gfc

പ്രലോഭനം

ഒക്കെയുണ്ട് ,ഒക്കെയുണ്ട്...
പകല്‍ പോലത്തെ രാത്രി
രാത്രി പോലത്തെ പകല്‍
ചിരി പോലത്തെ കരച്ചില്‍
കരച്ചില്‍ പോലത്തെ ചിരി
നുണ പോലത്തെ നേര്
നേര് പോലത്തെ നുണ

ദേ,മനസ്സിലായില്ലെങ്കില്‍
ഇങ്ങോട്ടു നോക്ക് ...ഇവിടെ,
ഈ ചിരിക്കുന്ന മുഖം കണ്ടോ?
ഇതിനടിയില്‍ കരച്ചിലിന്റെ
ലാവകള്‍.
ഈ മാന്യതയുടെ മുഖാവരണത്തി-
നടിയില്‍ അമാന്യതയുടെ വന്യത.
ഭംഗിയായി ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്...
എല്ലാം നിനക്കു വേണ്ടിയാണ്...
നീ എപ്പോഴാണ് വരുന്നത്...?
വരുമ്പോള്‍ പറയണേ...

6 അഭിപ്രായങ്ങൾ:

  1. മാഷേ,

    വിപരീതങ്ങള്‍ ചേര്‍ന്നാലല്ലെ എന്തും പൂര്‍ണ്ണമാകൂ :) എന്നെ തല്ലേണ്ടമ്മാവാ , ഞാന്‍ നന്നാവൂല്ല!

    മറുപടിഇല്ലാതാക്കൂ
  2. പ്രതി ഭാഷ തന്നെ :)
    -സുല്‍

    മറുപടിഇല്ലാതാക്കൂ
  3. വഞ്ചനയുടെ മുഖാവരണത്തിന്റെ മനോഹാരിതയാണ് ഇന്ന് ലോകം ആവശ്യപ്പെടുന്ന ജീവിക്കാനുള്ള അടിസ്ഥാന യോഗ്യത...!! പ്രലോഭനങ്ങള്‍ നല്‍കാനുള്ള കഴിവ്.

    മറുപടിഇല്ലാതാക്കൂ
  4. കവിത ഇഷ്ടമായി..

    “ഒക്കെയുണ്ട്, ഒക്കെയുണ്ട്..” എന്ന ആദ്യത്തെ വരി ഇല്ല എങ്കിലും കവിത പൂര്‍ണമായേനെ എന്നൊരു തോന്നല്‍..

    മറുപടിഇല്ലാതാക്കൂ