gfc

നൂറുകൂട്ടം ചിന്തകള്‍(അടവ് നമ്പ്ര്:18)

വെറ്റില
ഈ ബ്ലോഗങ്ങട്ട് പൂട്ടിക്കെട്ട്യാലോന്നൊരാലോചന്‍.ഹേയ് ...ഒന്നൂല്യ,ഇപ്പോ അതിനാണല്ലോ മാര്‍ക്കറ്റ്.മാര്‍ക്കറ്റിങ് തന്ത്രം തന്നെ...യേത്..?കാരണങ്ങള്‍ നിരത്താനാണെങ്കില്‍ പലതുണ്ട്.
ഒന്നാമത്തത് അവസാനം പറയം അതാവൂലോ അതിന്റെയൊരു ശരി ..യേത്..?രണ്ടാമത്തേത് എന്താന്ന് വെച്ചാല്‍ കച്ചവടം കമ്മിയായതന്നെ.കവിതയ്ക്കൊക്കെ എന്താ ഒരു വിലയിടിവ്...യേത്..?മൂന്നാമത്തേത് ദേ പരിചയക്കാരൊക്കെ കൂടുന്നു.മുഖം നോക്ക്യാല്‍ മിണ്ടാണ്ടാവാ...ഇതൊരസുഖമാണോ..ഡോക്ടര്‍...?പക്ഷപാതം (പക്ഷാഘാതംന്നും)ഇല്ല്യാണ്ട്
ജീവിക്കണം ച്ചാല്‍ നല്ലൊരു മുഖമ്മൂടി വേണംന്ന് ആ തറവാടിച്ചേട്ടന്‍ പറേണത് കേട്ടില്ലേ.
ഇനി ഒന്നാമത്തെ കാരണം സ്റ്റോക്ക് തീര്‍ന്നു...യേത്...?അതോണ്ട് മാന്യമഹാജനങ്ങളേ എല്ലാരും ഒന്ന് കയ്യടിച്ച് പ്രോത്സാഹിപ്പിച്ചേ...ഈ പൂട്ടിക്കെട്ടല്‍ കര്‍മം ഉത്ഘാടനം ചെയ്യുകയാണ്.ദേ താക്കോല്‍ ആ ഭാരതപ്പുഴയിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നു.
ഇനി അതിന്റെ ശവാവും പൊന്ത്വാ...

ഹല്ല എന്തൊക്കെ നെരത്തിവെച്ചുനോക്കി .ഗുണം പിടിച്ചോ...?കറ്മം...അതുല്യചേച്ചിയോ മറ്റോ
ബ്ലോഗില്‍ ഒരു തേങ്ങ കൊണ്ട് വെച്ചാലും അതിന്റെ താഴെ ഒരു നൂറാള് ഒപ്പിടും.ബടെ പായസം,ബിരിയാണി...എന്ത് വെളമ്പീട്ടെന്താ തിരിഞ്ഞുനോക്കൂല...അതിനൊക്കെ ഒരു യോഗപാഹ്യം വേണംന്റെ കുട്ട്യേ...
അടയ്ക്ക
ഒന്നാമത്തെ നമ്പര്‍ ഏല്‍ക്കാത്തവര്‍ക്കാണിത്.
-ദേ ഞാനീബ്ലോഗില്‍ കെട്ടിത്തൂങ്ങിച്ചാവും.
-ഭീഷണിയാണോ
-ആണ്
-ന്നാ..ശരി.
ങ്യേ ഹ ഹേ...ഒരു കുലുക്കോം ല്ലല്ലോ ദൈവേ...(ഇനിയേത് നമ്പര്‍...?)
ഈ ബ്ലോഗ് ഞാനൊരു സ്മാരകമാക്കാന്‍ പോവ്വാണ്...രക്തസാക്ഷിമണ്ഡപംന്നോ കുരിശടീന്നോ ടിപ്പുസുല്‍ത്താന്റെ കോട്ടാന്നോ(വേറൊരു ക്വാട്ട ഓര്‍മവരുന്നു:പട്ടാളക്കാരുടെ...
എന്തൊരോര്‍മ്മ,സമ്മതിച്ചുകൊടുക്കണം)
പൊകല
വെറ്റിലേം അടയ്ക്കേം ആയ സ്ഥിതിക്ക് ഒരും പൊകലേം കൂടി കെടന്നോട്ടേന്ന്..ചുമ്മാ കെടന്നോട്ടേന്ന്.
നൂറ്
ലാസ്റ്റ് വാണിങ്:ബ്ലോഗ് ദൈവങ്ങള്‍ എന്ന പേരില്‍ അടുത്തു തന്നെ ഞാനൊരു കവിതയെഴുതി
ഈ സ്മാരകത്തിന്റെ നെറ്റിയില്‍ ഒട്ടിക്കും.ആയതിനാല്‍ എല്ലാ ബ്ലോഗ് ദൈവങ്ങളും ഭൂമിയിലേക്ക് ഇറങ്ങിവന്ന് ദേ ഇതിന്റ്റെ ചോട്ടില്‍ ഒപ്പിട്ടു പൊയ്ക്കോണം.ഹും,അല്ലെങ്കില്‍ പറഞ്ഞേക്കാം...

