gfc

ട്രാഫിക് ജംഗ്‌ഷനിലെ പ്രതിമ

ചലനത്തിന്റെ പ്രളയത്തിനകത്ത്
ഒരു പ്രതിമയുടെ നില്‍പ്പ്
എന്തൊരു ഇടങ്ങേറ് പിടിച്ചതാണ്.
‘പേ..പേ...’ എന്ന് അലറുന്ന വാഹനങ്ങള്‍
അതിനെ നോക്കി കണ്ണുരുട്ടുന്നുണ്ട്
അത് അനങ്ങുമോ...?
എല്ലാ‍ വേഗങ്ങളോടും അതിന് പരിഹാസം.
നിശ്ചലത കൊണ്ട് അഹങ്കാരത്തെ ആവിഷ്കരിക്കുകയായാണ്
അതെന്ന് ഒരു ലെയ്‌ലാന്‍ഡ് ലോറി
ഒരു മാരുതിക്കാ‍ാറിനോട് പറഞ്ഞു.
എല്ലാറ്റിനേയും എതിര്‍ത്തുള്ള അതിന്റെയീ നില്‍പ്പിനെ
ഇടിച്ചു തെറിപ്പിക്കണമെന്ന്
ഒരു ടാങ്കര്‍ ലോറി മുറുമുറുത്തു.
ഒരു പ്രതിമയ്ക്കും തന്റെ ജീവിതത്തില്‍ പങ്കില്ലെന്ന്
തെരുവുവിളക്ക് അതിന്റെ അറിവു വിളമ്പി.
ചലനത്തിന്റെ ഈ കടലില്‍ കൂട്ടിയിടിച്ച് തകരുകയാ‍ണോ
നിശ്ചലതയായി ദ്രവിച്ചമരുകയാണോ ഭേദമെന്ന് അപ്പോള്‍
ഒരു ഓട്ടോറിക്ഷയും ബൈക്കും തര്‍ക്കമുണ്ടാ‍യി

കയ്യില്‍ നീട്ടിപ്പിടിച്ചിരുന്ന വടി മുറിഞ്ഞു പോയിട്ടും
ഇപ്പോഴും വടി പിടിച്ചിട്ടുണ്ടെന്ന മട്ടില്‍ കൈ നീട്ടി നില്‍ക്കുന്ന ഈ പ്രതിമ
ഒരു മണ്ടനാണെന്ന് ചാരാ‍യത്തിന്റെ മണമുള്ള ട്രാഫിക് പോലീസുകാരന്‍
അതിനെ ചൂണ്ടി പറഞ്ഞുകൊണ്ടിരുന്നു.
പ്രതിമയാണെങ്കിലും ക്ഷമിക്കുന്നതിന് ഒരതിരില്ലേ...
തന്റെ രണ്ടു ചെവികളും അടച്ചുപിടിച്ച് അത് അലറി.
“എന്നെ ഒന്ന് മാ‍റ്റി സ്ഥാപിക്കിനെടാ എരണംകെട്ടവന്മാരേ...”

ട്രാഫിക് പോലീസുകാരന്‍ കണ്ണു തുടച്ച് നോക്കുമ്പോള്‍
അതേ പ്രതിമ ,അതേ നില്പ് ,
ഇല്ലാത്ത വടിപിടിക്കാന്‍ നീട്ടിപ്പിടിച്ച കൈ.
‘ചാരായത്തിന്റെ ഓരോരോ കഴിവുകള്‍’
ട്രാഫിക് പോലീസുകാരന്‍ അപ്പോള്‍ തന്നെ ലീവെടുത്ത്
വീട്ടിലേക്കു പോവാന്‍ തീരുമാനമായി...

10 അഭിപ്രായങ്ങൾ:

  1. വ്യക്തിപരം: ശ്യാമിനെ (അങ്ങനെയാണ് പേരെന്നു തോന്നുന്നു.) അന്വേഷിച്ചു കാര്യവട്ടത്തു ചെന്നു. അദ്ദേഹം അസുഖമായി കിടപ്പാണ്.
    "പ്രാണസ്പന്ദങ്ങള്‍" എന്നതിനു പകരം മറ്റൊരു പേരു നിര്‍ദ്ദേശിക്കാമോ..

    മറുപടിഇല്ലാതാക്കൂ
  2. ചലനത്തിന്റെ പ്രളയത്തിനകത്ത്
    ഒരു പ്രതിമയുടെ നില്‍പ്പ്
    എന്തൊരു ഇടങ്ങേറ് പിടിച്ചതാണ്. !

    മറുപടിഇല്ലാതാക്കൂ
  3. Theerchayayum, vegathayude ee lokathu oru prathimayude sthanam valare valuthanu... Best wishes.

    മറുപടിഇല്ലാതാക്കൂ
  4. പാവം പ്രതിമ..അള മുട്ടിയാല്‍ പ്രതിമയും പ്രതികരിക്കും ല്ലേ?

    മറുപടിഇല്ലാതാക്കൂ
  5. എല്ലാ‍ വേഗങ്ങളോടും അതിന് പരിഹാസം.
    നിശ്ചലത കൊണ്ട് അഹങ്കാരത്തെ ആവിഷ്കരിക്കുകയായാണ് !
    വളരെ ശരി. നല്ല നിരീക്ഷണം, ലളിതമായ ശൈലിയില്‍
    ശക്തമായി പറഞ്ഞിരിക്കുന്നു. ആശംസകളോടേ മാണിക്യം.

    മറുപടിഇല്ലാതാക്കൂ
  6. 'ഇടങ്ങേറ്'എന്നെ വാക്കു മലയാളം ആണോ ?
    നല്ല ആശയം ...

    മറുപടിഇല്ലാതാക്കൂ
  7. എടങ്ങേറ്
    എന്നാണോ ശരി?

    മറുപടിഇല്ലാതാക്കൂ
  8. “ട്രാഫിക് പോലീസുകാരന്‍ അപ്പോള്‍ തന്നെ ലീവെടുത്ത്
    വീട്ടിലേക്കു പോവാന്‍ തീരുമാനമായി...“

    അതു നന്നായി. ഇല്ലെങ്കിൽ ഇല്ലാത്ത വടി കൊണ്ട് അടിയും കിട്ടിയേനെ.

    വേഗതയുടെ യുഗത്തിലെ നിശ്ചലതയുടെ അസ്വാസ്ത്യങ്ങൾ നന്നായി പറയുന്ന വരികൾ

    മറുപടിഇല്ലാതാക്കൂ
  9. ചലനത്തിന്റെ ഈ കടലില്‍ കൂട്ടിയിടിച്ച് തകരുകയാ‍ണോ
    നിശ്ചലതയായി ദ്രവിച്ചമരുകയാണോ ഭേദമെന്ന് നിശ്ചയിക്കാനാവുന്നില്ല സുഹ്രുത്തേ.

    മറുപടിഇല്ലാതാക്കൂ