gfc

ഓ എന്നാ പറയാനാ

എടാ തോമസുകുട്ടീ
അപ്പനൊണ്ടാരുന്ന കാലം മൊതല് നമ്മളങ്ങനെയാ
നമ്മക്ക് വേണംന്ന് തോന്നിയാ
എന്നാ കൊടുത്തിട്ടാ‍യാലും വാങ്ങിച്ചേക്കും
വേണ്ടാന്ന് തോന്നിയാ അപ്പൊത്തന്നെ
കിട്ടിയ വിലയ്ക്കങ്ങ് വില്‍ക്കും.
കാര്യം കെട്ടിയ പെണ്ണാന്നേലും
എത്ര കാലവാ ഇങ്ങനെ ഒരുമിച്ചു കഴിയുന്നേ
ഈ മനുഷേരൊക്കെ ദാമ്പ്ത്യജീവിതത്തിലെ മടുപ്പ്
മറച്ചുവെച്ച് എങ്ങനെയാന്നോ ജീവിക്കുന്നേ
താത്പര്യവൊള്ള ഒരുത്തനെ കിട്ടിയപ്പോ
ഞാനങ്ങ് കച്ചവടമൊറപ്പിച്ചു
അത്യാവശ്യം നല്ല എടവാടാരുന്നു
എന്നാലും കന്നുകാലിയെപിടിച്ചുകൊടുക്കും‌പോ-
ലങ്ങ് കൊടുക്കാന്‍ പറ്റുവോ?
ഒന്നുമറിയാത്തതുപോലെ നമ്മളങ്ങ് ചെന്ന്
അവക്കടെയടുത്ത് ഒരാരോപണമങ്ങ് കാച്ചി
നിനക്ക് ആ ചങ്ങാതിയോട് പ്രേമമല്യോടീ എന്ന്
ആദ്യവൊക്ക അവളൊന്ന് എതിര്‍ത്തു നോക്കി
പിന്നെപിന്നെ
ഏതായാലും നമ്മടെ കെട്ട്യോനായിട്ട് ഉന്നയിച്ച
ഒരാരോപണവല്ല്യോ
അത് സത്യമാണെന്ന് സ്ഥാപിക്കേണ്ടത് നമ്മടെ
ഉത്തരവാദിത്തമല്ല്യോ
എന്നൊക്കെ അവക്കും തോന്നിക്കാണണം.
അങ്ങനെ അവരു തമ്മില്‍ പൊരിഞ്ഞ പ്രേമമായി
ഒരു ദിവസം നമ്മളറിയാതെ അവളങ്ങ് സ്ഥലം വിട്ടു.
ആദ്യം അതറിഞ്ഞപ്പോ ഒരു സ്വാതന്ത്ര്യം കിട്ടിയ പോലാ തോന്നിയെ.
അവക്കും തോന്നിക്കാണണം.
ഇപ്പോ ഓര്‍ക്കുമ്പോ ചെറിയ സങ്കടം വരുന്നൊണ്ട്
സത്യത്തി ഇപ്പൊഴാ ഞാനവളെ ശരിക്കും സ്നേഹിക്കുന്നെ.
ഇനിയിപ്പോ പറഞ്ഞിട്ടെന്നാ
നീ ഒരു ലാര്‍ജ് കൂടിയൊഴിച്ചേ...

18 അഭിപ്രായങ്ങൾ:

 1. ഭാഷ മാറ്റി എഴുതാനുള്ള ഒരു ശ്രമമായിരുന്നു.സ്വന്തം ഭാഷ അല്ലാത്തതിന്റെ പരിമിതികളുണ്ടാവും.ഭാഷയില്‍ സംഭവിച്ച തകരാറുകള്‍ ചൂണ്ടിക്കാണിക്കുകയാണെങ്കില്‍ ഉപകാരം.

  മറുപടിഇല്ലാതാക്കൂ
 2. നിങ്ങടെയത്രയും പരീക്ഷണം നടത്തുന്ന നാല് പേരുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു

  മറുപടിഇല്ലാതാക്കൂ
 3. എന്നാ എഴുത്താന്നേ. മറുലോകത്തോട്ട്, മറുഫാഷയിലോട്ട് അങ്ങു കയറുവല്യോ.
  പരൂക്ഷണം കൊള്ളാം കെട്ടോ.

  മറുപടിഇല്ലാതാക്കൂ
 4. തൊട്ടപ്പുറത്തെ റ്റേബിളിൽ നിന്നും പിടിച്ചെടുത്ത സംഭാഷണത്തിലെ സംസാരഭാഷയുടെ ബാറിൽ കേറിയ പോലായി. ഭാഷയുടെ മാറ്റം കവിതയ്ക്ക് ആവശ്യം തന്നെ. നന്നായി. ഓ അല്ലാണ്ട് എന്നാ പറയാനാ. ഒരു ലാർജ് കൂടി ഒഴിക്ക്.

  മറുപടിഇല്ലാതാക്കൂ
 5. ഓ എന്നാ പറയാനാന്നേ..ചെലതൊക്കെ നല്ലതെന്നു പറയേണ്ടത് നമ്മടെ ഉത്തരവാദിത്വമല്ലായോ..
  :)

  മറുപടിഇല്ലാതാക്കൂ
 6. 'നിങ്ങടെയത്രയും പരീക്ഷണം നടത്തുന്ന നാല് പേരുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു'

  മേലേതിലേ, എന്നോ പരീഷണമാ പറയുന്നേ.. ;)

  --
  ഭാഷ ഭേഷായില്ലെങ്കിലും കുഴപ്പം ഇല്ല.