അന്ത്യമൊഴി: ഞാനിപ്പം വന്നേക്കാം ഒരു മുഖം മൂടി കിട്ടുമോന്ന് നോക്കട്ടേ...
അച്ഛാ..അച്ഛാ പോകല്ലേ...എന്ന് കേഴണേ...
സമയമാം രഥത്തില്‍ ഞാന്‍ അന്ത്യയാത്ര ചെയ്യുന്നു...

28 അഭിപ്രായങ്ങൾ:

 1. ഹിഹി ... ഇതെന്താ ആക്ഷേപഹാസ്യം?ഒന്നു മുറുക്കിയ സുഖം കിട്ടി.:) അപ്പോ തുടങ്ങട്ടെ.. അയ്യൊ അയ്യൊ പോവല്ലേ... അയ്യൊ അയ്യൊ പോവല്ലെ. ബ്ലോഗ്ദൈവങ്ങള്‍ക്കായി (ആരാന്നൊന്നു കാണാന്‍ എത്തിനോക്കിക്കൊണ്ട്)വഴിമാറിക്കൊണ്ട്...

  മറുപടിഇല്ലാതാക്കൂ
 2. ഒരു വിളി കേട്ടൂല്ലോ... ആരാ ഇതിപ്പോ ഈ സമയത്ത്... ഒരു താക്കോലു പൊഴേ വീഴണ ശബ്ദവും കേട്ടൂല്ലോ...

  ഹയ്.. വിഷ്ണുമാഷാ..? എന്തുട്ടാ മാഷേ ഇത്, ഇങ്ങനെ ഡെസ്പായിരിയ്ക്കുന്നത്?

  അതുല്യേച്യേ, അല്ലേ വേണ്ട ചേച്ചി ഉറക്കമായിരിയ്ക്കും. ഇഞ്ചിയേച്യേ, മാഷിനൊരു കട്ടന്‍.

  ദാ, ഞാന്‍ തേങ്ങയുടച്ചിരിയ്ക്കുന്നു. ഠേ!..
  (ഞാന്‍ ഇതിലേ വരാറുണ്ടല്ലോ, ദിവസവും)

  ഈ താക്കോലങ്ങോട്ടു പിടീക്യാ... ആ കയറൊക്കെ ഇങ്ങു തര്യാ... ഹയ്.. നല്ല കഥായി...

  മറുപടിഇല്ലാതാക്കൂ
 3. അയ്‌ശരി... ഒരു മിനുട്ട് മുന്നേ വന്ന് ബിന്ദു തേങ്ങായുടച്ചല്ലേ... ഇതാണ്‍ പണ്ട് അമ്മച്ചി പറഞ്ഞത് ടൈപ്പിനു പോ ടൈപ്പിനു പോ ‘ന്ന്. അന്നു പോയിരുന്നെങ്കില്‍...

  മറുപടിഇല്ലാതാക്കൂ
 4. ഇനിയീ പതിവുകാരന്‍ കരടിതന്നെയാവട്ടേ തേങ്കൂടുകാരാ..:)

  ഈ കൂട് പൊളിച്ച് തേനൊക്കെ കുടിച്ച് മദിച്ച് ഞാനീ പൊഴയിലങ്ങനെ പൊങ്ങിക്കെടക്കും.

