പകല്‍ക്കിനാവ്.. പകിടന്‍ പച്ചക്കുതിര പച്ചാന... പച്ചാളം പഞ്ചുവിന്റെ ബ്ലോഗ്ഗുകള പടക്കളം പടങ്ങള്‍ പടയിടം പടിക്കല്‍ വിശേഷങ്ങള്‍ പടിപ്പുര പണിക്കന്‍ പണിക്കര്‍ പതിര്...! പത്രങ്ങള്‍ക്കു തെറ്റുമ പനയോലകള്‍ പനിക്കൂറ്ക്ക- കവിതാ‍സമ഼/a> പമഗരിസ പയ്യന്‍‌ കഥകള്‍‌ പരദേശിയുടെ കാഴ്ചകള്‍...... പരസ്പരം പരാജിതന്‍ പരിഭാഷാ വിക്കി പറയാതെ വയ്യ പലചരക്ക് - palacharakku പലവ്യഞ്ജനം - palavyanjanam പള്ളിക്കൂടം പഴുത്‌ പാചക കല (പിഴച്ചാല്‍ അറും പാച്ചു പാച്ചുക്കുറുപ്പു പാട്ടുകള്‍--mp3 free Download പാഠങ്ങള്‍... പാഠഭേദം പാഠശാല പാതിരാപ്പൂക്കള്‍ പാഥേയം പാഥേയം പാര്‍പ്പിടം പാര്‍വണം പാലക്കാട് പാലക്കാരന്‍ Palakkaran പാലാ ശ്രീനിവാസന്റെ ഉദ്༯a> പാലാ ശ്രീനിവാസന്റെ ജീവ഼/a> പാവം രാജാവു് പാവാടക്കാരി പാഷാണം പാഷാണമൂഷികചരിതം പി.ആറിന്റെ കവിതകള്‍ പി.ആറിന്റെ ലേഖനങ്ങള്‍ പിക് നിക്ക് പിടക്കോഴി പിണറായി അഥവാ പിണര്‍ ആയി. പിന്നിട്ട വഴികള്‍..... പിന്‍കാഴ്ചകള്‍ പിപ്പിള്‍സ്‌ ഫോറം. പീകുട്ടന്‍ പുംഗവന്റെ ലോകം പുതുമഴ പുന്നയൂര്‍ക്കുളം പുരാണം പുറംലോകത്തേയ്ക്കൊരു കി പുറമൊഴികള്‍ പുഴ.കോം ബ്ലോഗ്‌ പേജുകള്⼯a> പുഴു - The WORM പുഷ്ക്കരന്റെ ലോകം പൂച്ച സ്മരണകള്‍ പൂച്ചപുരാണം പൂച്ചപുരാണം പൂച്ചുണ്ണിപ്പാടത്തെ സു പൂനിലാവ്‌ പൂരക്കാഴ്ച്ചകള്‍ പെണ്‍കുട്ടി പെന്‍ഡുലം പെരാന്ത് പെരാന്ത് പെരിങ്ങോടന്‍ പെരുംകളിയാട്ടം പെരുമ്പാവൂര്‍ പൈങ്ങോടന്‍ പൊടിക്കുപ്പി പൊടിപ്പും തൊങ്ങലും പൊട്ടും പൊടിയും പൊതുയോഗം പൊന്നാനി പൊന്നൂസ് തട്ടുകട പൊയ്കയിലെ തിളക്കം പോക്കിരിത്തരങ്ങള്‍ പോട്ടം പ്രകൃതിദര്‍ശനം പ്രണയ ചിന്തകള്‍ പ്രണയത്തിനൊരിടം പ്രണയത്തിന്‌, ... പ്രണയവര്‍‌ണ്ണങ്ങള്‍ പ്രതികരണങ്ങള്‍ പ്രതികരണങ്ങള്‍ പ്രതിദിന പരീക്ഷണങ്ങള്‍ പ്രതിദിനം പ്രതിഫലനങ്ങള്‍ പ്രതിഭാഷ പ്രതിഭാസം പ്രമാദം പ്രമോദം പ്രയാണം പ്രവാസി പ്രിയ ശകലങ്ങള്‍ പ്രിയമുള്ള പോസ്റ്റുകള് പ്രേമഗീതങ്ങള്‍....