  മറുപടിഇല്ലാതാക്കൂ
 7. ഫാഷേലെ ഒരിതു ഇച്ചിരി കൊറഞ്ഞു പോയേലും
  പറഞ്ഞുകേട്ടതു കൊള്ളാം
  അല്ലേലും എല്ലാം ഇങ്ങനൊക്കെത്തന്നല്ലിയൊ..

  മറുപടിഇല്ലാതാക്കൂ
 8. അജ്ഞാതന്‍7/14/2010 4:41 PM

  ഇങ്ങനെ ഭാഷ മാറ്റുന്നതിലും ഭേദം പഴയപടി തെറി കപിത എഴുതുന്നതല്ലേ മാഷെ...?
  അരകല്ലിൽ വച്ചരയ്ക്കേണ്ട സമയം കഴിഞ്ഞു.

  മറുപടിഇല്ലാതാക്കൂ
 9. എന്നാത്തിനാ...മനുഷ്യാ...
  ‘സത്യത്തി ഇപ്പൊഴാ ഞാനവളെ ശരിക്കും സ്നേഹിക്കുന്നെ.
  ഇനിയിപ്പോ പറഞ്ഞിട്ടെന്നാ
  നീ ഒരു ലാര്‍ജ് കൂടിയൊഴിച്ചേ‘

  മറുപടിഇല്ലാതാക്കൂ
 10. എനിക്കിഷ്ടായി വിഷ്ണൂ... ഇത്തരം ഒരു ശ്രമം ഞാൻ കുറച്ചുനാൾ മുൻപ് ബൂലോക കവിതയിൽ നടത്തിയിരുന്നു...വേണ്ടത്ര വിജയിച്ചില്ല എന്ന് തോന്നി. ഏതായാലും ഇതിനെക്കുറിച്ച് എനിക്ക് അങ്ങനെ തോന്നുന്നില്ല... നന്നായി..

  മറുപടിഇല്ലാതാക്കൂ
 11. vishnu itrayokke mathi...ithil aathmaarthathayundu...kurachu divasam mumbu njaanum saili maatti oru kavitha ezhuthiyirunnu.athu vaayichittundaavumallo saikathathil...???pareekshanam nallathaanu.prathyekichu aa jeevitha saahacharyangalil valaraatha nammaleppolullaver ezhuthumbol...enikku peti athalla;ini sakalavanmaarum ithe pareekshanam natathi ureeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeekkaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa...ennum paranju thekkum vatakkum paayumo ennathaanu...!!!

  മറുപടിഇല്ലാതാക്കൂ
 12. ശ്രീജിത്ത്,കവിത കണ്ടിരുന്നു.ശൈലീപരമായ ഒരു വ്യത്യാസം കൊണ്ടുവരാനുള്ള ശ്രമം എപ്പോഴും എന്റെ പരിഗണനയിലുള്ളതാണ്.ഞാന്‍ സാധാരണമട്ടില്‍ എഴുതിയിരുന്നെങ്കില്‍ കൂടുതല്‍ ബോറായേനേ ഇത്.എഴുതാനിരിക്കുംവരെ ഈ ആശയത്തെ ഈ ഭാഷയില്‍ എഴുതണമെന്ന് വിചാരിക്കുകയുമുണ്ടായില്ല.താങ്കളുടെ നല്ല കവിത ഈ എഴുത്തിന് പ്രചോദനകരമായിട്ടില്ല.ഒരുപക്ഷേ അടുത്തകാലത്ത് വായിച്ച സി.പി ബിജുവിന്റെ 'ചരക്ക്' അബോധപൂര്‍വമായ പ്രേരണ നല്‍കിക്കാണാം.

  മറുപടിഇല്ലാതാക്കൂ
 13. ശൈലീപരമായ മാറ്റം കവിതയ്ക്ക് എത്ര മാത്രം ഗുണം ചെയ്യും.എപ്പോഴെങ്കിലും ഒരു വ്യത്യസ്തത നല്ലതാണ്..കൂടുതലായാല്‍ വായനക്കാര്‍ക്ക് ബോറടിക്കും.പിന്നെ ശ്രീജിത്തിനും വിഷ്ണുവിനും മാത്രം പറഞ്ഞതല്ല ഇക്കാര്യം.എല്ലാവര്‍ക്കും വത്യസ്തത കൊണ്ട് വരാം.ബ്ലോഗില്‍ ഇതു നടക്കുന്നുണ്ട്
  http://niranjantg-niranjantg.blogspot.com/
  ഇതൊക്കെ വായിക്കാന്‍ ശ്രമിക്കണം

  മറുപടിഇല്ലാതാക്കൂ
 14. ഒരൊന്നാന്തരം ഭാഷ.
  നീ ഒരു ലാര്‍ജ് കൂടിയൊഴിച്ചേ വിഷ്ണൂ..
  (സന്തോഷം കൊണ്ടാ..) :)

  മറുപടിഇല്ലാതാക്കൂ
 15. സാറേ...
  കവിതയുടെ ലാര്‍ജ്ജ്.....
  ഇഷ്ടമായി.
  ഇടക്കിടെ കമ്പനി തരണേ...

  മറുപടിഇല്ലാതാക്കൂ