  അപ്പം ആ തണുവിലീ തേനിന്റെ ഇനുപ്പ്.. പുഴമീനിന്റെ ചോരയുമായി പകര്‍ന്നാടുന്നതെങ്ങനെയിരിയ്ക്കുമെന്ന്
  നക്കി നക്കി രുചിച്ചോര്‍ക്കും..

  മുഖം മൂടി തയ്പ്പിയ്ക്കെന്റെ മാഷേ..പിന്നെ മുഖംമ്മൂടിയാണെന്റെ മൂടിയെന്നോര്‍ത്ത് മോങ്ങരുത്..പറഞ്ഞില്ലെന്ന് വേണ്ടാ:)

  കെട്ടിത്തൂങ്ങിച്ചാകുക മാത്രമരുതെന്റെ മാഷേ..
  ങ്ങളെ ഞങ്ങക്ക് ഇനിയും വേണം..

  അല്ലാതാരുണ്ടീ തേനൊക്കെ വായക്കുള്ളിലാക്കി ,ചെറിയ ചെറിയ അറകളില്‍ നിറച്ചങ്ങനെ ചിറകുകൊണ്ട് വീശിക്കുറുക്കി...തളര്‍ന്ന് തളര്‍ന്നിരിയ്ക്കുമ്പോള്‍..

  പൂട നിറഞ്ഞ കൈയ്യുകള്‍ കൊണ്ടീ കൂടെടുത്ത് പിഴിഞ്ഞ് തേന്‍ കളഞ്ഞ് തേന്‍ നക്കി...

  അല്ലെങ്കില്‍ അതാണല്ലോ കരടീടേം ഈച്ചേടെം നിയോഗം അല്ലേ..?


  ക്വോട്ടായോ കോട്ടയോ..എന്തായാലും അതോര്‍മ്മിച്ചതും നന്നായി.:)

  (അതുശരി..ഞാന്‍ ടയിപ്പാന്‍ തുടങ്ങിയിട്ടും കുറെയായി..അച്ചായനും വന്നോ...അച്ചായോ ഗര്‍ ര്‍ ര്‍..ബ് ര്‍ ര്‍ ര്‍..കരടി:) വിളിച്ചതാ..
  ഹഹഹ..
  ഈ തപാല്‍ കലക്കനായി..

  മറുപടിഇല്ലാതാക്കൂ
 5. അജ്ഞാതന്‍12/06/2006 5:32 AM

  രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 6. ഹിഹിഹി! എന്തൊരു നല്ല മാഷായിരുന്നു. മാഷിന്റെ കമന്റും പിന്നെ കവിതയും ഒക്കെ അറിയാവുന്ന പോലെ വായിച്ചെടുക്കുമ്പൊ ഞാന്‍ കരുത്യെ മാഷു ഭയങ്കര സീരിയസാളാണെന്നാ. ഭയങ്കര വിവരമുള്ളോരൊക്കെ സീരിയസ്സാണേന്ന് (അയ്യോ, അസുഖം വന്നിട്ടല്ല) ഞാന്‍ എപ്പോഴും കരുതും. അപ്പൊ കരുതിയും സൂക്ഷിച്ചും ഒക്കെ കമന്റിടാന്ന് വിചാരിക്കും. എവിടെ? ചറപറാന്ന് വായില്‍ തോന്നണത് പറ്യാന്ന് അല്ലാണ്ട് എന്തു സൂക്ഷിക്കത്സ്? അതോണ്ട് ഇങ്ങിനത്തെ കട്ടി ബ്ലോഗിലക്കൊ കമന്റിടാണ്ട് നിക്കും. അപ്പൊ ദേ ഇപ്പൊ മാഷും പിന്മൊഴീടെ ഫാന്‍ ആയിരിക്കുന്നു, ഇപ്പൊ ദേ പിള്ളേരുടെ പോലെ ആയിരിക്കുന്നു, തമാശ ഒക്കെ പറയാന്‍ തുടങ്ങിയിരിക്കുന്നു. എനിക്ക് വയ്യ! എന്റെ മാഷേ, നിങ്ങളും ഒക്കെ ഇങ്ങിനെ തുടങ്ങിയാ, പിന്നെ ഞങ്ങളു പിള്ളേരു തല തെറിച്ചു പോവുന്നതിനു വേറെ വല്ലോ കാരണവും ഉണ്ടൊ? :-)