പ്രാര് പ്രേരണ ഫിഫ ലോകകപ്പ് 2006 ഫിറോസ്‌ സ്മരണിക ഫിസിക്സ് വിദ്യാലയം ഫുട്ബോള്‍ ബൂലോഗം ഫോക്കസ്സില്‍ ഫോട്ടോ പോസ്റ്റുകള്‍ ഫോട്ടോഗ്രാഫി - ഒരു പരിചയ ബഡായികള്‍ ബര്‍സക് barsaq ബഹുവ്രീഹി ബാംഗ്ലൂര്‍ വിശേഷങ്ങള്‍ ബാംസുരി ബാച്ചിലേഴ്സ് ക്ലബ്ബ് ബാബ്സികന്‍ ബാലലോകം ബാലലോകം ബാലസാഹിത്യം ബിരിയാണിക്കുട്ടി ബിരിയാണിക്കൂട് ബീരാന്‍കുട്ടിന്റെ ലോകം ബുദ്ധിജീവി ബുദ്ധിപരീക്ഷ ബൂലോക കവിത ബൂലോഗതട്ടിപ്പുകള്‍ ബൂലോഗ‌ ക്ലബ്ബ്‌ ബെര്‍ളിത്തരങ്ങള്‍ ബോധനം ബ്രിജ്‌ വിഹാരം ബ്രൈറ്റനെസ്സ്‌ ആന്‍ഡ്‌ ബ്ലൂമൂണ്‍ (പുലിമട) ബ്ലോഗുവാരഫലം ബ്ലോഗുവിലാസം ടീ ഷോപ്പ് ബ്ലോഗ് വാചക മേള ഭരണങ്ങാനവും ഞാനും... ഭാഗവതവിവര്‍ത്തനം ഭൂമി മലയാളം ഭൂമിമലയാളം ഭൈരവന്‍ മകള്‍ക്ക് മഞ്ചാടി മണികള്‍ മഞ്ഞക്കിളി. മഞ്ഞിയില്‍ മഞ്ഞുതുള്ളികള്‍ മഞ്ഞുത്തുള്ളികള്‍....... മഞ്ഞുമ്മല്‍ മടിക്കൈ മണലെഴുത്ത്‌ മണിച്ചെപ്പ്‌ മണിനാദം മണിനാദം മണിയുടെ ബ്ലോഗ് മണ്ടന്‍ കുഞ്ചു മതങ്ങളും ദര്‍ശനങ്ങളും‍ മതിലുകളില്ലാതെ മത്തങ്ങത്തലയന്‍ മദിരാശിപുരാണം മനം നൊന്ത മൈനയുടെ ... മനഃപായസം മനഃപായസം മനീഷി മന്ദസ്മിതം മന്ദാരം മന്ദാരപൂവ്‌ . (ജ഼/a> മയില്‍പീലിതുണ്ടുകള്‍ മയില്‍പ്പീലി - മീനാക്ഷി മയില്‍‌പീലി-Mayilpeeli മരക്കാര്‍ കവിതകള്‍ മരങ്ങോടന്‍ മരണമൊഴി മരണവെപ്രാളം അഥവാ കുറേ പ༯a> മരപ്പൊത്ത് മരീചിക മരീചികയുടെ തീരം മറക്കാനാവാത്ത കാഴ്ചകള് മറുനാടന്‍ മറുമൊഴി മറ്റൊരാള്‍ മലയാള ചലച്ചിത്ര ഗാനങ്ങ഼/a> മലയാള പാഠശാല മലയാള മനസ്സ്‌ മലയാളം മലയാളം 4 U മലയാളം ഡി.ടി.പി മലയാളം ഫയര്‍ഫോക്സില്‍ മലയാളം ബ്‍ളോഗ് സൂചിക മലയാളം സിനിമകള്‍ മലയാളത്തിനും മലയാളികള് മലയാളത്തിലും ബ്ലോഗാം മലയാളത്തില്‍ ബ്ലോഗാം മലയാളന്‍ മലയാളരാജ്യം മലയാളി മലയാളി ക്ലബ്ബ് മലയാളി ബ്ലോഗനു വായീത്തർ/a> മഴത്തുള്ളികള്‍ മഴത്തുള്ളികള്‍ മഴത്തുള്ളികള്‍ മഴനിലാവ് മഴമേഘങ്ങള്‍ മഴയിലൂടെ മഴവില്ലും മയില്‍പീലിയു മഴവില്‍വര്‍ണ്ണങ്ങള്‍ മഹാവിഷ്ണു:Mahavishnu മഹിയുടെ ക്യാമറ കണ്ണിലൂ഼/a> മാദ്ധ്യമ-സിന്‍-ഇന്‍ഡികർ/a> മാനസം മാപ്ലോഗ്‌ മായാവി മാലാഖ മാലോഗം::malogam മാവേലിനാട്. മാഹി കോളേജ് മിടുക്കന്റെ ബ്ലൊഗുകള്‍ മിഠായി - Mittayi മിണ്ടാത്ത പൂച പാലുകുടി഼/a> മിത്രം മിത്രം - സാഹിത്യ മഞ്ജരി മിന്നാമിനുങ്ങ്‌ മിന്നാമിന്നികള്‍ മിസ്റ്റര്‍ ക്ലീന്‍ മീനച്ചില്‍ ഡയറിMeenachil Diary മീറ്റര്‍ ഗേജ് ചിത്രങ്ങ഼/a> മുംബായ് ജങ്ക്ഷന്‍ മുകേഷ്... മുക്കുറ്റി മുഖം~*~ mukham മുത്തപ്പന്‍ മുനീര്‍ കെ മട്ടന്നൂര്‍ ༯a> മുന്നാ'സ്‌ വേള്‍ഡ്‌ മുല്ലപ്പൂ മുസാഫിര്‍ മുസിരിസ് മൂക്കന്‍സ്‌ മൂന്നടി മണ്ണ് മൂന്നുവര / മേതില്‍ മൂഷികം മൂഷികന്‍ മെഹ്ഫില്‍ മേഘമല്‍ ഹാര്‍ മേപ്പള്ളി മേമ്മുറിപ്പിള്ളേര്‍ മൈന മൈനാഗന്‍ മൈന്റ്ബഗ് മൈലപ്പുറത്തെ കുഞ്ഞാപ്പ മൊബൈലില്‍ പതിഞ്ഞവ... മൊയന്ദന്‍ മൊഴികള്‍ : : quotations മൊഴിമാറ്റം മോളൂട്ടി മോഹേഷിന്റെ ലോകം മൌനം മൌനാക്ഷരങ്ങള്‍ മൗലികവാദി യാത്രികന്‍ യു.ഏ.ഈയിലെ ബൂലോഗസംഗമം യുവശബ്ദം രണ്ടാംഭാവം രണ്ടാമിടം രമേഷ്‌ രസികന്‍ രാഗകൈരളി:RagaKairali രാജമാണിക്യം രാജീവ്‌ ചേലനാട്ട്‌ രാത്രി രാധാമാധവം രാധുവിന്റെരചന രാപ്പനി രാവണായനം രാഷ്ട്രതന്ത്രം രാഷ്ട്രീയം റബ്ബര്‍ വാര്‍ത്തകള്‍ റാല്‍മിനോവ് റാല്‍മിനോവ് -ചിന്തകളും.. റാല്‍മിനോവ് -ചിന്തകളും.. റിച്ചുമോളു റെയിന്‍ബോ ബുക്ക്സ് റെറ്റിനോപൊതി റോക്സി റോഡ്‌ അപകടങ്ങള്‍ റോമക്കാഴ്ച റ്റെക്നോ(Techno) ലളിതം ലളിതഗാനങ്ങള്‍ ലാപുട ലുട്ടാപ്പി ! ലെന്‍സ്‌-lens ലൈറ്റ്സിങ്ക്‌ ലൊട്ടുലൊടുക്ക് ലോകം എന്‍റെ കണ്ണില്‍ ലോകസിനിമയുടെ വര്‍ത്തമാ ലോകാഃ സമസ്താഃ ... ലോകാസ്വാദനം ലോഗ് ഇന്‍ ലോലു സ്പീകിംഗ്‌ വടക്കാഞ്ചേരി വടക്കാഞ്ചേരിക്കാരന്‍ വട്ടേനാടന്‍ വനിതാലോകം വയനാടന്‍ വയനാടന്‍ വയല്‍ക്കരവിശേഷം വര@തല=തലവര വരകള്‍ വരമൊഴി വാര്‍ത്തകള്‍ വരയും നിറവും വര്‍ണ്ണക്കടലാസ് വര്‍മ്മാലയം വലിയലോകം വളപ്പൊട്ടുകള്‍ വളപ്പൊട്ടുകള്‍ വള്ളിക്കുടില്‍ വള്ളുവനാടന്‍ വഴിയമ്പലം വഴിയെ തിരിച്ചുപോകുമ്പോ വസന്തം വസുധൈവകുടുംബകം വാഗ്‌ ജ്യോതി വാചകക്കസര്‍ത്ത്‌ വാചകപാതകം വായനയും നിരീക്ഷണങ്ങളും വായനശാല വായില്‍ തോന്നിയതു.... വാര്‍ത്തകള്‍ക്കിടയി... വാര്‍ത്തകള്‍ക്കിടയില്⼯a> വാവക്കാടന്‍ വാവക്കാടന്‍ വാവപ്പാട്ടുകള്‍ വാസ്തു ശാസ്ത്രം വികടലോകം വികടവിചാരം വിക്കി ക്വിസ് ടൈം വിചിത്രജാലകം വിടരുന്ന മൊട്ടുകള്‍ വിദ്യ വിനിമയങ്ങള്‍ വിമതന്‍ വില്ലൂസിന്റെ പാട്ടുകള് വിവാഹിതര്‍ വിശേഷം വിശ്വജാലകം വിശ്വജിതം വിശ്വപ്രഭ വിശ്വശ്രീ വിശ്വശ്രീ : എന്റെ ചങ്ങാത വിശ്വാസിച്ചാലും ഇല്ലെങ വീക്ഷണം വൃതാസുരന്‍ വെടിവട്ടം വെട്ടം വെമ്പള്ളിക്കാരൻ വെറുതെ ഇരിക്കുന്നവര്‍ക വെറുതെ കുറെ പടങ്ങള്‍ വെറുതെ കോറിയിടുന്നത് വെറുതേ വെറുതേ ഒരോന്ന് വെളിപാട് വെള്ളുവനാട്ടെന്‍ വേണു വേണുനാദം വേനല്‍ക്കാല പരീക്ഷണങ്ങ വേള്‍ഡ് സെന്റിനെല്‍ വൈക്കന്‍ പുരാണം വൈഖരി വ്യക്തിഹത്യ വർണമേഘങ്ങൾ ശലഭങ്ങളുടെ പകല്‍ - നോവല് ശാന്തം ശാലിനി ശാസ്ത്രലോകം ശിക്കാരിശംഭു ശിഥില ചിന്തകള്‍ ശിവകുമാറ് അമ്പലപ്പുഴ ശിശുപാലവധം ശുകനാദം ശേഷം ചിന്ത്യം ശ്രീജയുടെ ലോകം ശ്രീമദ്‌ ഭഗവത്‌ ഗീത ശ്രീവത്സം ശ്വാസം ഷോമി സംക്രാന്തി സംവരണം സംശയബ്ലോഗ് സംസ്കാരം സകലകല സങ്കുചിതം സചിത്രകഥകള്‍ സജു സഞ്ജൂസ്സ് സന്ദര്‍ശനം സന്നിധാനം സമാനമനസ്കര്‍ സമീഹയുടെ ലോകം സര്‍ഗ്ഗ വേദീ സര്‍പ്പഗന്ധി സര്‍വകലാശാല സസ്നേഹം സഹീറിയന്‍ കാഴ്ചകള്‍ സഹ്യന്‍ സഹ്യാദ്രി സാങ്കേതികവിദ്യ സാധനം കയ്യില്‍ ഉണ്ടോ? സാരംഗി സിജുവിന്റെ ലോകം സിനിമ സിനിമ സിനിമകള്‍ എന്റെ ... സിനിമകൊട്ടക സിനിമാ നിരൂപണം സിനിമാ ന്യൂസ്‌ സിലിക്കണ്‍ വാലി സുനാമിചിന്തകള്‍ സുപര കംപ്യൂടര കാ ആതംക സുറുമ suruma സുവര്‍ണ കേരളം സുസ്മേരം സുഹൃത്ത്‌ സൂഫിസം സൂര്യ തേജസ്സ്‌ സൂര്യഗായത്രി സൂര്യനു താഴെ... സൂര്യോദയം ഡയറിക്കുറിപ് സൂര്യോദയവിചാരം - Sooryodayavicharam സെന്റിമെന്റ്സ് സെമി ബ്ലാക്ക് കരങ്ങള്‍ സെല്‍ഫ് ഗോള്‍ സൈബര്‍ ലോകം CYBER WORLD സൊലീറ്റയുടെ മമ്മി സ്ക്രാപ്പ് സ്വപ്‌നങ്ങള സ്തുതിയായിരിക്കട്ടെ സ്ത്രീഡയമന്‍ഷന്‍ സ്ത്രീപക്ഷം സ്നേഹപാരകള്‍ സ്നേഹപൂര്‍വം സ്നേഹപൂര്‍വ്വം അന്‍‌വര സ്നേഹപൂര്‍വ്വം..... സ്പന്ദനങ്ങള്‍.... സ്മാര്‍ട്ട് കിട്ടി സ്ലേറ്റ്‌ സ്വ:ലേ സ്വം സ്വന്തം സ്വന്തം ലോകം സ്വപ്നം സ്വപ്ന‍ങ്ങള്‍ പൂക്കുന് സ്വരങ്ങള്‍ സ്വാമിയുടെ പൂച്ചക്കുട് സ്വിസ് ഡയറി സ്‌പന്ദനം സ്‌പോര്‍ട്‌സ്‌ മലയാളം സ്‌റ്റമ്പ്ഡ്!!! ഹരികുമാറിന്റെ കഥകള്‍ ഹരിതകം ഹരിയിടം ഹരിയുടെ ഹരിശ്രീനമഃ ഹൈ ഹൈദരാബാദലു വിശേഷലു ഹോസ്റ്റലേര്‍സ് ‌‌‌‌‌‌‌‌‌‌സന്തോഷ് ‍‍ഡയറിക്കുറിപ്പുകള്‍

