gfc

നദി

സ്കൂള്‍ വിട്ടതും കുടകളുടെ
ഒരു കറുത്ത നദി ഒഴുകിപ്പോയി.
ഇരുകരകളില്‍ നില്‍ക്കുന്നവര്‍
നദിയില്‍ ഇറങ്ങാതെ
അതിനെ നോക്കി നിന്നു.
വഴിയരികില്‍ കാത്തുനിന്ന
വീടുകള്‍ ഓരോ കുമ്പിള്‍
കോരിയെടുത്തതുകൊണ്ടാവണം
അത് അധിക ദൂരം ചെല്ലും മുന്‍പേ വറ്റിപ്പോയി.
പോക്കുവരവുകളുടെ സൂക്ഷിപ്പുകാരനായ
കറുത്തു നനഞ്ഞ റോഡില്‍ ഇപ്പോഴും
അതിന്റെ ഓര്‍മ ബാക്കിയുണ്ട്.
എങ്കിലും,
പോയവരെക്കുറിച്ചോ വന്നവരെക്കുറിച്ചോ
ഒരോര്‍മയുമില്ലെന്ന് എല്ലാ വഴികളും
നുണ പറയും.

15 അഭിപ്രായങ്ങൾ:

  1. വിഷ്ണു....

    പോയവരെക്കുറിച്ചോ വന്നവരെക്കുറിച്ചോ
    ഒരോര്‍മയുമില്ലെന്ന് എല്ലാ വഴികളും
    നുണ പറയും...

    ഒരു ഓര്‍മ്മയുടെ കുടക്കാലം,മഴക്കാലം... ഒപ്പം കാലത്തിന്‍ മറവികളിലേക്കൊരു എത്തിനോട്ടവും


    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  2. വിഷ്ണു മാഷേ...
    “പോയവരെക്കുറിച്ചോ വന്നവരെക്കുറിച്ചോ
    ഒരോര്‍മയുമില്ലെന്ന് എല്ലാ വഴികളും
    നുണ പറയും.”

    ലളിതം... മനോഹരം!

    ഇതാണോ ‘കുടമഴക്കാലം’?
    :)

    മറുപടിഇല്ലാതാക്കൂ
  3. വിഷ്ണുമാഷേ,

    ലളിതം, മനോഹരം. വായിച്ചുതീര്‍ന്നപ്പോള്‍ പുഞ്ചിരി.

    മറുപടിഇല്ലാതാക്കൂ
  4. മഴ മഴ കുട കുട
    മഴ പെയ്താല്‍ പോപ്പിനദി.

    (ഓ.ടോ: അപ്പോള്‍ ‘പ്രതി’ക്ക് ഒരു വര്‍ഷം ബൂലോക ‘തടവ്‘ ആകുന്നുവല്ലേ. ആശംസകള്‍)

    മറുപടിഇല്ലാതാക്കൂ
  5. വിഷ്ണു മാഷേ..,
    കുടകളുടെ കറുത്ത നദി..മുന്നില്‍ കാണുന്നു.

    "പോയവരെക്കുറിച്ചോ വന്നവരെക്കുറിച്ചോ
    ഒരോര്‍മയുമില്ലെന്ന് എല്ലാ വഴികളും
    നുണ പറയും."

    ശരിയാണ്‌,
    ഓര്‍മയില്ലാതെയാവില്ല; കൃത്യമായി ഓര്‍ത്തെടുക്കാനുള്ള മടി.
    അലസതയുടെ ബാക്കി.

    മറുപടിഇല്ലാതാക്കൂ
  6. ഹാ എത്ര മനോഹരം സുഹൃത്തേ എനിക്കസ്സൂയയാകുന്നു

    മറുപടിഇല്ലാതാക്കൂ
  7. വീണ്ടും ഒരു വിഷ്വലിന്റെ വിസ്മയവിനിമയം കവിതയിലൂടെ ഇവിടെ കാണുമ്പോ നിറഞ്ഞ സന്തോഷം..
    നന്ദി, ഈ വായനാനുഭവതിന്...
    ഒപ്പം വാര്‍ഷികാശംസകളും...

    മറുപടിഇല്ലാതാക്കൂ
  8. വായിച്ച് കഴിഞ്ഞിട്ടും മനസില്‍ ആ കറുത്ത നദി വറ്റുന്നില്ല....നന്നായിരിക്കുന്നു..:)

    മറുപടിഇല്ലാതാക്കൂ
  9. നദിക്ക് പതിയെ നിറം വച്ചു തുടങ്ങുന്നു, മാഷേ..
    എങ്കിലും ആ കറുപ്പിന് തന്നെ ഏഴഴക്

    മറുപടിഇല്ലാതാക്കൂ
  10. ഈ നദി ഉജ്ജ്വലമായിരിക്കുന്നു:)

    മറുപടിഇല്ലാതാക്കൂ
  11. നല്ല വരികള്‍..കറുത്ത നൂലിന്റെ ഒരേകാഗ്രത ശബ്ദമുത്തുകള്‍ക്കുള്ളിലൂടെ കടന്നു പോയിട്ടുണ്ട്. ഞാനാലോചിച്ചത് അതല്ല. എന്തിനാണ് വന്നവരെക്കുറിച്ചോ പോയവരെക്കുറിച്ചോ ഒരോര്‍മ്മയുമില്ലെന്ന് എല്ലാ വഴികളും നുണ പറയുന്നത്?
    കറുത്തു നനഞ്ഞ റോഡില്‍ ‘കറുത്ത നദിയുടെ’ ഓര്‍മ്മ ബാക്കിയുണ്ടെന്നു പറഞ്ഞത് ആരാണ്.. എന്തായാലും വഴിയല്ലല്ലോ.. അതങ്ങനെ പരയുന്നില്ല എന്നാണല്ലോ മുകളില്‍ പറഞ്ഞത്. ആഖ്യാതാവാണ്, കവിയാണ്..അപ്പോള്‍ ശരിക്കും നുണ പറയുന്നത് അയാളല്ലേ..

    മറുപടിഇല്ലാതാക്കൂ
  12. വളരെ മനോഹരമായി എഴുതിയിരിക്കുന്നു
    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  13. മറന്നുപോയ കുടകളുടെ നദിയിലേയ്ക്ക് വീണുപോയി ഒരു നിമിഷം..
    നല്ല കവിത.

    മറുപടിഇല്ലാതാക്കൂ
  14. ഹൊ, ന്റെ മാഷെ

    കവിതയുടെ ഈ കടലിന് നദിയെന്ന് പേരിട്ടത് ശരിയായില്ല

    മറുപടിഇല്ലാതാക്കൂ
  15. മലയാള കവിത അപരിചിത വഴികളിലൂടെ കുടപിടിച്ചു പോകുന്നു... നന്നായി!

    മറുപടിഇല്ലാതാക്കൂ