  അപ്പൊ, ഹാവൂ ആശ്വാസമായി. എന്നാല്‍ എന്റെ മനസ്സില്‍ കുറേ ദിവസായിട്ട് ഈ ബ്ലോഗില്‍ അടിക്കടി ഉണ്ടായിരുന്നു ഒരു ചോദ്യം ചോദിക്കട്ടെ.
  മാഷ് ഈ കവിതയൊക്കെ നേരത്തെ എഴുതി വെച്ചതാണൊ,അതോ ബ്ലോഗിന്റെ തീയതിയില്‍ കാണുന്ന പോലെ അന്ന് എഴുതിയതാണൊ? ഒരുപാട് കവിതയുണ്ടല്ലൊ,അതോണ്ട് ചോദിക്കണതാ... ഞാന്‍ വിടുതി വായിച്ചു. അതുപോലെ എഴുതണമെങ്കില്‍ എപ്പോഴെങ്കിലും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരിക്കണമല്ലൊ? ല്ലെ?

  മറുപടിഇല്ലാതാക്കൂ
 7. അപ്പൊ അംബീ,തനിമേ,റ്റെഡീ,ഇഞ്ചീ(ചേച്ചിയോ എന്തോ),എനിക്ക് റീത്ത് വെക്കല്ലേ...ഒരു തമാശയെഴുതാനും സമ്മതിക്കുകേല കൊച്ചുങ്ങള്...
  ദേ ആ പോസ്റ്റിലെ എല്ലാ വരീന്റേം ബ്രാക്കറ്റില്‍ തമാശ എന്ന് വായിക്കാന്‍ താഴ്മയോടെ അപേക്ഷിക്കുന്നു.ഞാനാള് സീരിയസ്സാ ട്ടോ.ചില ബ്ലോഗ് ദൈവങ്ങളുണ്ട്.അവരോടുള്ള സ്നേഹം കൊണ്ട് എഴുതിപ്പോയതാണേ..(കത്രീനച്ചേടത്തി തുണ)...
  qw_er_ty

  മറുപടിഇല്ലാതാക്കൂ
 8. ബ്ലോഗ് ദൈവങ്ങളേ വിഷ്ണുവിന്റെ പാദാരവിന്ദങ്ങളില്‍ ഗംഗയാറൊഴുക്കൂ. (ഭാരതപുഴ ആയാലും മതി. ആ താക്കോലിന്റെ അവശിഷ്ടം കാണുമല്ലോ).

  വിഷ്ണു കേഴുന്നു കമെന്റിനായ്
  അതുല്യമാര്‍ തട്ടിയെടുക്കുന്ന കമെന്റിനായ്
  ഓടോ തൊഴിലാളികളെ ഇതിലെ ഇതിലെ
  ഈ പുസ്തകം ഒന്നു നിറച്ചു കൊടുക്കണേ.

  ഏതായാലും ഇതു കസറി. ഇങ്ങനെം വിടവാങ്ങാം ല്ലെ.

  -സുല്‍

  മറുപടിഇല്ലാതാക്കൂ
 9. മാഷെ ,

  ഒരു തമാശയാണിതെങ്കിലും , താങ്കളിലുള്ള ദുഖം ഞാന്‍ കാണുന്നു. , മാഷെ മാഷ്` പോയാല്‍ ഞാനും പോകും ( അയല്‍ക്കാരല്ലെ നമ്മള്‍)

  ( പിന്നെ ....പിന്നെ ഞാന്‍, പോയത് തന്നെ , ആ പൂതി മനസ്സില്‍ വെച്ചാ മതി , മാഷ്‌ വേണേല്‍ പോയ്ക്കോ)

  മറുപടിഇല്ലാതാക്കൂ
 10. ബ്ലോഗ് പൂട്ടിക്കെട്ടാന്‍ പലര്‍ക്കും, പല കാരണം ഉണ്ടാകും. അത് സഹബ്ലോഗര്‍മാര്‍ അല്ലാതിരുന്നാല്‍ നല്ലത്. കാരണം, തിരിച്ചടി എന്നൊന്ന് ഉണ്ടല്ലോ. :)