Malayalam blogging

അഗ്രഗേറ്ററുകള്‍ Blog Aggregators

എഴുത്ത്- വായനോപാധികള്‍
MALAYALAM READING/WRITING TOOLS


ഹരിതകത്തില്‍ രണ്ട് കവിതകള്‍

എന്റെ രണ്ട് കവിതകള്‍ ആദ്യമായി ഹരിതകത്തില്‍ വന്നു.
കവിതകള്‍: വീഴ്ചച്ചൂര്,വായു

പരകായം

കറുത്ത് കറുത്ത് കരിക്കട്ട പോലെ ഒരു മനുഷ്യന്‍
കോണകം മാത്രമുടുത്ത്
വെയിലിന്റെ വിളവെടുക്കുന്നു.
ഒരു പൊയ്ക്കുതിര വഴിയോരത്ത്
വിശ്രമിക്കുന്നു.
ഉഷ്ണക്കാറ്റിനെ ഭേദിച്ച്
എന്റെ ബസ് മുന്നോട്ടു പോവുന്നു.

തമിഴേ നിനക്കെന്നോടെന്താണ്
പറയാനുള്ളത്?
അനാദിയായി കിടക്കുന്ന
ഭൂമിയും ആകാശവും
ഒരു കറുത്ത കണ്ണടവെച്ച് നോക്കുന്നുണ്ടോ?
വഴിമരങ്ങളിലെ പുളിമരങ്ങള്‍
ഉയരം കുറഞ്ഞ,കറുത്ത,ദാവണിയുടുത്ത
തമിഴ് പെണ്‍കുട്ടികളെപ്പോലെ
ചിരിക്കുന്നുണ്ടോ?
വഴിയരികില്‍ ഇളനീര്‍ വെട്ടുന്നവനേ,
നാം തമ്മില്‍ പരിചയപ്പെട്ടിട്ടുണ്ടോ?

ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന
ഈ ജനത്തിനു നടുവില്‍
ഒരു മലയാളിയായി ഞാനെങ്ങനെയാണ്
വേര്‍പെട്ടു നില്‍ക്കുന്നത്....
ഉപ്പും മുളകും പുരട്ടിയ
നിന്റെ കക്കരി ഞാന്‍
കടിച്ചു തിന്നതാണല്ലോ...

എന്റെ വീട് വയനാട്ടിലല്ല.
എന്റെ വീട് സേലത്താണ്.
എന്റെ ഭാര്യ ടീച്ചറല്ല.
എന്റെ ഭാര്യ ആടു നോക്കുന്നവളാണ്.
എനിക്ക് വെളുത്ത കുട്ടികളില്ല.
എനിക്ക് കരിക്കട്ട പോലത്തെ,
മൂക്കൊലിപ്പിച്ചു നടക്കുന്ന
മൂന്ന് കുട്ടികാളാണ്.
എന്റെ വീടിനു ചുറ്റും ഒരു നാറ്റമാണ്.
ആട്ടിന്‍ കാട്ടത്തിന്റേയും
അഴുക്കുവെള്ളത്തിന്റേയും മണം.
ഞാനിപ്പോള്‍ എന്റെ വീട്ടിലേക്കുള്ള
വണ്ടി നോക്കി നില്‍ക്കുകയാണ്.

ഒരു വായനക്കാരന്റെ അന്ത്യം

ഒരു വായനക്കാരന്റെ അന്ത്യം
തര്‍ജ്ജനിയില്‍

ക്രിമിനല്‍

നിങ്ങളെ കാണുമ്പോള്‍ തന്നെ
നിങ്ങള്‍ മരിക്കുന്നതിനെ
സങ്കല്പിക്കും.
അങ്ങനെ നിങ്ങടെ കുട്ടികള്‍
അനാഥരാവുന്നത്,കഷ്ടപ്പെടുന്നത്
ഒടുക്കം നിങ്ങടെ ഭാര്യ...
എനിക്കു വയ്യ.

ദയാരഹിതമായ എന്റെ
ഭാവനകളുടെ തിരക്കഥ
ചിലപ്പോഴൊക്കെ ദൈവം(അല്ലാണ്ടാര്?)
സംവിധാനം ചെയ്തുകളയും.

