gfc

(അ)നീതി

ജനാധിപത്യം
ഭയാധിപത്യം

3 അഭിപ്രായങ്ങൾ:

  1. ശരിയാണ്, ഭയാധിപത്യം തന്നെ. നീതിക്കു പകരം ഒരു ഒത്തുതീര്‍പ്പു ഫോര്‍മുലയുണ്ടാക്കി വെച്ച് കോടതിയുടെ കടമപോലും തെറ്റിദ്ധരിപ്പിക്കപ്പെട്ട വിധി. ഇതിനായിരുന്നോ അറുപതു വര്‍ഷം. അറുപതു വര്‍ഷംകൊണ്ട് ഇവര്‍ എന്തു മൊന്ത നിരീക്ഷിച്ചെന്നാണ്, പഠിച്ചെന്നാണ്. ഫോര്‍മുലയെ സാധൂകരിക്കുന്നതിനുള്ള ന്യായീകരണങ്ങള്‍ നിരത്തി എഴുതിവെച്ച് അതിനെ വിധി എന്നു വിളിക്കാമോ? ഖനനം ചെയ്ത് എന്തരോ കിട്ടിയത്രേ? എന്നാല്‍ അവിടെ തന്നെ രാമനെ പെറ്റത്?? രാമനെ പെറ്റിടത്തുനിന്ന് എന്താകും കിട്ടിയത്, മറുപിള്ളയോ? രാമന്‍ ജനിച്ച ഭൂമി എന്നല്ല ആശുപത്രികളിലെ രജിസ്ടര്‍ ബുക്കുകളല്ലാതെ ലോകത്തെ ഒരു പിള്ളയും ജനിച്ച ഭൂമി തിട്ടപ്പെടുത്തല്‍ എളുപ്പമാകില്ല എന്നല്ല, അസാധ്യം തന്നെ. എന്നാ രാമന്‍ ജനിച്ചതു വിടാം, അമ്പലം...?

    ബാബര്‍ അമ്പലം പൊളിച്ചാണ് പള്ളിനിര്‍മ്മിച്ചതെന്നും അല്ലെന്നും രണ്ടു വാദം വിധിയില്‍. ഉദ്ഘനനം ചെയ്തെടുത്ത തൂണുകള്‍ സാക്ഷ്യം. നാട്ടിലിപ്പോള്‍ പല ബില്‍ഡിങ്ങുകളും പൊളിച്ച് പുതുതു പണിയുന്നതിന്റെ തിരക്കിലാണ്. ആരും ബാബറെപ്പോലെ വിഡ്ഢിയല്ലാത്തതിനാല്‍ ഉണ്ടാക്കുന്ന ബില്‍ഡിങ്ങിന്റെ അടിയില്‍ പഴയ ബില്‍ഡിങ്ങിന്റെ തൂണുകള്‍ പൂഴ്ത്തിവെക്കാറില്ല. ഇനിയൊരുകാലത്തു ഖനനം ചെയ്തു സത്യം പുറത്തു വരട്ടെ എന്നു കരുതി ബാബര്‍ തന്നെ ചെയ്തതാണെങ്കില്‍ ബാബര്‍ക്ക് കോടതി നന്ദി പറയട്ടെ.

    ചരിത്രാധീത കാലത്തെ സംസ്കാരവും ചരിത്രവും അറിയുന്നതിന് ഉദ്ഖനനം സഹായിക്കും. ശരിതന്നെ. അപ്പോള്‍ മണ്ണിനടിയിലേക്ക് ഈ തെളിവുകള്‍ അകപ്പെടുന്നത് ആരെങ്കിലും പുതിയ നിര്‍മ്മാണപ്രവൃത്തി നടത്തിയതുകൊണ്ടാണ് എന്നൊരു പുതിയ നിഗമനം കൂടി ചരിത്ര പഠിതാക്കള്‍ക്ക് കോടതി നല്‍കിയിരിക്കുന്നു. ഇത്രയും കാലം അവര്‍ പഠിച്ചത് പ്രകൃതിദുരിതങ്ങളുടെ ഭാഗമായോ(വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍...), യുദ്ധത്തിന്റെ ഭാഗമായോ, കലാപങ്ങളുടെ ഭാഗമായോ ഒക്കെ ജനങ്ങള്‍ ഒഴിഞ്ഞുപോയതോ ഇല്ലാതായതോ ആയ പ്രദേശങ്ങളും സംസ്കാരവുമൊക്കെയാണ് നൂറ്റാണ്ടുകാലങ്ങള്‍കൊണ്ട് മണ്ണുമൂടപ്പെട്ടുകിടക്കുന്നത് എന്നാണ്. അതായത്, അവക്കും മീതെ പുതിയൊരു സംസ്കാരം രൂപപ്പെടുന്നതിന് നൂറ്റാണ്ടുകളുടെ ഇടവേള വന്നേക്കും. ഇവിടെ ആ നിഗമനത്തിന്റെ ആവശ്യമില്ല. ബാബര്‍ പൊളിച്ചെടുത്തു മണ്ണിട്ടു മൂടിയതല്ലേ...!!

    ചരിത്രം പ്രതിഭാഗത്തു നില്‍ക്കുന്ന കേസായതിനാല്‍ വിധി എങ്ങിനെയും ആകാം, തെളിവുകോടതികള്‍ എന്ന് നൂറ്റിക്കു നൂറ്റിപ്പത്തു തവണ സത്യത്തെ തള്ളിപ്പറയുന്നതും തത്കാലം മറക്കാം.

    മറുപടിഇല്ലാതാക്കൂ
  2. ഇതിലപ്പുറം ഇനിയെന്ത് പറയാന്‍..?

    മറുപടിഇല്ലാതാക്കൂ