  മറുപടിഇല്ലാതാക്കൂ
 11. എന്റെ വിഷ്ണു മൈനസ്‌ വേ.. എന്തിനാ ഇങ്ങനെ എന്നോട്‌? ബ്ലോഗ്ഗും പോസ്റ്റും കമന്റുമൊക്കെ ഒരു കോളേജ്‌ എക്സ്‌ക്കര്‍ഷന്‍ ബസ്സ്‌ പോലയാ എനിക്ക്‌. അത്‌ കൊണ്ട്‌ ഒരു നിഷ്കര്‍ഷയും ഞാന്‍ അതിലൊട്ട്‌ കാട്ടാറുമില്ല. തേങ്ങാ കൊത്താ കടുകു മണിയോ ഒക്കെ കൊത്തിയങ്ങനെ ഞാന്‍ ഒരു കാക്കയായി അലഞ്ഞുതിരിയുന്നു ഇവിടെ.

  നല്ല ചുള്ളന്‍ ആണ്‍പിള്ളേരുടെ കൂടെ തോളില്‍ കൈയ്യിട്ട്‌ തര്‍ക്കുത്തരം പറയുന്ന പോലയാ ഞാന്‍ ബ്ലോഗ്ഗ്‌ ആസ്വദിയ്കണേ. വീട്ടിലെ മലയാളം 'മമ്നൂന്‍' എന്ന കുപ്പീലേ ഭൂതം ബ്ലൊഗ്ഗ്‌ വഴിയാ പുറത്ത്‌ വരണേ.അതിന്റെ അസ്ക്യതയാ തേങ്ങേടേം വരേന്റേം ഒക്കെ പോസ്റ്റുകള്‍. പിന്നെ ഞാന്‍ പറയുന്ന തര്‍ക്കുത്തരങ്ങളുടേയും മര്‍മ്മാണി ചികില്‍സയുടേയും ഒക്കെ ഗ്രൂപ്പ്‌ ചേര്‍ന്ന് മിക്കവരും നമ്മടെ അതുല്യേച്ചീയല്ലേ എന്നും പറഞ്ഞ്‌ കുത്തി കുറിച്ച്‌ പോകും അത്ര തന്നെ.

  നല്ല കവിത എഴുതുന്ന ഏറ്റവും ബഹുമാനമര്‍ഹിയ്കുന്ന താങ്കള്‍ ഞാനുമായി ഒരു താരതമ്യതുലനം നടത്തിയത്‌ തന്നെ എനിക്ക്‌ ഞ്ജ്യാനപീഠം കിട്ടിയ പോലയാ. നന്ദീണ്ട്‌.

  മാര്‍ക്ക്‌ കിട്ടീല്ല്യാന്ന് കരുതി അടുത്ത തവണ പരീക്ഷ എഴുതാതിരിയ്കണോ? നമ്മടെ സ്വന്തം ഇഷ്ടല്ലേ എഴുതണതൊക്കെ. പിന്നെ ചിദംബരം സിനിമേടെ 15 ഇരട്ടി കിന്നാരതുമ്പിയ്ക്‌ കിട്ടീന്ന് വച്ച്‌ അരവിന്ദന്‍ സിനിമ എടുക്കുന്നത്‌ നിര്‍ത്തിയാ ... എനിക്ക്‌ ആലോചിയ്കാനേ വയ്യാ...

  പിന്നെ ബ്ലോഗ്ഗ്‌ പൂട്ടുക/തുറക്കുക.... ആത്മ ബുദ്ധി സ്ഥിരം ചെയ്യ്‌വ... പലബുദ്ധി വിനാശക. ഊണു കഴിയ്കണ പോലയാ. നമുക്ക്‌ വേണമെങ്കില്‍ ഉണ്ണുക. അല്ലെങ്കില്‍ ഒരു ഉറക്കം കഴിഞ്ഞ്‌ എണീറ്റിട്ട്‌ ഒരു ചായ കൈയ്യില്‍ പിടിച്ച്‌, ഊണു കഴിച്ചോളൂ.

  മറുപടിഇല്ലാതാക്കൂ
 12. അജ്ഞാതന്‍12/06/2006 1:36 PM

  അതുല്യച്ചേച്ചീടെ ഈ ത്രസിപ്പിക്കുന്ന കുലീനതക്കാരാ കമെന്റിടാണ്ട്‌ പൂവ്വാ

  മറുപടിഇല്ലാതാക്കൂ
 13. അജ്ഞാതന്‍12/06/2006 5:45 PM

  എന്നാലുമെന്റെ മാഷേ...ഇത്രയ്ക്കങ്ങ്‌ട്‌ പ്രതീക്ഷിച്ചില്ല....

