gfc

2000 ജനുവരി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2000 ജനുവരി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ദൈവ വിചാരം

എന്റേത്
ഒറ്റമുറിയില്‍ വാടകപ്പാര്‍പ്പ്.
ഒറ്റവാതിലില്‍ ലോകം ത്യജിക്കാം,
അതേ വാതിലില്‍ ലോകമൊന്നായ് കടക്കാം,
ഒറ്റയാവാം,ചെറ്റയാവാം.
ഒറ്റ ചെറ്റയായി വിരിഞ്ഞു ഞാന്‍.
പറ്റുബുക്കിലെ പാപക്കണക്കുകള്‍
ദൈവമേ നീ എഴുതിതള്ളണം.
ഞാനൊരു മൂന്നാം ലോകജീവിയല്ലിയോ.
കടം കൊടുപ്പുകാരുടെയും കൂട്ടിക്കൊടുപ്പുകാരുടെയും
ലോകമല്ലിയോ...
എന്റെ തെറ്റ് പൊറുക്കണം.
നൂല്‍പ്പാലത്തില്‍ നടത്തരുത്.
സര്‍ക്കസ് പഠിച്ചിട്ടില്ല.
വറചട്ടിയിലിടരുത്.
എന്റെ മാംസത്തിന് രുചിയുണ്ടാവില്ല.

ദൈവമേ നൂല്‍പ്പാലം കെട്ടാനുള്ള
കോണ്ട്രാക്റ്റ് എനിക്ക് തരണം.
നൂല്‍പ്പാലത്തിലൂടെയുള്ള നടത്തിപ്പിന്റെയും
വറചട്ടിയിലെ പിടച്ചിലിന്റെയും
തത്സമയ സംപ്രേഷണാവകാശം
എനിക്കു തന്നാല്‍
ഞാനൊരു ചാനലു തുടങ്ങും.
തമ്പുരാനേ...നിന്റെ കൃപ.