ചുരം കയറുന്ന വണ്ടിയിലിരുന്ന്
അത് താഴോട്ട് തലകുത്തിവീഴുന്നത്
വീണ്ടും വീണ്ടും കാണും.
ആളുകള്‍ കൂടുന്നത്
ബസ്സിന്റെ കിടപ്പ്
ഒരു ഞെട്ടലുമില്ലാതെ
ഒരു സങ്കടവുമില്ലാതെ

സ്വന്തം ഭാര്യ മരിച്ചുപോവുന്നത്,
കുട്ടികളെ നോക്കാനെന്ന വ്യാജേന
വീണ്ടും കല്യാണം കഴിക്കാന്‍
അവസരം വരുന്നത്,
ഹോ!എനിക്കു വയ്യ.
ഒരാളെ എത്ര തവണയാണ്
കൊല്ലുക.

അനുബന്ധം-എഴുത്തിന്റെ വഴി

ഒരുവര്‍ഷമായി ഞാന്‍ എങ്ങനെ എഴുതുന്നു എന്ന് വിശദമാക്കുന്നത് എഴുത്തിനെക്കുറിച്ചുള്ള ചില ധാരണകളെ തിരുത്താന്‍ സഹായിച്ചേക്കാം.വാര്‍ഷിക പോസ്റ്റില്‍ പറയും വിധം ആദ്യകാലത്ത് എന്റെ എഴുത്ത് വളരെ നൈസര്‍ഗ്ഗികമായി സംഭവിക്കുന്ന ഒന്നായിരുന്നു.വേഡ്സ് വര്‍ത്ത് പറഞ്ഞ വിധത്തില്‍ കവിത പൊടുന്നനെയുള്ള ഒരു കവിഞ്ഞൊഴുകല്‍ ആണെന്നു തന്നെയാണ് ഞാന്‍ പഠിച്ചതും വിശ്വസിച്ചിരുന്നതും.എന്നാല്‍ ഇത്തരത്തിലുള്ള ഒരു സ്വാഭാവിക എഴുത്തില്‍ നിന്ന് ക്രമേണ ഞാന്‍(ജീവിത സാഹചര്യങ്ങള്‍) എന്നെത്തന്നെ പിന്തിരിപ്പിച്ചതിനാല്‍ ഈ അത്ഭുതം(കവിഞ്ഞൊഴുകല്‍) എന്റെ ജീവിതത്തില്‍ നിന്ന് നിഷ്ക്രമിച്ചു.എഴുത്തിനോടുള്ള അനുരാഗം തന്നെയാണ് ഏതുവിധേനയും എഴുതുക എന്ന ഒരാശയത്തില്‍ എന്നെ എത്തിച്ചത്.

ഉള്ളടക്കം,കീര്‍ത്തനം,പിടികിട്ടാപ്പുള്ളി,മുറിയിലുള്ളത് തുടങ്ങിയ കവിതകളൊക്കെ വൈവാഹിക ജീവിതത്തിനു തൊട്ടുമുന്‍പുണ്ടായ ചില പ്രശ്നങ്ങളാല്‍ എഴുതപ്പെട്ട കുറിപ്പുകളാണ്.കവിത എന്ന് ഞാനും അവയെ വിളിച്ചിരുന്നില്ല.കുറിപ്പുകള്‍ എഴുതാന്‍ ഒരു പുസ്തകം ഉപയോഗിച്ചിരുന്നു. ഒരു തരം പരിശീലനം പോലെ ദിവസവും രാവിലെ എഴുന്നേറ്റാലുടന്‍ എന്തെങ്കിലും എഴുതിപ്പോന്നു. ബ്ലോഗിങ് തുടങ്ങിയതിനു ശേഷവും ഇതേ തരത്തിലുള്ള ഒരു എഴുത്തുസമ്പ്രദായമാണ് ഞാന്‍ തുടര്‍ന്നത്.വാര്‍ഷിക പോസ്റ്റില്‍ പലരും ആവശ്യപ്പെട്ടതു പോലെ എഴുതാന്‍ തോന്നുമ്പോള്‍ മാത്രം എഴുതുക എന്നു വിചാരിച്ചിരുന്നാല്‍ ഈ ബ്ലോഗില്‍ 2007ല്‍ എഴുതിയ ഒരു കവിത പോലും ഉണ്ടാവില്ലായിരുന്നു.വളരെ സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ എഴുതാന്‍ വേണ്ടിത്തന്നെ എഴുതുകയാണ്.ഇതൊരു പാപമായി ഞാന്‍ കണക്കാക്കുന്നില്ല.ഒരു പ്രത്യേക ആശയം രൂപപ്പെടുകയും അതെഴുതാത്തതുകൊണ്ട് വല്ലാത്ത മാനസികപ്രശ്നങ്ങള്‍ ഉണ്ടാവുകയും അങ്ങനെ ഉല്‍ക്കടമായ ഒരു വിചാരത്തോടുകൂടി എഴുതപ്പെടുകയും ചെയ്യുന്നതല്ല എന്റെ ബ്ലോഗ് കവിതകള്‍.മറിച്ച് എന്തെങ്കിലും എഴുതണം എന്ന വിചാരത്തോടെ(ആ വിചാരം ഉല്‍ക്കടമായൊരു വിചാരം തന്നെയാണ്)പൊടുന്നനെ എഴുതിയിട്ടുള്ളവയാണവ.ഒറ്റയിരുപ്പില്‍ മൂന്നുംനാലും കവിതകള്‍ ചിലപ്പോള്‍ എഴുതുന്നു.പൊതുവെ മിനുക്കിയെഴുതുകയോ മാറ്റിയെഴുതുകയോ ചെയ്യാറില്ല. ഇങ്ങനെ വളരെ കൃത്രിമമായ ഒരു രചനാമാര്‍ഗമാണ് എന്റേത്.എങ്കിലും തുടര്‍ച്ചയായി ഇങ്ങനെ എഴുതിയെഴുതി നൈസര്‍ഗ്ഗികരചനാരീതിയുടെ ആനന്ദവും സ്വാഭാവികമായ ഒരൊഴുക്കും ഈ എഴുത്തുപ്രക്രിയയില്‍ ഞാന്‍ അനുഭവിച്ചുതുടങ്ങിയിട്ടുണ്ടെന്ന അത്ഭുതകരമായ സത്യം ഞാനിവിടെ പങ്കുവെക്കുന്നു.