  അപ്പൊ സംഗതികളുടെ (കുടി)കിടപ്പ്‌ അങ്ങനെയാണ്‌ ല്ലേ? ഞാന്‍ വിചാരിച്ചു...ഞങ്ങളെപ്പോലുള്ള നവസാക്ഷരര്‍ക്കെ ഈ കമന്റ്ക്ഷാമം ള്ളൂന്ന്..അപ്പൊ ഇതൊരു ആഗോളപ്രതിഭാസമാണ്‌.....വെറുതെ... ഇല്ലാത്ത സമയം ണ്ടാക്കി ഒരു ബൂലോഗപര്യടനം തന്നെ നടത്തി ആവശ്യത്തിനും ആവശ്യമില്ലാത്തിടത്തും ഒക്കെ കമന്റി ....ഇപ്പൊ സമയ നഷ്ടം മാത്രം ലാഭം !! അല്‍പ്പസ്വല്‍പ്പം തലയുള്ള (നല്ല അര്‍ത്‌ഥത്തിലെടുക്കുക) മാഷ്‌ടെ സ്ഥിതി ഇതാണ്‌ച്ചാ ,ബാക്കിള്ളോര്‌ടെ കാര്യം പറയണോ?

  ... എന്തൊക്കെയായാലും മാഷ്‌ പോകരുതേ...ക്രമസമാധാനപാലനത്തിനെങ്കിലും...(മാഷ്‌ പോയാല്‍ ഞാനീ മദിരാശി കടാപ്പുറത്ത്‌ പാടിപ്പാടി മരിയ്ക്കും എന്നൊന്നും പറയാന്‍ ഉദ്ദ്യേശിയ്ക്കുന്നില്ല..ന്നാലും.. )......അല്ല ഞിപ്പൊ ഇതും ഒരു പബ്ലിസിറ്റി സ്റ്റണ്ടാണോ... അതോ?
  "ആരോടു യാത്ര പറയേണ്ടു ഞാ-നെന്തിനോടാരോടു യാത്ര പറയേണ്ടു"

  ഓ.എന്‍.വി.ക്ഷമിയ്ക്കട്ടെ...

  മറുപടിഇല്ലാതാക്കൂ
 14. ആത്മഹത്യചെയ്യല്ലെ എന്റെ വയനാടന്‍ സുഹൃത്തെ. വി.യെസ്സ്‌ ബ്ലൊഗ്ഗര്‍മാര്‍ക്കുകൂടെ 50000 പ്രഖ്യാപിക്കുമോന്ന് ഒന്ന് കൃത്യമായി അറിഞ്ഞേച്ചും മതി ഈ കടും കയ്യ്‌ ചെയ്യാന്‍.

  മറുപടിഇല്ലാതാക്കൂ
 15. വിഷ്ണു, ബ്ലൊഗൊന്നും പൂട്ടി പോകലെ, ഒന്നുമല്ലെങ്കില്‍ നാം അയല്‍കാരല്ലെ. ഈ തുടക്കക്കാരിക്കു ഒരു പ്രചോദനമാണെ...

  മറുപടിഇല്ലാതാക്കൂ
 16. ഈ ബ്ലോഗര്‍‌മാരും ബ്ലോഗിണികളും കൂടി വിഷ്ണു മാഷിന്റെ ചെവിയില്‍ ചെമ്പരത്തിപ്പൂ വെപ്പിച്ചല്ലോ തമ്പുരാനേ.

  മാഷേ പതിനെട്ടടവും കഴിഞ്ഞ് പൂഴിക്കടകനും കൂടി പരീക്ഷിച്ചിട്ട് നമുക്ക് അടുത്ത ബ്ലോഗ് തുടങ്ങാം

  മറുപടിഇല്ലാതാക്കൂ
 17. അമ്മേ ഞങ്ങളൂ പോകുന്നു,
  വന്നില്ലെന്‍‍കില്‍ കരയരുതേ.
  പണ്ടിങ്ങനെ പാടി വീട്ടിലിരിക്കുന്നവര്‍ക്കു് ധൈര്യം കൊടുത്തിട്ടാണു് കമ്മ്യൂണിസ്റ്റുകാര്‍ സമരങ്ങള്‍ക്കു പോയിരുന്നതെന്നു കേട്ടിട്ടുണ്ടു്.വിഷ്ണുജിയുടെ വെളിപാടില്‍ ആ കമ്മ്യ്യൂണിസ്റ്റുകാരുടെ വീട്ടില്‍ ഇരുന്നവരുടെ മാനസികാവസ്ഥ. പിന്നെ ചൊക്കളേറ്റു് എന്തോ ചെയ്യും.

