gfc

ഉള്ളടക്കം

ജലശരീരം ഒരു മത്സ്യത്തിന്റെ
മുന്നോട്ടുള്ള പോക്കില്‍
രഹസ്യമായി തുറക്കുകയും
അടയുകയും ചെയ്യുന്നതു പോലെ
ചില പ്രണയങ്ങളെ ഞാനിപ്പോഴും
അനുവദിക്കുന്നുണ്ട്.
അവ എന്നില്‍ നിന്നോ
ഞാന്‍ അവയില്‍ നിന്നോ
രക്ഷപ്പെടുന്നില്ല.
അവ പരസ്പരം
തിന്നുകയോ
ഇണ ചേരുകയോ ചെയ്യുന്നുണ്ട്.
തിരകളില്‍
അവ പൊന്തുന്നതും
കാത്തിരിക്കുകയാണ്
കടല്‍പ്പക്ഷികള്‍...
അടിത്തട്ടിലെ
പായലുകള്‍ക്കും
മുത്തുച്ചിപ്പികള്‍ക്കും
ഇതറിയാം.

10 അഭിപ്രായങ്ങൾ:

  1. പുതിയ കവിത നല്ല 'ഉള്ളടക്കമുള്ള' വകുപ്പായി. ജലം, മല്‍സ്യം, ജലാന്തര്‍ഭഗത്തെ ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ ... ഇതൊക്കെ എനിക്ക്‌ വീക്‌നെസ്സുള്ള കാര്യങ്ങളാണ്‌. വിഷ്ണു നന്നായും ലളിതമായും പറഞ്ഞിരിക്കുന്നു. നന്ദി.

    മറുപടിഇല്ലാതാക്കൂ
  2. നനയുകയും നീറുകയും ചെയ്തു - മുറിയുകയും മുറികൂടുകയും ചെയ്യുന്ന ഈ ജലജ്യാമിതിയില്‍ ...
    നന്നായിരിക്കുന്നു മാഷേ....

    മറുപടിഇല്ലാതാക്കൂ
  3. രാമന്റെ ഒരു കവിതയുണ്ട്.
    “ആഴമേ നിന്റെ കാതലിലെങ്ങും
    മീനുകള്‍ കൊത്തു വേല ചെയ്യുന്നു” എന്ന്
    അതും ഇതുമായി ബന്ധമൊന്നും ഇല്ല.
    എന്നാലും ബന്ധമില്ലാത്ത ബന്ധങ്ങളെയാണല്ലോ ആത്മബന്ധം എന്നു പറയുന്നത്.

    മറുപടിഇല്ലാതാക്കൂ
  4. സമ്മതിച്ചു മാഷെ,
    ഞങ്ങള്‍ക്കു പ്രകൃതിയില്‍ ഇതു പോലെയുള്ള കാഴ്ച്ചക്കള്‍ കാണണമെങ്കില്‍ ഒരു കവി അതു കാണിച്ചു തരണം.
    -ജലശരീരം ഒരു മത്സ്യത്തിന്റെ
    മുന്നോട്ടുള്ള പോക്കില്‍
    രഹസ്യമായി തുറക്കുകയും
    അടയുകയും ചെയ്യുന്നതു പോലെ.

    നന്നയിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  5. കവിത നന്നായിരിക്കുന്നു മാഷെ..
    ഞാന്‍ താങ്കളുടെ സമീപ പ്രദേശത്തുകാരനാണ്‌.
    കുന്ദംകുളത്തിനടുത്ത കൊച്ചനൂരാണ്‌ ദേശം. ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നു.
    എന്റെ ബ്ളോഗ് വായിക്കാനും ഉപദേശം തരാനും കാണിച്ച സൌമനസ്യത്തിന്‌ നന്ദി.

    മറുപടിഇല്ലാതാക്കൂ
  6. പൊന്നപ്പാ,കനം ഞാനും വായിച്ചിട്ടുണ്ട്.ഇനി രാമന്റെ പ്രേതം കൂടിയതാവാനും മതി.ഈസ്വാധീനങ്ങളില്‍ നിന്ന്
    മോചനമില്ലേ...?

    മറുപടിഇല്ലാതാക്കൂ
  7. വിഷ്ണുമാഷേ, ഇഷ്ടപെട്ടു എന്നെങ്കിലും പറയാതെ ഈ കവിത വിട്ട്പോവാനാവില്ല.

    മറുപടിഇല്ലാതാക്കൂ
  8. സഖാവേ.... കിടിലന്‍..... സത്യം സത്യമായി പറഞ്ഞിരിയ്ക്കുന്നു... :-)

    മറുപടിഇല്ലാതാക്കൂ
  9. ഉള്ളടക്കം എന്ന ഈകവിത വായിച്ച് കമന്റിട്ട ശിവപ്രസാദ്,ലാപുട,പൊന്നപ്പന്‍,മുസാഫിര്‍,മംസി(ഇങ്ങനെ തന്നെയല്ലേ ?),രേഷ്മ,സൂര്യോദയം...ഏവര്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