എഴുത്ത് സാമൂഹ്യപ്രതിബദ്ധതയുള്ളതാവണം എന്ന ആശയത്തോട് എനിക്ക് യോജിപ്പാണ്.ഓരോ രചനയും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാവണം എന്നൊക്കെ പറയുന്നവരെ ആദരവോടെയാണ് ഞാന്‍ കാണുന്നത്.എന്നാല്‍ എല്ലാ സാഹിത്യ രചനകളും കലാത്മകതയുള്ളതാവണം എന്ന ആശയമാണ് എനിക്ക് പ്രഥമഗണനീയമായി തോന്നുന്നത്.കലാത്മകതയില്ലാത്ത ഒരു രചനയും രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ ആവില്ല.രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ പറ്റാത്തതുകൊണ്ട് ഒരു രചന മോശം രചനയായി കണക്കാക്കാനുമാവില്ല.എന്നാല്‍ ഒരെഴുത്തുകാരന്‍ ഏതൊരാശയത്തെ വിനിമയം ചെയ്യുന്നതിനാണോ ഒരു രചന നിര്‍വഹിച്ചിരിക്കുന്നത് അതിന് നേര്‍വിപരീതമായ ഒരാശയത്തെ പോഷിപ്പിക്കാന്‍ ഉതകുന്ന ഒരു വ്യാഖാനം അതിനു സാധ്യമാവുന്നുവെങ്കില്‍ ആ എഴുത്ത് പരാജയപ്പെട്ടുവെന്ന് കണക്കാക്കേണ്ടി വരും.വര്‍ഗ്ഗീയ വിരുദ്ധമായ സന്ദേശം നല്‍കുന്നതിന് ആവിഷ്കരിക്കപ്പെട്ട ഒരു കൃതി വര്‍ഗ്ഗീയത വളര്‍ത്താന്‍ എന്നെങ്കിലും സമൂഹം ഉപയോഗപ്പെടുത്തുന്നത് തന്നെയാണ് ഏറ്റവും വലിയ ദുരന്തം.എല്ലാ വൈയക്തികാനുഭവങ്ങള്‍ക്കും അതിന്റേതായ ഒരു രാഷ്ട്രീയ പരിസരമുണ്ട്.
എഴുത്തുകാരന്‍ ഇതൊക്കെ ബോധപൂര്‍വമാണ് ആവിഷ്കരിക്കുന്നത് എന്നത് ശരിയായിക്കൊള്ളമെന്നില്ല.ഉദാഹരണത്തിന് അടുത്തിടെ വായിച്ച ഒരു നിരൂപണത്തില്‍ പവിത്രന്‍ തീക്കുനിയുടെ കവിതകളിലെ സ്ത്രീ മലര്‍ന്നുകിടക്കുന്ന ഒരു ഭോഗവസ്തു മാത്രമാണെന്ന് അപഗ്രഥിച്ചെഴുതിയതുകണ്ടു.എഴുത്തുകാരന്റെ ബോധാബോധങ്ങള്‍ പണിതുണ്ടാക്കുന്ന രചനകള്‍ അയാളെതന്നെ ഒറ്റിക്കൊടുക്കുന്ന കാഴ്ച്ചയാണിത്.പ്രതിലോമകരമായ കവിയുടെ ചിന്താഗതികൊണ്ട് വന്നുപെട്ടതാണിത് എന്നത് വാസ്തവം.