  മറുപടിഇല്ലാതാക്കൂ
 18. ഞാനിതു വായിച്ചു തുടങ്ങിയപ്പോള്‍ ഏതോ പുതിയ ബ്ലോഗ്ഗറാണെന്നല്ലെ കരുതിയത്,പിന്നെയല്ലെ വിഷ്ണു മാഷാണെന്നു അറിഞ്ഞത്.ഇതിപ്പൊ ശ്രീനിവാസന്‍ ചിന്താവിഷ്ടയായ സീതയില് സന്യസിക്കാന്‍ പോയപോലെ ആയല്ലൊ.ഇക്കണ്ട സഹൃദയരെ ഒക്കെ വിട്ടു പോയാല്‍ മാഷുക്കു എവിടന്ന് മനശ്ശാന്തി കിട്ടാന്‍ ?

  മറുപടിഇല്ലാതാക്കൂ
 19. അജ്ഞാതന്‍12/07/2006 12:37 PM

  ഈ ഇഞ്ചിപെണ്ണും അതുല്യേം ഒരാളാണെന്നാ തോന്നണേ.

  ഐ.ടി പുലികളൊക്കെ ഒന്ന് ഉഷാറായാ പിടിയ്കായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 20. വിഷ്ണുമാഷേ, ഒന്നും പറയാനില്ല :)


  പറയാനുള്ളത് ഈ ഓഫിനു മ്യാപ്പ് :)

  ഈ അനോണിയ്ക്ക ഇഞ്ചിപെണ്ണിനെ നാണം കെടുത്തിയേ അടങ്ങൂ എന്നാ തോന്നണേ :))

  മറുപടിഇല്ലാതാക്കൂ
 21. മാഷെ, അടവ്‌ നമ്പ്ര്: 18 ഫലിച്ചൂല്ലോ,, മലാശയം 9 കമന്റ്‌, അടവ്‌ നമ്പ്ര്, 18 ശിശുവും കൂട്ടി 21- എന്താ strategy ഇനി ധൈര്യമായില്ലേ, കച്ചവടം ചെയ്യുമ്പോള്‍ എങ്ങനെ (വിക്കണമെന്നുണ്ടെങ്കില്‍) കച്ചവടം ചെയ്യണമെന്ന്, വല്ല പായസത്തിന്റെയോ, വിക്കി വഴി മുട്ടപുഴുങ്ങുന്നതിന്റെയൊ, പശുവിന്റെ നാസാദ്വാരത്തിന്റെ ഫോട്ടൊയെടുത്തൊ കമന്റ്‌ കൂട്ടാവുന്നതേയുള്ളൂ, അതിന്‍ ആത്മഹത്യാ ഭീഷണിയോ, പൂട്ടി ചാവിയെറിയലോ ഒന്നും വേണ്ടെന്നു തെളിയിക്കപ്പെട്ടതല്ലെ.

  മാഷ്‌ പോകില്ലെന്നു (100%) തന്നെ ശിശു വിസ്വസിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 22. 21-ശിശുവിന്റെ കൈ വിട്ടുപോയി, അപ്പോള്‍ മൊത്തം 23

  കച്ചോടം തകതിത്തൈ

  മറുപടിഇല്ലാതാക്കൂ
 23. ഒരു മുഖം മറു മുഖങ്ങളുമായി നടത്തുന്ന
  വികാര പ്രകടനങ്ങളില്‍ മാത്രമേ
  പല്ലുകളും പുരികങ്ങളും കഥാപാത്രങ്ങളാകുന്നുള്ളൂ.
  പല കഥകളും കണ്ണാടികള്‍ തമ്മിലുള്ളവയാണ്.
  പ്രതിഫലനങ്ങള്‍ തമ്മിലുള്ള വെളിച്ചക്കൈമാറ്റ കുംഭകോണങ്ങള്‍
  കണ്ണാടിക്കുള്ളിലേക്കു ചാടി ആത്മഹത്യ ചെയ്യാന്‍
  ഒരു മുഖം ഒരുങ്ങിക്കഴിയുമ്പോള്‍..
  കണ്ണാടിക്കു പുറത്തെ ചിരികളെല്ലാം കാഴ്ചകളായി വേഷം മാറുന്നു.