നമ്മുടെ ബ്ലോഗ് കവിതകളുടെ രാഷ്ട്രീയത്തെക്കുറിച്ച് ശരിക്കും ഒന്ന് പഠിക്കേണ്ടതുണ്ട്.ഞാനടക്കമുള്ള പലരുടെയും കവിതകള്‍ അതികാല്പനികതയാല്‍ ചെടിപ്പുണ്ടാക്കുന്നവയായി മാറിയിട്ടുണ്ട്.ഒരു കൌതുകത്തിനപ്പുറത്തേക്ക് പല കവിതകളും കടക്കുന്നില്ല.സുഖദമായ വാക്കുകള്‍ കൊണ്ട് പ്രതിലോമകരമായ ഒരു അന്തരീക്ഷത്തെ സൃഷ്ടിക്കുകയും വായനക്കാരനെ എഴുത്തുകാരന്‍ വിനീത വിധേയനാക്കുകയും ലഹരി പിടിപ്പിക്കുകയും ചെയ്യുന്നുണ്ട് ചില കവിതകളില്‍.കഠിന വേദനകളുടെ കവിത വായിക്കുമ്പോഴും വായനക്കാരന് കിട്ടുന്നത് മധുരതരമായ ഒരനുഭൂതിയാണെങ്കില്‍...
ഇങ്ങനെ പഞ്ചസാര കൂടിയ കവിതകളേക്കാള്‍ ദീര്‍ഘകാലം മടുപ്പിക്കാതെ നില്‍ക്കും ലാപുടയുടെ വികാരങ്ങള്‍ വര്‍ജ്ജിച്ച കവിതകള്‍ എന്നെനിക്ക് തോന്നിയിട്ടുണ്ട്.
പ്രമോദിന്റെ കവിതകളിലും കാല്പനികതയുടെ ഈ അതിമധുരം ഇല്ല.

ഒരു ഞൊടിയിടയില്‍ പൊട്ടിവിരിയുകയും മാഞ്ഞു പോവുകയും ചെയ്യുന്ന വര്‍ത്തമാനകാലത്തിന്റെ വിസ്മയങ്ങളുടെ തനിപ്പകര്‍പ്പാണ് പല കവിതകളും.അവയ്ക്ക് അമരത്വം ആവശ്യമില്ല.വ്യക്തമായ ഒരു ഓര്‍മ പോലും അവ വായനക്കാരനോട് ആവശ്യപ്പെടുന്നില്ല.വായനക്കാരന്റെ തലച്ചോറില്‍ അവയ്ക്ക് നിത്യമായ/വ്യക്തമായ ഒരു ഇരിപ്പിടം ആവശ്യമില്ല.അല്ലെങ്കിലും ഒരു സൃഷ്ടി എന്ന നിലയില്‍ അനശ്വരമായിരിക്കുക എന്നത് പ്രകൃതിവിരുദ്ധമായ ഒരു സംഗതിയാണ്.പാട്ടുകവിതകള്‍ ഈ അനശ്വരതയെയാവണം ആഗ്രഹിച്ചിരുന്നത്.എങ്കിലും ഏതുതരം കവിതയ്ക്കും ഒരു ജീവിതകാലം ഉണ്ടാവും.അതിന്റെ ദൈര്‍ഘ്യം വളരെ കുറഞ്ഞു വരുന്നത് കവിയുടെ കാലുകള്‍ പുതിയ കാലത്ത് ആയതുകൊണ്ടു തന്നെയാവും.ഒരുതരത്തിലുള്ള ഓര്‍മകളുടെ ഭാരവും പുതിയ കാലത്തെ ചെറുപ്പക്കാര്‍ കൊണ്ടു നടക്കാന്‍ ഇച്ഛിക്കുന്നില്ല.എങ്കിലും പഴയ കവിതയുടെ ആ വസന്തകാലം നീന്തിയവര്‍ ദുഃഖത്തോടെ ഈ മരുപ്പറമ്പില്‍ നിന്ന് ഉച്ചത്തില്‍ പഴിക്കുന്നത് ഞാനും കേള്‍ക്കുന്നുണ്ട്.പറയാതിരിക്കാന്‍ തരമില്ല.ഒരു തിരിച്ചുപോക്ക് അസാധ്യമാണ്.