  ഞാന്‍ മുഖമാണോ മുഖം മൂടിയാണോ എന്നു മാഷിനിതു വരെയും മനസ്സിലായില്ലെന്നു തോന്നുന്നു. :\

  മറുപടിഇല്ലാതാക്കൂ
 24. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 25. ബൂലോക ചങ്ങാതിമാരേ,നേരം വെളുക്കാന്‍ നേരത്ത് ഒരു തമാശയ്ക്ക് ഇങ്ങനെ എഴുതിവെച്ചത് നേര്.പക്ഷേ
  ബൂലോകത്തുനിന്നുള്ള ഒരു വിടവാങ്ങല്‍ കുറിപ്പൊന്നുമായിരുന്നില്ല അത്.എന്നിട്ടും ചിലര്‍ അതിനെ അങ്ങനെ കണ്ടു.എന്തായാലും ഭാരതപ്പുഴയല്ലേ,വെള്ളമില്ലാത്തതുകൊണ്ട് താക്കോല്‍ ശവമായില്ല.പിന്നെ ചില വാഗ്ദാനങ്ങളും ബാക്കി കിടക്കുന്നു.കുട്ടികള്‍ പിണങ്ങുന്നതു പോലെ ഞാനും ഒന്നു പിണങ്ങി നോക്കിയതാണ് .അതിനൊരു
  സുഖമുണ്ട്.നമ്മെ സ്നേഹിക്കുന്നവരുടെ സ്നേഹം
  വീണ്ടും നമ്മെ പൊതിയുന്നതു കാണാന്‍.ഉള്ള അവസരം മുതലാക്കി കല്ലെറിഞ്ഞവരും ഉണ്ട്.അതും നല്ലത്.പക്ഷേ,ഒരു ഉള്‍വിളി പോലെ ഞാന്‍ എഴുതിയത് സത്യമാവുമോ എന്ന ഭയത്തിലാണ് ഞാന്‍.
  കമ്പ്യൂട്ടര്‍ ഇടയ്ക്കിടക്ക് പണിമുടക്കുന്നു.എയര്‍ടെല്‍ കാരുണ്യം തന്ന് ചതിക്കുന്നു.ഒന്നും പറയാനാവുന്നില്ല.

  മറുപടിഇല്ലാതാക്കൂ
 26. മാഷുടെ അടവ് നമ്പര്‍ 18,വെറുതെയായില്ല എന്നിവിടെ കിട്ടിയ പ്രതികരണങ്ങള്‍ തെളിയിക്കുന്നു.

  എനിക്കും ബൂലോകത്തേക്കൊരു ടിക്കറ്റാവശ്യപ്പെട്ടിരുന്നെങ്കിലും ഉത്തരവാദപ്പെട്ടവര്‍ ആരും കണ്ടില്ലെന്നു തോന്നുന്നു, ഇതെങ്കിലും കാണുന്നവര്‍ ഒന്നു തരപ്പെടുത്തിത്തരണേ.
  rcpoduval@gmail.com

  പിന്നെ, ഞാനും ഒരു പോസ്റ്റ് നാട്ടിയിട്ടുണ്ട് കാഞ്ഞിരോടന്‍ കഥകളില്‍ ബൂലോകര്‍ക്കെല്ലാര്‍ക്കും സ്വാഗതം.

  മറുപടിഇല്ലാതാക്കൂ
 27. ഈ പൊന്നപ്പനെ ഞാന്‍ ഒരു ദിവസം ഒരു ഇരുട്ടടി അടിയ്ക്കും!

  അയാളിങ്ങനെ ചാടിത്തുള്ളി നടക്കുമ്പോള്‍ എവിടെങ്കിലും വെച്ച് ഞാനയാളെ ഒന്നു പിടിക്കും!

  അമ്പട വീരാ!

  ;)

  മറുപടിഇല്ലാതാക്കൂ